
ജമാഅത്തിനെ വിമര്‍ശിക്കുന്നവര്‍ എല്ലാ തുറകളിലുമുണ്ട്. എന്താണ് ഈ എതിര്‍പ്പുകളുടെ പ്രധാനഹേതു എന്ന് അതിന്റെ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കാതിരിക്കുകയില്ല. ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ അമീറുമായി നടത്തിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി വന്ന പരാമര്‍ശം ഈ ആഴ്ചയിലെ ശബാബ് വിശകലനം ചെയ്തിട്ടുണ്ട്. അമീറിന്റെ പ്രസ്താവനയെ വായിക്കേണ്ട വിധം ശബാബിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന മുസ്ലിം ഉദ്ദേശിക്കപ്പെട്ട വിധം വായിച്ചിട്ടില്ല എന്നാണ് എനിക്കത് വായിച്ചപ്പോള്‍ മനസ്സിലായത് .
ഏഴ്
പതിറ്റാണ്ട് പിന്നിട്ടിട്ടും സംശയത്തോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ
സംഭാവനകള്‍ പൊതുവെ വിലയിരുത്തപ്പെട്ടു കാണുന്നത്. ഇത് സംഭവിക്കുന്നത്
ആന്തരികമായ കാരണങ്ങള്‍ കൊണ്ട് തന്നെയാണോ? അതോ ഏതെങ്കിലും അര്‍ഥത്തിലുള്ള
ബാഹ്യകാരണങ്ങള്‍ ഇതിനുണ്ടോ?
ഇതായിരുന്നു അഭിമുഖത്തിലെ ചോദ്യം....