
പതിനാല് വർഷമായി പിളർന്ന് നിന്ന മുജാഹിദ് സംഘടനകളിൽ രണ്ടെണ്ണം ആളുകളെ അറിയിച്ചുതന്നെ ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇസ്ലാമിക പ്രസ്ഥാനം വലിയ പിന്തുണയും സന്തോഷവുമാണ് പ്രസ്തുത ലയനത്തിനും ലയനസമ്മേളനത്തിനും അറിയിച്ചത്. എന്നാൽ സമ്മേളനം തന്നെ തങ്ങളുടെ പ്രവർത്തനത്തിൻ്റെ മുഖ്യമായ ഉന്നങ്ങളിലൊന്ന് ഇനിമുതൽ ഇസ്ലാമിക പ്രസ്ഥാനം തന്നെയായിരിക്കും എന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നതായിരുന്നു. ചിലരെങ്കിലും അതിൽ സംശയം പ്രകടിപ്പിച്ചു, എന്നാൽ അത് കൂടുതൽ വ്യക്തമായ രൂപത്തിൽ ഇപ്പോൾ നോട്ടീസായും പുസ്തകമായുമൊക്കെ പുറത്ത് വരുന്നു. എൻ്റെ ശ്രദ്ധയിൽ പെട്ട അത്തരമൊരു നോട്ടീസ് വിശകലനം ചെയ്യാനാണീ കുറിപ്പ്.
സലഫി/മുജാഹിദ് സംഘടനളുടെ മേൽ ഭരണകൂടത്തിൽ നിന്നും പൊതുസമുഹത്തിൽനിന്നും തീവ്രവാദാരോപണങ്ങൾ ശക്തിപ്പെടുകയും, തങ്ങളുടെ പല മുതിർന്ന പ്രവർത്തകരിലും യു.എ.പി.എ...