
ജമാഅത്തും മുജാഹിദും തമ്മിലുള്ള ഭിന്നത തുടങ്ങുന്നതും അതിന്റെ അടിസ്ഥാനവും ഇബാദത്തിനെ സംബന്ധിച്ച വ്യത്യസ്ഥമായ കാഴ്ചപാടില്‍ നിന്നാണ്. ജമാഅത്തിന് മാത്രമായി ഇബാദത്തിന്റെ വിഷയത്തില്‍ ലോക പണ്ഡിതന്‍മാരില്‍നിന്ന് ഭിന്നമായ ഒരു അഭിപ്രായമില്ല എന്നതാണ് സത്യം. യഥാര്‍ഥ ഇബാദത്തിന്റെ വിവക്ഷയില്‍ ഒരു പ്രവര്‍ത്തന മാര്‍ഗം രൂപീകരിച്ചുവെന്നത് മാത്രമാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. അക്കാര്യത്തിലും അത് യഥാര്‍ഥ ഇസ്ലാമുമായി ഭിന്നത പുലര്‍ത്തുന്നില്ല. അതിന്റെ അടിസ്ഥാനത്തെ എതിര്‍ക്കാന്‍ ആര്‍ക്കുമാവുന്നുമില്ല. അതിനാല്‍ ജമാഅത്തിനില്ലാത്ത വാദം അതിന്റെ മേല്‍ കെട്ടിവെച്ച് അതിനെ ഖണ്ഡിക്കുക എന്നതാണ് ജമാഅത്ത് വിമര്‍ശകര്‍ ഇതുവരെ ചെയ്ത പോരുന്നത്. അതില്‍ മുന്‍ഗാമികളും പിന്‍ഗാമികളും വ്യത്യാസമില്ല. ജമാഅത്ത് എന്താണ് യഥാര്‍ഥത്തില്‍ വാദിക്കുന്നതെന്ന് വളരെ പച്ചയായി ഈ സന്ദര്‍ഭങ്ങളിലെല്ലാം വിശദീകരിച്ചിട്ടുണ്ട്....