
ജമാഅത്തെ ഇസ്‌ലാമിയുടെത് സ്വത്വരാഷ്ട്രീയമോ? എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.
തന്മയുടെ രാഷ്ട്രീയം (സ്വത്വരാഷ്ടീയം)
പറഞ്ഞുവന്നത് സ്വത്വം, തന്മ, അനന്യത എന്നീ പേരുകളില്‍ മലയാളത്തില്‍ വ്യവഹരിക്കപ്പെടുന്ന Identity കേന്ദ്രീകരിച്ച് വികസിക്കുന്ന രാഷ്ട്രീയ സമീപനത്തിന്റെ പിറവിയില്‍ സാംസ്‌കാരിക തനിമകളെ അവഗണിച്ച് വര്‍ഗരാഷ്ട്രീയത്തിന് മുഖ്യസ്ഥാനം നല്‍കിയ സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ചാണ്. എന്തിന്റെ പേരിലാണോ ഒരു വിഭാഗം അവഗണിക്കപ്പെടുകയോ മാറ്റിവെക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ അപകൃഷ്ടരായി മുദ്രകുത്തപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നത് അതിന്റെ അടിസ്ഥാനത്തില്‍തന്നെ അംഗീകാരത്തിനുവേണ്ടി വാദിച്ചുകൊണ്ടാണ് സംസ്‌കാര രാഷ്ട്രീയം (Cultural Politics) സ്വത്വരാഷ്ട്രീയമായി (Identity Politics) പരിണമിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല. ജമാഅത്തെ ഇസ്‌ലാമി നിലനില്‍ക്കാന്‍...