'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

വികസനമുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം.

 ഈ പാര്‍ട്ടിവോട്ടുകള്‍ എവിടെ പോയി ?!!!... മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുണ്ടുമുഴി വാര്‍ഡില്‍ യു.ഡി.എഫിന് 671 വോട്ടും ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിക്ക് 360 വോട്ടും ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ സക്കീന സലാമിന് ലഭിച്ചത് 5 വോട്ട്..!. പാലക്കാട് നഗരസഭ വെണ്ണേക്കര സൗത്ത് വാര്‍ഡില്‍ ജനകീയവികസനമുന്നണി സ്ഥാനാര്‍ഥിയും സോളിഡാരിറ്റി നേതാവുമായ എം. സുലൈമാന്‍ 24 വോട്ടിന്റെ നഷ്ടത്തില്‍ 743 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി ക്ക് ലഭിച്ച ആകെ വോട്ട് 6..! പാര്‍ട്ടി വോട്ടുകള്‍ എവിടെ പോയി? ജനകീയ വികസനമുന്നണിയുടെ ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത  ചില അത്ഭുതങ്ങളും നാം കാണുന്നു. (വോട്ടുകച്ചവടമല്ല ഞാന്‍ ഉദ്ദേശിച്ചത്. ബി.ജെ.പി നടത്തിയ വോട്ടുകച്ചവടത്തെ പറ്റി ബന്ധപ്പെട്ടവര്‍ തന്നെ സൂചന നല്‍കിയിരുന്നു. അതിനൊരു...

വ്യാഴാഴ്‌ച, ഒക്‌ടോബർ 28, 2010

വികസനമുന്നണി: പരാജയപ്പെട്ട പരീക്ഷണം ?

ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ പ്രവര്‍ത്തകരെ ജനകീയ വികസന മുന്നണി എന്ന കൂട്ടായ്മയിലൂടെ രാഷ്ട്രീയ ഗോഥയിലേക്ക് നേരിട്ട് പ്രവേശിപ്പിക്കുമ്പോള്‍ ഉന്നതമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഭരണമെന്ന് ചക്കരക്കുടത്തില്‍ കയ്യിട്ട് വാരാനാണ് അവര്‍ വരുന്നത് എന്ന വാദം രാഷ്ട്രീയ സംഘടനകളില്‍ രഹസ്യമായി പറഞ്ഞപ്പോള്‍. പരസ്യമായി ഉന്നയിക്കപ്പെട്ടത് ജമാഅത്തിന് അതിന് അര്‍ഹതയില്ല എന്ന തരത്തിലായിരുന്നു. കാരണം ജമാഅത്തെ ഇസ്‌ലാമി ജനാധപത്യം അംഗീകരിക്കുന്നില്ല. പിന്നെ എങ്ങനെ അവര്‍ മത്സരിക്കും. എന്നാല്‍ മുപ്പതുവര്‍ഷങ്ങളായി തങ്ങളില്‍ ചിലര്‍ക്ക് വോട്ടു ലഭിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ വെളിപാട് അവര്‍ക്കുണ്ടായിരുന്നില്ല. മുജാഹിദുകളെ പോലെ ചില മതസംഘടനകളും അവരില്‍നിന്ന് കേട്ട് പഠിച്ച് ചില തീവ്രമതേതരവാദികളും മാത്രം ഉരുവിട്ടുവന്ന വാദം. ഇടതുപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ചുരുവിടുകയായിരുന്നു. ഇതിന്...

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

ജമാഅത്തും ജനകീയമുന്നണിയും

ബൂലോകര്‍ (Netizen‍s) നടത്തുന്ന  പ്രതികരണത്തിന് മുഖ്യകാരണം നെറ്റിലൂടെ ലഭിക്കുന്ന വിവരങ്ങളും അനുഭവങ്ങളമാകും. ഭൂലോകത്ത് നടക്കുന്ന കാര്യങ്ങളാണ് മൊത്തത്തില്‍ പ്രചോദകമെങ്കിലും അവരണ്ടും തനിപകര്‍പ്പാണെന്ന അഭിപ്രായമില്ല. ഇങ്ങനെ ഒരു ആമുഖം നല്‍കാനുള്ള കാരണം. ബ്ലോഗറായ ബഷീര്‍ വള്ളിക്കുന്നിന്റെ ഒരു പോസ്റ്റും അതിനോടനുബന്ധിച്ച് നടന്ന ചര്‍ചയുമാണ്. ഇതെഴുതുമ്പോള്‍ ഏഴ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുകയും മറ്റു ഏഴ് ജില്ലകളിലേത് നാളെ നടക്കാനിരിക്കുകയുമാണ്. ചുരുക്കത്തില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയാണ് മുഖ്യവിഷയം. ആ പോസ്റ്റിന്റെ തുടക്കത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വോട്ടേഴ്സ് ലിസ്റ്റില്‍ എന്റെ പേരില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ടുമില്ല. ഇക്കാര്യം  പരസ്യപ്പെടുത്താത്തിനാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും...

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

വികസനമോ ദുരന്തവത്‌കരണമോ?

എ എച്ച്‌  കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമെല്ലാം വ്യവസായ മന്ത്രിമാരുണ്ട്‌. അവരുടെ കീഴില്‍ സംസ്ഥാന-ജില്ലാ-താലൂക്ക്‌/ബ്ലോക്ക്‌ തലങ്ങളിലെല്ലാം വ്യവസായ വികസനത്തിന്‌ പ്രതിജ്ഞാബദ്ധമായ ഓഫീസുകളും ഓഫീസര്‍മാരുമുണ്ട്‌. ഇത്‌ ആഗോളവല്‌കരണത്തിന്റെ കാലമായതിനാല്‍ കുടില്‍ വ്യവസായങ്ങളോടോ ചെറുകിട വ്യവസായങ്ങളോടെ ഏറെ ആളുകള്‍ താല്‌പര്യം കാണിക്കുന്നില്ല. അവയുടെ ഉല്‌പന്നങ്ങള്‍ ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ വിറ്റഴിക്കുക എളുപ്പവുമല്ല. അതിനാല്‍ വ്യവസായ വികസന അധികാരികള്‍ ഇപ്പോള്‍ പ്രധാനമായി ലക്ഷ്യമാക്കുന്നത്‌ നൂറുകണക്കില്‍ ഏക്കര്‍ ഭൂമിയും അനേകം മെഗാവാട്ട്‌ വൈദ്യുതിയും വിപുലമായ ഗതാഗത സൗകര്യവും ആവശ്യമുള്ള വന്‍കിട വ്യവസായ സംരംഭങ്ങളെയാണ്‌. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുകയും പലവിധ ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലേ ഇപ്പോള്‍ വിന്‍കിട വ്യവസായികള്‍...

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK