ഇസ്ലാമിന് തനതായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. തനതായ ഒരു ആരാധനാ സമ്പ്രദായം ഉള്ളത് പോലെ തന്നെ. അത് മാത്രമല്ല സ്വന്തമായ കുടുംബവിക്ഷണവും സംസ്കാരിക-സാമ്പത്തിക കാഴ്ചപ്പാടും ഉണ്ട് എന്ന കാര്യവും സര്‍വസമ്മതമാണ്. അതിനോട് എത്ര പേര്‍ക്ക് യോജിക്കാനാകുന്നു, എത്ര മുസ്ലികള്‍ അത് പിന്തുടരുന്നുവെന്നത് വേറെകാര്യം. അങ്ങനെ ഒന്നുണ്ട് എന്ന് പറയാന്‍ എത്രപേര്‍ അംഗീകരിക്കുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. ഒരു മുസ്ലിമില്‍നിന്ന് സ്വാഭാവികമായി ഉണ്ടായിതീരേണ്ടത് ഇവയെ യഥാവിധി ഉള്‍കൊള്ളുകയും പിന്‍പറ്റുകയും ചെയ്യുക എന്നതാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു രംഗം ഇസ്ലാമിക ദര്‍ശനത്തിന് പുറത്താണ് എന്ന് ആര്‍ക്കും സ്ഥാപിക്കാന്‍ കഴിയില്ല. രാഷ്ട്രീയവും ഇസ്ലാമിന്റെ അഭിവാജ്യമായ ഒരു ഭാഗമാണ്.
മുസ്‌ലിം ലോകത്ത് യൂറോപ്യന്‍ സെക്യുലര്‍ ചിന്താഗതിയുടെ പ്രഭാവം ശക്തിപ്പെട്ടപ്പോഴാണ് മതത്തില്‍നിന്ന് രാഷ്ട്രീയത്തെ വേര്‍പ്പെടുത്തുന്ന പ്രവണതയ്ക്ക് തുടക്കം കുറിക്കുന്നത്. സിറിയന്‍ എഴുത്തുകാരനായ അബ്ദുല്‍ ഹമീദിസ്സഹ്‌റാവി(1895-1971)യുടെ എഴുത്തുകളില്‍ ഇതിന്റെ സൂചനകള്‍ ദൃശ്യമാണെങ്കിലും ഈജിപ്തിലെ ഏറ്റവും പുരാതനമായ മതസര്‍വകലാശാല-അല്‍അസ്ഹറില്‍നിന്ന് ബിരുദമെടുത്ത അലി അബ്ദുര്‍റസാഖ് (1888-1966) ആണ് ആധുനിക കാലത്ത് ആദ്യമായി ശക്തവും വ്യക്തവുമായ ശൈലിയില്‍ ഈ വാദം മുന്നോട്ടു വച്ചത്. 1925-ല്‍ ഈ വിഷയം പ്രതിപാദിച്ചുകൊണ്ട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അല്‍ ഇസ്‌ലാം വ ഉസ്വൂലുല്‍ ഹുക്മ് (ഇസ്‌ലാമും ഭരണ തത്ത്വങ്ങളും) എന്ന കൃതി അക്കാലത്ത് വമ്പിച്ച കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. റശീദ് രിദാ (1815-1935) യെപ്പോലുള്ള പണ്ഡിത പ്രഗല്ഭന്മാരുടെ കഠിന വിമര്‍ശനത്തിന് പാത്രമായ ശൈഖ് അലി അബ്ദുര്‍റാസിഖ് ഇതിന്റെ പേരില്‍ അല്‍അസ്ഹറിലെ പണ്ഡിത സഭയില്‍നിന്ന് ബഹിഷ്‌കരിക്കപ്പെട്ടു.
എന്നാല്‍, ഇതേ കാലത്തുതന്നെ ജമാലുദ്ദീനില്‍ അഫ്ഗാനി(1839-1897)യുടെയും ശിഷ്യന്‍ മുഹമ്മദ് അബ്ദു(1849-1905) വിന്റെയും പാന്‍ ഇസ്‌ലാമിസവും അബ്ദുര്‍റഹ്മാനില്‍ കവാകിബി(1854-1902)യുടെ ഇസ്‌ലാമിക് ലീഗ് പ്രസ്ഥാനവും സയ്യിദ് റശീദ് രിദായുടെ ഖിലാഫത് പുനഃസ്ഥാപന പ്രസ്ഥാനവും രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രഭാവം വീണ്ടെടുക്കാനുള്ള സമാന്തര യത്‌നങ്ങളായി നിലനില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിന്നൊരു സംഘടിത ഭാവം കൈവരുന്നത് ഈജിപ്തില്‍ ഹസനുല്‍ ബന്ന (1906-1949) രൂപീകരിച്ച അല്‍ഇഖ് വാനുല്‍ മുസ്‌ലിമൂന്റെ (മുസ്‌ലിം ബ്രദര്‍ഹുഡ്) യും അവിഭക്ത ഇന്ത്യയില്‍ സയ്യിദ് അബുല്‍അഅ്ലാ മൗദൂദി (1903-1979) രൂപീകരിച്ച ജമാഅത്തെ ഇസ്‌ലാമിയുടെയും രംഗപ്രവേശത്തോടെയാണ്. ഇസ്‌ലാമിക രാഷ്ട്രമീമാംസയെ ആധുനിക സാഹചര്യങ്ങള്‍ക്കനുസൃതമായി വികസിപ്പിക്കുകയും നൂതന സാങ്കേതിക പദാവലികളുടെ പശ്ചാത്തലത്തില്‍പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ മൗദൂദിയുടെ സംഭാവനകള്‍ സ്മരണീയമത്രെ.
ഇസ്ലാമിലെ രാഷ്ട്രീയത്തിന്റെ നിഷേധം ഒരു പുതിയവാദമാണെന്നും ഇസ്ലാമിക പണ്ഡിതലോകം അംഗീകരിക്കാത്തതാണെന്നും മുകളിലെ ഉദ്ധരണിയില്‍നിന്ന് വ്യക്തമാണ്. കേരളത്തിലുള്ള മുസ്ലിം സംഘടനകള്‍ അത് സമസ്തവിഭാഗങ്ങളാകട്ടേ മുജാഹിദ് വിഭാഗമാകട്ടേ നേര്‍ക്ക് നേരെ ഇസ്ലാമില്‍ രാഷ്ട്രീയമില്ല എന്ന് വാദിക്കുന്നവരല്ല. അവര്‍ പിന്തുടരുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇസ്ലാമിലെ രാഷ്ട്രീയമെന്ന് വിവക്ഷിക്കുയാണ് ചെയ്ത് വരുന്നത്. പ്രത്യേകിച്ച് മുജാഹിദ് വിഭാഗങ്ങള്‍ . ചിലപ്പോള്‍ പറയുക രാഷ്ട്രീയം മനുഷ്യര്‍ക്ക് ഇഛാനുസാരം സ്വീകരിക്കാവുന്ന ഭൌതിക കാര്യമാണ് എന്നാണ്. മതപരമായ കാര്യം വേറെയുണ്ട്. അതില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതോ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതോ ഒന്നും പെടില്ല. കൃഷിയെ പോലെയും കച്ചവടത്തെ പോലെയും ഒരാള്‍ ജീവിതായോധനത്തിന് തെരഞ്ഞെടുക്കുന്നത് പോലെ ഭരിക്കാന്‍ ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയെയോ തെരഞ്ഞെടുക്കാവുന്നതാണ്. ഈ ചിന്താഗതി മുജാഹിദ് നേതൃത്വം വ്യഗ്യമായി പ്രചരിപ്പിക്കുന്നതിനാല്‍ ഒരേ പ്രദേശത്തെ മുജാഹിദു സുഹൃത്തുക്കള്‍ തികച്ചും ഭിന്നമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് വരുന്നത് കാണാം.
ഇത്തരമൊരു സാഹചര്യത്തിലാണ് ഫെയ്സ് ബുക്ക് ചര്‍ചയില്‍ മുജാഹിദ് പക്ഷത്ത് നിന്ന് സംവദിച്ച സുഹൃത്തിനോട് ഇങ്ങനെ ചോദിക്കേണ്ടി വന്നത്.
CK Latheef
ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതൊക്കെ തെറ്റും കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം
അപ്രസക്തവും ഇസ്ലാമികമായി ന്യായീകരണമില്ലാത്തതാണ് എന്നും വെക്കുക.
ആദ്യമായി മുജാഹിദുകള്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഇസ്ലാമിക ന്യായം ഒന്ന് പറഞ്ഞു തരട്ടേ.. അതിന് ശേഷം നമുക്ക് ചര്‍ച തുടരാം.
കാരണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട ഇസ്ലാമിക കാഴ്ചപ്പാട് വിട്ട് ഞങ്ങള്‍ക്ക് വന്ന് ചേരാനുള്ള കാഴ്പാട് വ്യക്തമായി അവതരിപ്പിച്ച് തരേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനത്തിലും ജമാഅത്ത് വിമര്‍ശകരിലും മാത്രം നിക്ഷിപ്തമാണ്. അത് ചെയ്യാതെ യുക്തിവാദികളെ പോലെ 'താന്തോന്നിത്തര'ത്തിലേക്ക് ക്ഷണിക്കുന്നത് ശരിയല്ലല്ലോ.. ?
ആദ്യമായി മുജാഹിദുകള്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഇസ്ലാമിക ന്യായം ഒന്ന് പറഞ്ഞു തരട്ടേ.. അതിന് ശേഷം നമുക്ക് ചര്‍ച തുടരാം.
കാരണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട ഇസ്ലാമിക കാഴ്ചപ്പാട് വിട്ട് ഞങ്ങള്‍ക്ക് വന്ന് ചേരാനുള്ള കാഴ്പാട് വ്യക്തമായി അവതരിപ്പിച്ച് തരേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനത്തിലും ജമാഅത്ത് വിമര്‍ശകരിലും മാത്രം നിക്ഷിപ്തമാണ്. അത് ചെയ്യാതെ യുക്തിവാദികളെ പോലെ 'താന്തോന്നിത്തര'ത്തിലേക്ക്
ഇതിന് എനിക്ക് ലഭിച്ച മറുപടി ഇപ്രകാരമാണ്.
Mohd Yoosuf മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് താങ്കൾക്ക് ശരിക്കുമറിയാം.. എന്നീട്ടും!! മുജാഹിദുകളുടെ ന്യയമറിഞ്ഞാണോ ജമാ അത്തിന്റെ നിലപാട് പറയുക? എന്താ ലത്തീഫ് സാഹിബ്... ഇതാണോ ഉത്തരം?
മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് എനിക്കറിയാം എന്നാല്‍ അത് ശരിയാണോ എന്ന് ഉറപ്പ് വരുത്താനാണ് ഞാന്‍ വീണ്ടും ചോദിച്ചത്. എന്നാല്‍ മറ്റൊരു സുഹൃത്ത് ഇങ്ങനെ ആവശ്യപ്പെട്ടിട്ടും ചോദിച്ചതിന് മറുപടിയുണ്ടായില്ല. Tandasseri Rasheed മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് താങ്കൾക്ക് ശരിക്കുമറിയാം.. എന്നീട്ടും!! >>>> ഇല്ല സത്യമായിട്ടും അറിയില്ല ....അതൊന്ന് ചുരുക്കി പറഞ്ഞാല്‍ കൊള്ളാമായിരുന്നു ..Mohd Yoosuf
പകരം ജമാഅത്തെ ഇസ്ലാമിയെ പഠിക്കാന്‍ വേണ്ടി ഏതാനും ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ഈ വിഷയത്തില്‍ കാര്യമായി ചെയ്തത്. പ്രസ്തുത കമന്റ് ഇങ്ങനെ.
Mohd Yoosuf said..
CK Latheef
ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് വിനീതമായി
ആവശ്യപെടുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നിക്കാനാണ്.
1) ആധുനിക ജനാധിപത്യ സംവിദാനം മോശമാണെങ്കിൽ എന്തിന് അതിന്റെ ഭാഗഭാക്കാവുന്നു?
2) ജമാഅത്തെ ഇസ്ലാമിക്ക് നിഷിദ്ധമായ ജനാധിപത്യ വ്യവസ്ഥിതിയിൽ എന്ത് കാരണം കൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?
3) ഒരു പാർട്ടി രൂപീകൃതമായത് കൊണ്ട് ദൈവിക ഭരണം ഇന്ത്യയിൽ സ്ഥാപിതമാകുമോ?
4) ദൈവിക ഭരണം സ്ഥാപിതമാക്കാനുള്ള ഉപകരണമായി ജമാഅത്തെ ഇസ്ലാമി വെൽഫെയർ പാർട്ടി രൂപീകരിച്ചത് എന്ന് ജമാഅത്ത് സുഹൃത്തുക്കൾ ഇവിടെ പറയുകയുണ്ടായി. ആ ഉപകരണം ഓപറേറ്റ് ചെയ്യാൻ അതിന്റെ നിയന്ത്രണം മറ്റു ഇതര സമൂഹത്തിന്റെ കൈകളിലാണ് കൊടുത്തിട്ടുള്ളത്. ഏതെങ്കുലും വിധത്തിൽ വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ ഭരണ സംവിധാനത്തിൽ നിന്നും അമുസ്ലിംങ്ങളെ ഒഴിവാക്കി മുസ്ലിംങ്ങൾക്ക് അധികാരം കൊടുക്കുമോ?
5) ദൈവ നിഷേധികൾക്ക് ഇസ്ലാമിക ഭരണ സംവിധാനത്തിന്റെ കടിഞ്ഞാണ് നല്‍കാമോ?
6) വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിച്ചാൽ ഉപാദ്യക്ഷന്മാരായ ഫാദർ ജോസഫിനും സെക്രട്ടറിമാരായ രമ സൂര്യ റാവൂ, സുബ്രമണ്യ തുടങ്ങിയവരെ ഇസ്ലാമിഅ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്തുമോ? അമുസ്ലിംങ്ങളെ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്താൻ മതപരമായ തെളിവുകൾ എന്തൊക്കെ?
7) ദൈവിക ഭരണം സ്ഥാപിതമാകാൻ ദൈവ നിഷേധികളെ ഉപയോഗപെടുത്തുന്നതിൽ ഇസ്ലാമിക മാനങ്ങൾ എന്തൊക്കെ?
8) വെൽഫെയർ പാർട്ടിയിലെ അമുസ്ലിംങ്ങളായ നേതാക്കന്മാരോടും അണികളോടും ഇസ്ലാം മതത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?
9) അവരോട് ഏക ദൈവത്തെ കുറിച്ചു പറഞ്ഞു മുസ്ലിമാകണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?
1) ആധുനിക ജനാധിപത്യ സംവിദാനം മോശമാണെങ്കിൽ എന്തിന് അതിന്റെ ഭാഗഭാക്കാവുന്നു?
2) ജമാഅത്തെ ഇസ്ലാമിക്ക് നിഷിദ്ധമായ ജനാധിപത്യ വ്യവസ്ഥിതിയിൽ എന്ത് കാരണം കൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?
3) ഒരു പാർട്ടി രൂപീകൃതമായത് കൊണ്ട് ദൈവിക ഭരണം ഇന്ത്യയിൽ സ്ഥാപിതമാകുമോ?
4) ദൈവിക ഭരണം സ്ഥാപിതമാക്കാനുള്ള ഉപകരണമായി ജമാഅത്തെ ഇസ്ലാമി വെൽഫെയർ പാർട്ടി രൂപീകരിച്ചത് എന്ന് ജമാഅത്ത് സുഹൃത്തുക്കൾ ഇവിടെ പറയുകയുണ്ടായി. ആ ഉപകരണം ഓപറേറ്റ് ചെയ്യാൻ അതിന്റെ നിയന്ത്രണം മറ്റു ഇതര സമൂഹത്തിന്റെ കൈകളിലാണ് കൊടുത്തിട്ടുള്ളത്. ഏതെങ്കുലും വിധത്തിൽ വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ ഭരണ സംവിധാനത്തിൽ നിന്നും അമുസ്ലിംങ്ങളെ ഒഴിവാക്കി മുസ്ലിംങ്ങൾക്ക് അധികാരം കൊടുക്കുമോ?
5) ദൈവ നിഷേധികൾക്ക് ഇസ്ലാമിക ഭരണ സംവിധാനത്തിന്റെ കടിഞ്ഞാണ് നല്‍കാമോ?
6) വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിച്ചാൽ ഉപാദ്യക്ഷന്മാരായ ഫാദർ ജോസഫിനും സെക്രട്ടറിമാരായ രമ സൂര്യ റാവൂ, സുബ്രമണ്യ തുടങ്ങിയവരെ ഇസ്ലാമിഅ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്തുമോ? അമുസ്ലിംങ്ങളെ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്താൻ മതപരമായ തെളിവുകൾ എന്തൊക്കെ?
7) ദൈവിക ഭരണം സ്ഥാപിതമാകാൻ ദൈവ നിഷേധികളെ ഉപയോഗപെടുത്തുന്നതിൽ ഇസ്ലാമിക മാനങ്ങൾ എന്തൊക്കെ?
8) വെൽഫെയർ പാർട്ടിയിലെ അമുസ്ലിംങ്ങളായ നേതാക്കന്മാരോടും അണികളോടും ഇസ്ലാം മതത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?
9) അവരോട് ഏക ദൈവത്തെ കുറിച്ചു പറഞ്ഞു മുസ്ലിമാകണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?
21 hours ago · · 6
മുജാഹിദുകാരനായ സഹോദരന്‍ യൂസുഫിന്റെ ചോദ്യങ്ങള്‍ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച കാഴ്ചപ്പാടില്ലായ്മയില്‍നിന്ന് ഉണ്ടായതാണ്. എന്താണ് ഇസ്ലാമിക രാഷ്ട്രീയം എന്ന് മനസ്സിലാക്കിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ ചോദിക്കുമായിരുന്നില്ല. ജമാഅത്തെ ഇസ്ലാമി മുന്‍കൈ എടുത്ത് വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ജമാഅത്തുകാരെ അലട്ടാതിരിക്കാനുള്ള കാരണം ഇസ്ലാമിന്റെ ഈ വശത്തെക്കുറിച്ച അറിവാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപാട് ഉള്‍കൊണ്ടവരെ സംബന്ധിച്ച് ഈ ചോദ്യങ്ങളില്‍ പലതും അസംബന്ധമാണ്. ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും ഇതില്‍ ജമാഅത്തെ ഇസ്ലാമി മറുപടി പറയേണ്ട വിഷയത്തെക്കാള്‍ ഒരു മുസ്ലിം പണ്ഡിതന്‍ മറുപടി നല്‍കേണ്ട വിഷയങ്ങളാണ് പലതും എന്ന്.
അനുബന്ധമായി മനസ്സിലാക്കേണ്ട ഒരു കാര്യം ജമാഅത്തിനോട് മുജാഹിദുകളുടെ കാര്യമായ എതിര്‍പ്പ് മതപരമെന്നതിനെക്കാള്‍ രാഷ്ട്രീയ പ്രേരിതമാണ്. ഇവിടെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം തങ്ങള്‍ പിന്തുണക്കുന്ന സാമുദായിക പാര്‍ട്ടിയുടെ താല്‍പര്യങ്ങളെ ബാധിക്കുമോ എന്ന ഭയം ഈ ചോദ്യങ്ങളിലുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം മുന്നില്‍ വെച്ചാണ് ഈ ചോദ്യങ്ങള്‍ . ചോദ്യങ്ങള്‍ രാഷ്ട്രീയ പ്രേരിതമായത് കൊണ്ട് തന്നെ വെല്‍ഫയര്‍ പാര്‍ട്ടിയെ അതല്ലാത്ത ഒന്നാക്കി ചിത്രീകരിക്കേണ്ടത് ആവശ്യമായി വരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി ഒരു ഇസ്ലാമിക ഭരണം ലക്ഷ്യം വെക്കുന്ന ഒരു പാര്‍ട്ടിയായി അത് സ്വയം അവകാശപ്പെട്ടിട്ടില്ല. ധാര്‍മിക മൂല്യങ്ങളില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന, ഇന്ത്യയിലെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ ഒരു പാര്‍ട്ടി എന്നതാണ് അതിന്റെ സ്ഥാനം. അതിനപ്പുറം ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ വെല്‍ഫയര്‍ പാര്‍ട്ടിയെ മറ്റേത് മുജാഹിദുകാരനെയും പോലെ ചോദ്യകര്‍ത്താവും ബോധപൂര്‍വമോ അറിവില്ലായ്മ കൊണ്ടോ കണ്ടുപോകുന്നതാണ് ചോദ്യത്തിന് പ്രേരകം.
ഇനി ചോദ്യത്തിലേക്ക് പ്രവേശിക്കാം... (അടുത്ത പോസ്റ്റില്‍ )
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.