
മുജാഹിദുകള്‍ പിളര്‍ന്നുകൊണ്ടേയിരിക്കുന്നതിനും ജമാഅത്തെ ഇസ്ലാമി പിളരാതിരിക്കുന്നതിനും എന്താണ് കാരണം. നിങ്ങളുടെ ഉത്തരം എന്ത് തന്നെയായാലും ഒരു മുജാഹിദു സുഹൃത്തിന്റെ ഉത്തരം ഇയ്യിടെ എനിക്ക് കിട്ടി. അത് ഇങ്ങനെ വായിക്കാം.
[[[ Jamal Cheembayil ഇവിടെ
അബൂബക്കര്‍ കാരക്കുന്നിന്റെ പരിഹാസത്തിന്റെ രൂക്ഷത മനസ്സിലാകുന്നുണ്ട്.
ഇതോടു കൂടി മുജാഹിദ് പ്രസ്ഥാനം തകര്‍ന്നടിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ്
ജമാഅതുകാര്‍. ഇനി അവര്‍ തല പൊന്തിക്കാതിരിക്കാന്‍
തങ്ങളാലാകുന്ന സംഭാവന അതിലേക്ക് അവര്‍ നല്‍കാന്‍ വളരെ ശുഷ്കാന്തി
കാണിക്കുന്നുമുണ്ട്. ഇരിക്കട്ടെ. മാത്സര്യം നിറഞ്ഞ ഈ ലോകത്ത് അതില്‍
അദ്ഭുതപ്പെടാന്‍ ഒന്നുമില്ലല്ലോ?. സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍
പണ്ഡിതന്മാര്‍ക്കിടയില്‍ പറഞ്ഞു തീരാവുന്ന ഒരു പ്രശ്നമേ ഇന്ന്
നിലവിലുള്ളൂ. ശിര്‍ക്ക് ചെയ്യാനുള്ള വെമ്പല്‍...