'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടരുത് ?

ചോദ്യം കേട്ട് അമ്പരക്കേണ്ടതില്ല. ഇസ്ലാമിക രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ ഇസ്ലാമിനെ കേവലം മതമായി കാണുന്ന ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടാൻ പാടില്ല എന്നത്. എന്നാൽ മുസ്ലിംകളിൽ ചിലർ പറയുന്നത് മിണ്ടാൻ സമയമായിട്ടില്ല എന്നാണ്. എന്നാൽ ഈ രണ്ട് വീക്ഷണങ്ങൾക്കും ഒരു തിരുത്താണ് താഴെ നിങ്ങൾ വായിക്കാൻ പോകുന്നതിലുള്ളത്. ഫെയ്സ് ബുക്ക് ചർചയിൽനിന്ന്... Noushad Pokkalath ഞാന്‍ ഒരു സുന്നിയോ മുജഹിദോ, ജമാഹത് അനുഭാവിയോ അല്ല . എന്നാല്‍ പുരോഗമന പ്രസ്ഥാനം എന്നാ നിലയില്‍ ജമാഹത് & മുജാഹിദ്‌ എന്നി സന്ഘടകളോട് ഒരു മമത ഉണ്ട് . എന്റെ ബന്ധുക്കള്‍ പലരും ജമാഹത്‌ ആശയക്കാരാന്.എന്നാല്‍ മുജാഹിദ്‌ പിളര്‍പ്പ്, ജമാഹത്‌ രാഷ്ട്രീയം എന്നി കാരണങ്ങള്‍ എന്നെ അവയില്‍ നിന്നും അകറ്റുകയാണ്. എന്റെ ചോദ്യം ഇതാണ്. ഇന്നത്തെ ഭാരതീയ...

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

ക്രിസ്തുമസ് ആശംസകൾ നേരാം, മുസ്ലിമായി തന്നെ.

ഒരു ക്രിസ്തുമസ് കൂടി വരവായി അതോടൊപ്പം നെറ്റിൽ ക്രിസ്തുമസ് ആശംസകൾ നേരുന്നതിന്റെ മതവിധി പ്രഖ്യാപിച്ചുകൊണ്ട് തീവ്ര സലഫികളുടെ ഫത് വകളും വ്യപകമായി . അമുസ്ലികളക്കം 3000 ലധികം  അംഗങ്ങളുള്ള റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപിൽ കയറിയപ്പോൾ കണ്ട പോസ്റ്റാണ് ഇവിടെ നൽകുന്നത്. തുടർന്ന് നൽകുന്നത് ഞാനടക്കമുള്ള ഗ്രൂപ്പ് മെമ്പേഴ്സ് നടത്തിയ ചർചയുടെ പ്രസക്ത ഭാഗങ്ങൾ. ഈ പോസ്റ്റിനേക്കാൾ എന്നെ അമ്പരപ്പിച്ചത്. ഇസ്ലാമിന് വേണ്ടി പലപ്പോഴും കൂടെ സംസാരിക്കുന്ന ഒരു സുഹൃത്തി(Shamnad Ck) ന്റെ കമന്റാണ്. അത് ഇങ്ങനെ. ' ക്രിസ്ത്മസ് എന്നല്ല മറ്റൊരു മതത്തിന്റെ ഏത് ആഘോഷമായാലും അതില്‍ പങ്കു ചേരുന്നത് മുസ്ലിങ്ങളെ സംഭന്ധിച്ചിടത്തോളം തെറ്റാണ് അതില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതും തെറ്റ് തന്നെയാണ്. കാരണം ഇസ്ലാം ഏക ദൈവ വിശ്വാസത്തില്‍ ഉള്‍ക്കൊള്ളുന്നു. മറ്റുള്ള മതക്കാരുടെ...

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

അറബ് വസന്തം ജൂതസൃഷ്ടിയോ ? ചന്ദ്രിക ഇരുട്ടിൽ തപ്പുന്നു.

മുല്ലപ്പൂ വിപ്ലവവും അതേ തുടർന്ന് രൂപപ്പെട്ട അറബ് വസന്തവും എങ്ങനെ വ്യാഖ്യാനിക്കണം എന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് കേരളത്തിലെ ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും മുസ്ലിം സാമുദായിക പാർട്ടിയും. കെ.എം ഷാജി അടക്കമുള്ളവരുടെ ലേഖനങ്ങൾ അറബ് വസന്തത്തിന്റെ മുന്നിൽ നടന്നവർ മുസ്ലിം ലീഗാണ് എന്ന് അവകാശപ്പെടുകയും ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ മഹത്വം അവകാശപ്പെടാൻ ഒരു അർഹതയില്ലെന്നും വാദിക്കുമ്പോൾ തന്നെ പിറ്റേ ദിവസം ചന്ദ്രികയിൽ വരുന്ന ലേഖനം. മുല്ലപ്പൂ വിപ്ലവും അതോടനുബന്ധിച്ച് അറബി നാടുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച് കടന്നുവന്ന അറബ് വസന്തവും പൂർണമായും സയണിസ്റ്റുകളുടെ തിരക്കഥക്കനുസരിച്ച് നടന്ന നാടകം മാത്രമാണെന്നാണ്....

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

വെളുത്ത സായിപ്പ്‌ പോയി കറുത്ത സായിപ്പ്‌ വന്നു ?

ശബാബ് വാരികയിൽ വന്ന ലേഖനത്തിനെ അടിസ്ഥാനമാക്കി  ശബാബ് ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുമ്പോൾ ? എന്ന  പ്രതികരണക്കുറിപ്പിന്റെ രണ്ടാം ഭാഗം.  ആദ്യഭാഗം ഇവിടെ.  ---------------------(ശിര്‍ക്കാണെന്ന്‌ ഒരു കാര്യത്തെപ്പറ്റി പറയുകയും അതേ കാര്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്ന വൈരുധ്യം ജമാഅത്തെ ഇസ്‌ലാമിയുടെ ആദികാലം തൊട്ടുള്ള സവിശേഷതയാണ്‌. വെളുത്ത സായിപ്പ്‌ പോയി കറുത്ത സായിപ്പ്‌ ഭരിക്കുമെന്നതിനപ്പുറം സ്വാതന്ത്ര്യം ഒരു ഫലവും തരില്ലെന്ന്‌ മൗദൂദി സാഹിബ്‌ എഴുതി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പിടഞ്ഞു മരിച്ച പതിനായിരക്കണക്കിന്‌ മുസ്‌ലിംകളെ ഇകഴ്‌ത്തിക്കാണിക്കാനും മടികാണിച്ചില്ല.) ജമാഅത്തെ ഇസ്ലാമി ശിർക്കാണെന്ന് പറഞ്ഞ ഏത് കാര്യമാണ് പിന്നീട് ലേഖകൻ പറയുന്നത് പോലെ ഭംഗിയായി നിർവഹിച്ചത്. വോട്ടിംഗിനെ സംബന്ധിച്ചാണ് പൊതുവെ...

ചൊവ്വാഴ്ച, ഡിസംബർ 13, 2011

ശബാബ് ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുമ്പോൾ ? (1)

മുജാഹിദ് മടവൂർ വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ ശബാബ് വാരികയിൽ ജമാഅത്തെ ഇസ്ലാമിയ ഏറെക്കുറെ വിശദമായി തന്നെ പരിചയപ്പെടുത്തുകയുണ്ടായി. ഇടക്കാലത്ത് അൽപം ശമനമുണ്ടായിരുന്നെങ്കിലും ഇയ്യിടെ ഇറങ്ങിയ മിക്ക ശബാബിലും ഏതാനും പേജുകൾ ജമാഅത്തെ ഇസ്ലാമിക്ക് നീക്കിവെച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പോസ്റ്റിൽ അത്തരം ചില ലേഖനത്തെക്കുറിച്ച ചർചയാണ് നിർവഹിക്കപ്പെട്ടത്. ഔദ്യോഗിക വിഭാഗം എന്നറിയപ്പെടുന്ന എ.പി. വിഭാഗം മുജാഹിദുകൾ ചവറ് പ്രവർത്തനങ്ങളായി പരിചയപ്പെടുത്തപ്പെടുന്ന സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ കൂടുതൽ വ്യാപരിക്കുമ്പോൾ മടവൂർ വിഭാഗം ഏൽക്കേണ്ടി വരുന്ന കടുത്ത ഒരു ആരോപണമാണ് ഇഖ്'വാനികളാണ് മടവൂർ വിഭാഗമെന്നത്. ഇതിന് തടയിടാനും തങ്ങൾ ജമാഅത്തുമായി ശത്രുതയിലാണെന്ന് അണികളെ ബോധ്യപ്പെടുത്താനുമാകണം ഇയ്യിടെ കൂടുതൽ ജമാഅത്ത് വിമർശനമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ജമാഅത്തെ...

ചൊവ്വാഴ്ച, ഡിസംബർ 06, 2011

ടി.കെയും ഒ. അബ്ദുല്ലയും ശബാബും

ടി.കെ അബ്ദുല്ലാ സാഹിബിന്റെ ഏതാനും അഭിപ്രായങ്ങളെ ഖണ്ഡിക്കുക എന്ന ഭാവേന ശബാബ് വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിനുള്ള പ്രതികരണം കഴിഞ്ഞ പോസ്റ്റിൽ വായിച്ചുവല്ലോ അതിന്റെ രണ്ടാ ഭാഗമാണിത്. (രാഷ്‌ട്രീയ ഹാകിമിത്തും ദൈവത്തിന്റെ പരമാധികാരവും സംബന്ധിച്ച യഥാര്‍ഥ പ്രശ്‌നം ഇനിയും സമൂഹത്തിന്റെ മുന്നില്‍ വന്നിട്ടില്ല എന്ന അബ്‌ദുല്ലയുടെ മൂന്നാമത്തെ പരാമര്‍ശം ശരിയല്ല എന്നതിന്‌ മറ്റൊരു അബ്‌ദുല്ല നല്‌കിയ മറുപടി വായിക്കുന്നതിലൂടെ ബോധ്യപ്പെടും. ടി കെ അബ്‌ദുല്ല കളവുപറയുകയോ ഓര്‍മപ്പിശക്‌ പറയുകയോ ആണെന്നും വായനക്കാര്‍ക്ക്‌ ബോധ്യപ്പെടും. ഈ വിഷയത്തില്‍ ജമാഅത്ത്‌ നിലപാടില്‍ ദുരൂഹതയുണ്ടെന്നും മുജാഹിദ്‌ നിലപാടില്‍ സുതാര്യതയാണുള്ളതെന്നും ജമാഅത്തുകാരനായിരുന്ന ഒ അബ്‌ദുള്ള പറയുന്ന ഭാഗം ഇപ്രകാരം:``അഞ്ചു ദശകങ്ങളായി പാകിസ്ഥാനില്‍ ജമാഅത്ത്‌ പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം...

ശനിയാഴ്‌ച, ഡിസംബർ 03, 2011

ശബാബ് വാരികയും ടികെയുടെ വിശ്രമ ജീവിതവും ?.

ജമാഅത്തെ ഇസ്ലാമി മുൻ കേരളാ അമീറും ശൂറാ അംഗവുമായ ടി.കെ അബ്ദുല്ലാ സാഹിബ് ജമാഅത്തെ ഇസ്ലാമിയുടെ പുതിയ പ്രവർനങ്ങളെക്കുറിച്ചും നയനിലപാടുകളെക്കുറിച്ചും ഒന്നും അറിയാതെ വിശ്രമ ജീവിതം നയിക്കുകയാണോ ?. അടുത്തിടെ നടന്ന കേന്ദ്രശൂറയിലടക്കം ഇയ്യിടെ നടന്ന എല്ലാ ശൂറായോഗങ്ങളിലും അദ്ദേഹം പങ്കെടുത്തതായിട്ടാണ് എനിക്കുള്ള അറിവ് എങ്കിലും മറ്റൊരു ശൂറാംഗമായ അബ്ദുല്ലാ ഹസ്സൻ സാഹിബിനെ വിളിച്ച് ഒന്ന് ഉറപ്പുവരുത്തി. വിശയത്തിലേക്ക് വരാം. പ്രബോധനം വാരികയിൽ കൂറേ കാലമായി വന്നുകൊണ്ടിരിക്കുന്ന പംക്തിയാണ് നടന്നുതീരാത്ത വഴികളിൽ. ഇതിൽ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അവർ ഓർക്കാനിഷ്ടപ്പെടാത്ത പല സംഭവങ്ങളും അദ്ദേഹം ഓർമയിൽ നിന്ന് അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശബാബിനും ഇപ്പോൾ ടി.കെയും അദ്ദേഹം പറഞ്ഞതും വിഷയമാകുന്നു. ശബാബ് പുതിയ ലക്കത്തിൽ അദ്ദേഹത്തിന്റെ ചില പരാമർശങ്ങളെ അവലംബിച്ച്...

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK