
രണ്ട് ദിവസം മുമ്പ് നാട്ടിലെ മുജാഹിദുകാരനായ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: "ഇപ്പോള്‍ മുജാഹിദുകളില്‍ ഒരു വിഭാഗത്തിന്റെയും പരിപാടിക്ക് ഞാന്‍ പോകാറില്ല. എല്ലാം ഒന്ന് കലങ്ങിതെളിയട്ടേ എന്നിട്ട് നോക്കാം." മുജാഹിദുകളിലെ മടവൂര്‍ വിഭാഗമൊഴിച്ചുള്ള ആളുകള്‍ ഇപ്പോള്‍ വല്ലാത്ത ഒരു ആശയക്കുഴപ്പത്തിലാണ്. ഔദ്യോഗികമായി സംഘട ഒരു വഴിക്കും ഒട്ടനവധി ജനസ്വാധീനമുള്ള പ്രാസംഗികര്‍ മറ്റൊരു വഴിക്കും പോയിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ ആരുടെ കൂടെ കൂടണം എന്ന അങ്കലാപ്പിലാണ് പ്രവര്‍ത്തകര്‍ . നല്ല ഒരു വിഭാഗം, തങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തെ ആരുടെ സി.ഡികളില്‍നിന്നാണോ മനസ്സിലാക്കിയത് അവരുടെ കൂടെയാണ്. തല്‍കാലം അവര്‍ സംഘടനാ രൂപം സ്വീകരിച്ചിട്ടില്ലെങ്കിലും അധികകാലം ഇങ്ങനെ മുന്നോട്ടുപോകും എന്ന് തോന്നുന്നില്ല. ഐ.സ്.എം എന്ന് അവരും പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നു. അങ്ങനെയാണ്...