
ഈജിപ്തില്‍നടന്ന പുതിയ സംഭവവികാസങ്ങളില്‍ സന്തോഷിക്കുന്ന മുസ്ലിം സംഘടനകളോ വിഭാഗങ്ങളോ ഉണ്ടാവുമോ? . അറബ് വസന്തം എന്നറിയപ്പെട്ട മാറ്റങ്ങളില്‍ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സന്തോഷിച്ചതിന് സമാനമായ ഒരു സന്തോഷം ഇപ്പോള്‍ കേരളത്തിലെ സലഫികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗത്തിന് ഉള്ളത് പോലെ അവരുടെ നെറ്റിലെ ഇടപെടലും ബ്ലോഗുകളും കാണുമ്പോള്‍ തോന്നിപ്പോകുന്നു. പ്രബോധനം അറബ് വസന്തം എന്ന പ്രത്യേക പതിപ്പ് ഇറക്കിയപ്പോള്‍ അതില്‍ ആദ്യത്തെ ലേഖനത്തിന് നല്‍കിയ തലക്കെട്ട് 'വസന്തം വിളിച്ചുപറയുന്നത് ഇസ്ലാമിന്റെ അതിജീവന ശേഷി' എന്നായിരുന്നു. എന്നാല്‍ ആ വ്യാഖ്യാനമൊന്നും ശരിയായിരുന്നില്ല എന്ന് സ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മുര്‍സിയെ അട്ടിമറിച്ചത് കൊണ്ട് മാത്രം അറബ് വസന്തം അപ്രസക്തമായോ, വസന്തം കഴിഞ്ഞ് ഗ്രീഷ്മം ആരംഭിച്ചുവോ. പുതിയ മാറ്റങ്ങളില്‍ എന്തിന്റെ പേരിലാണ്...