
ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക ചലനങ്ങളില്‍ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. തുര്‍ക്കിയിലെ ഭരണാധികാരിയെയും ഭരണകൂടത്തെയും ഒരു മാതൃകയായി അവര്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇനിയും അങ്ങനെ ചെയ്യമോ എന്ന് ചിലര്‍ സംശയിക്കുന്നു. അത്തരം ഒരു സംശയമാണ് മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്ന ഐ.എസ്.എം നേതാവിന്റെ ബ്ലോഗില്‍ പ്രകടിപ്പിക്കുന്നത്. ആ വിഷയത്തില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്. ബ്ലോഗില്‍ നല്‍കിയ കമന്റുകള്‍ ഇതുവരെയും പ്രസിദ്ധീകരിച്ചു കാണാത്തതുകൊണ്ടാണ് ഈ ബ്ലോഗില്‍ ഇത്തരം ഒരു പ്രതികരണം ആവശ്യമായി വന്നത്.
എന്താണ് ഇപ്പോഴുണ്ടായ പ്രകോപനം?. അദ്ദേഹം തന്നെ പറയുന്നത് കാണുക.
ഇസ്‌തംബൂളിലെ പ്രസിദ്ധമായ ഗെസി പാര്‍ക്ക് പൊളിച്ചു മാറ്റി, ആധുനിക രീതിയില്‍ സൗന്ദര്യവത്‌കരണം നടത്താനുള്ള...