'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഡിസംബർ 06, 2011

ടി.കെയും ഒ. അബ്ദുല്ലയും ശബാബും

ടി.കെ അബ്ദുല്ലാ സാഹിബിന്റെ ഏതാനും അഭിപ്രായങ്ങളെ ഖണ്ഡിക്കുക എന്ന ഭാവേന ശബാബ് വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിനുള്ള പ്രതികരണം കഴിഞ്ഞ പോസ്റ്റിൽ വായിച്ചുവല്ലോ അതിന്റെ രണ്ടാ ഭാഗമാണിത്.


(രാഷ്‌ട്രീയ ഹാകിമിത്തും ദൈവത്തിന്റെ പരമാധികാരവും സംബന്ധിച്ച യഥാര്‍ഥ പ്രശ്‌നം ഇനിയും സമൂഹത്തിന്റെ മുന്നില്‍ വന്നിട്ടില്ല എന്ന അബ്‌ദുല്ലയുടെ മൂന്നാമത്തെ പരാമര്‍ശം ശരിയല്ല എന്നതിന്‌ മറ്റൊരു അബ്‌ദുല്ല നല്‌കിയ മറുപടി വായിക്കുന്നതിലൂടെ ബോധ്യപ്പെടും. ടി കെ അബ്‌ദുല്ല കളവുപറയുകയോ ഓര്‍മപ്പിശക്‌ പറയുകയോ ആണെന്നും വായനക്കാര്‍ക്ക്‌ ബോധ്യപ്പെടും. ഈ വിഷയത്തില്‍ ജമാഅത്ത്‌ നിലപാടില്‍ ദുരൂഹതയുണ്ടെന്നും മുജാഹിദ്‌ നിലപാടില്‍ സുതാര്യതയാണുള്ളതെന്നും ജമാഅത്തുകാരനായിരുന്ന ഒ അബ്‌ദുള്ള പറയുന്ന ഭാഗം ഇപ്രകാരം:``അഞ്ചു ദശകങ്ങളായി പാകിസ്ഥാനില്‍ ജമാഅത്ത്‌ പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം രാഷ്‌ട്രമായിട്ടും ഒരു ബദല്‍ സംവിധാനമായി ഇസ്‌ലാമിന്റെ സാമ്പത്തിക വശങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാനോ സമൂഹത്തിന്റെ മുഖഭാവം ധാര്‍മികമായി മാറ്റിയെടുക്കാനോ ഇന്നേവരെ അവിടെ ജമാഅത്തിന്നായിട്ടില്ല. എന്നിരിക്കെ ഇന്ത്യയെ പോലുള്ള ഇരു ഹൈന്ദവ ഭൂരിപക്ഷ രാഷ്‌ട്രത്തില്‍ ഒരു ബദല്‍ ജീവിതപദ്ധതിയായി എങ്ങനെ ഇസ്‌ലാമിനെ അവതരിപ്പിക്കുമെന്നതും ജനതയെക്കൊണ്ടു അംഗീകരിപ്പിക്കുമെന്നുള്ളതുമായിരുന്നു ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം. കേവലമായ പ്രസംഗങ്ങള്‍ കൊണ്ടും പ്രബന്ധങ്ങള്‍ കൊണ്ടും അത്‌ സാധിക്കുമായിരുന്നുവെങ്കില്‍ ഇതിനകം അതു നടന്നുകഴിഞ്ഞിരിക്കുന്നു. പ്രസംഗിച്ചു പ്രസംഗിച്ചു വളാഞ്ചേരി കോര്‍ണറിലെയും കൊച്ചി കപ്പലണ്ടി മുക്കിലെയും ശാന്തപുരം ചുങ്കത്തെയുമൊക്കെ ജനങ്ങളെ കാണുമ്പോള്‍ സമഗ്രം, സമ്പൂര്‍ണം, സാര്‍വജനീനം എന്നിങ്ങനെയുള്ള ജമാഅത്ത്‌ പദാവലികള്‍ അവര്‍ ഇടപെട്ട്‌ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു: ``നിങ്ങള്‍ പ്രവര്‍ത്തിക്കൂ; ദൈവം നിങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ട്‌ എന്ന ദൈവിക വചനം ഒരാശ്വാസമാണെങ്കിലും ഒരു പ്രസ്ഥാനത്തിന്‌ മുന്നോട്ട്‌ നീങ്ങാനുള്ള പ്രായോഗിക പദ്ധതി അതുതന്നെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ.'' ``ഇന്ത്യയില്‍ നാളെ ഹുകൂമത്തെ ഇലാഹി സ്ഥാപിതമാവുകയും എനിക്കും മറ്റുള്ളവര്‍ക്കും മേഘാലയിലോ മറ്റോ ഗവര്‍ണറാകാന്‍ അവസരം ലഭിക്കുകയും ചെയ്യാന്‍ കഴിയാത്തതിന്റെ അസ്വസ്ഥതയായിരുന്നില്ല ഞങ്ങളെ ഭരിച്ചിരുന്നത്‌. ഒരു ബ്രെയ്‌ക്ക്‌ ത്രൂ ആവശ്യമുണ്ടായിരുന്നു. പൊതു സമൂഹത്തിലേക്കൊരു വഴി. അതില്ല.'' (ഒ അബ്‌ദുല്ല, ചില വഴിമുടക്കികള്‍ എന്ന ലേഖനം, തേജസ്‌ -2008 മാര്‍ച്ച്‌ 2))

ഒ. അബ്ദുല്ല സാഹിബ് ഒരു വാസ്തവം ചൂണ്ടിക്കാണിച്ചു.  അത് ടി.കെ പറഞ്ഞതുമായി ഏറ്റുമുട്ടുന്നതായി തോന്നുന്നില്ല. എവിടെയാണ് ഏറ്റുമുട്ടുന്നത് എന്ന് പാലക്കോട് ചൂണ്ടികാണിച്ചിട്ടുമില്ല. ഒ.അബ്ദുല്ല സാഹിബ് പറയുന്നതെന്തും ജമാഅത്ത് വിരുദ്ധമായിരിക്കും എന്ന തോന്നലിൽ നിന്ന് എടുത്ത് ചേർത്തതാകാം. ഒ. അബ്ദുല്ല സാഹിബ് പറയുന്നത്. ജനങ്ങൾ ജമാഅത്ത് പറഞ്ഞത് അംഗീകരിച്ചെങ്കിലും  പ്രയോഗവൽകരണത്തിൽ അവ കൊണ്ടുവരാൻ ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നുവെന്നതാണ്. എക്കാലത്തും നല്ല ആശയത്തോട് അങ്ങനെ തന്നെയാണ് ജനങ്ങൾ പ്രതികരിക്കാറുള്ളത്.

(ജമാഅത്തില്‍ ജനിച്ച്‌, ജമാഅത്തില്‍ വളര്‍ന്ന ഒ അബ്‌ദുല്ല പറയുന്നു, ജമാഅത്തിന്റെ ആദര്‍ശം പൊതുസമൂഹത്തിലേക്കെത്താതെ ഒരു `ബ്രെയ്‌ക്ക്‌ ത്രൂ' പ്രതിസന്ധിയിലാണുള്ളതെന്ന്‌. ഈ വിഷമസന്ധിയെ ഇപ്പോഴും മറികടക്കാന്‍ ജമാഅത്തിന്‌ സാധിച്ചിട്ടില്ല എന്ന വസ്‌തുതയെ ടി കെ അബ്‌ദുല്ല ബോധപൂര്‍വം തമസ്‌കരിച്ച്‌ പരമാധികാരവും രാഷ്‌ട്രീയ ഹാകിമിയ്യത്തും പറഞ്ഞ്‌ ദുരൂഹത സൃഷ്‌ടിക്കുന്നത്‌ മറ്റൊന്നും പറയാനും എഴുതാനുമില്ലാത്തതുകൊണ്ടായിരിക്കുമെന്ന്‌ വ്യക്തം.
ജമാഅത്തിന്റെ അവസ്ഥ `ബ്രെയ്‌ക്ക്‌ ത്രൂ' കാണാത്ത അവസ്ഥയിലാണെങ്കിലും മുജാഹിദുകളുടെ പ്രബോധനവും പ്രബോധനവിഷയവും സമൂഹത്തിലെത്തുകയും അത്‌ സമൂഹത്തിന്‌ എളുപ്പത്തില്‍ മനസ്സിലാകുന്നുമുണ്ട്‌ എന്നുകൂടി ഒ അബ്‌ദുല്ല മുജാഹിദിനെയും ജമാഅത്തിനെയും താരതമ്യം ചെയ്‌തെഴുതിയിട്ടുണ്ട്‌. ആ ഭാഗം ഇപ്രകാരമാണ്‌: `പണമുള്ളവര്‍ സകാത്ത്‌ കൊടുക്കണം. എന്നാല്‍ സകാത്ത്‌ കൊടുക്കാന്‍ പണമുണ്ടാക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നില്ല. പണമില്ലാത്തതിനാല്‍ സകാത്ത്‌ കൊടുക്കാത്തതുകൊണ്ട്‌ ഒരാളുടെയും ദീന്‍ അപൂര്‍ണമാകുന്നില്ല. അതിനാല്‍ തന്നെ മൗലാനാ മൗദൂദിയുടെ `സ്വന്തം ഭരണമില്ലാത്ത ദീനിന്റെ അവസ്ഥ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത വീടുപോലെയാണ്‌' എന്ന പ്രസിദ്ധമായ ഉദ്ധരണിയെ മുജാഹിദു വിഭാഗം അതി നിശിതമായി വമര്‍ശനത്തിന്‌ വിധേയമാക്കുന്നു.)

ടി.കെ അബ്ദുല്ല സാഹിബ് പറയുന്നതും ഒ.അബ്ദുല്ല സാഹിബ് പറയുന്നതും പൂർണമായി മുജാഹിദുകാർക്ക് മനസ്സിലാകുന്നില്ല എന്നേ മേൽവരികൾ സൂചിപ്പിക്കുന്നുള്ളൂ. മുജാഹിദുകൾ അങ്ങനെ വാദിക്കുന്നുവെന്ന് പറഞ്ഞാൽ ഒ. അബ്ദുല്ല സാഹിബ് അംഗീകരിക്കുന്നുവെന്ന് വരുമോ. ഇനി അദ്ദേഹം അംഗീകരിച്ചാലും ബാക്കി ജമാഅത്തുകാർ അത് അംഗീകരിക്കേണ്ടതുണ്ടോ.

(അല്ലാഹു അന്നതാദാവ്‌ (റാസിഖ്‌), ഹാകിം (നിയമനിര്‍മാതാവ്‌, ഭരണാധികാരി) എന്നൊക്കെ പറയുമ്പോള്‍ അത്‌ ഒരര്‍ഥത്തില്‍ സാപേക്ഷികമാണ്‌. അയാളാണ്‌ എനിക്ക്‌ അന്നം തരുന്നത്‌ എന്നൊരാള്‍ പറയുന്നത്‌ ദൈവത്തെ നിരാകരിച്ചുകൊണ്ടല്ല. അയാള്‍ ഒരു മാധ്യമമാണ്‌ എന്ന്‌ സൂചിപ്പിക്കുക മാത്രമാണ്‌. ദൈവം മാലിക്‌ അഥവാ ഉടമസ്ഥനാണ്‌. സകല ചരാചരങ്ങളുടെയും ഉടമ. എന്നാല്‍ ഭൂമിയും മറ്റും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മനുഷ്യരെ ഉദ്ദേശിച്ചു നാം ഉടമസ്ഥന്‍ എന്ന്‌ യഥേഷ്‌ടം ഉപയോഗിക്കുന്നു. അല്ലാഹുവാണ്‌ റീസര്‍വേ അനുസരിച്ച്‌ ഈ ഭൂമിയുടെ ഉടമസ്ഥന്‍ എന്നാരും ആധാരത്തില്‍ എഴുതാറില്ല. ഇപ്രകാരം മനുഷ്യന്‌ അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളായ റാസിഖ്‌, മാലിക്‌ തുടങ്ങിയ വിശേഷണങ്ങളാകാമെങ്കില്‍ എന്തുകൊണ്ടവന്‍ ഹാകിമായിക്കൂടാ? ഇതാണ്‌ മുജാഹിദ്‌ പക്ഷത്തു നിന്നുള്ള ചോദ്യം.'' (ഒ അബ്‌ദുല്ല, ജനാധിപത്യവും ദൈവാധിപത്യവും എന്ന ലേഖനം, തേജസ്‌ 30-12-2007))

ജമാഅത്ത് വിട്ടപ്പോൾ മുജാഹിദുകാർ പറയുന്നതെന്നനിലക്ക് അദ്ദേഹം അവരെ ന്യായീകരിക്കുവാൻ ശ്രമിച്ചു നോക്കുകയാണെന്ന് തോന്നുന്നു. പക്ഷെ കൺക്ലൂഷനിലെത്താൻ അദ്ദേഹത്തിനും സാധിച്ചാതായി കാണുന്നില്ല. അതിനാൽ മുജാഹിദുകൾക്ക് ചോദിക്കാനുള്ള അവർ കൃത്യമായി ചോദിക്കാറില്ലാത്ത ഒരു ചോദ്യം അദ്ദേഹം എടുത്തിട്ടുവെന്നേ ഉള്ളൂ.

(മുജാഹിദുകളുടെ ഈ പ്രസക്തമായ ചോദ്യം തന്നെയാണ്‌ അവര്‍ അല്ലാഹുവിന്റെ പരമാധികാരത്തെ നിഷേധിക്കുന്നവരായി മുദ്ര കുത്താന്‍ ജമാഅത്തുകാരെ പ്രേരിപ്പിച്ച ഏക തെളിവ്‌! മറുപടിയില്ലെങ്കില്‍ ദുരാരോപണമുന്നയിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്ന ജമാഅത്തിന്റെ ജനിതകസ്വഭാവം തന്നെയാണ്‌ പഴയ അമീറായ ടി കെ അബ്‌ദുല്ലയുടെ ഓര്‍മകളില്‍ ഇപ്പോഴും നുരഞ്ഞുപൊന്തുന്നത്‌.

1985ല്‍ വിവേകത്തിനനുവദിച്ച ടി മുഹമ്മദ്‌ സാഹിബിന്റെ അഭിമുഖം പഴയ ഓര്‍മകള്‍ അയവിറക്കുന്ന ഈ സന്ദര്‍ഭത്തില്‍ അബ്‌ദുല്ല സാഹിബ്‌ തേടിപ്പിടിച്ച്‌ വായിക്കുന്നത്‌ കാര്യങ്ങളെ കുറെക്കൂടി സത്യസന്ധമായി വിലയിരുത്താന്‍ ഒരു പരിധി വരെ സഹായിക്കും. ഇബാദത്ത്‌, ഇത്വാഅത്ത്‌, താഗൂത്ത്‌, അല്ലാഹുവിന്റെ പരമാധികാരം എന്നീ വിഷയങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നത്‌ ജമാഅത്തു നേതാക്കളിലാണെന്നും മുജാഹിദുകളുടെ വാദങ്ങളും നിലപാടുകളും വ്യക്തവും സുതാര്യവുമാണെന്നും ടി മുഹമ്മദ്‌ സാഹിബ്‌ സൂചിപ്പിച്ച കാര്യം മുന്‍ അമീര്‍ വായിച്ചിരുന്നുവെങ്കില്‍ രാഷ്‌ട്രീയ ഹാകിമയത്ത്‌ സമൂഹത്തിന്‌ മുന്നില്‍ ഇനിയും ബോധ്യപ്പെട്ടിട്ടില്ല എന്ന്‌ അദ്ദേഹത്തിന്‌ വിലപിക്കേണ്ടി വരുമായിരുന്നില്ല. രാഷ്‌ട്രീയ ഹാകിമിയ്യത്തിനെ പറ്റിയും ദൈവത്തിന്റെ പരമാധികാരത്തെ പറ്റിയും `നല്ല അവബോധമുള്ള' മുന്‍ അമീറും നിലവിലുള്ള അമീറും അവര്‍ രണ്ടു കൂട്ടരുടെയും അന്നത്തെയും ഇന്നത്തെയും അനുയായികളും അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമയ്യത്ത്‌ നേടിക്കൊടുക്കാന്‍(!) ഇതുവരെ എന്ത്‌ ചെയ്‌തു? ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു? എന്നുകൂടി അബ്‌ദുല്ല സാഹിബ്‌ വിശദീകരിക്കുമെങ്കില്‍ വളരെ സന്തോഷം. കാരണം രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ സ്ഥാപിക്കുക എന്ന മുഖ്യ അജണ്ടയുമായി രംഗത്തുവന്ന ഒരു പ്രസ്ഥാനം ആ രംഗത്ത്‌ ഇതുവരെ എന്തു ചെയ്‌തു എന്ന്‌ പൊതുസമൂഹത്തോടും മതസമൂഹത്തോടും വിശദീകരിക്കേണ്ട ബാധ്യതയുണ്ടല്ലോ.)

ഒരു മറുചോദ്യം എങ്ങനെയാണ് തെളിവാകുന്നത്. മുജാഹിദുകളിൽ അത്തരം ആരോപണമുന്നയിക്കാൻ അവസരം നൽകുന്നത് മുജാഹിദുകാർ ഇക്കാര്യത്തിൽ ഒരു വ്യക്തമായ അഭിപ്രായം പറയാത്തതും അതേ പ്രകാരം ജമാഅത്ത് പറയുന്ന കാര്യത്തെ എതിർക്കുന്നതും കൊണ്ടാണ്.

14 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

(അല്ലാഹു അന്നതാദാവ്‌ (റാസിഖ്‌), ഹാകിം (നിയമനിര്‍മാതാവ്‌, ഭരണാധികാരി) എന്നൊക്കെ പറയുമ്പോള്‍ അത്‌ ഒരര്‍ഥത്തില്‍ സാപേക്ഷികമാണ്‌. അയാളാണ്‌ എനിക്ക്‌ അന്നം തരുന്നത്‌ എന്നൊരാള്‍ പറയുന്നത്‌ ദൈവത്തെ നിരാകരിച്ചുകൊണ്ടല്ല. അയാള്‍ ഒരു മാധ്യമമാണ്‌ എന്ന്‌ സൂചിപ്പിക്കുക മാത്രമാണ്‌. ദൈവം മാലിക്‌ അഥവാ ഉടമസ്ഥനാണ്‌. സകല ചരാചരങ്ങളുടെയും ഉടമ. എന്നാല്‍ ഭൂമിയും മറ്റും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മനുഷ്യരെ ഉദ്ദേശിച്ചു നാം ഉടമസ്ഥന്‍ എന്ന്‌ യഥേഷ്‌ടം ഉപയോഗിക്കുന്നു. അല്ലാഹുവാണ്‌ റീസര്‍വേ അനുസരിച്ച്‌ ഈ ഭൂമിയുടെ ഉടമസ്ഥന്‍ എന്നാരും ആധാരത്തില്‍ എഴുതാറില്ല. ഇപ്രകാരം മനുഷ്യന്‌ അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളായ റാസിഖ്‌, മാലിക്‌ തുടങ്ങിയ വിശേഷണങ്ങളാകാമെങ്കില്‍ എന്തുകൊണ്ടവന്‍ ഹാകിമായിക്കൂടാ? ഇതാണ്‌ മുജാഹിദ്‌ പക്ഷത്തു നിന്നുള്ള ചോദ്യം.'' (ഒ അബ്‌ദുല്ല, ജനാധിപത്യവും ദൈവാധിപത്യവും എന്ന ലേഖനം, തേജസ്‌ 30-12-2007))

സത്യത്തിൽ ഇത് മുജാഹിദുകളുടെ ചോദ്യമാണോ, മനുഷ്യനെ ഹാകിമെന്ന് പറയമോ പാടില്ലേ എന്ന കാര്യത്തിൽ ജമാഅത്ത് മുജാഹിദ് സംവാദം എവിടെയും കണ്ടതായി ഓർക്കുന്നില്ല. അതിന്റെ കാര്യത്തിൽ ജമാഅത്തിന് തർക്കവുമില്ല. എന്ന് വെച്ചാൽ മനുഷ്യരിൽനിന്ന് വിധി നടത്തുന്നവർക്ക് ഹാകിം എന്ന് വിളിക്കാം. ഇത്ര ലളിതമായ കാര്യം ഓ.അബ്ദുല്ല സാഹിബിന് അറിയില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല.

ഇതാണോ മുജാഹിദുകളുടെ പ്രസക്തമായ ചോദ്യം. ഒരു അർഥവുമില്ലാത്ത ചോദ്യമാണിത്. ഇതൊരു ചോദ്യമേ അല്ല. ജമാഅത്ത് മുജാഹിദുകൾക്കിടയിൽ ഇത് ഒട്ടുമേ പ്രസക്തവുമല്ല.

CKLatheef പറഞ്ഞു...

രാഷ്ട്രീയ ഹാകിമിയത്ത് സമൂഹത്തിന് ബോധ്യം വന്നിട്ടില്ല എന്ന് ടി.കെ പറഞ്ഞത് ശരിയാണ് എന്നാണോ ശരിയല്ല എന്നാണോ തെളിയുന്നത്. എന്റെ അഭിപ്രായത്തിൽ ടി.കെ അബ്ദുല്ല സാഹിബ് പറഞ്ഞത് ശരിയാണ് എന്നതാണ് ഇവിടെ ശംസുദ്ദീൻ പാലക്കോട് പോലും തെളിയിക്കുന്നത്.

("ഒരു പദത്തിന്റെ അര്‍ഥത്തിലുള്ള സാങ്കേതികതയല്ല, അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ ഉണ്ടെന്ന്‌ സമ്മതിക്കേണ്ടിവരുമെന്ന ആശങ്കയാണ്‌ മുജാഹിദ്‌ വാദത്തിന്റെ കാതല്‍. ഇപ്പോഴും യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ സമൂഹത്തിന്‌ മുന്നില്‍ വേണ്ടവിധം വന്നുകഴിഞ്ഞിട്ടില്ല.")

ഇതാണ് ടി.കെ. പറഞ്ഞത്. ഈ പറഞ്ഞത് തെറ്റാകണമെങ്കിൽ ഹാകിമിയത്തുമായി ബന്ധപ്പട്ട വിഷയത്തിൽ ജമാഅത്ത് പറയുന്നത് പൂർണമായി സമൂഹം അംഗീകരിക്കേണ്ടതുണ്ടല്ലോ. അത് ഇല്ല എന്ന് മുജാഹിദുകാരും സമ്മതിക്കും.

മനുഷ്യന് വേണ്ട എത് നിയമവും നിർമിക്കുവാൻ അവകാശം അല്ലാഹുവിന് മാത്രമാണ്. ഇതാണ് അല്ലാഹുവിന്റെ ഹാകിമിയത്തിന്റെ യഥാർഥ വിവക്ഷ. എന്നാൽ മുജാഹിദുകൾ ഇതിനെ മതപരം രാഷ്ട്രീയം എന്ന് നിയമനിർമാണത്തെ തരം തിരിക്കുകയും ഇതിൽ മതപരമായ ഹലാല്-ഹറാമുകൾ തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെങ്കിലും രാഷ്ട്രീയത്തിൽ മനുഷ്യന് സൗകര്യാനുസരണം നിയമം നിർമിക്കാം എന്ന് വാദിക്കുന്നു. ഇത് തൗഹീദിന് നിരക്കുന്നതല്ല എന്നാണ് ജമാഅത്തിന്റെ വാദം.
മനുഷ്യന് വേണ്ട നിയമത്തെ രാഷ്ട്രീയം മതപരം എന്ന് തരം തിരിച്ചത് തന്നെ തെറ്റാണ് അതിന് ശേഷം രാഷ്ട്രീയത്തിൽ മനുഷ്യന് നിയമം നിർമിക്കാം എന്ന് പറഞ്ഞത് തൗഹീദിന് നിരക്കാത്ത കാര്യവും.

ഈ യഥാർഥ ചർചയിൽ നിന്ന് ഒളിച്ചോടാനല്ലേ. മനുഷ്യനെ ഹാകിം എന്ന് പറയുന്നതാണ് തർക്കവിഷയം എന്ന് സ്ഥാപിക്കാൻ ഒ. അബ്ദുല്ല സാഹിബിന്റെ മറപിടിച്ച് പാലക്കോട് ശ്രമിക്കുന്നത്.

CKLatheef പറഞ്ഞു...

((ഇബാദത്ത്‌, ഇത്വാഅത്ത്‌, താഗൂത്ത്‌, അല്ലാഹുവിന്റെ പരമാധികാരം എന്നീ വിഷയങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നത്‌ ജമാഅത്തു നേതാക്കളിലാണെന്നും മുജാഹിദുകളുടെ വാദങ്ങളും നിലപാടുകളും വ്യക്തവും സുതാര്യവുമാണെന്നും ടി മുഹമ്മദ്‌ സാഹിബ്‌ സൂചിപ്പിച്ച കാര്യം മുന്‍ അമീര്‍ വായിച്ചിരുന്നുവെങ്കില്‍ രാഷ്‌ട്രീയ ഹാകിമയത്ത്‌ സമൂഹത്തിന്‌ മുന്നില്‍ ഇനിയും ബോധ്യപ്പെട്ടിട്ടില്ല എന്ന്‌ അദ്ദേഹത്തിന്‌ വിലപിക്കേണ്ടി വരുമായിരുന്നില്ല.))

ടി.മുഹമ്മദ് സാഹിബ് അപ്രകാരം പറഞ്ഞതായി എവിടെയും ലേഖകൻ കാണിച്ച് തന്നിട്ടില്ല. അദ്ദേഹം അത് പറയാനും സാധ്യതയില്ല. ഈ സാങ്കേതിക പദങ്ങളുടെ അർഥം ജമാഅത്ത് മുത്തഫിഖ് മുതൽ ടി.കെ അബ്ദുല്ല സാഹിബ് വരെ പറയുന്നത് ഒന്ന് തന്നെയായിരിക്കും. എന്നാൽ ഇവയുടെ വിവക്ഷ രണ്ട് മുജാഹിദുകാരൻ പറഞ്ഞാൽ മിക്കവാറും രണ്ട് തരത്തിലായിരിക്കും.

(ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്നുകൂടി അര്‍ഥം പറഞ്ഞേ പറ്റൂ എന്ന്‌ ജമാഅത്തുകാര്‍ വാശിപിടിച്ചപ്പോള്‍ അവര്‍ എത്തിപ്പെട്ട സ്വാഭാവിക പരിണിതികളില്‍ ചിലത്‌ മാത്രമാണിവ.)

(മുജാഹിദുകള്‍ ഇബാദത്ത്‌ എന്ന്‌ കാണുന്നിടത്തെല്ലാം ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ വിസമ്മതിക്കുന്നത്‌ ഇബാദത്തിന്റെയും ഇത്വാഅത്തിന്റെയും അര്‍ഥം ശരിക്കും ബോധ്യപ്പെട്ടതുകൊണ്ടാണ്‌.)

ഇബാദത്ത് എന്ന് കാണുന്നിടത്തെല്ലാം ഇതാഅത്ത് എന്ന് പറയാൻ ജമാഅത്തുകാർ മുജാഹിദുകളോട് ആവശ്യപ്പെട്ടുവെന്നാണല്ലോ ഇത് വായിച്ചാൽ തോന്നുക. ഇത് സത്യത്തിൽനിന്നുള്ള ഒളിച്ചോട്ടവും ഒട്ടും ഗുണകാംക്ഷാ പൂർവമല്ലാത്ത വളച്ചൊടിക്കലുമാണ്. ഇബാദത്ത് എന്നതിൽ ഇതാഅത്ത് കൂടി ഉൾകൊള്ളുന്നുവെന്നാണ് ജമാഅത്ത് വാദിച്ചത്. എന്നാൽ ഇബാദത്ത് എന്ന് പ്രയോഗിക്കുന്നിടത്തെല്ലാം ഇതാഅത്ത് വരും എന്ന് അത് വാദിച്ചിട്ടില്ല. ഉദാഹരണം ബിംബങ്ങൾക്ക് ഇബാദത്ത് ചെയ്യരുത് എന്നതുകൊണ്ടുദ്ദേശം അവയെ പുജിക്കരുത് എന്നാണ് അല്ലാതെ അവയെ അനുസരിക്കരുത് എന്നല്ല എന്ന കാര്യം വ്യക്തമാണല്ലോ.

CKLatheef പറഞ്ഞു...

അതേസമയം ലാ തഅ്ബുദിശ്ശൈത്വാന എന്നിടത്ത് പിശാചിനെ അനുസരിക്കരുതെന്നും. ഇതൊക്കെ ഇന്ന് സമാന്യമുസ്ലിം ബോധമുള്ളവരെല്ലാം അംഗീകരിച്ച കാര്യമാണ്. മുജാഹിദുകൾ മാത്രമാണ് ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അജ്ഞാതന്‍ പറഞ്ഞു...

"കേവലമായ പ്രസംഗങ്ങള്‍ കൊണ്ടും പ്രബന്ധങ്ങള്‍ കൊണ്ടും അത്‌ സാധിക്കുമായിരുന്നുവെങ്കില്‍ ഇതിനകം അതു നടന്നുകഴിഞ്ഞിരിക്കുന്നു."


അപ്പോ 'വാള്‍' എടുത്തൊന്ന് പ്രയോഗിച്ചു നോക്കിക്കൂടെ? ഹൃദയത്തെ പരിശുദ്ധമാക്കുകയും അഹങ്കാരം കൊണ്ട് ഉയര്‍ന്ന ശിരസ്സുകളെ നമിപ്പിക്കുകയും ചെയ്യുന്ന 'വാള്‍'? അതോ വാളിനിപ്പം പണ്ടത്തെയത്ര മൂര്‍ച്ച പോരെന്നുണ്ടോ ലത്തീഫെ?.

CKLatheef പറഞ്ഞു...

അജ്ഞാതൻ അത് എന്നോടല്ല ചോദിക്കേണ്ടത്. ഒ. അബ്ദുല്ല സാഹിബിനോടാണ്.

musafir പറഞ്ഞു...

അല്ലാഹുവിന്റെ റാസിക്ക് , മാലിക്, ഹാക്കിം എന്നീ പദങ്ങളിലെ കേവലമായ ഉപയോഗ ചര്‍ച്ച മാത്രമേ ഇവിടെ വന്നിട്ടുള്ളൂ എന്ന് തോന്നുന്നു...അതെ സമയം ഏതെങ്കിലും മുജാഹിദ് സുഹൃത്ത് മകന് അല്ലാഹുവിന്റെ ഈ നാമങ്ങള്‍ "അബ്ദു " ചേര്‍ക്കാതെ ഇടാന്‍ ധൈര്യപ്പെടുമോ???....ഇല്ല എന്നാണ് വിശ്വാസം..അത് ഉള്ളിന്റെ ഉള്ളിലുള്ള ഒരു ബോധമാണ്‌. അതേ ഇവിടെ ജമാ'അതും അതിന്റെ നിലപാടുകളില്‍ അവതരിപ്പിച്ചുട്ടുള്ളൂ...ഇവിടെ പിന്നെ വലിയ വായില്‍ നടക്കുന്ന ചര്‍ച്ചകളൊക്കെ അതിന്റെ പ്രായോകികതയെ പറ്റിയാണ്..ഒരര്‍ത്ഥത്തില്‍ ജമാ'അത് സ്വപ്ന ജീവികളാണോ എന്ന സംശയം..ആ ബോധം എല്ലാരെക്കാളും ജമാ'അതുകാര്കുണ്ട് എന്ന് അതിനെ അറിയുന്നവര്കറിയാം ..പിന്നെ അതേതായാലും നഷ്ടകച്ചവടമല്ലെന്നും..( പിന്കുറി:- പ്രായോഗിക നിലപാടിന്റെ കാര്യത്തില്‍ എല്ലാരെക്കാളും ജമാ'അതിന്റെ ശൂറാ സംവിധാനം ഒരു പടി മുന്നിലാണെന്ന് ചില "വിലാപ " ശാലികല്ക് അറിയാം..( മാധ്യമം, മീഡിയ One , വനിതാ സംഘടന, പ്രസിദ്ധീകരണങ്ങള്‍, കോളേജ് കള്‍, വികസന ഫോറങ്ങള്‍, പിന്നെ അതിന്റെ ഇടപെടലുകള്‍ , വിഷന്‍ 2016, അങ്ങനെ പോകുന്നു ആ നിര ...ഇപ്പൊ വെല്‍ഫയര്‍ പാര്‍ടിയും....അല്ലാന്റെ ഭൂമിയല്ലേ ...ഇനിയും പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ട്)

Chundakkadan പറഞ്ഞു...

വര്‍ഷങ്ങള്‍ കുറെ ആയിട്ടും, ഇതുപോലുള്ള മതപരമായ വിഷയങ്ങളില്‍ മിക്കതിലും തര്‍ക്കവും കുതര്കവും ഇപ്പോഴും നിലനില്കുനു എന്നത് ചിലപ്പോള്‍ ആശ്ച്ചര്ര്യം തോന്നാറുണ്ട്. എല്ലാ മത സന്ഖടനകളിലും പണ്ഡിതന്മാര്‍ ആവശ്യതിന്നുണ്ട്. വളരെ വിയക്തമായി കാര്യങ്ങള്‍ വിശദീകരിച്ചാലും, കാര്യങ്ങള്‍ മനസ്സിലായാലും താന്‍ പറയുന്നതാണ് ശരി എന്ന നിലപ്പടുകളില്‍ മനുഷ്യന്‍ ഉറച്ചു നില്‍ക്കുന്നു. ഇത് വളരെ കാലങ്ങന്ള്‍ക്ക് മുമ്പ് തന്നെയ്ഹുള്ള നിലപാടുകളുമാണ്. ഇതില്‍ നിന്നും എനിക്ക് മനസ്സിലാകുന്നത്‌, ഓരോ വ്യക്തികളുടേയും വ്യത്യസ്തമായ വിവേകവും, ബുദ്ടിയും, കാര്യങ്ങള്‍ മനസ്സിലാക്കുന്നത്‌ പല രുപ്തിലായത്കൊണ്ടാവുമെന്നു കരുതുന്നു. എന്നാലും എല്ലാകാലങ്ങളിലും മനുഷ്യനെ ഭിന്നിപ്പിക്കാനായി പിഷാചു എല്ലായിപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്റെ മനസ്സില്‍ തോന്നിയ പൊതുവായ ഒരു കാര്യം വെറുതെ എഴുതി എന്ന് മാത്രം.

ശരിയായ വിധത്തില്‍ ആശയങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്നലത്തീഫ് സാഹിബിന്റെ ഈ പ്രയത്നതിന് ആശംസകള്‍.

Unknown പറഞ്ഞു...

പാകിസ്ഥാനില്‍ ജമാഅത്ത് എന്ത് ചെയ്തു എന്ന ഒ. അബ്ദുള്ളയുടെ ചോദ്യം അവിടെയിരിക്കട്ടെ. അതിന്നുള്ള ഉത്തരം ഏറ്റവും ചുരുങ്ങിയത് അതിനു വേണ്ടി അവിടെ ജമാത്തുകാര്‍ പണിയെടുക്കുന്നുണ്ടല്ലോ എന്നെങ്കിലും പറയാം. അതിന്നു വേണ്ടി മാത്രം ഒരു പണിയും ചെയ്യേണ്ടതില്ല; എല്ലാവരും തൌഹീധിലേക്ക് വന്നാല്‍ ഭരണവും താനേ വന്നോളും എന്ന മുജാഹിദിന്റെ വാദത്തെക്കുരിച്ചാണ് എനിക്ക് പറയാനുള്ളത്. മുജാഹിദ് പ്രസ്ഥാനം തുടങ്ങിയത് മുതല്‍ ഇന്നുവരെ ഏതെങ്കിലും ഗ്രാമത്തിലെങ്കിലും നൂറു ശതമാനം പേര്‍ മുജാഹിധുകളായോ.....???? അങ്ങനെ ആയാല്‍ അവിടെയെങ്കിലും അല്ലാഹുവിന്റെ ഭരണം വരേണ്ടതല്ലേ...???? കേരളത്തില്‍ അല്ലാഹുവിന്റെ ഭരണമുള്ള ഒരു ഗ്രാമമുന്ടെന്നു ഇന്നുവരെ ആരും കേള്‍വിപ്പെട്ടിട്ടില്ല.കേരളത്തില്‍ ഒന്ന് രണ്ടു മുജാഹിദ് ഗ്രാമമുള്ളതായി അറിവുണ്ട്.പക്ഷെ അവിടെ ഭരണം യു ഡി എഫ് ഓ എല്‍ ഡി എഫ് ഓ ആണ്. അപ്പോള്‍ ഭരണത്തിനു വേണ്ടി പണിയെടുക്കണോ വേണ്ടയോ..അതിന്നാണ് ഉത്തരം കിട്ടേണ്ടത്.....

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ മുസാഫിർ, ചുണ്ടക്കാടൻ, അൺനോൺ എല്ലാവർക്കും നന്ദി.

fasik പറഞ്ഞു...

https://mail.google.com/mail/?ui=2&ik=7e50088577&view=att&th=1341c16d6174328f&attid=0.1.1&disp=emb&zw

Muneer പറഞ്ഞു...

ടി.കെ ഉന്നയിച്ചിട്ടുള്ള അതീവ ഗുരുതര ആരോപണങ്ങള്‍ക്ക് , എഴുതി ഒപ്പിട്ട കാരാറുകള്‍ മുജാഹിദ്‌ പ്രസ്ഥാനം ലംഘിച്ചത് അടക്കം, എന്തെങ്കിലും മറുപടി ശബാബും ശംസുദ്ധീനും പ്രസ്തുത ലേഖനത്തില്‍ നല്‍കിയിട്ടുണ്ടോ? പ്രസ്തുത ലേഖനം ഞാന്‍ വായിച്ചിട്ടില്ല, വായിച്ച ആര്‍ക്കെങ്കിലും പറയാനാവുമോ?

CKLatheef പറഞ്ഞു...

Fasik നൽകിയ ലിങ്ക് വർക്ക് ചെയ്യുന്നില്ല. ലിങ്ക് മാത്രമായി നൽകാതിരിക്കുക.

മൂനീർ, അത്തരം ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പോയിട്ട് അവ്യക്തമായ മറുപടി പോലും ശ്രദ്ധയിൽ പെട്ടിട്ടില്ല.

vaniyakkadu പറഞ്ഞു...

ധനികരെ ശുദ്ദീകരിക്കുക, പാവപ്പെട്ടവരെ ദാരിദ്രത്തില്‍ നിന്നും മോചിപ്പിച്ചു സമൂഹത്തിന്റെ പൊതു വിതാനത്തിലേക്ക്‌ ഉയര്‍ത്തുക എന്നതൊക്കെയാണ് സക്കാത്തിന്റെ കാതല്‍. കശുണ്ടാകുംപോള്‍ മാത്രം സാകാത് കൊടുത്താല്‍ മതി എന്ന് വാദിക്കുന്നത് അല്ലാഹു നിര്‍ബന്ധമാകിയ മഹത്തായ കര്മതോട് കാണിക്കുന്ന അലംഭാവമാണ്. മനുഷ്യ നിര്‍മ്മിതമായ മുഴുവന്‍ പ്രത്യാ യ ശാസ്ത്രങ്ങളില്‍ നിന്നും ഭരണ കൂടങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ച പ്രവാചക ചര്യ എങ്ങനെയാണു അദ്ദേഹത്തിന്റെ അനുയായികള്‍ക് നിര്‍ബന്ധമാല്ലാതായി തീരുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK