
പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.മതേതരജനാധിപത്യത്തിലെ മനുഷ്യോപകരമായ മൂല്യങ്ങളോടും തത്വങ്ങളോടും ഇസ്ലാമിന് യാതൊരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല. ആ മൂല്യങ്ങളെ ഏറ്റവും നന്നായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണ് പ്രവാചകന്‍ തന്റെ ഭരണം കാണിച്ചുതന്നത്. തുടര്‍ന്ന് വന്ന ഖലീഫമാരും അതേ മാതൃക പിന്തുടരുകയാണ് ചെയ്തത്. ഭരണാധികാരിയുടെ ചെയ്തിയെ പോലും നിഷിധമായി വിമര്‍ശിക്കാന്‍ പൌരന്‍മാര്‍ക്ക് അനുവാദം നല്‍കപ്പെട്ടിരുന്നു. അവരത് നിര്‍വഹിക്കുകയും ചെയ്തു. ഏത് മതസ്ഥര്‍ക്കും അവരവരുടെ മതം ആചരിക്കാനും ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രമല്ല അതിനുള്ള സംരക്ഷണവും നല്‍കിയിരുന്നു. ഇവിടെ ഏറ്റവും ആധുനികവും കുറ്റമറ്റതുമായ മതേതരജനാധിപത്യ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ട് 20 വര്‍ഷമായെങ്കിലും ഒന്നും...