
മുജാഹിദുകള്‍ക്കിടയിലെ പിളര്‍പ്പും വടംവലിയും പരസ്പരാക്ഷേപംചൊരിയലും പല മുജാഹിദ് സുഹൃത്തുക്കളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവെന്നത് ഒരു രഹസ്യമല്ല. സ്വഭാവികമായി അവരില്‍ പലരും ജമാഅത്തെ ഇസ്ലാമിയെയും അറിയാന്‍ ശ്രമിക്കുന്നു. തങ്ങള്‍ നിരന്തരമായി അതിനെതിരെ കേട്ട ആക്ഷേപത്തിലെ വസ്തുതകളെ വിശകലനവിധേയമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. പരസ്പരം പഴിചാരുകയും പോരാടികൊണ്ടിരിക്കുന്ന ഈ നേതാക്കളുടെ വാക്ക് കേട്ടാണല്ലോ തങ്ങള്‍ ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള ധാരണ രൂപീകരിച്ചിരിക്കുന്നത് എന്നവര്‍ തിരിച്ചറിയുന്നു. ഇയ്യിടെ ചില ജമാഅത്ത് സുഹൃത്തുക്കള്‍ക്ക് മുജാഹിദ് സഹോദരങ്ങളില്‍ നിന്ന് അയച്ചുകിട്ടിയ ചോദ്യം അതാണ് വ്യക്തമാക്കുന്നത്. ചോദ്യം ഇതാണ്.
നിങ്ങൾ
പറയുന്നു ഒരു മുസ്ലിം ഇസ്ലാമിക ഭരണം ഉള്ളയിടത്ത് മാത്രമേ ജീവിക്കാവൂ,
എങ്കിൽ മാത്രമേ അവന്റെ...