
ജനാധിപത്യത്തെ വളരെ രൂക്ഷമായ ശൈലിയില്‍ വിമര്‍ശിക്കുകയും അതിനെ തള്ളിക്കളയുകയും ചെയ്ത ഇന്ത്യയിലെ നേതാക്കളിലൊരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ സ്ഥാപക നേതാവിന്റെ നാമമായിരിക്കും മിക്കവരുടെയും മനസ്സില്‍ വരിക. ജമാഅത്തെ ഇസ്ലാമി ഓണ്‍ലൈനില്‍ ഏറെ വിമിര്‍ശിക്കപ്പെടുന്നതും ജനാധിപത്യത്തെ അത് നിരാകരിക്കുന്നുവെന്ന നിലക്കാണ്. മൌലാനാ മൌദൂദി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയ ചില വരികള്‍ അടര്‍ത്തിയെടുത്താണ് ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നത്. ഇതിനെതിരെ ജമാഅത്ത് പക്ഷത്ത് നല്‍കുന്ന വിശദീകരണങ്ങള്‍ രണ്ട് തരത്തിലാണ് സ്വീകരിക്കപ്പെടുന്നത്.
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച രണ്ട് വിമര്‍ശനങ്ങള്‍
1. ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ പാടെ നിരാകരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ തന്നെ ന്യൂനപക്ഷമായതുകൊണ്ടും ജമാഅത്തെ ഇസ്ലാമി...