
ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം നടത്തുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ആശയക്കുഴപ്പത്തിലകപ്പെടുന്ന ഒരു വിഭാഗമുണ്ട്. അവരാണ് മുജാഹിദുകള്‍. മുജാഹിദുകള്‍ എന്ന് മൊത്തത്തില്‍ പറഞ്ഞാല്‍ പോരാ. അവരിലെ ഔദ്യോഗിക വിഭാഗം എന്ന് അവകാശപ്പെടുന്ന. എ.പി വിഭാഗം. അവരിലെ ഒരു പ്രാസംഗികനും ഹിന്ദു-ക്രിസ്ത്യന്‍ സംവാദകനുമായ എം.എം. അക്ബര്‍ സാഹിബിന്റെ ഈ വിഷയത്തിലുള്ള അഭിപ്രായവും അതിലെ അന്തക്കേടുകളും കഴിഞ്ഞ പോസ്റ്റില്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ 'വിചിന്തനം' എന്ന അവരുടെ മാസികയില്‍ മറ്റൊരു വിലയിരുത്തല്‍. അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചാലും എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലാവില്ല. ആകെ നമ്മുടെ മനസ്സില്‍ ബാക്കിയുണ്ടാവുക. ഹമാസ് അവിവേകികളാണ്, അതിന് കാരണമാകട്ടെ അവര്‍ ഫലസ്തീനിലുള്ള ഇഖ്'വാന്റെ രാഷ്ട്രീയ രൂപമാണ് എന്നതും. ആ ലേഖനത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഇന്നത്തെ...