'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഡിസംബർ 06, 2012

ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യവിരുദ്ധത ?

പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.മതേതരജനാധിപത്യത്തിലെ മനുഷ്യോപകരമായ മൂല്യങ്ങളോടും തത്വങ്ങളോടും ഇസ്ലാമിന് യാതൊരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല. ആ മൂല്യങ്ങളെ ഏറ്റവും നന്നായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണ് പ്രവാചകന്‍ തന്റെ ഭരണം കാണിച്ചുതന്നത്. തുടര്‍ന്ന് വന്ന ഖലീഫമാരും അതേ മാതൃക പിന്തുടരുകയാണ് ചെയ്തത്. ഭരണാധികാരിയുടെ ചെയ്തിയെ പോലും നിഷിധമായി വിമര്‍ശിക്കാന്‍ പൌരന്‍മാര്‍ക്ക് അനുവാദം നല്‍കപ്പെട്ടിരുന്നു. അവരത് നിര്‍വഹിക്കുകയും ചെയ്തു. ഏത് മതസ്ഥര്‍ക്കും അവരവരുടെ മതം ആചരിക്കാനും ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രമല്ല അതിനുള്ള സംരക്ഷണവും നല്‍കിയിരുന്നു. ഇവിടെ ഏറ്റവും ആധുനികവും കുറ്റമറ്റതുമായ മതേതരജനാധിപത്യ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ട് 20 വര്‍ഷമായെങ്കിലും ഒന്നും...

ചൊവ്വാഴ്ച, ഡിസംബർ 04, 2012

കെ.പി.എസും ജമാ‌അത്തെ ഇസ്ലാമിയും ജനാധിപത്യവും

കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി എഴുതിയ ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവും എന്ന പോസ്റ്റിനുള്ള പ്രതികരണമാണിത്. ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച അദ്ദേഹത്തിന്റെ തന്നെ ബ്ലോഗില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അന്ന് ഇല്ലാത്ത കുറേ പുതിയ വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചുവെന്നും അതാണ് ഇപ്പോഴത്തെ പോസ്റ്റിന് കാരണമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല പലകാര്യങ്ങളും എന്റെ സംസാരത്തില്‍നിന്നാണ് മനസ്സിലായത് എന്ന് ഫെയ്സ് ബുക്കില്‍ പ്രത്യേകമായി തന്നെ സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്ന പക്ഷം അദ്ദേഹം പറഞ്ഞ പലതെറ്റായ പരാമര്‍ശങ്ങളെയും അപ്പടി അംഗീകരിച്ചുകൊടുക്കുന്നതിന് തുല്യമാകും. ജനാധിപത്യത്തെയും അതിനെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എങ്ങനെ കാണുന്നവെന്നതിനെയും കുറിച്ച് പത്തോളം പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തന്നെയുണ്ട്. അവയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല....

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK