
ഇതെന്താണ് ഇങ്ങനെ പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നതെന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്. ബ്ലോഗിനെക്കുറിച്ചറിയുന്നവര്‍ ഇത് തങ്ങളെ ഇവിടെക്ക് കൂട്ടികൊണ്ട് വരാനുള്ള ഒരടവാണ് എന്നും മനസ്സിലാക്കിയേക്കാം. എന്നാല്‍ സംഗതി രണ്ടുമല്ല. ഇവ പരസ്പരം ബന്ധമുണ്ട്... എങ്ങനെയെന്ന് പറയാം...പട്ടാളത്തിന്റെ പിന്തുണയോടെ സീസി, ഈജിപ്തില്‍ മുര്‍സി ഭരണകൂടത്തെ പുറത്താക്കുകയും തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു. കുറ്റവാളിയെ പോലെ മുര്‍സിയെ അറസ്റ്റ് ചെയ്തു. നിയമപ്രകാരം തെരഞ്ഞെടുത്ത ഒരു ഭരണകൂടത്തെ പിരിച്ച് വിട്ടതിനെതിരെ ജനാധ്യപത്യരൂപത്തില്‍ പ്രതിഷേധിച്ചവരെ അമേരിക്കന്‍- നിര്‍മിത അപ്പാച്ചെ ഹെലിക്പ്റ്റര്‍ ഉപയോച്ച് പറന്ന് വന്ന തലക്ക് മുകളില്‍നിന്ന് യന്ത്രത്തോക്കില്‍നിന്ന് വെടിവെച്ചു. ധാരാളം പേര്‍ സമരഭൂമിയില്‍ പിടഞ്ഞ് മരിച്ചു. (കൂടുതല്‍ വിവരങ്ങള്‍ നേരത്തെ...