
Mohd Yoosuf said..
ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് വിനീതമായി
ആവശ്യപെടുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നിക്കാനാണ്.
1) ആധുനിക ജനാധിപത്യ സംവിദാനം മോശമാണെങ്കിൽ എന്തിന് അതിന്റെ ഭാഗഭാക്കാവുന്നു?
----------------------------------------
ജമാഅത്ത് മുജാഹിദ് സംവാദത്തിനിടെ മുജാഹിദ് സുഹൃത്ത് മുഹമ്മദ് യൂസുഫ് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ആരംഭിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇതുവഴി നീക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിന് സാധിക്കുന്ന വിധമാണ് മറുപടി പറയുന്നത്. ഈ ചോദ്യത്തിന് അക്കമിട്ട മറുപടി റഷീദ് തണ്ടശേരി എന്ന ജമാഅത്ത് സുഹൃത്ത് നല്‍കിയിരുന്നു. എന്നാല്‍ തെറ്റിദ്ധാരണ നീക്കല്‍ മാത്രമല്ല തെറ്റിദ്ധരിപ്പിക്കല്‍ കൂടി ഈ ചോദ്യത്തിന് ഉദ്ദേശ്യമുണ്ട് എന്ന് തോന്നിപ്പിക്കു...