
'മതരാഷ്ട്രവാദത്തില്‍ നിന്നാണ് എല്ലാ തീവ്രവാദവും ഉടലെടുത്തത്. പ്രമാണങ്ങലെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇസ്‌ലാമിന്റെ പേരില്‍ മതരാഷ്ട്രവാദത്തിന് അബുല്‍ അഅലാ മൗദൂദി തുടക്കം കുറിച്ചു. ഹൈന്ദവ ധര്‍മങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ഗോള്‍വാള്‍ക്കര്‍ ഹിന്ദു രാഷ്ട്രവുമായി രംഗത്തുവന്നു. ഇവരാരുംയഥാര്‍ഥത്തില്‍ സമുദായ സംരക്ഷകരല്ലെന്ന് തിരിച്ചറിയണം'. ഇത് മുജാഹിദ് മൗലവിമാര്‍ സ്ഥിരമായി ആരോപിക്കുന്ന മൗദൂദിക്കെതിരെയുള്ള ഒരാരോപണമാണ്. അവസാനമായി ഈ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനത്തില്‍ അഹ്മദ് അനസ് മൗലവിയുടെതായി ചന്ദ്രിക 2010 ജനു 5 ന്. ഇതിന് ജമാഅത്ത് ജിഹ്വ നല്‍കിയ മറുപടി.:
മതരാഷ്ട്രവാദം ഇസ്‌ലാമില്‍ ഇല്ല. കാരണം രാഷ്ട്രീയം ഇല്ലാത്ത ഒരു ഇസ്‌ലാം ഭൂമിയില്‍ അല്ലാഹു അവതരിപ്പിച്ചിട്ടില്ല. ഇസ്ലാം ഭൂമുഖത്ത് വന്ന ഒന്നാം തിയ്യതി മുതല്‍ അതില്‍...