
ശബാബ് വാരിക 28 ജൂലായ് 2000,
എഡിറ്റോറിയലില്‍ ഇസ്‌ലാഹി പ്രസ്ഥാനവും രാഷ്ട്രീയ പ്രശ്‌നങ്ങളും എന്ന വിഷയം
കൈകാര്യം ചെയ്യുന്നു. അത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംശയങ്ങളും
വിയോജിപ്പുകളും ഇവിടെ കുറിച്ച് വെക്കുന്നു. ചോദ്യോത്തര രൂപത്തില്‍ നല്‍കിയ ഈ
എഡിറ്റോറിയലിനപ്പുറം ഒരു രാഷ്ട്രീയം മുജാഹിദ് സംഘടക്കില്ല എന്ന്
നമ്മുക്കുറപ്പിക്കാം. എങ്കില്‍ ഇത് പൂര്‍ണമായ ഒരു ഇസ്ലാമിന്റെ രാഷ്ട്രീയ
സമീപനമാണോ നമ്മുക്ക് പരിശോധിക്കാം. എഡിറ്റോറിയലിലേക്ക്...
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ
നിലപാടെന്താണ്? ഇസ്‌ലാമില്‍ രാഷ്ട്രീയ നിയമങ്ങളില്ലെന്നാണോ? ശരീഅത്ത്
നടപ്പാക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലെന്നാണോ? മുസ്‌ലിം
രാഷ്ട്രങ്ങളില്‍ പാശ്ചാത്യ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍
തെറ്റില്ലെന്നാണോ? അനിസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍
ലയിച്ചു ചേരണമെന്നാണോ?...