
ഇന്ത്യയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിദ്യാര്‍ഥി സംഘടന ഏതെന്ന് ചോദിച്ചാല്‍ അത് സിമിയാണെന്ന് മിക്കവര്‍ക്കും ഉത്തരം നല്‍കാനാവും. നിരോധിക്കുന്നത് വരെ അധികമാര്‍ക്കും അറിയാത്ത ഈ ഇസ്ലാമിക വിദ്യാര്‍ഥി സംഘടനിരോധനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന സംഘടനയായി. സിമി എന്ന് കേട്ടാല്‍ അതൊരു വിദ്യാര്‍ഥി സംഘടനയാണ് എന്ന് പോലും ആര്‍ക്കും മനസ്സിലാവില്ല. എവിടെ സ്ഫോടനം നടന്നാലും പിടിക്കപ്പെടുന്നവര്‍ക്ക് സിമി ബന്ധം ഉണ്ടായിരുന്നുവെന്ന് ആദ്യമേ പ്രഖ്യാപിക്കും. അതല്ല സ്ഫോടനം നടന്നാല്‍ അത്തരം ബന്ധമുള്ളവരെ പിടിക്കും. അവര് തന്നെയാണ് നടത്തിയത് എന്ന കാര്യത്തില്‍ പിന്നീട് സംശയമേ ഇല്ല. കാരണം അവര്‍ക്ക് സിമിയുമായി ബന്ധം ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. പിന്നീട് ഇതിന്റെ വിചാരണ പൂര്‍ത്തിയാകാന്‍ അഞ്ചോ എട്ടോ പത്തോ കൊല്ലം പിടിക്കും അത് വരെ പിടിക്കപ്പെട്ടവര്‍...