'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഏപ്രിൽ 02, 2011

മുജാഹിദുകളുടെ രാഷ്ട്രീയം ?

ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ചര്‍ചയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗം ഇവിടെ വായിക്കുക.

Aneesudheen Ch
ലതീഫ് സാഹിബ്....മുജാഹിദുകാരുടെ വ്യക്തമായ രാഷ്ട്രീയ വീക്ഷണം പ്രതീക്ഷിച്ച്കൊണ്ടാണ് ഈ പോസ്റ്റെങ്കില്‍ നിരാശയായിരിക്കും ഫലം.....ഞാന്‍ കുറെ ശ്രമിച്ചതാ...

Abdul Latheef

‎>>> ലതീഫ് സാഹിബ്....മുജാഹിദുകാരുടെ വ്യക്തമായ രാഷ്ട്രീയ വീക്ഷണം പ്രതീക്ഷിച്ച്കൊണ്ടാണ് ഈ പോസ്റ്റെങ്കില്‍ നിരാശയായിരിക്കും ഫലം.....ഞാന്‍ കുറെ ശ്രമിച്ചതാ... <<<

ചോദ്യത്തിന് മറുപടി ലഭിക്കും എന്ന് ഒരു പ്രതീക്ഷയുമില്ല. ഇന്ന് പെരിന്തല്മണ്ണ ഭാഗത്ത് ജമാഅത്തെ ഇസ്ലാമിക് മറുപടി (മറുപടി എന്ന് ഒലക്ക മുക്കിയാണ് എഴുതിയിട്ടുള്ളത്) അനസ് മൌലവിയുടെ വക. കൂറേ കേട്ട് നോക്കിയതാ പഴയ പ്രബോധനത്തിലെ കുറേ ഉദ്ധരണികളല്ലാതെ ഒന്നും പറയാനില്ല. അതിന് അവരുടെ വക ദുര് വ്യാഖ്യാനം അതോടെ തീര്ന്നു. അല്ലെങ്കില് ജമാഅത്തെ ഇസ്ലാമിക്ക് എന്തിനാ അവര് മറുപടി പറയുന്നത്.

അവര്‍ക്ക് അറിയുന്ന വിഷയത്തില്‍ നാമും അവരും എതിര്‍പില്ല. മുസ്ലിം സമൂഹത്തില്‍ കാലാന്തരത്തില്‍ അള്ളിപ്പിടിച്ച അന്തവിശ്വാസങ്ങള്‍ അനാചാരങ്ങള്‍ എന്നിവയില്‍. ജമാഅത്ത് കൂടുതല്‍ പറയുന്ന ഇസ്ലാമിന്റെ രാഷ്ട്രീയ വശത്തെക്കുറിച്ചാണെങ്കില്‍ അവര്‍ ഇതുവരെ നിലപാടെടുത്തിട്ടില്ല. അതിനുള്ള കാരണം അവര്‍ അഭിമുഖീകരിക്കുന്ന നിസ്സഹായാവസ്ഥയാണ്. ഞങ്ങളുടെ നാട്ടില്‍ മുജാഹിദ് അനുഭാവികളായി എട്ടുപേരുണ്ട്. ഇവരെ മുന്നില്‍ വെച്ച് മുജാഹിദ് നതൃത്വം ഒരു നിലപാടെടുത്താല്‍ രണ്ടു പേരെ പിന്നെ അതില്‍ അവശേഷിക്കൂ. പക്ഷെ ഈ നിസ്സഹായാവസ്ഥ നാട്ടില്‍ പാട്ടാകരുതെന്ന് കരുതി ജമാഅത്ത് എടുക്കുന്ന തീരുമാനത്തെ വിമര്‍ശിച്ച് ആളെ പിടിച്ചു നിര്‍ത്തുക എന്ന പരിപാടിയുടെ മൊത്തം പേരാണ് ജമാഅത്തിനുള്ള മറുപടി പരിപാടി എന്നത്.

Mohd Yoosuf

ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്താൻ കഴിയാത്ത തൌഹീദി വിശ്വാസമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളതിനാലാണോ തിയോക്രസി വെടിഞ്ഞ് ‘ഇന്ത്യൻ ഡെമോക്രസിയിലേക്ക്’ മാറിച്ചിന്തിച്ചത്?

ഇന്ത്യയിലെ ഭരണം ഇസ്ലാമാക്കി മാറ്റുക എന്നത് ലക്ഷ്യമായി പ്രഖ്യാപിക്കാത്ത എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും താഗൂത്തി പൂജയാണെന്ന് പറയുന്നവരുടെ ഇന്നത്തെ സ്ഥിതി ഒന്ന് മനസ്സിലാക്കിയാൽ നന്ന്.

Abdul Latheef

മുഹമ്മദ് യൂസുഫ്, ഇന്ത്യന്‍ ഡെമോക്രസിയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്. അതിന്റെ മുഴുവന്‍ വശങ്ങളും ഇസ്ലാമുമായി യോജിപ്പുണ്ടോ. അതില്‍ ഇസ്ലാമുമായി വിയോജിക്കുന്ന വല്ല വശവുമുണ്ടോ. മറുപടി പറയുക. അല്‍പമെങ്കിലും താങ്കളുടെ ജമാഅത്ത് വിമര്‍ശനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍.

Ali Koya

Jamal Cheembayil: "ആ റസൂലിന്റെ[സ] മാര്‍ഗ്ഗത്തിന് എതിരാകാതെ ആ മാര്‍ഗ്ഗത്തില്‍ നിന്ന് കൊണ്ട് രാഷ്ട്രീയം ആകാം എന്ന് തന്നെയാണ് മുജാഹിദ്‌ വിശ്വാസം."

= ഈ വളച്ചുകെട്ട് മാറ്റി വച്ചിട്ട് നബി (സ) പഠിപ്പിച്ച രാഷ്ട്രീയം മുജാഹിദുകള്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് പറയണം.

1. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് നിങ്ങളും സമ്മതിക്കുമല്ലോ.

2. നബി സമ്പൂര്‍ണ്ണ മാതൃകയാണെന്നും നിങ്ങള്‍ സമ്മതിക്കുമല്ലോ.

3. നാം ജീവിച്ചിരിക്കുന്ന സമൂഹത്തില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണ്‌. ഇത്തരം സാഹചര്യത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നബി പഠിപ്പിച്ചിട്ടില്ലെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

Jamal Cheembayil

സുഹൃത്തുക്കളെ, ഞാന്‍ ഒരു മുജാഹിദ്‌ പ്രവര്‍ത്തകന്‍ ആണ്,അതിനെ പ്രതിനിധീകരിച്ച് കൊണ്ടാണ് ഞാന്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. അത് ഒരു "ശൈലി" ആയി നിങ്ങള്ക്ക് തോന്നുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. >= ഈ വളച്ചുകെട്ട് മാറ്റി വച്ചിട്ട് നബി (സ) പഠിപ്പിച്ച രാഷ്ട്രീയം മുജാഹിദുകള്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് പറയണം.<ആ റസൂലിന്റെ[സ] മാര്‍ഗ്ഗത്തിന് എതിരാകാതെ ആ മാര്‍ഗ്ഗത്തില്‍ നിന്ന് കൊണ്ട് രാഷ്ട്രീയം ആകാം., എന്ന് പറയുന്നതാണ് വളച്ചുകെട്ട് ഇല്ലാത്തത്. ഒരു മുസ്ലിം എടുക്കുന്ന തീരുമാനങ്ങള്‍ ഒന്നും തന്നെ ആ പരിധിക്ക് പുറത്തു ആയിക്കൂടാ., = ന്യൂന പക്ഷ ഇസ്ലാം .ഭൂരിപക്ഷ ഇസ്ലാം എന്നൊരു വേര്‍തിരിവോടെ റസൂല്‍ [സ] ദീന്‍ പടിപ്പിച്ചിട്ടുമില്ല. നാം അങ്ങനെ മനസ്സിലാക്കുകയുമരുത്. എന്നാല്‍ ശരീഅത് നിയമത്തിനു കീഴിലെ ഭരണീയരും, അതല്ലാത്ത ഭരണത്തിന്‍ കീഴിലെ ഭരണീയരും ഒരേ തട്ടില്‍ തന്നെ ആകണം എന്ന് നമുക്ക്‌ ആശിക്കാം. ,പക്ഷെ അങ്ങനെ ആണോ? ആകില്ല എന്ന് തന്നെ ഉത്തരം. അപ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തിലെ ഒരു മുസ്ലിം എന്ത് സമീപനം ആണ് സ്വീകരിക്കേണ്ടത്? . തൌഹീദിന്റെ സമഗ്രതക്ക് വേണ്ടി രാഷ്ട്രീയ ക്കുപ്പയത്തിനു കീഴെ തൌഹീദ്,ശിര്‍ക്ക്‌,ബിദ്അത് കുപ്പായങ്ങള്‍ അവസരോചിതമായി ധരിക്കുന്ന നിങ്ങള്‍ ജമാഅതുകാര്‍, മുജാഹിദുകള്‍ ഇന്ത്യന്‍ ഭരണഘടനയെ അനുസരിക്കുന്നതില്‍ നിന്നും വിട്ടു എന്ത് മാറ്റമാണ് അനുസരണയില്‍ കാണിക്കുന്നത്?അഥവാ സ്വീകരിക്കുന്ന മാര്‍ഗ്ഗം? നിങ്ങള്‍ പറഞ്ഞു,പറഞ്ഞു ചെയ്യേണ്ടത് ചെയ്യാതെ സമഗ്രത പ്രസങ്ങിക്കുന്നു. ഞങ്ങള്‍ ദീനിന്റെ മാര്‍ഗ്ഗത്തില്‍ നിന്നുകൊണ്ട് സമഗ്രതക്ക് വേണ്ടി പൊരുതുന്നു.

Ali Koya

Jamal Cheembayil: 1. "ന്യൂന പക്ഷ ഇസ്ലാം .ഭൂരിപക്ഷ ഇസ്ലാം എന്നൊരു വേര്‍തിരിവോടെ റസൂല്‍ [സ] ദീന്‍ പടിപ്പിച്ചിട്ടുമില്ല. നാം അങ്ങനെ മനസ്സിലാക്കുകയുമരുത്."

2. "അപ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തിലെ ഒരു മുസ്ലിം എന്ത് സമീപനം ആണ് സ്വീകരിക്കേണ്ടത്? "

= താങ്കള്‍ പറയുന്നത് പോലെ ന്യൂനപക്ഷ ഇസ്‌ലാം, ഭൂരിപക്ഷ ഇസ്‌ലം എന്നൊന്നുമില്ലെങ്കില്‍, ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചുള്ള താങ്കളുടെ ഈ ചോദ്യം ഒരു പരമാബദ്ധമല്ലേ?

Jamal Cheembayil: "ഞങ്ങള്‍ ദീനിന്റെ മാര്‍ഗ്ഗത്തില്‍ നിന്നുകൊണ്ട് സമഗ്രതക്ക് വേണ്ടി പൊരുതുന്നു"

= എന്തിന്റെ സമഗ്രതക്ക് വേണ്ടിയാണ്‌ നിങ്ങള്‍ പൊരുതുന്നത്?

ഇസ്‌ലാമിന്റെ സമഗ്രതക്ക് വേണ്ടിയാണോ?

ഇസ്‌ലാം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

Abdul Latheef

രാഷ്ട്രീയത്തില് എല്ലാ പാര്ട്ടികളിലും ഇഷ്ടം പോലെ പ്രവര്ത്തിക്കാന് വിട്ടുകൊണ്ടാണോ സമഗ്രതക്ക് വേണ്ടി പൊരുതുന്നത്. ഇതാണോ ഇസ്ലാമിലെ രാഷ്ട്രീയമായി നിങ്ങള് മനസ്സിലാക്കിയത്. ഈ രാഷ്ട്രീയം ഹിന്ദുമതത്തിലും ക്രൈസ്തവ മതത്തിലുമെല്ലാം ഉണ്ടല്ലോ. അതില്നിന്ന് എന്ത് വ്യത്യാസമാണ് നിങ്ങളുടെ രാഷ്ട്രീയത്തിനുള്ളത്.

വീണ്ടും ചോദിക്കട്ടേ ഇസ്ലാമില് രാഷ്ട്രീയമുണ്ടോ. ഉണ്ടെങ്കില് അതെന്താണ്.

Aneesudheen Ch

ലതീഫ്‌ സാഹിബ്....ഇസ്ലാമിലെ രാഷ്ട്രീയം.... അതെന്താണ് എന്ന്‍ ഇതുവരെ നമ്മുടെ മുജാഹിദ്‌ സുഹൃത്തുക്കള്‍ ഇവിടെ വ്യക്തമാക്കിയിട്ടില്ല....മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ്‌ പ്രവര്‍ത്തകരെ കാണിച്ചു കൊടുത്താല്‍ അവര്‍ പറയും അത് അവരുടെ പ്രശ്നമാണ്....മുജാഹിദ്‌ എന്ത് പിഴച്ചു....എനിക്കറിയാവുന്ന 80% മുജാഹിദ്‌ പ്രവര്‍ത്തകരും ഏതെന്കിലും രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രവര്‍ത്തകരാനുതാനും.... ഈ മറിമായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല....കാസര്‍കോട്‌ ജില്ലയിലെ ഒരു ഗ്രാമത്തില്‍ (പുത്തികെ എന്നതാണ് ഓര്‍മ്മ)ഭൂരിഭാഗം ആളുകളും മുജാഹിദുകാരാന്....അവരെല്ലാവരും നേതാക്കന്മാരുല്‍പ്പെടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമാണ് താനും....അതിനര്‍ത്ഥം അവരൊന്നും മുജാഹിടുകാരല്ല എന്നാണോ...?

Salih Veepee ദുനിയാവ് വേറെ ദീന്‍ വേറെ ...രാഷ്ടീയം നമുക്ക് ദുനിയാ കാര്യം ആണ്...അല്ലാഹു രാഷ്ട്രീയത്തെ കുറിച്ച് നാളെ പരലോകത്ത് ചോദ്യമേ ചെയ്യില്ല...ആത് കൊണ്ടാ ....

Ali Koya

സത്യം പറഞ്ഞാല്‍ ദീനെന്താണെന്നോ ദുന്‍യാവെന്താണെന്നോ അവര്‍ക്കറിയില്ല.

ദുന്‍യാ: നാം ജീവിക്കുന്ന ലോകം.

ദീന്‍: ദുന്‍യാവില്‍ ജീവിക്കുമ്പോള്‍ നാം പാലിക്കേണ്ട നിയമ സംഹിത.

ഇനി പറയൂ: ദീനും ദുന്‍യാവും ഒന്നാണോ അതല്ല രണ്ടാണോ?

Jamal Cheembayil

ചോദ്യപ്പെരുമഴ തന്നെയുണ്ട്. ഞാന്‍ അബ്ദുല്‍ ലത്വീഫ് സാഹിബില്‍ നിന്ന് തുടങ്ങട്ടെ. ആദ്യമേ പറയട്ടെ എന്റെ കുറിപ്പ്‌ ഒന്നുകൂടെ വായിക്കണം താങ്കള്‍. മുജാഹിദുകള്‍ ഏതേതു രാഷ്രീയ കക്ഷികള്‍ എന്തൊക്കെ അവരുടെ ബൈലോയില്‍ പറഞ്ഞിട്ടുണ്ട് എന്ന് നോക്കിയല്ല ദീനുല്‍ ഇസ്ലാമിനെ കാണുന്നത് അഥവാ വിലയിരുത്തുന്നത്,മറിച്ച് അല്ലാഹുവും റസൂലും[സ] എന്ത് പറഞ്ഞു /കാണിച്ചു തന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. മുജാഹിദു പ്രസ്ഥാനം എല്ലാ കാനേഷുമാരി മുസ്ലിമുകളെയും ഒന്നിച്ചു കൂട്ടി ഒരു മുസ്‌ലിം ഐക്യ മുന്നണി ഉണ്ടാക്കാന്‍ ഒരുമ്പെട്ട പാര്‍ട്ടി അല്ല.,മറിച്ചു എല്ലാ കാനേഷുമാരി മുസ്ലിമുകളെയും യഥാര്‍ത്ഥ ദീനിന്റെ മാര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കാന്‍ പ്രയത്നിക്കുന്ന ഒരു കൂട്ടായ്മ ആണ്. അതിന്റെ ഭാഗമായി ജനങ്ങളെ ശിര്‍ക്കും,തൌഹീദും,ബിദ്അതും തുടങ്ങി ഇസ്ലാമിന്റെ സമസ്ത മേഘലകളെ കുറിച്ചുള്ള അറിവുകള്‍ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. ഈ അറിവിന്റെ അടിസ്ഥാനത്തില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക്‌ അറിയാം, ഏതു രാഷ്ട്രീയ പാര്‍ട്ടിയോട്‌ സഹകരിക്കണം, അരുത് എന്ന്. ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്ക് ചില കാര്യങ്ങളില്‍ സംശയം ഉണ്ടായേക്കാവുന്ന, അല്ലെങ്കില്‍ പ്രവത്തകര്‍ അറിഞ്ഞിരിക്കണം എന്ന് പ്രസ്ഥാനം കരുതുന്ന വിഷയങ്ങള്‍ അത് വേദികളില്‍ വ്യക്തമാക്കുകയും ചെയ്യും. ഉദാഹരണം "കമ്മ്യുണിസ്റ്റു പാര്‍ട്ടികള്‍ മതത്തെ നിരാകരിക്കുന്നവര്‍ ആണ് എന്നത് കൊണ്ട് ആ പാര്‍ട്ടിയുമായി സഹകരിക്കാന്‍ പാടില്ല എന്ന് ഹുസൈന്‍ സലഫി പ്രസംഗിക്കുക ഉണ്ടായിട്ടുണ്ട്." മുജാഹിദു പ്രസ്ഥാനമാകട്ടെ അതിന്റെ പ്രവര്‍ത്തകര്‍ കൂടുന്നതും,കുറയുന്നതിനും അനുസരിച്ചു നിലനില്‍പ്പ്‌ വിലയിരുത്തപ്പെടുന്ന പാര്‍ട്ടി അല്ല. അത് ജനങ്ങളില്‍ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്നോ ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമില്ല. അല്ലാഹുവിന്റെ വജ്ഹ് മാത്രം ആഗ്രഹിക്കുന്ന സംഘടന ആണത്. അത് കൊണ്ട് തന്നെ അറിവ്‌ അണികളിലെക്ക് ആത്മാര്‍ഥമായി അത് എത്തിക്കുന്നു.അതിനു ശേഷവും അനിസുദീന്‍ സാഹിബ് പറയുന്ന പോലെ അണികള്‍ അനിസ്ലാമിക മാര്‍ഗ്ഗം അവലംബിച്ചാല്‍ അതില്‍ പ്രസ്ഥാനം എന്ത് ബാധ്യത ആണ് ഏറ്റെടുക്കേണ്ടത്? അവരും അല്ലാഹുവും തമ്മില്‍ കണക്ക് പറയട്ടെ. മുജാഹിദ്‌ പ്രസ്ഥാനം ശിക്ഷാനടപടി എടുക്കാന്‍ പോകുന്നില്ല. അത് പ്രസ്ഥാനത്തിന്റെ അജണ്ട അല്ല എന്ന് തുറന്നു പ്രഖ്യാപിക്കും.അത്രതന്നെ. (മറുപടി തുടരും,, പക്ഷെ എന്റെ ചോദ്യങ്ങള്‍ക്കും നിങ്ങള്‍ മരുചോദ്യങ്ങള്‍ ഒഴിവാക്കി ലളിതമായി ഉത്തരം തരണം. തൃപ്തികരമായ മറുപടികള്‍ കാണുന്നില്ല എന്ന പരാതി എനിക്ക് ഉണ്ട്.)

Ali Koya

Jamal Cheembayil: "അതിന്റെ ഭാഗമായി ജനങ്ങളെ ശിര്‍ക്കും,തൌഹീദും,ബിദ്അതും തുടങ്ങി ഇസ്ലാമിന്റെ സമസ്ത മേഘലകളെ കുറിച്ചുള്ള അറിവുകള്‍ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്."

= സെഞ്ചുറിയോടടുത്തിട്ടും ഒരിഞ്ച് പോലും മുമ്പോട്ട് നീങ്ങിയിട്ടില്ലല്ലോ. അവസാനം (ആരാധനാ മേഖലയിലെ മാത്രം) തൌഹീദും ശിര്‍ക്കും ബിദ്‌അത്തുമാണ്‌ ഇസ്‌ലാമിന്റെ 'സമസ്ത മേഖല' എന്നായിരിക്കുന്നു ഇപ്പോള്‍!

സമഗ്രമെന്നാല്‍ അഗ്രങ്ങള്‍ സമമായതാണെന്ന് പണ്ടൊരു മൌലവി പറഞ്ഞിരുന്നു. അതേ പോലെ 'സമസ്ത മേഖല' എന്നാല്‍ 'സമസ്ത'ക്കാരുമായി തര്‍ക്കമുള്ള മേഖലയാണെന്ന് പറയേണ്ടി വരുമല്ലോ.

Abdul Latheef

ജമാല് സാഹിബിന്റെ പരാതി മറുപടി കിട്ടുന്നില്ല. എന്നതാണ്. ആര്ക്കാണ് മറുപടികിട്ടാത്തത് എന്ന കാര്യത്തില് ഞങ്ങള്ക്ക് അഭിപ്രായ വ്യത്യാസമുണ്ട്.

Jamal Cheembayil said...

ചോദ്യപ്പെരുമഴ തന്നെയുണ്ട്. ഞാന്‍ അബ്ദുല്‍ ലത്വീഫ് സാഹിബില്‍ നിന്ന് തുടങ്ങട്ടെ. ആദ്യമേ പറയട്ടെ എന്റെ കുറിപ്പ്‌ ഒന്നുകൂടെ വായിക്കണം താങ്കള്‍. മുജാഹിദുകള്‍ ഏതേതു രാഷ്രീയ കക്ഷികള്‍ എന്തൊക്കെ അവരുടെ ബൈലോയില്‍ പറഞ്ഞിട്ടുണ്ട് എന്ന് നോക്കിയല്ല ദീനുല്‍ ഇസ്ലാമിനെ കാണുന്നത് അഥവാ വിലയിരുത്തുന്നത്,മറിച്ച് അല്ലാഹുവും റസൂലും[സ] എന്ത് പറഞ്ഞു /കാണിച്ചു തന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

= അങ്ങനെ തന്നെയാണ് വേണ്ടത്. പക്ഷെ ഞങ്ങള്‍ക്കറിയുന്ന പ്രവാചകന്‍ രാഷ്ട്രീയമുള്ള ഒരു ഇസ്ലാമിനെയാണ് പരിചയപ്പെടുത്തിത്തന്നത് ഇത്് താങ്കള്‍ നിഷേധിക്കുമോ?.

 മുജാഹിദു പ്രസ്ഥാനം എല്ലാ കാനേഷുമാരി മുസ്ലിമുകളെയും ഒന്നിച്ചു കൂട്ടി ഒരു മുസ്‌ലിം ഐക്യ മുന്നണി ഉണ്ടാക്കാന്‍ ഒരുമ്പെട്ട പാര്‍ട്ടി അല്ല.,മറിച്ചു എല്ലാ കാനേഷുമാരി മുസ്ലിമുകളെയും യഥാര്‍ത്ഥ ദീനിന്റെ മാര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കാന്‍ പ്രയത്നിക്കുന്ന ഒരു കൂട്ടായ്മ ആണ്. അതിന്റെ ഭാഗമായി ജനങ്ങളെ ശിര്‍ക്കും,തൌഹീദും,ബിദ്അതും തുടങ്ങി ഇസ്ലാമിന്റെ സമസ്ത മേഘലകളെ കുറിച്ചുള്ള അറിവുകള്‍ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. ഈ അറിവിന്റെ അടിസ്ഥാനത്തില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക്‌ അറിയാം, ഏതു രാഷ്ട്രീയ പാര്‍ട്ടിയോട്‌ സഹകരിക്കണം, അരുത് എന്ന്.

= ഇങ്ങനെ ആണെങ്കില്‍ ഒരു പ്രദേശത്തുള്ള രണ്ട് മുജാഹിദ് പ്രവര്‍ത്തകര്‍ ഒരാള്‍ ലീഗിലും മറ്റൊരാള്‍ മാര്‍കിസ്റ്റിലും ഇനി വേറൊരാളുണ്ടെങ്കില്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ്. എന്തുകൊണ്ടാണ് എന്ത് പ്രശ്‌നമുണ്ടായാലും അവര്‍ തങ്ങളുടെ പാര്‍ട്ടി വിട്ട് കളിക്കാത്തത്. മുജാഹിദ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന രാജിവെച്ച് ഇനിമുതല്‍ മുജാഹിദിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കണം എന്ന് ഒരു നിബന്ധനവെച്ചാല്‍ എത്ര പേര്‍ ബാക്കിയുണ്ടാകും മുജാഹിദ് പ്രസ്ഥാനത്തില്‍?

ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്ക് ചില കാര്യങ്ങളില്‍ സംശയം ഉണ്ടായേക്കാവുന്ന, അല്ലെങ്കില്‍ പ്രവത്തകര്‍ അറിഞ്ഞിരിക്കണം എന്ന് പ്രസ്ഥാനം കരുതുന്ന വിഷയങ്ങള്‍ അത് വേദികളില്‍ വ്യക്തമാക്കുകയും ചെയ്യും. ഉദാഹരണം "കമ്മ്യുണിസ്റ്റു പാര്‍ട്ടികള്‍ മതത്തെ നിരാകരിക്കുന്നവര്‍ ആണ് എന്നത് കൊണ്ട് ആ പാര്‍ട്ടിയുമായി സഹകരിക്കാന്‍ പാടില്ല എന്ന് ഹുസൈന്‍ സലഫി പ്രസംഗിക്കുക ഉണ്ടായിട്ടുണ്ട്."

= അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചുവെന്നല്ലാതെ ആ പ്രസംഗം കേട്ട് ഏതെങ്കിലും മുജാഹിദ് പ്രവര്‍ത്തകന്‍ മാര്‍കിസ്റ്റ് പാര്‍ട്ടി വിട്ടോ.

ഹുസൈന്‍ സലഫി ഒരു ലീഗുകാരനാണ് എന്ന് മനസ്സിലാക്കാന്‍ മാത്രമേ (അല്ലെങ്കില്‍ മിനിമം ഒരു മാര്‍കിസ്റ്റ് പാര്‍ട്ടിക്കാരനല്ലെന്ന് മാത്രമേ) ഈ പ്രസ്താവന മുഖേന സംഭവിക്കുന്നുള്ളൂ എന്ന വസ്തുത താങ്കള്‍ നിഷേധിക്കുമോ?

മുജാഹിദു പ്രസ്ഥാനമാകട്ടെ അതിന്റെ പ്രവര്‍ത്തകര്‍ കൂടുന്നതും,കുറയുന്നതിനും അനുസരിച്ചു നിലനില്‍പ്പ്‌ വിലയിരുത്തപ്പെടുന്ന പാര്‍ട്ടി അല്ല. അത് ജനങ്ങളില്‍ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളില്‍ നിന്നോ ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമില്ല. അല്ലാഹുവിന്റെ വജ്ഹ് മാത്രം ആഗ്രഹിക്കുന്ന സംഘടന ആണത്. അത് കൊണ്ട് തന്നെ അറിവ്‌ അണികളിലെക്ക് ആത്മാര്‍ഥമായി അത് എത്തിക്കുന്നു.

= ജമാഅത്ത് ഇസ്ലാമികമായി കൂടിയാലോചിച്ച് ഒരു രാഷ്ട്രീയ തീരുമാനം കൈകൊള്ളുമ്പോള്‍ അത് ലീഗിനെ എതിരായി ബാധിക്കുന്നതാണെങ്കില്‍ മുജാഹിദുകാര്‍ മഹാഭൂരിപക്ഷവും ഒന്നിച്ചളക്കുന്നതില്‍ അല്ലാഹുവിന്റെ വജ്ഹിന് പുറമെ ലീഗിന്റെ വജ്ഹും ഉദ്ദേശിക്കുന്നുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അത് തെറ്റാകുമോ?.

 അതിനു ശേഷവും അനിസുദീന്‍ സാഹിബ് പറയുന്ന പോലെ അണികള്‍ അനിസ്ലാമിക മാര്‍ഗ്ഗം അവലംബിച്ചാല്‍ അതില്‍ പ്രസ്ഥാനം എന്ത് ബാധ്യത ആണ് ഏറ്റെടുക്കേണ്ടത്? അവരും അല്ലാഹുവും തമ്മില്‍ കണക്ക് പറയട്ടെ. മുജാഹിദ്‌ പ്രസ്ഥാനം ശിക്ഷാനടപടി എടുക്കാന്‍ പോകുന്നില്ല. അത് പ്രസ്ഥാനത്തിന്റെ അജണ്ട അല്ല എന്ന് തുറന്നു പ്രഖ്യാപിക്കും.അത്രതന്നെ. (മറുപടി തുടരും,, പക്ഷെ എന്റെ ചോദ്യങ്ങള്‍ക്കും നിങ്ങള്‍ മരുചോദ്യങ്ങള്‍ ഒഴിവാക്കി ലളിതമായി ഉത്തരം തരണം. തൃപ്തികരമായ മറുപടികള്‍ കാണുന്നില്ല എന്ന പരാതി എനിക്ക് ഉണ്ട്.)

= അപ്പോള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ വാക്ക് കേള്‍ക്കാത്തവരാണോ മുജാഹിദുകാരായ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍. ആരെങ്കിലും പ്രസംഗത്തില്‍ എവിടെയെങ്കിലും പറയുന്നതാണോ അണികള്‍ക്കുള്ള കല്‍പന. അത്തരമൊരു കല്‍പന പുറപ്പെടുവിച്ച് അണികളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അല്ലാഹുവിന്റെ വജ്ഹ് മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ് എന്ന് നേതൃത്വം ഇതുവരെ ചിന്തിച്ചിട്ടുണ്ടോ?.

അതേ മുജാഹിദുകാര്‍ തന്നെ ജമാഅത്തെ ഇസ്ലാമി അതിന്റെ സര്‍വതോന്‍മുഖമായ പ്രവര്‍ത്തനത്തോടൊപ്പം തങ്ങളുടെ രാഷ്ട്രീയം ഇസ്ലാമികമായി ചിന്തിച്ച് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും അവര്‍ അത് അക്ഷരം പ്രതി അനുസരിക്കുന്നതും നിങ്ങള്‍ കാണുന്നുണ്ടല്ലോ. അതിനെ പരിഹസിക്കാനും വിമര്‍ശിക്കാനും സമയം കളയുന്ന നേരം. സ്വന്തം അണികള്‍ക്ക് നേതൃത്വം മനസ്സിലാക്കിയ രാഷ്ട്രീയം വീക്ഷണം പഠിപ്പിക്കാന്‍ എന്തുണ്ട് തടസ്സം?.

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇവിടെ നടക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദ് പ്രസ്ഥാനത്തിന്റെയും സാദാപ്രവര്‍ത്തകര്‍ തമ്മിലുള്ള ചര്‍ചയാണ്. തങ്ങള്‍ക്ക് ലഭിച്ച സംഘടനാ കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറുന്നുവെന്നതൊഴിച്ചാല്‍ ഇവ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടായി കണക്കുന്നത് ശരിയായിരിക്കുകയില്ല.

പറയുന്ന കാര്യങ്ങള്‍ വസ്തുതക്ക് നിരക്കുന്നതല്ലെങ്കില്‍ നിങ്ങള്‍ക്ക് അതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താന്‍ ഇവിടെയുള്ള കമന്റ് ബോക്‌സാണ് ഒന്നാമതായി ഉപയോഗപ്പെടുത്തേണ്ടത്.

Noushad Vadakkel പറഞ്ഞു...

ഹമീദ്‌ വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?
ഹമീദ്‌ വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?
ഹമീദ്‌ വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?
ഹമീദ്‌ വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?ഹമീദ്‌ വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?
ഹമീദ്‌ വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?
ഹമീദ്‌ വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?
ഹമീദ്‌ വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK