
അറബ് വസന്തം (Arab Spring) എന്ന പേരിൽ ലോകത്ത് ഏറ്റവുംകൂടുതൽ ചർച ചെയ്യപ്പെടുന്ന പ്രതിഭാസം കേരളക്കരയിലും ഏതാണ്ടെല്ലാ മുസ്ലിം മതസംഘടനകളും രാഷ്ട്രീയ സംഘടനകളും വിഷയമാക്കി കൊണ്ടിരിക്കുന്നു. മുജാഹിദു വിഭാഗങ്ങളിൽ എ.പി വിഭാഗം സംശയലേശമന്യേ അതിന് പിന്നിൽ അമേരിക്കയും സാമ്രാജ്യശക്തികളുമാണ് എന്ന് കേരളീയരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. മടവൂർ വിഭാഗം പൊതുവെ അതിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതര സംഘടനകൾക്ക് വ്യക്തമായ അഭിപ്രായം പറയാതെ കാണികളുടെ റോളിലായിരുന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമി ആദ്യം മുതൽ ഇതിനോടുള്ള നിലപാട് സംശയരഹിതമായി വ്യക്തമാക്കുകയും ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം വരെ നടത്തുകയും ചെയ്തിരുന്നു.
സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് അവസരം ലഭിക്കുന്ന പക്ഷം പലയിടത്തും ഇസ്ലാമിസ്റ്റ് സഖ്യം ഭരണത്തിൽ വരുമെന്നത് സംശയമുള്ള കാര്യമായിരുന്നില്ല....