'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഏപ്രിൽ 07, 2016

തൊട്ടറിയണമത്രെ ഭീകരവാദത്തെ

ലോക ജനസംഖ്യയിൽ നാലിലൊന്നോ അഞ്ചിലൊന്നോ വരുന്ന ഒരു വലിയ സമൂഹമാണ് മുസ്ലിംകൾ. 1400 ലേറെ വർഷമായി ലോകത്തെ മുഴുവൻ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന വിശ്വാസി സമൂഹമാണവർ. വിവിധങ്ങളായ വിഭാഗങ്ങളും മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും അവർക്കിടയിലുണ്ട്. വിശുദ്ധ ഖുർആനെ തങ്ങളുടെ മത ഗ്രന്ഥമായും കഅ്ബയെ ഖിബ് ലയായും മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായും അംഗീകരിക്കുന്നുവെന്നതാണ് അവരെ മുസ്ലിം എന്ന ഗണത്തിൽ പെടുത്തുന്ന സംഗതി. ഇവരിൽ ഇതര ജനവിഭാഗങ്ങളുമായി സഹകരിച്ച് സമാധാനപരമായി ജീവിക്കുന്നവരും മുസ്ലിംകളും അല്ലാത്തവരുമായ വിഭാഗവുമായും ഭരണകൂടങ്ങളുമായും കലഹിക്കുന്നവരും യുദ്ധം ചെയ്യുന്നവരും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട്. ഇസ്ലാമിന് പുറമെയുള്ള വിഭാഗങ്ങളെ ഈ തരത്തിൽ എടുത്താലും ഇത്തരം വിഭാഗങ്ങളൊക്കെ അവയിലും കാണുന്നുണ്ട്. അവയുടെ വ്യാപ്തിയും അംഗബലവും അനുസരിച്ച് കൂടതലോ...

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK