
ഒരു ഫെയ്സ് ബുക്ക് ചര്ച ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. ഒരു മാസത്തിലധികമായി മുജാഹിദ് സുഹൃത്തുക്കളുമായി നടന്നുവരുന്ന ഫെയ്‌സ് ബുക്ക് ചര്‍ചയില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍ വായിച്ചുതുടങ്ങാം.
F.B.Post
['മനുഷ്യന് ഇഷ്ടം പോലെ ചിന്തിക്കാനും പ്രവര്‍ത്തികാനും ജീവിതത്തിന്റെ ഒരു മണ്ഡലവും അല്ലാഹു വിട്ടുതന്നിട്ടില്ല. ആരാധനാനിയമങ്ങളും കുടുംബ-സാമൂഹിക-സാമ്പത്തിക നിയമങ്ങളും അല്ലാഹുവിന്റേത് മാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ എന്ന പോലെ തന്നെ രാഷ്ട്രീയത്തിലും അല്ല്ാഹുവിന്റെ വിധിവിലക്കുകളും നിയമങ്ങളുമാണ് പാലിക്കേണ്ടണ്ടത്. അവന്റെ വിധിയില്‍ ആരെയും പങ്ക് ചേര്‍ക്കാവതല്ല. എന്നാല്‍ മുജാഹിദുകള്‍ പറയുന്നത്. രാഷ്ട്രീയം ദുനിയാവിന്റെ കാര്യമാണെന്നും അവിടെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ്. ഇത് ശരിയല്ല. ഒന്നാമത് ഇസ്ലാമിന് സവിശേഷമായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. അതിന്റെ...