
ജനസംഖ്യ: പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പിക്കരുത് - ജമാഅത്തെ ഇസ്ലാമികോഴിക്കോട്: ജനസംഖ്യാ നിയന്ത്രണത്തിന്‍റ വിഷയത്തില്‍ കഴിഞ്ഞ
നൂറ്റാണ്ടിന്‍റ തുടക്കത്തില്‍ ലോകത്ത് അവതരിപ്പിക്കപ്പെട്ട
കാഴ്ചപ്പാടുകളാണ് ‘വനിത-ശിശുക്ഷേമ നിയമ കമീഷന്‍’ മുന്നോട്ട്
വെക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി നടപ്പാക്കിയതും ഇന്ന് അവര്‍തന്നെ
തള്ളിക്കളഞ്ഞതുമായ പഴഞ്ചന്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാനും അത്
സ്വീകരിക്കാത്തവരെ ശിക്ഷിക്കാനുമാണ് കമീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
കുട്ടികള്‍ കുറഞ്ഞുവരുന്നത് ഇന്ന് പല വികസിത രാജ്യങ്ങളും അനുഭവിക്കുന്ന
വലിയ പ്രതിസന്ധിയാണ്. കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നവര്‍ക്ക് കൂടുതല്‍
ആനുകൂല്യങ്ങള്‍ നല്‍കുന്ന നയമാണ് വികസിത-പുരോഗമന രാജ്യങ്ങള്‍ ഇപ്പോള്‍
സ്വീകരിക്കുന്നത്....