'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, നവംബർ 10, 2015

ശബാബ് പരത്തുന്ന ജമാഅത്ത് പേടി

P { margin-bottom: 0.21cm; } വാസ്കോഡഗാമയുടെ കപ്പലിലാണ് ഇസ്ലാംപേടി കേരളത്തിലെത്തിയത് എന്ന കവര്‍ സ്റ്റോറിയിലൂടെ കേരളത്തില്‍ ഇസ്ലാമോഫോബിയ കടന്നുവന്ന ചരിത്രം വിശകലനം ചെയ്യുന്ന ലേഖനവുമായാണ് ഈ ലക്കം ശബാബ് വാരിക ഇറങ്ങിയിട്ടുള്ളത്. എന്നാല്‍ അതേ ലക്കത്തില്‍ അബുല്‍ അഅ് ലാ മൗദൂദിയും ശീഅ പ്രസ്ഥാനവും എന്ന ലേഖനം വായിച്ചപ്പോള്‍ താരതമ്യേന ഇസ്ലാമികമായ സൗഹൃദവും സഹിഷ്ണതയും കാത്ത് സൂക്ഷിച്ച് വരുന്ന മുജാഹിദ് വിഭാഗത്തിലെ മടവൂര്‍ വിഭാഗം കേരളത്തില്‍ ജമാഅത്ത് പേടിയുടെ പ്രാചാണത്തിനായി മത്സരിക്കുകയാണോ എന്ന് തോന്നിപ്പോയി. വ്യക്തിപരമായി മുജാഹിദ് മടവൂര്‍ വിഭാഗവുമായി നല്ല ബന്ധവും സൗഹാര്‍ദ്ധവും സഹകരണവും പുലര്‍ത്തുന്ന ഒരാളെന്ന നിലക്ക് ഇത്തരം ക്ഷുദ്രലേഖനങ്ങള്‍ വല്ലാത്ത അലോസരം ഉണ്ടാക്കുന്നു.   ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിലെ മടവൂര്‍ വിഭാഗത്തിനും ഇസ്ലാമികമായ എല്ലാ...

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK