'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ജൂൺ 10, 2013

സോളിഡാരിറ്റിയെ ഇബാദത്ത് പഠിപ്പിക്കുന്ന മുജാഹിദുകള്‍ !


ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും മുസ്ലിം ലീഗെന്ന രാഷ്ട്രീയ സംഘടന ഉള്‍പ്പെടെ ഇന്ന് പരിസ്ഥിതി വിഷയങ്ങളില്‍ ഏറെ താല്‍പര്യം കാണിക്കുന്നു. നാലഞ്ച് വര്‍ഷം മുമ്പ് ഇതൊക്കെ അവരുടെ പരിധിക്ക് പുറത്തായിരുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ പോഷക സംഘടനകളുടെയുമൊക്കെ വിഷയമായ തൈനടലും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടവും ഒട്ടൊക്കെ പരിഹാസത്തോടെ പറഞ്ഞുനടന്നവരാണിവര്‍ എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഇതുപോലുള്ള ജനകീയ പ്രശ്നങ്ങളില്‍ യുവാക്കളുടെ പങ്ക് ഉറപ്പുവരുത്താനും അവരെ സംഘടിപ്പിക്കാനുമാണ് സോളിഡാരിറ്റി എന്ന യുവജനവിഭാഗത്തെ ജമാഅത്ത് രൂപപ്പെടുത്തിയത്.  അതിനിപ്പോള്‍ പത്ത് വര്‍ഷമായി സോളിഡാരിറ്റി ഈ കാലത്തിനിടക്ക് വിമര്‍ശിക്കപ്പെട്ടത്, രണ്ട് രൂപത്തിലാണ്. മതേതര രാഷ്ട്രീയക്കാര്‍ പറഞ്ഞു. ഇവര്‍ കമ്മ്യൂണിസ്റ്റ് യുവജനവിഭാഗത്തിന്റെ അജണ്ടകള്‍ തട്ടിയെടുത്ത് കേരളീയ സമൂഹത്തില്‍ ഇടം നേടിയെടുക്കുകയാണെന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളോട് ഏറെക്കുറെ മാനസികമായ താല്‍പര്യം ഉള്ളവരുടെ ആരോപമായിരുന്നു അത്. അതേ സമയം കമ്മ്യൂണിസ്റ്റ് കാരുടെ ഇത്തരം ഇടപെടലുകളെ തന്നെ പുഛത്തോടെ കാണുന്നവര്‍ അതേ പുഛത്തോടെ സോളിഡാരിറ്റിയെ വികസ വിരോധികളും പിന്തിരിപ്പന്‍മാരും എന്ന് ആക്ഷേപിച്ചു.

മതസംഘടനകളുടെ ആക്ഷേപത്തിന്റെയും പരിഹാസത്തിന്റെയും അലയൊലികള്‍ ഇപ്പോഴും മാറി വരുന്നതേയുള്ളൂ. അവരുടെ പ്രധാന ആരോപണം. ഇസ്ലാമിനെക്കുറിച്ച് ഒന്നും പറയാതെ തൌഹീദിനെക്കുറിച്ച് മിണ്ടാതെ പ്ലാച്ചിമട, കൊക്കക്കോള, മയിലമ്മ, എക്സ് പ്രസ്സ് ഹൈവേ എന്നിവയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു. തൌഹീദ് പറയുന്നില്ല എന്ന ആരോപണം പ്രധാനമായും മുജാഹിദ് വിഭാഗങ്ങളുടേതായിരുന്നു. എന്നാല്‍ അതിനിടയില്‍ തന്നെ മുജാഹിദുകളിലെ യുവജനങ്ങള്‍ മരം വെക്കാനും, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും തുടങ്ങി. മുജാഹിദ് സംഘടന പിളര്‍ന്നു. പിളര്‍പ്പിന്റെ മുഖ്യകാരണമായി പറഞ്ഞത്. ഇത്തരം ചവറ് പ്രശ്നങ്ങളില്‍  ഇടപെടുന്നുവെന്നതാണ്. ഇപ്പോള്‍ സോളിഡാരിറ്റിയുടെ സാന്നിദ്ധ്യം അപ്രസക്തമാക്കുമാറ് സോളിഡാരിറ്റിയുടെ അജണ്ടകള്‍ ഓരോന്നോരോന്നായി സംഘടനകള്‍ പിന്‍പറ്റി. പക്ഷെ അതിലൂടെ മുന്നോട്ട് പോകുമ്പോള്‍ തന്നെ ആര്‍ക്കെങ്കിലും സോളിഡാരിറ്റിയെ ഓര്‍മ വന്നാല്‍ അതൊരു കുറച്ചിലാണ്. അതിനാലവണം പരിസ്ഥിതി മുഖ്യവിഷയമായി ഇറങ്ങിയ ഈ ആഴ്ചയിലെ ശബാബ് വീക്കിലി തുറക്കുമ്പോള്‍ തന്നെ ഒരു സോളിഡാരിറ്റി വിമര്‍ശനം കത്ത് എന്ന രൂപത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന് സംശയിച്ചാല്‍ തെറ്റാവുകയില്ല. കാരണം അതില്‍ പറഞ്ഞ ആരോപണങ്ങള്‍ വല്ലാതെ പഴകിപ്പുളിച്ചതാണ്.

സോളിഡാരിറ്റി വായിച്ചിട്ടുണ്ടോ ഇസ്ലാമിലെ ഇബാദത്ത് ?. എന്ന ചോദ്യത്തിന് കീഴെയാണ് കത്തുകാരന്‍ എഴുതുന്നത്. സോളിഡാരിറ്റിക്ക് ഇസ്ലാമിലെ ഇബാദത്തിനെയും തൌഹീദിനെയും കുറിച്ച് നല്ല കാഴ്ചപ്പാടുള്ളത് കൊണ്ടുതന്നെയാണ് അത് പാരിസ്ഥിതിക പ്രശ്നങ്ങളിലും ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടുവരുന്നത് എന്ന് അതിന്റെ നേതാക്കള്‍ പലപ്പോഴും പറയാറുളളതാണ്. കമ്മ്യൂണിസ്റ്റ് കാര്‍ക്ക് ദൈവനിഷേധപരമായ അടിത്തറയില്‍നിന്നും തത്വശാസ്ത്രത്തില്‍നിന്നും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാമെങ്കില്‍ ഏകദൈവത്വത്തിലധിഷ്ഠിതമായ ഒരു തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്ന് കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നത് കൂടുതല്‍ സംഗതമാണ് എന്നാണ് സോളിഡാരിറ്റിയുടെ കാഴ്ചപ്പാട്. കേരളീയ ജനത മത-ദൈവവിരുദ്ധത അംഗീകരിക്കുന്നതിനേക്കാള്‍ മത-ദൈവ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവരാണ്.

സോളിഡാരിറ്റി അതിന്റെ പിതൃത്വം ജമാഅത്തെ ഇസ്ലാമിയില്‍ തന്നെയാണ് പരിചയപ്പെടുത്തുന്നത് എന്നതിനാല്‍ ആദ്യഖണ്ഡികയില്‍ പ്രത്യേകിച്ച് ഒന്നും പുതുതായി ഇല്ല. എന്നാല്‍ കത്തുകാരന്‍ ഇതിവിടെ പറയുന്നത് സോളിഡാരിറ്റിയെക്കുറിച്ച് വിമര്‍ശിക്കാന്‍ കാര്യമായ വകുപ്പില്ലാത്തതിനാല്‍ ജമാഅത്തിനെ വിമര്‍ശിക്കാനുപയോഗിക്കുന്ന ഉരുപ്പടികള്‍ ഇവിടെ നിരത്തുന്നതിന് വേണ്ടിയാണ് എന്ന് വ്യക്തം. ശേഷമുള്ള ഖണ്ഡിക വായിച്ചാല്‍ അക്കാര്യം മനസ്സിലാകും.

ഇസ്ലാമിലെ ഇബാദത്ത് ആരാധനയില്‍ പരിമിതപ്പെടുത്തുന്ന പതിവ് ശൈലിയില്‍നിന്ന് ഇബാദത്തിന് ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഇക്കാലമത്രയും നല്‍കിവന്ന സമ്പൂര്‍ണമായ വിവക്ഷ അംഗീകരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. അതിന്റെ അടിത്തറയില്‍ തന്നെയാണ് സോളിഡാരിറ്റിയും പ്രവര്‍ത്തിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ആരാധനകളെ മാത്രമല്ല. മനുഷ്യന്‍ അഭിമുഖീകരിക്കാനുള്ള ഏത് മേഖലയെയും ഇസ്ലാമിക കാഴ്ചപ്പാടില്‍ നിന്ന് വിശകലനം ചെയ്യുവാന്‍ ജമാഅത്തെ ഇസ്ലാമി നിര്‍ബന്ധിതമാണ്. കുറേ കാര്യങ്ങളെ മതകാര്യങ്ങളും മറ്റു കുറേ കാര്യങ്ങള്‍ മതേതരവും ആയിക്കാണുന്ന ശൈലി ഒരു കാലത്തും ജമാഅത്തോ അതിന്‍റെ പോഷക സംഘടനകളോ സ്വീകരിക്കില്ല.

ഇബാദത്തിന് അനുസരണം എന്നര്‍ഥം വെച്ചതുകൊണ്ട് മറ്റാര് പറഞ്ഞാലും ഒന്നും അനുസരിക്കരുത് എന്ന് ജമാഅത്ത് ഇന്നോളം വാദിച്ചിട്ടില്ല. മാതാപിതാക്കളാകട്ടേ, ഗുരുനാഥന്‍മാരാകട്ടെ, നിയമപാലകരാകട്ടെ, ഭരണകൂടമാകട്ടേ ആരെ എങ്ങനെ അനുസരിക്കണം എന്ന് ഇസ്ലാമിന് ഒരു നിലപാടുണ്ട്. അതില്‍നിന്ന് തങ്ങള്‍ ഒഴിവാണ് എന്ന് ഒരു മുസ്ലിം സംഘടനക്കും പ്രഖ്യാപിക്കാനാവില്ല. അക്കാര്യത്തില്‍ ഇവിടെയുള്ള സമസ്തക്കാരും മുജാഹിദുകളും സ്വീകരിക്കുന്ന നിലപാടില്‍ കവിഞ്ഞ ഒന്നും ജമാഅത്തെ ഇസ്ലാമിക്കില്ല. വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍ ജമാഅത്തെ ഇസ്ലാമി ഇത്തരം കാര്യങ്ങളെ ഇസ്ലാമികമായി വ്യാഖ്യാനിച്ച് വ്യക്തമായ ഒരു ധാരണയിലെത്തിയ ശേഷം ചെയ്യുന്നുവെന്ന് മാത്രം. മറ്റുള്ളവര്‍ ചെയ്യുന്നത് ഒന്നുതന്നെയാണെങ്കിലും അതിനെയൊന്നും തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെടുത്താതെ ഇതരെ തത്വശാസ്ത്രങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്നവരെ പോലെ ചെയ്യുന്നു. അപ്പോള്‍ തന്നെ ഇസ്ലാം വിരദ്ധമായ കാര്യം ഭരണകൂടം കല്‍പിച്ചാല്‍ അത് അംഗീകരിക്കില്ലെന്നും അവര്‍ പറയുന്നു.

ജമാഅത്തെ ഇസ്ലാമിക്കില്ലാത്ത ഒരു വാദം ആദ്യം കെട്ടിയേല്‍പ്പിക്കുകയും. എന്നിട്ട് ജമാഅത്തും സോളിഡാരിറ്റിയും അതിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് വാദിക്കുകയും. അതിന് ശേഷം തങ്ങള്‍ വ്യാജമായി ഉണ്ടാക്കിയ വാദത്തിന് വേണ്ടിയാണ് സോളിഡാരിറ്റി രൂപീകരിക്കപ്പെട്ടത് തന്നെ എന്നവര്‍ കള്ളം പറയുകയും ചെയ്യുന്നു. സോളിഡാരിറ്റി എന്തി രൂപീകരിക്കപ്പെട്ടുവെന്ന്  പറയേണ്ടത് അതിന്റെ ഉത്തരവാദപ്പെട്ടവരാണ്. അവരുടെ ചെയ്തികളെ മറ്റുള്ളവര്‍ക്ക് അവര്‍ അവകാശപ്പെടുന്ന തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്യുന്നത് മനസ്സിലാക്കാം.

ഇത്തരം കാര്യത്തിലൊന്നും ഇസ്ലാമികമായി ചിന്തിക്കാത്തവരാണ്. ആചാര്യകാര്യങ്ങളില്‍ അടിസ്ഥാന പ്രമാണങ്ങള്‍ ആധാരമാക്കല്‍ അനിവാര്യമാണ് എന്ന കാര്യം ജമാഅത്തിനെ പഠിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് വ്യക്തമായ ഒരു ഭരണഘടനയുണ്ട്. അത് കറകളഞ്ഞ ഏകദൈവത്വത്തെയും സകലമാന വ്യക്തിപൂജയില്‍നിന്നും മുക്തമായ പ്രവാചകത്വത്തെയും വ്യക്തമാക്കുന്നതാണ്. അത് അംഗീകരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. അതല്ലാതെ ഏതെങ്കിലും പുസ്തകത്തിലെ ഉദ്ധരണികള്‍ സന്ദര്‍ഭം നോക്കാതെ എടുത്തുകൊണ്ട് ജമാഅത്തില്‍ വിശ്വാസ വൈകല്യമുള്ളവരുണ്ട് എന്ന് വാദിക്കുന്നത് അക്രമപരമാണ്. ജമാഅത്ത് ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും ജമാഅത്തില്‍ അംഗത്വം നല്‍കും. അത് ആരാകട്ടേ.. അതുപോലെ തന്നെ ഏത് വ്യക്തിക്കും തങ്ങള്‍ക്ക് യോജിക്കുന്ന മേഖലയില്‍ ജമാഅത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അത് അവസരം നല്‍കും. ജനകീയമായ ഒരു പ്രശനത്തില്‍ സോളിഡാരിറ്റിയോടോ ജമാഅത്തിനോടോ ആരെങ്കിലും സഹകരിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ കലിമ ചൊല്ലിയിട്ട് വരൂ എന്നവരോട് ആവശ്യപ്പെടില്ല.

ഓരോ പ്രദേശത്തെയും ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ എന്ന വ്യഗ്യമായ ഒരു ആരോപണവും ഇതിലുണ്ട്. ജമാഅത്ത് ഏതെങ്കിലും ഫിഖ്ഹ് ചിന്താധാരയെ പിന്തുണക്കുന്നവരല്ല എന്നതിനാല്‍ അക്കാര്യത്തില്‍ ജമാഅത്ത് ഇസ്ലാം അനുവദിച്ച വിശാലത നല്‍കുന്നുവെന്നതാണ് സത്യം. ഹംബലി ചിന്താഗതി പുലര്‍ത്തുന്നവര്‍ക്കും ശാഫി, അബുഹനീഫ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍ക്കും ഇസ്ലാം എന്ന കാഴ്ചപ്പാടില്‍ ജമാഅത്തിലും അതിന്റെ പോഷക സംഘടനകളിലും പ്രവര്‍ത്തിക്കാം.

ശിര്‍ക്ക് രണ്ട് തരമുണ്ട് ഒന്ന് യാതൊരു വ്യാഖ്യനത്തിനും പഴുതില്ലാത്തവിധം തനിബഹുദൈവത്വത്തില്‍ വിശ്വസിക്കുന്നവരുടെ ശിര്‍ക്ക്. മറ്റൊന്ന് മുസ്ലിം സമൂഹത്തില്‍ കാലാന്തരങ്ങളിലായി അടിഞ്ഞുകൂടിയ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ . ഇവരെ രണ്ടിനെയും രണ്ടായി കണ്ട് കൈകാര്യം ചെയ്യുന്നതിലാണ് ജമാഅത്തും അതിന്റെ പോഷക ഘടകങ്ങളും വിശ്വസിക്കുന്നത്. ആദ്യത്തേത് യുക്തിപൂര്‍ണമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയും രണ്ടാമത്തേത് സ്നേഹപൂര്‍ണമായു സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെയും യുക്തിസഹമായ സംവാദങ്ങളൂടെയും ബോദ്യപ്പെടുത്തേണ്ടതാണ്. അത് ജമാഅത്ത് ചെയ്തുകൊണ്ടിരിക്കുന്നു. അതല്ല തങ്ങള്‍ കരുതുന്ന വിധം അക്രമാസക്തമായ രൂപത്തില്‍ അതിനോട് എതിരിടണം എന്ന മുജാഹിദ് കാഴ്ചപ്പാട് അംഗീകരിക്കാന്‍ ജമാഅത്തിന് തല്‍കാലം നിര്‍വാഹമില്ല. അതിനെയാണ് മുജാഹിദുകാരന്‍ ശിര്‍ക്കിനെ ശാഖാപരമായി ജമാഅത്ത് കാണുന്നുവെന്ന് വിമര്‍ശിക്കുന്നത്.

അടുത്ത ഖണ്ഡിക കിനാലൂരിനെക്കുറിച്ചാണ്. ഇത്രയും പറഞ്ഞുവന്നതില്‍ സോളിഡാരിറ്റിയുമായി നേരിട്ട് ബന്ധപ്പെടുന്നത് ഈ ആരോപണം മാത്രമേ ഉള്ളൂ. സോളിഡാരിറ്റിയുടെ സമരമോ പിന്തുണയോ അന്ധമല്ല. വ്യക്തമായ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. തങ്ങളെ ഉപദ്രവിച്ചു എന്നതോ സഹായിച്ചുവെന്നതോ ഒരു നിലപാടെടുക്കുന്ന കാര്യത്തില്‍ പരമപ്രധാനമായി ജമാഅത്തോ സോളിഡാരിറ്റിയോ കാണുന്നില്ല.


അവസാനത്തെ വരികള്‍ മുജാഹിദുകളുടെ പതിവു ശൈലി. ഒട്ടും പ്രതികരണം അര്‍ഹിക്കാത്തത്. അത് ഇതാണ്. ' ഉപരിപ്ലവമായ ചില സമരങ്ങള്‍ ഏറ്റെടുത്ത് തങ്ങളാണ് രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് എന്ന് വീമ്പുനടക്കുന്നവര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെയാണ് സ്മരിപ്പിക്കുന്നത് എന്നല്ലാതെ എന്തുപറയാന്‍' (ശബാബ് വീക്കിലെ പുസ്തകം 36 ലക്കം 43 പേജ് 5) 

ഉപരിപ്ലവമായ സമരമല്ല. മനുഷ്യരെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ തന്നെ മുജാഹിദ് പ്രസ്ഥാനം സമരം ചെയ്യാനായി മുന്നോട്ട് വരട്ടേ. സോളിഡാരിറ്റിയുടെയും ജമാഅത്തിന്റെയും എല്ലാ സഹകരണവും ഉണ്ടാവും എന്ന് ഒരു സാദാ പ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ എനിക്ക് വിശ്വസിക്കാനാവും. 

55 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

5 varsham munb ith mattullavarude vishayamaayirunnilla enna kalavaanu ivide lekhakan thatti vidunnath, yadhaarthathil solidarity undaavunnathinu munbe prakruthiyilek dhaivathilek enna campain nadathiyavaraanu mujaahidukal.....

Yousuf പറഞ്ഞു...

ഈ ലേഖനത്തിൽ ഒരിടത്ത് പറയുന്നു >>മുജാഹിദുകളിലെ യുവജനങ്ങള്‍ മരം വെക്കാനും, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും തുടങ്ങി. മുജാഹിദ് സംഘടന പിളര്‍ന്നു. പിളര്‍പ്പിന്റെ മുഖ്യകാരണമായി പറഞ്ഞത്. ഇത്തരം ചവറ് പ്രശ്നങ്ങളില്‍ ഇടപെടുന്നുവെന്നതാണ്.<<
എന്നാൽ മറ്റൊരിടത്ത് അവകാശപ്പെടുന്നു >>ഇപ്പോള്‍ സോളിഡാരിറ്റിയുടെ സാന്നിദ്ധ്യം അപ്രസക്തമാക്കുമാറ് സോളിഡാരിറ്റിയുടെ അജണ്ടകള്‍ ഓരോന്നോരോന്നായി സംഘടനകള്‍ പിന്‍പറ്റി. പക്ഷെ അതിലൂടെ മുന്നോട്ട് പോകുമ്പോള്‍ തന്നെ ആര്‍ക്കെങ്കിലും സോളിഡാരിറ്റിയെ ഓര്‍മ വന്നാല്‍ അതൊരു കുറച്ചിലാണ്.<<
ഇതിൽ വൈരുധ്യമില്ലെ? വർഷങ്ങൾക്കുമുമ്പ് മുജാഹിദ് പ്രസ്ഥാനം പിളരാനുണ്ടായ മുഖ്യ കാരണം മരം നട്ടതും പരിസ്ഥിതി ക്യാമ്പൈൻ നടത്തിയതുമൊക്കെയാണെന്നിരിക്കെ,അതിനുശേഷം പിളർപ്പിന്റെ കലക്കിൽ മീൻ പിടിക്കാമെന്ന് കരുതി രൂപീകരിച്ച സോളിഡാരിറ്റി എങ്ങിനെയാണ് പരിസ്ഥിതി വിഷയത്തിൽ മുജാഹിടുകൾക്ക് മാതൃകയാകുന്നത്? ഇത്തരം വിഷയങ്ങളിൽ സോളിഡാരിറ്റിയും മറ്റു ഇതര സംഘടനകളും ISMനെ മാതൃകയാക്കുകയായിരുന്നു എന്നതല്ലെ യഥാർത്ഥ്യം?

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

മാറ്റത്തിന് എന്തൊരു മാറ്റം!!!
തൗഹീദിന്റെ സമഗ്രതയിലേക്ക് മുജാഹിദുകള്‍ അതിവേഗം കുതിക്കട്ടെ..

Moh'd Yoosuf പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Moh'd Yoosuf പറഞ്ഞു...

മുജാഹിദുകൾക്ക് അന്നും ഇന്നും ഒരേ നിലപാടും പ്രവർത്തന രീതിയുമാണ്. ജമാ‌അത്തെ ഇസ്ലാമിയെ വിമർശിച്ചത് അവരുടെ നടകം കളി അറിയുന്നതിനാലാണ്. ഒരു കാലത്ത് സാമൂഹിക വിഷയങ്ങളിൽ നിന്നും മാറി നിന്ന് പ്രബോധനം ത്വക്കിൽ വെച്ച് ഇസ്തിരിചുളിയാതെ കടിച്ചാൽ പൊട്ടാത്ത വാക്കുകളും മാത്രം പേറിനടന്നവർ അന്ന് സാമൂഹിക വിഷയത്തിൽ താഗൂത്ത് അന്വേഷണത്തിലായിരുന്നു. ഇപ്പോൾ കപട രാഷ്ട്രീയത്തിന്റെ മുഖം മൂടിയണിഞ്ഞുകൊണ്ട് ഇസ്ലാമിക മര്യാദകൾ പോലും കാറ്റിൽ പറത്തിയാണ് സാമൂഹിക ഇടപെടലും സമരങ്ങളും. അതും യുവതികളെ മണ്ണിൽ കിടത്തിയും മറ്റും കാഴ്ച്ചവസ്തുക്കളാക്കുന്ന രീതി... കൂടാതെ മയിലമ്മയും മറ്റിടങ്ങളിലും മറ്റുള്ളവരുടെ സമരങ്ങൾ കയ്യേറാൻ ശ്രമിച്ചുകൊണ്ട് തങ്ങളാണ് ഇതിന്റെയൊക്കെ അപോസ്തലന്മാരെന്ന നിലയിൽ.. ഇന്നും ഇന്നലേയും മാത്രം ജമാ‌അത്തെ ഇസ്ലാമിയെ അടുത്തറിഞ്ഞ ഹിഡൻ അജണ്ടകളറിയാത്ത പ്രവർത്തകർക്ക് അപോസ്തലന്മാരാണെന്ന തോന്നലുണ്ടാവാം, പക്ഷെ പഴയ ചരിത്രം അറിയുന്ന ലത്തീഫിനെ പോലുള്ളവർക്കും അങ്ങിനെയൊക്കെ തോന്നലുകളുണ്ടാവുന്നു എങ്കിൽ അത് ഇസ്ലാഹി വിരോധത്തിന്റെ രോഗമാണ്‌...

ഇപ്പോ സിനിമക്ക് പബ്ലിസിറ്റിയുണ്ടാക്കുവാനും സിനിമാക്കരെ പ്രോത്സാഹിപ്പിക്കാനും നടക്കുകയാണ്. ഇസ്ലാമിക സിനിമയുടെ കാര്യമൊന്നും അല്ല, വൃത്തികേടിന്റെ സിനിമ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടു പോവാൻ ജമ ചാനലിന്റെ തൊലികട്ടി അപാരം. എന്തിനും പാകപെട്ടുപോയിരിക്കുന്നു കേരളത്തിലെ മൌദൂദിയൻ ചിന്തകൾ! ഹാ കഷ്ടം..

Subair പറഞ്ഞു...

>> ഇത്തരം വിഷയങ്ങളിൽ സോളിഡാരിറ്റിയും മറ്റു ഇതര സംഘടനകളും ISMനെ മാതൃകയാക്കുകയായിരുന്നു എന്നതല്ലെ യഥാർത്ഥ്യം? <<

:-)

Backer പറഞ്ഞു...

അപൂർവമായി ഉണ്ടാവാറുള്ള കേവല പ്രഭാഷണങ്ങൾക്കപ്പുറത്തു പരിസ്ഥിതി-സാമൂഹിക പ്രശ്നങ്ങളിൽ മുജാഹിദ് പ്രസ്ഥാനം നേരിട്ടൊരു ഇടപെടൽ നടത്തിയിരുന്നില്ല, മരം നടൽ കാംപയ്നുകൾ ISM നടത്തിയിരുന്നെങ്കിലും അതിന്റെ പേരില് വളരെയധികം വിമർശനങ്ങൾ ഏറ്റു വങ്ങേണ്ടി വന്നു, എത്രത്തോളമെന്നു വച്ചാൽ മരം നടൽ സുന്നതായത് കൊണ്ടാണ് മരം നടൽ കാംബെയ്ൻ നടത്തുന്നതെങ്കിൽ കക്ഷം വടി കാംബെയ്നും നടത്തിക്കൂടെ എന്ന് മുജാഹിദ് സംസ്ഥാന നേതാവ് പരിഹസിക്കുന്നിടം വരെയെത്തി, അതിൽ നിന്നും മനസ്സിലാക്കാം മുജാഹിദുകൾ ഇതൊക്കെ എത്ര മാത്രം ഗൌരവത്തോടെ കണ്ടിരുന്നു എന്നത്, മാത്രമല്ല ഇതിനൊക്കെ പുറമേ ഇഖ് വാനികൾ, ജമാഅത്തെ ഇസ്ലാമിയുടെ B ടീം എന്ന് വിളിപ്പേരും കിട്ടി മടവൂർ വിഭാഗത്തിന്

CKLatheef പറഞ്ഞു...

ബക്കര്‍ അതുകൊണ്ട് തന്നെയായിരിക്കാം. സോളിഡാരിറ്റി രൂപീകരിക്കപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം 2005 ല്‍ ഇറങ്ങിയ ശബാബില്‍ അതുവരെ സോളിഡാരിറ്റി കൈവെച്ച എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളെയും കണക്കിന് പരിഹസിച്ച് ലേഖനം എഴുതിയത്. അതിന്റെ അവസാനം നല്‍കിയ വാചകം ഇങ്ങനെയാണ്. 'അമ്മയുടെയും ഗുരുജിയുടെയും മഖ്ബറകളുടെയും മുമ്പില്‍ ഭജനമിരിക്കുന്ന മലയാളികളെ മറന്ന് വികസനത്തെ തിരുത്താനുള്ള പുറപ്പാട് നിങ്ങളുടെ മുന്‍ഗാമികളായ ജമാഅത്തുകാര്‍ ചെയ്ത വിഢിത്തത്തിന് തുല്യമാണ് എന്ന് പറയുമ്പോള്‍ ദേശ്യപ്പെടരുത്.' (Shabab 2005 March 18)

ഇതില്‍നിന്ന് എന്ത് മനസ്സിലാക്കണം ?.

ഇപ്പോള്‍ മുജാഹിദുകള്‍ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ താല്‍പര്യമെടുക്കുന്നതും സി.ആര്‍ നീലകണ്ഠനെക്കൊണ്ട് ശബാബില്‍ ലേഖനമെഴുതിപ്പിക്കുന്നതും സകല മഖ്ബറകളും തകര്‍ത്ത ശേഷമാണോ ?.

CKLatheef പറഞ്ഞു...

ഞാന്‍ ഈ ബ്ലോഗില്‍ പലതവണ പറഞ്ഞതാണ് ഈ വിഷയത്തില്‍ ഇനി നിങ്ങള്‍ പല്ലിട കുത്തി നാറ്റിക്കരുത് എന്ന്.. ഇപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയാണ്. അവയുടെ പേറ്റന്റ് ആര്‍ക്ക് എന്നത് പ്രശ്നമല്ല. നേരത്തെ സമഗ്രമായ ഇസ്ലാമിന്റെ ഭൂമികയില്‍നിന്ന് ജമാഅത്തെ ഇസ്ലാമി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ കുറേകൂടി ഊര്‍ജസ്വലമായി നടപ്പാക്കാന്‍ അതിന്റെ യുവവിംഗിനെ ഏല്‍പിക്കുക മാത്രമാണ് ജമാഅത്ത് ചെയ്തത്. അപ്പോള്‍ അതിനെതിരെ കോലാഹലം സൃഷ്ടിച്ചത് മുജാഹിദ് മടവൂര്‍ വിഭാഗം ചെയ്ത വലിയ മണ്ടത്തരമാണ്. നന്മയാണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം പക്ഷെ മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ നിങ്ങള്‍ ഇടക്കിടക്ക് ജമാഅത്ത് വിര‍ര്‍ശനം നടത്തേണ്ട ഗതികേട് എനിക്ക് മനസ്സിലാക്കാനാവുന്നുണ്ട്.

CKLatheef പറഞ്ഞു...

ഇസ്ലാമിക സംഘടനകള്‍ പാരിസ്ഥിതിക സമരങ്ങളില്‍ സജീവമായത് ഇസ്ലാമിന്റെ ഭൂമികയില്‍നിന്നാണ് എന്ന് സി.ആര്‍ നീലകണ്ഠന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നുണ്ട്. അതൊന്ന് വായിച്ചു നോക്കിക്കൂടെ..

ഒരു മതം എന്ന നിലയില്‍ ഇസ്ലാമിനെക്കുറിച്ച് ഗാഢമായ അറിവൊന്നും എനിക്കില്ല. പരിമിതമായ അറിവ് വെച്ച് മാത്രം ചില നിരീക്ഷണങ്ങള്‍ നടത്തട്ടെ. മറ്റു മതങ്ങളെ അപേക്ഷിച്ച് ജീവിതത്തിന്റെ സമസ്ത മേഖലകളേയും സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങളുള്ള, ജീവിത ശൈലി രൂപപ്പെടുത്തുന്ന മതമാണ് ഇസ്ലാം. ഒരു സാധാരണ മനുഷ്യന്‍ ജനിച്ചാല്‍ മരിക്കുന്നത് വരെ എങ്ങനെ ജീവിക്കണം എന്ന് അതില്‍ പഠിപ്പിക്കുന്നു. സൂക്ഷമമായി ഇങ്ങനെ കാണുന്ന ഒരു മതത്തിന് വെള്ളം, സസ്യങ്ങള്‍, മറ്റുജീവികള്‍ ഭൂമി തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. വെള്ളവും മണ്ണും സംരക്ഷിക്കേണ്ടതെങ്ങനെ, മരം എത്രമാത്രം അനിവാര്യമാണ്, സഹജീവികള്‍ എന്തിന് തുടങ്ങിയ ഇസ്ലാമിക നിലപാടുകള്‍ മാത്രമാണ് ഞാന്‍ വായിച്ചിട്ടുള്ളത്. ... (സി.ആര്‍ നീലകണ്ഠന്‍ , ശബാബ് 2013 മെയ് 31 പേജ്9) വായിച്ച് പഠിക്കണം മുജാഹിദുകാരന്‍ . ഒന്നോ രണ്ടോ ഹദീസില്‍ മരം നടാനുള്ള പ്രേരണകൊണ്ടാണ് ഇപ്പോള്‍ പ്രകൃതിയെന്നും പറഞ്ഞ് ഇറങ്ങുന്നതെങ്കില്‍ നീലകണ്ഠന്‍ മനസ്സിലാക്കിയത് പോലും നിങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ല എന്ന് പറയേണ്ടിവരും..

Backer പറഞ്ഞു...

ഇനി, മുജാഹിദ് പ്രസ്ഥാനത്തെ നിയന്ത്രിക്കുന്ന മുസ്ലിം ലീഗിന്റെ കാര്യമെടുത്താൽ...

കേരളത്തിലെ പാരിസ്ഥിതിക വിവേകമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മുസ്‌ലിം ലീഗുമായി മുഖാമുഖം നില്‍ക്കേണ്ടി വന്നിട്ടുണ്ട്. എക്‌സ്പ്രസ് ഹൈവേയില്‍ അന്ന് ലീഗിന്റെ പൊതുമരാമത്ത് മന്ത്രി എം.കെ മുനീറുമായിട്ടായിരുന്നെങ്കില്‍ കരിമണല്‍ ഖനനമുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അത് മന്ത്രി കുഞ്ഞാലിക്കുട്ടിയുമായിട്ടായിരുന്നു. എക്‌സ്പ്രസ് ഹൈവേ കാലത്ത് സോളിഡാരിറ്റി പോലുള്ള പ്രസ്ഥാനങ്ങളുമായി യൂത്ത് ലീഗ് ഖുര്‍ആന്‍ വചനങ്ങള്‍ വരെ ഉദ്ധരിച്ച് തര്‍ക്കത്തിനു വന്നിരുന്നു. പിന്നീട് ലീഗില്‍ നിന്ന് പുറത്തുപോയ കെ.ടി ജലീല്‍, പുറത്താക്കപ്പെടുമെന്ന ഘട്ടത്തില്‍ ചില പാരിസ്ഥിതിക വിഷയങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തും ഉന്നയിച്ചിരുന്നു. അന്ന് 'ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്, അതും ലീഗും തമ്മിലെന്താണ് ബന്ധമെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല' എന്ന് കുഞ്ഞാലിക്കുട്ടി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായി ചില പത്രങ്ങളില്‍ വായിച്ചിരുന്നു.

അങ്ങനെയൊക്കെയാണെങ്കിലും ഒരു പാരിസ്ഥിതിക സമ്മര്‍ദം കുറച്ചുകാലമായി ലീഗ് അനുഭവിക്കുന്നുണ്ട്. അതിന്റെ ചില വീണ്ടുവിചാര ബഹിര്‍സ്ഫുരണങ്ങളും ലീഗിനകത്തുനിന്ന് ഉയര്‍ന്നുകേട്ടിരുന്നു. പുകക്കുഴല്‍ വ്യവസായം കേരളത്തിന് അനുയോജ്യമല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയും എക്‌സ്പ്രസ് ഹൈവേ ഉണ്ടാക്കാനുള്ള നീക്കം തെറ്റായിരുന്നുവെന്ന മന്ത്രി മുനീറിന്റെ ഏറ്റുപറച്ചിലും ഉദാഹരണങ്ങളായിരുന്നു.

thurannu parachil പറഞ്ഞു...

'ജമാഅതും അതിന്‍റെ പോഷക സംഘടനകളും ഇന്ത്യന്‍ ജനാധിപത്യവും ഭരണ കൂട്ത്തെയും അന്ഗീകരിക്കുന്നില്ല" ....ഇങ്ങിനെ പറഞ്ഞു പരത്തി അള്‍ട്രാ സെസുലരിസ്ടുകളെയും സന്ഘ് പരിവാരുകളെയും ജമാഅത്തിനെതിരെ സഹായത്തിനു വിളിക്കുന്ന പഴയ രീതി തന്നെയാണ് ഇപ്പോഴും ഇവര്‍ സ്വീകരികുന്നത്!ഏതായാലും സമരത്തിലും പ്രക്ര്‍തി സംരക്ഷണത്തിലും തൌഹീദ് കാണാത്തവര്‍ ഇപ്പോള്‍ സോളിടാരിടിയില്‍ സമര വീര്യം പോരായെന്ന്‍ പറയുന്നിടത്ത് കാര്യങ്ങളെത്തി.

thurannu parachil പറഞ്ഞു...

'ജമാഅതും അതിന്‍റെ പോഷക സംഘടനകളും ഇന്ത്യന്‍ ജനാധിപത്യവും ഭരണ കൂട്ത്തെയും അന്ഗീകരിക്കുന്നില്ല" ....ഇങ്ങിനെ പറഞ്ഞു പരത്തി അള്‍ട്രാ സെസുലരിസ്ടുകളെയും സന്ഘ് പരിവാരുകളെയും ജമാഅത്തിനെതിരെ സഹായത്തിനു വിളിക്കുന്ന പഴയ രീതി തന്നെയാണ് ഇപ്പോഴും ഇവര്‍ സ്വീകരികുന്നത്!ഏതായാലും സമരത്തിലും പ്രക്ര്‍തി സംരക്ഷണത്തിലും തൌഹീദ് കാണാത്തവര്‍ ഇപ്പോള്‍ സോളിടാരിടിയില്‍ സമര വീര്യം പോരായെന്ന്‍ പറയുന്നിടത്ത് കാര്യങ്ങളെത്തി.

Reaz പറഞ്ഞു...

മുജാഹിദ്‌കാര്‍ ഇപ്പറഞ്ഞതൊക്കെ വളരെ മുമ്പേ ചെയ്യുന്നുണ്ടായിരിക്കാം, എന്നാല്‍ ശബാബ് താഴെ ചോദിക്കുന്ന ചോദ്യങ്ങളുടെ പ്രസക്തിയെന്ത്‌ എന്ന് മനസിലാകുന്നില്ല.


"കാസര്‍കോട്ടെ കൃഷിയിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തെളിക്കുന്നത് നിര്‍ത്തിവെച്ചാല്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് അറുതി വരുമോ ? പ്ലാച്ചിമടയിലെ കൊക്കക്കൊള ഫാക്ടറി അടച്ചുപൂട്ടിയാല്‍ അവിടത്തെ കുടിവെള്ളം മലിനപ്പെടാതിരിക്കുമെന്നല്ലാതെ ആഗോളതലത്തില്‍ മുസ്ലീങ്ങള്‍ അഭിമുഖീകരിക്കുന്ന ഭീഷണികള്‍ നീങ്ങിക്കിട്ടുമോ ?"

(ശബാബ്‌ വാരിക 2005/March/18)

ഒന്ന് ചോദിക്കട്ടെ മുജാഹിദ്‌ സഹോദരാ : പരിസ്ഥിതിയെ തലോടിയാല്‍ മുസ്ലിങ്ങള്‍ നേരിടുന്ന വെല്ലുവിളികളും, ആഗോളതലത്തില്‍ മുസ്ലീങ്ങള്‍ അഭിമുഖീകരിക്കുന്ന ഭീഷണികളും മാറിക്കിട്ടും എന്ന് നിങ്ങള്‍ക്ക് എപ്പോഴാണ് മനസിലായത്‌ ? ഏതായാലും 2005 ന് മുന്‍പാകാന്‍ ഒരു വഴിയുമില്ല.

Reaz പറഞ്ഞു...

സമഗ്രമായ ഇസ്ലാമിനെ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി പരിചയപ്പെടുത്തിയപ്പോള്‍ അതിനെ സമ+അഗ്രം = സമഗ്രം എന്ന് ദുര്‍വ്യാഖ്യാനിച്ച മൌലവിമാരെ നിങ്ങളിപ്പോള്‍പ്പോള്‍ തള്ളിപ്പറയുമോ ?


മുജീബ് റഹ്‌മാന്‍ ചെങ്ങര പറഞ്ഞു...

പണ്ടെന്നോ ഐ എസ് എം പ്രകൃതിയിലേക്ക് ദൈവത്തിലേക്ക് എന്ന കാമ്പയിന്‍ നടത്തിയിരുന്നു. അത് സോളിഡാരിറ്റിയുടെ ഏതു പ്രോഗ്രാമില്‍ നിന്നും കൊപ്പിയടിച്ചതാണാവോ ?

Backer പറഞ്ഞു...

@മുജീബ് റഹ്‌മാന്‍ ചെങ്ങര

ISM കാംബെയ്ൻ എന്ന് പറയുമ്പോ പ്രസംഗം മാത്രമല്ലേ ? ആ കാംബെയ്നിൽ കൈകാര്യം ചെയ്ത വിഷയങ്ങൾ എന്തൊക്കെയാണ് ? അതിനു ശേഷം ISM ഇടപെട്ട പരിസ്ഥിതി പ്രശ്നങ്ങൾ, സമരങ്ങൾ, പ്രകടനങ്ങൾ എന്നിവ ഏതൊക്കെയാണ് ?

Noushad Kuniyil പറഞ്ഞു...

"...സോളിഡാരിറ്റിയെ വികസ വിരോധികളും പിന്തിരിപ്പന്‍മാരും എന്ന് ആക്ഷേപിച്ചു....മതസംഘടനകളുടെ ആക്ഷേപത്തിന്റെയും പരിഹാസത്തിന്റെയും അലയൊലികള്‍ ഇപ്പോഴും മാറി വരുന്നതേയുള്ളൂ. അവരുടെ പ്രധാന ആരോപണം. ഇസ്ലാമിനെക്കുറിച്ച് ഒന്നും പറയാതെ തൌഹീദിനെക്കുറിച്ച് മിണ്ടാതെ പ്ലാച്ചിമട, കൊക്കക്കോള, മയിലമ്മ, എക്സ് പ്രസ്സ് ഹൈവേ എന്നിവയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു. തൌഹീദ് പറയുന്നില്ല എന്ന ആരോപണം പ്രധാനമായും മുജാഹിദ് വിഭാഗങ്ങളുടേതായിരുന്നു. എന്നാല്‍ അതിനിടയില്‍ തന്നെ മുജാഹിദുകളിലെ യുവജനങ്ങള്‍ മരം വെക്കാനും, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും തുടങ്ങി"
- വളരെ സമർഥമായി വാക്കുകൾ വിന്യസിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു തന്ത്രം ലേഖകൻ ഇവിടെ പ്രോയോഗിക്കുന്നുണ്ട്. പക്ഷെ, കണ്ണടച്ചാലും കണ്‍പോളകൾക്കിടയിലൂടെ വരുന്ന നേരിയൊരു പ്രകാശം ആ ഇരുട്ടിനെ വെളുപ്പിച്ചുകളയും എന്നോർക്കണമായിരുന്നു. സോളിഡാരിറ്റി എന്ന വിത്ത് മുളയ്ക്കുന്നതിനു മുൻപേ തങ്ങൾ നട്ട തൈകൾ വളരുന്നത് കണ്‍കുളിർക്കെ കണ്ടിട്ടുള്ളവരാണ് ഐ എസ് എമ്മുകാർ. എസ് വൈ എമ്മി നെതിരെയുള്ള ആരോപണങ്ങൾക്കിടയിൽ ഒരു സുപ്രഭാതത്തിൽ ഐ എസ് എമ്മുകാർ മരം നടുകയല്ല ഉണ്ടായത്. വൃക്ഷത്തൈ നട്ടാൽ അനുകൂല സാഹചര്യമുണ്ടെങ്കിൽ അത് മുളക്കും; ഒരു കളവ് നട്ടാൽ ഫാക്റ്റം ഫോസിട്ടാലും അത് മുളക്കില്ല എന്നത് ഒരു സിംപിൾ ഫാക്റ്റ് ആണ്. അതിനാണ് നട്ടാൽ മുളക്കാത്ത കളവെന്നൊക്കെ മലയാളത്തിൽ പറയാറ്. മുസ്‌ലിം സമൂഹത്തിന്റെ മിടിപ്പുകളും, സമുദായത്തിലെ സംഭവങ്ങളും അതിലെ വികാസങ്ങളും അറിയാത്ത ഒരാളല്ലല്ലോ ലേഖകൻ!

ഒരു മരം നടീൽ കാംപയിനിലൂടെ (ഇത്തരമൊരു കാമ്പയിൻ 'സോളി' നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല!) പരിസ്ഥിതി പ്രശ്നങ്ങളിലേക്ക്, അല്ലെങ്കിൽ മനുഷ്യ ബന്ധിതമായ വിഷയങ്ങളിലേക്ക് വന്നവരല്ല ഐ എസ് എം. പരിസ്ഥിതി സൌഹൃദമായ ഒരു ഇസ്‌ലാമിക ബോദമണ്ഡലം മലയാളി സമൂഹത്തിന് പ്രദാനം ചെയ്യുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച 'പ്രകൃതിയിലേക്ക് ദൈവത്തിലേക്ക്' എന്ന കാമ്പയിനും അതുമായി ബന്ധപ്പെട്ട ചർച്ചകളും 90 കളിലെ മലയാളത്തിലെ മനോഹരമായ ഇസ്‌ലാമിക കാഴ്ചയായിരുന്നു. അന്ന് ജെ ഐ യുടെ അജണ്ടയിൽ SYM ഒരു പക്ഷെ, അവസാനത്തെ ഐറ്റമായിപ്പോലും സ്ഥാനം പിടിച്ചിട്ടുണ്ടാവില്ല! മദ്യ നിരോധന സമിതി പോലെയുള്ള മൂവ്മെന്റുകളിൽ ഇസലാഹീ മൂവ്മെന്റിന്റെ നേതാക്കളും, അതിന്റെ പ്രവർത്തകരും സോളിഡാരിറ്റി പൂർവ കാലത്തും, 'സോളി'കാലത്തും സജീവമായിരുന്നത്/ സജീവമായിക്കൊണ്ടിരിക്കുന്നത് അപൂർവകാഴ്ച്ചയൊന്നുമല്ല.

പ്ലാച്ചിമടയിൽ സമരം ചെയ്താലോ, എക്സ്പ്രസ് ഹൈവേക്കെതിരെ കൊടിപിടിച്ചാലോ മുസ്‌ലിംകളുടെ പ്രശ്നങ്ങൾ തീരില്ലെന്ന് നിരീക്ഷിച്ച് ശബാബിൽ ഒരു കുറിപ്പെഴുതിയ ലേഖകന്റെ വിലയിരുത്തൽ ശരിയാണ്. ഇതുകൊണ്ടൊക്കെ പ്രശ്നങ്ങൾ തീരുമെന്ന വിശ്വാസം ലത്തീഫ് സാഹിബിനുണ്ടോ?

മുജീബ് റഹ്‌മാന്‍ ചെങ്ങര പറഞ്ഞു...

@ Backer
ന്നാലും ആ ആശയം അവര്‍ക്ക് എവിടുന്ന്‍ കിട്ടാന്‍ ? അത് നോം കൊടുത്തത് തന്നെയാവും. വിടരുത്

Backer പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Backer പറഞ്ഞു...

ഇസ്ലാം പ്രകൃതി മതമാണ്‌, ഏകാദൈവാരാധനയാണ് മനുഷ്യ പ്രകൃതിയുടെ തേട്ടം.. ഇതല്ലേ പ്രകൃതിയിലേക്ക് ദൈവത്തിലേക്ക് കാംബെയ്ൻ ?

നമ്മള് പണ്ടേ ഇതിന്റെയൊക്കെ ആള്ക്കാരാനെന്നു വരുത്തി തീര്ക്കാൻ ഓരോ ഉടായിപ്പും കൊണ്ട് വരും, അതിനു ശേഷം എന്ത് സംഭവിച്ചു, ആ കാംബെയ്നിൽ കൈകാര്യം ചെയ്ത വിഷയങ്ങൾ എന്തൊക്കെയാണ് ? അതിനു ശേഷം ISM ഇടപെട്ട പരിസ്ഥിതി പ്രശ്നങ്ങൾ, സമരങ്ങൾ, പ്രകടനങ്ങൾ എന്നിവ ഏതൊക്കെയാണ് ?

എന്ന് ചോദിച്ചപ്പോൾ മറുപടി മാഫി. മരം നടൽ കാംബെയ്ൻ ആവാമെങ്കിൽ കക്ഷം വടി കാംബെയ്ൻ നടത്തരുതോ എന്ന് പരിഹസിക്കുന്ന നേതാവാണ്‌ 2002 വരെ ഇവര്ക്കുണ്ടായിരുന്നത്, അതാണ്‌ മുജാഹിദ് പരിസ്ഥിതി ബോധത്തിന്റെ ആഴവും, മുജാഹിദ് നേതൃത്വം അതിനു നല്കിയിരുന്ന പ്രാധാന്യത്തിന്റെ വലുപ്പവും

Reaz പറഞ്ഞു...

പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, കിനാലൂര്‍, എക്സ്പ്രസ്‌ ഹൈവേ ... തുടങ്ങി പ്രകൃതിയുമായി ബന്ധപെട്ട ഒട്ടനവധി സമരങ്ങള്‍ നടക്കുമ്പോള്‍ ശബാബിനും, മറ്റു ഇതര മുഖ്യധാരാ മധ്യമങ്ങള്‍ക്കും കുറ്റപ്പെടുത്താന്‍ ഉണ്ടായിരുന്നത് സോളിഡാരിറ്റിയെയായിരുന്നു. ഒരിക്കലും ഈ സമരങ്ങളുടെ വിജയം സോളിഡാരിറ്റി ഒറ്റക്ക് ഏറ്റെടുത്തിട്ടുമില്ല. അതിനാല്‍ എട്ടുകാലിമമ്മൂഞ്ഞ് എന്നതും യോജിക്കുക ആര്‍ക്കാണെന്ന് കൂടുതല്‍ പറയേണ്ടതില്ലാ..

Reaz പറഞ്ഞു...

പ്ലാച്ചിമടയിൽ സമരം ചെയ്താലോ, എക്സ്പ്രസ് ഹൈവേക്കെതിരെ കൊടിപിടിച്ചാലോ മുസ്‌ലിംകളുടെ പ്രശ്നങ്ങൾ തീരില്ലെന്ന് നിരീക്ഷിച്ച് ശബാബിൽ ഒരു കുറിപ്പെഴുതിയ ലേഖകന്റെ വിലയിരുത്തൽ ശരിയാണ്. ഇതുകൊണ്ടൊക്കെ പ്രശ്നങ്ങൾ തീരുമെന്ന വിശ്വാസം ലത്തീഫ് സാഹിബിനുണ്ടോ?

>>> ആടിന് പരിണാമം സംഭവിക്കുന്നുണ്ട്...:)

Fingers,karuvanthiruthi,madathilpaadam,friends പറഞ്ഞു...

മുഗളിലുള്ള അഭിപ്രായങ്ങള്‍ മൊത്തത്തില്‍ വയ്ച്ചു വിലയിരുത്തിയാല്‍ ഈ പോസ്റ്റ്‌ ഒരു വടികൊടുത്ത് അടിവാങ്ങലായിപോയ്‌ ,അല്ലേലും ജമാഅത്തെ ഇസ്ലാമിക്ക് സംഗടനയില്‍ ഒരു മിള്‍ട്രി സെറ്റപ്പ് ഉണ്ട് എന്നത് സത്യം ,പക്ഷെ ദീനീ പ്രഭോധന മേഗലയില്‍ ഒരുപാട് മാറേണ്ടിയിരിക്കുന്നു ,ഈ 2013- ആയപോഴേക്ക് ഒരു നല്ല വിഭാഗം പ്രതികരണശേഷിയുള്ള ചെറുപ്പകാരെ വളര്‍ത്തികൊണ്ടുവരാന്‍ സോളിടാരിട്ടിക്ക് കഴിഞ്ഞു പക്ഷെ എല്ലാവര്‍ക്കും ഒരു വിഷയം തുടങ്ങുമ്പോള്‍ ബിസ്മിയും ഹംധും സലാത്തും സലാമും ചൊല്ലല്‍ കുറച്ചിലാണ്...

CKLatheef പറഞ്ഞു...

ആരാണ് വലിയവര്‍ ചെറിയവര്‍, ആര് ആരെ കോപ്പിയടിച്ചു, അനുകരിച്ചു എന്നൊക്കെ തെളിയിക്കുകയല്ല ഈ ത്രെഡിന്റെ ലക്ഷ്യം. മറിച്ച് മുജാഹിദ് പ്രസ്ഥാനം ഇസ്ലാമിന്റെ സമഗ്രത ഉള്‍കൊണ്ട് ചില പുതിയ അജണ്ടകളുമായി മുന്നോട്ട് വരുമ്പോള്‍ നേരത്തെ ഇസ്ലാമിന്റെ ഭൂമികയില്‍നിന്ന് അത്തരം കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തിയവരെ ഒരു തട്ട് തട്ടിയതിന് ശേഷമാകണം എന്ന് തീരുമാനിച്ചതിലെ യുക്തിശൂന്യതയും ബാലിശതയും വ്യക്തമാക്കുക എന്നതാണ്.

CKLatheef പറഞ്ഞു...

ഈ കത്തെഴുതിയാ ആളെ ഈ ബ്ലോഗിലേക്ക് സംവദിക്കാന്‍ ക്ഷണിച്ചെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചില ജല്‍പനങ്ങള്‍ നടത്തി പിന്തിരിയുകയാണ് അദ്ദേഹം ചെയ്തത്.

ഫെയ്സ് ബുക്കിലുള്ളവര്‍ക്ക് അത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

CKLatheef പറഞ്ഞു...

ആധുനിക സംഘടനാ സംവിധാനത്തെക്കുറിച്ച് ഒന്നുമറിയാത്തവരാണ് മുജാഹിദുകള്‍ എന്ന് എനിക്ക് തോന്നുന്നില്ല. സോളിഡാരിറ്റി എന്തിന് രൂപപ്പെട്ടുവെന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞു. ജമാഅത്തിന്റെ ഒരു വിഗ് ആണത്. അക്കാര്യം ഇനി മുജാഹിദുകള്‍ പുതിയ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ട ഒന്നല്ല. സോളിഡാരിറ്റിയെ വിമര്‍ശിക്കുമ്പോള്‍ അതിന്റെ ചെയ്തികളെയും നയനിലപാടുകളെയും മുന്നില്‍വെച്ചാകുന്നതാണ് സംസ്കാരമുള്ള ഒരു വിഭാഗം ചെയ്യേണ്ടത്. നൌഷാദ് കുനിയില്‍ എന്ന എന്റെ മാന്യസുഹൃത്ത് അതിനാല്‍ ശബാബ് ലേഖകന്റെ വാദം ഏറ്റുപിടിക്കാതിരിക്കുകയാണ് വേണ്ടത്. അതില്‍ ഒരര്‍ഥവുമില്ല. പരിസ്ഥിതിയെ തലോടുക എന്ന കാമ്പയിന്‍ ജൂണ്‍ 1 മുതല്‍ 30 വരെ നടത്തുമ്പോഴും ഇതേ ചോദ്യം അവരോടും ചോദിക്കാമെന്ന് മറക്കാതിരിക്കുക.

CKLatheef പറഞ്ഞു...

നിങ്ങള്‍ പരിസ്ഥിതിയെക്കുറിച്ച് ഇസ്ലാമിക കാഴ്ചപ്പാടില്‍നിന്ന് ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സിലാകും സോളിഡാരിറ്റിയെ നിങ്ങള്‍ ഏതെല്ലാം കാര്യത്തില്‍ പരിഹസിച്ചുവോ ആ കാര്യത്തിലൊക്കെ അതേ നിലപാടല്ലാത്ത മറ്റൊന്ന് സ്വീകരിക്കാന്‍ ഇസ്ലാമിന്റെ അടിത്തറയില്‍നിന്ന് നിങ്ങള്‍ക്ക് സാധ്യമല്ലെന്ന്.

സോളിഡാരിറ്റി വിശാലമായ സൌകര്യപ്രദമായ ഒരു പാതക്ക് എതിരല്ല. പക്ഷെ കേരളത്തിലെ വികസന മുന്‍ഗണനാക്രമവും നിര്‍മിക്കാനുദ്ദേശിക്കുന്ന പാതയുടെ പ്രത്യേകതകളും പരിഗണിക്കുമ്പോള്‍ അവയില്‍ പലതും ഇസ്ലാമിക ദര്‍ശനത്തിന് നിരക്കാത്തതാണ് എന്നും വ്യക്തമാകും.

അതല്ല ചില ഹദീസുകളില്‍ മരം നടാനുള്ള കല്‍പനയും പ്രോത്സാഹനവും ഉണ്ട് എന്നതാണ് ഈ കാമ്പയിനിന് കാരണമെങ്കില്‍ സി.ആര്‍ നീലകണ്ഠന്റെ ലേഖനം രണ്ട് വട്ടം വായിക്കണം എന്നേ എനിക്ക് പറയാനുള്ളൂ...

'പാരിസ്ഥിതിക സമരങ്ങളില്‍ മുസ്ലിംകള്‍ സജീവമാക്കുന്നതെന്തുകൊണ്ട്' എന്ന തലക്കെട്ടില്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്.

CKLatheef പറഞ്ഞു...

സോളിഡാരിറ്റിയെ അത് സ്വയം വിമര്‍ശനത്തിനായി വിട്ടുകൊടുത്ത ഒരു സമയത്ത് വിമര്‍ശിച്ചുവെന്നതല്ല ഈ ത്രെഡ് ഇടാന്‍ കാരണം. വിമര്‍ശനം ന്യായമായില്ല എന്നതാണ്. മുസ്ലിം ലീഗിനോടും മറ്റു രാഷ്ട്രീയ സംഘടനകളോടുമുള്ള വിധേയത്വം കാരണമായി സോളിഡാരിറ്റി ഇടപെടുന്ന വിഷയങ്ങളില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കാതെ പോകുന്നത് ആര്‍ക്കും മനസ്സിലാകും. എന്നാല്‍ അവയെ തള്ളിപ്പറയുന്നത്ര ആ വിധേയത്വം മാറാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

CKLatheef പറഞ്ഞു...

ഈ വിഷയത്തില്‍ കത്തെഴുതിയ വ്യക്തിയുടെ അഭിപ്രായങ്ങള്‍ കൂടി ഇവിടെ പകര്‍ത്തിവെക്കട്ടേ...എന്റെ പോസ്റ്റിനോട് പ്രതികരിക്കുകയല്ല അദ്ദേഹം ചെയ്യുന്നത് മറിച്ച് തന്റെ ആരോപണങ്ങള്‍ കുറേകൂടി മാന്യമല്ലാത്ത രൂപത്തില്‍ ആവര്‍ത്തിക്കുകയാണ്. അതിലെ ചില കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ വേണ്ടിയാണ് ഇവിടെ പേസ്റ്റ് ചെയ്യുന്നത്.
-------------
Sayyid Muhammad Musthafa കിനാലൂരില്‍ സമരം ചെയ്യുകയും ഉടന്‍ തന്നെ ആ സമരത്തിനു കാരണക്കാരായ ഇടതു പക്ഷത്തിനു പിന്തുണ നല്‍കുവാന്‍ ആലുവയിലോ ആലപ്പുഴയിലോ പോയി ആരിഫളിയും കൂട്ടരും രഹസ്യ ചര്‍ച്ച നടത്തുകയും ചെയ്ത കാപട്യം സോളിക്കാര്‍ മറക്കാന്‍ ശ്രമിക്കുന്നുന്ടാകാം .പക്ഷെ കാപട്യമേ നിന്റെ പേരോ ജമാഅത്ത് ?
-------------------

Sayyid Muhammad Musthafa മരം നടുന്നതിനെ കൊച്ചാക്കുന്ന സോളി ഭക്താ , ഞങ്ങളെ പരിസ്ഥിതി ബോധം നീ പടിപ്പിക്കന്ടാ ,നിങ്ങടെ പാര്‍ട്ടിയുടെ എത്ര ഓഫീസുകള്‍ വയല്‍ നികത്തി നിര്‍മ്മിച്ചതാണ് ?. അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം. കഷ്ടം !!!
17 hours ago · Like · 2
----------------------

Sayyid Muhammad Musthafa പാലക്കാട് പെപ്സിക്കെതിരെ സമരം നടത്തുന്ന സോളി ഭക്താ , നിന്റെ ഗള്‍ഫ് മാധ്യമത്തില്‍ എത്ര പെപ്സി കൊക്കക്കോലാ പരസ്യം വന്നിട്ടുണ്ട് ? കള്ളുകടിയന്റെ മദ്യ വിരുദ്ധ പ്രസംഗം പോലെ
17 hours ago · Like · 1
---------------------

Sayyid Muhammad Musthafa ആണവക്കരാറിനെതിരെ വലിയ വായില്‍ സംസാരിച്ച ജമകല്‍ വെസ്റ്റ്‌ ബംഗാളില്‍ പ്രണാബ് കുമാറിനു പിന്തുണ കൊടുത്തു . ഇത് പോലെ കാപട്യം ..കഷ്ടം !!
17 hours ago · Like · 1
----------------------

Sayyid Muhammad Musthafa സത്യം പറഞ്ഞതാ , ഒരല്പം ഇല്ലാത്തത് പറഞ്ഞു വെങ്കില്‍ അത് ചൂണ്ടി കാണിക്കാം .സോളികളെ നിങ്ങള്‍ക്ക് അറിയുമോ ,ഞങ്ങള്‍ മരം നടുക മാത്രമല്ല , നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഷോ കാണിച്ചപ്പോള്‍ ഞങ്ങള്‍ മാവൂരിലെ പരിസ്ഥിതി പ്രശ്നങ്ങല്‍കെതിരെ ശക്തമായി പ്രതികരിച്ചവരാ , വര്‍ത്തമാനം , ശബാബു , കഴിഞ്ഞ മുജാഹിദ് സമ്മേളനങ്ങള്‍ , മുജാഹിദുകള്‍ നടത്തിയ ഖുതുബകള്‍ എന്നീ കാര്യങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തേത് ഒന്ന് പരിശോധിച്ചാല്‍ പരിസ്ഥിതി സംരക്ഷണ രംഗത്ത് ഞങ്ങള്‍ നടത്തിയ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നിങ്ങള്‍ക്ക് ബോധ്യമാകും .
17 hours ago · Like
-----------------

Sayyid Muhammad Musthafa ജമകള്‍ക്ക് വലിയ ഭീമാബദ്ധങ്ങള്‍ സംഭവിച്ചു എന്ന് വ്യക്തമായി മനസ്സിലാക്കിയവരാണ് മുജാഹിദുകള്‍. അതിനാല്‍ അത് ഏതറ്റം വരെയും നാം ചൂണ്ടിക്കാണിക്കും .ഇന്ഷാ അല്ലാഹ്
17 hours ago · Like
--------------------

Aboo Backer Sayyid Muhammad Musthafa you are welcome to comment in the blog,

ബ്ലോഗിലാവുമ്പോ ആളുകൾക്ക് പിന്നീടും വായിക്കാൻ സൌകര്യത്തിൽ മറുപടികൾ എപ്പോൾ വേണമെങ്കിലും തിരഞ്ഞു പിടിക്കാൻ പറ്റും, താങ്കള്ക്ക് പറ്റാവുന്ന അറ്റം വരെ ചൂണ്ടിക്കാണിക്കാൻ അഭ്യർത്ഥിക്കുന്നു
17 hours ago · Unlike · 2
--------------

CKLatheef പറഞ്ഞു...


പക്ഷെ അദ്ദേഹം വന്നില്ല. ഏതറ്റം വരെയും പോകാന്‍ അനുവാദം കൊടുത്തിട്ടും. പോയത് കിനാലൂര്‍ വരെ മാത്രം.
-----------
Sayyid Muhammad Musthafa കിനാലൂര്‍ സമരം ഒറ്റ് കൊടുക്കുകയല്ലേ സോളി ചെയ്തത് . ആ സത്യം ചാനലിലൂടെ മലയാളികള്‍ കണ്ടതല്ലേ ? പിന്നെ എങ്ങനെ അതിന്റെ വിജയം അവകാശപ്പെടാനാവും . ആരിഫലി സാഹിബ് അടക്കം ജമ നേതാക്കള്‍ കിനാലൂരില്‍ പോലീസിന്റെ അടിയേറ്റ് മുറിവുകള്‍ മാറുന്നതിനു മുമ്പ് ഇലക്ഷന്‍ വിലപേശാന്‍ പിണറായിയുമായി രഹസ്യ ചര്‍ച്ച നടത്തീലെ? ആ കാപട്യം ബുദ്ധി പണയം വെച്ചവര്‍ക്കല്ലാതെ മറക്കാനൊക്കുമോ ?
13 hours ago · Like · 1

CKLatheef പറഞ്ഞു...

Sayyid Muhammad Musthafa ഞങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്ന് പലപ്പോഴും സത്യത്തോട് വൈമനസ്സ്യം പുലര്‍ത്തുന്ന മാധ്യമം ഏറെക്കുറെ അതിന്റെ എഡിറ്റോറിയലില്‍ തന്നെ വ്യക്തമാമായി എഴുതീട്ടുണ്ട്‌ . ജീവകാരുന്ന്യ സാമൂഹിക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ഞങ്ങള്‍ ശിര്‍ക്ക് ബിദ്അത്തുകള്‍ക്ക് എതിരെയാണ് മുന്ഗണന യോടെ പ്രബോധനം ചെയ്യുന്നത് .അത് ജമകള്‍ക്ക് നിസ്സാരമാണല്ലോ . മാധ്യമം പറഞ്ഞ ആ സത്യമാണ് ഇപ്പോള്‍ ഈ സോളി ഭക്തന്‍ കാണാതെ പോകുന്നത് .
10 hours ago · Like

Abu Mohamed ശബാബിനെപ്പോലെ മാധ്യമത്തിന് പക്ഷബാധിത്തം ബാധിച്ചിട്ടില്ല എന്ന് താങ്കളുടെ കമന്റ്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നന്മയെ നന്മയായിക്കാണുക എന്നത് തന്നെയാണ് ഇവിടത്തെ മുഖ്യവിഷയം. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ഞങ്ങള്‍ക്ക് ഇബാദത്താണ്. അതിനെ ചോദ്യം ചെയ്യുന്ന വിദ്വാഷം പ്രചരിപ്പിക്കുന്ന കത്തിന് പിന്നെ എന്ത് പ്രസക്തി ?
10 hours ago · Edited · Unlike · 2

Abu Mohamed മാധ്യമത്തില്‍ മാത്രമല്ല, അതിനും വളരെ മുമ്പ് പ്രബോധനത്തിലും, IPH പ്രസിദ്ധീകരണങ്ങളിലും സഹോദര സംഘടനകളുടെ നന്മകളെ പ്രശംസിക്കുന്ന ധാരാളം ലേഖനങ്ങളും മറ്റും താങ്കള്‍ക്ക് കാണാം. എന്തിനേറെ അഭിപ്രായ വ്യത്യാസത്തിന്റെ മുഖ്യവിഷയമായ 'ഇബാദത്ത്' തന്നെ പ്രാമാണികമായ കൈകാര്യം ചെയ്യുന്ന 'ഇബാദത്ത് ഒരു സമഗ്രപഠനം' എന്ന പുസ്തകം ഒന്ന് മനസിരുത്തി വായിച്ചാല്‍ തന്നെ എല്ലാം അതില്‍ കാണാം.
about an hour ago · Unlike · 2

CKLatheef പറഞ്ഞു...

പ്രത്യക്ഷത്തില്‍ സയ്യിദ് മുഹമ്മദ് മുസ്തഫ എന്നയാളുടെ ചോദ്യങ്ങള്‍ മുജാഹിദുകള്‍ക്ക് വളരെ പ്രസക്തമായിതോന്നുന്നുണ്ടാകാം. അതിന് നിങ്ങള്‍ക്ക് തന്നെ പാതി ഉത്തരം കണ്ടെത്താന്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിച്ചുനോക്കിയാല്‍ മതി.

1. കിനാലൂര്‍ പ്രശ്നത്തില്‍ നിങ്ങള്‍ ഏത് പക്ഷത്തായിരുന്നു. എന്ത് നിലപാടാണ് അതില്‍ നിങ്ങള്‍ സ്വീകരിച്ചിരുന്നത്.

2. പാലക്കാട്ടേ കൊക്കക്കോളാ കമ്പനിയുടെ പ്രശ്നത്തില്‍ നിങ്ങള്‍ കമ്പനിയുടെ പക്ഷത്തായിരുന്നോ അതല്ല അവിടുത്തെ ജനങ്ങളുടെ പക്ഷത്തോ ?.

3. വയല്‍ നികത്തി വീടും കെട്ടിടവും വെക്കുന്ന കാര്യത്തില്‍ നിങ്ങളുടെ നിലപാട് എന്താണ് ?.

4. മരം നടുന്നതിനെ സോളിഡാരിറ്റി എപ്പോഴാണ് കൊച്ചാക്കി കണ്ടത്?.

5. എക്സപ്രസ് ഹൈവേ, ബി.ഒ.ടി, ചെങ്ങര എന്നീ വിഷയത്തില്‍ നിങ്ങളുടെ നിലപാട് എന്താണ് ഏത് കാര്യത്തിലാണ് സോളിഡാരിറ്റിയുടെ നിലപാടുമായി നിങ്ങള്‍ വ്യത്യാസപ്പെടുന്നത്. എന്താണ് അതിന്റെ അടിസ്ഥാനം ?

Unknown പറഞ്ഞു...

ഇഹലോകത്ത് മണ്ണിന്റെ മക്കൾ വാദവുമായി നടക്കുന്ന സൈമുകാർ(സോളിഡാരിറ്റി) പരലോകത് സ്വര്ഗത്തിന്റെ മക്കൾ ഉണ്ടാകാൻ വേണ്ടി ഇഹലോകത്ത് എന്തൊക്കെ നടത്തുന്നു എന്ന് ഒന്ന് ചുരുക്കി വിശദീകരിക്കാമോ ?

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

<> Ck latheef sahibസാർ ഇപ്പോഴും കണ്ണ് തുറന്നല്ലേ ജീവിക്കുന്നത്. കണ്ണിൽ പൊടിയിട്ടു മടവൂര് വിഭാഗത്തിന് എന്ത് കിട്ടാൻ. അത്രയ്ക്ക് ദുർബലമായ സി ഡി ടവർ കെ എൻ എമ്മിനെ കണ്ണിൽ പൊടിയിട്ടു കാണിച്ചാൽ നാളെ ലയനവും ഐക്യ ചര്ച്ചയുമായി ടി പി അബ്ദുള്ളകോയ മദനിയും കൂട്ടരും മർകസു ദവ ലക്ഷ്യമാക്കി എത്തുമെന്ന് വിചാരിക്കുന്ന സ്വപ്നജീവികളല്ല മുജാഹിദുകൾ. പിന്നെ മുമ്പത്തെ ആരോപണങ്ങളെ ഉദെഷിചനെങ്കിൽ ആരോപിച്ചവനും ഏറ്റു പാടിയവരും അവിടെ നിന്നും പടിയിറങ്ങിയ സ്ഥിതിക്ക് അതിന്റെ ആവശ്യകത ആരെയും ബോധ്യപ്പെടുത്താനും ഇല്ല

Unknown പറഞ്ഞു...

<> CK Latheef Sahib സാർ ഇപ്പോഴും കണ്ണ് തുറന്നല്ലേ ജീവിക്കുന്നത്. കണ്ണിൽ പൊടിയിട്ടു മടവൂര് വിഭാഗത്തിന് എന്ത് കിട്ടാൻ. അത്രയ്ക്ക് ദുർബലമായ സി ഡി ടവർ കെ എൻ എമ്മിനെ കണ്ണിൽ പൊടിയിട്ടു കാണിച്ചാൽ നാളെ ലയനവും ഐക്യ ചര്ച്ചയുമായി ടി പി അബ്ദുള്ളകോയ മദനിയും കൂട്ടരും മർകസു ദവ ലക്ഷ്യമാക്കി എത്തുമെന്ന് വിചാരിക്കുന്ന സ്വപ്നജീവികളല്ല മുജാഹിദുകൾ. പിന്നെ മുമ്പത്തെ ആരോപണങ്ങളെ ഉദെഷിചനെങ്കിൽ ആരോപിച്ചവനും ഏറ്റു പാടിയവരും അവിടെ നിന്നും പടിയിറങ്ങിയ സ്ഥിതിക്ക് അതിന്റെ ആവശ്യകത ആരെയും ബോധ്യപ്പെടുത്താനും ഇല്ല

Backer പറഞ്ഞു...

സോളിടാരിട്ടി എന്ന സംഘടനക്കു മുൻപ് പരിസ്ഥിതി, നിലനില്പ്പിനു വേണ്ടിയുള്ള ജനകീയ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും അക്ഷരാർത്ഥത്തിൽ ഇടപെടുന്ന ഒരു ഇസ്ലാമിക സംഘടന കേരളത്തിൽ ഉണ്ടായിരുന്നോ ?

സോളിടാരിട്ടിയുടെ ഇത്തരം ഇടപെടലുകളെ മുജാഹിദ് സംഘടന എങ്ങനെയായിരുന്നു വിലയിരുത്തിയത് ?

ഈയടുത്ത കാലത്ത് മടവൂർ ഗ്രൂപ്പ് നടത്തിയ എന്ടോസല്ഫാൻ വിരുദ്ധ റാലി, മുല്ലപ്പെരിയാർ ഡാം സമരത്തിലെ പങ്കാളിത്തം, പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരം എന്നിവയിലെ പങ്കാളിത്തം എന്നിവ പതിവ് ISM പ്രവര്ത്തന രീതിയിൽ നിന്നും അജണ്ടകളിൽ നിന്നും വിത്യസ്തമാണ്, ഏറെക്കുറെ സോളിടാരിട്ടി ശൈലി തന്നെ. ഇതിന്റെ പേരിലൊക്കെ മുൻപ് പരിഹസിച്ചത്‌ കൊണ്ടുള്ള അപകര്ഷതാ ബോധമാണ് ഇടയ്ക്കിടെ സോളിടാരിട്ടിയെ തെറി പറഞ്ഞു കൊണ്ടുള്ള ലേഖനങ്ങള ശബബിൽ പ്രത്യക്ഷപ്പെടുന്നത്.

ഇത് ചൂണ്ടിക്കാണിച്ചാൽ നമ്മളാണ് പരിസ്ഥിതി മുതലാളി, കാരണം നമ്മൾ സോളിടാരിടിക്കു മുൻപേ മരം നട്ടിരുന്നു എന്ന വാദം വെറുമൊരു കോമഡിയാണ്

Backer പറഞ്ഞു...

സോളിടാരിട്ടി തൗഹീദ് പ്രസംഗം നടത്തിയില്ല എന്ന് പരിഭവിക്കുന്ന മുജാഹിടുകരനോദ് തിരിച്ചു ചോദിക്കാനുള്ളത് മുജാഹിദ് മാതൃ സംഘടനയായ KJU നടത്തിയ തൗഹീദ് പ്രസംഗങ്ങൾ കാംബെയ്നുകൾ ഏതൊക്കെയാണ് ? മുജാഹിദ് പോഷക സംഘടനകളായ ബിസ്മി, ഹിലാൽ കമ്മിറ്റി എന്നിവ നടത്തിയ തൗഹീദ് പ്രസംഗം ഏതൊക്കെയാണ് ?

മുജീബ് റഹ്‌മാന്‍ ചെങ്ങര പറഞ്ഞു...

@ Backer
ഉപ്പു സത്യാഗ്രഹം എന്ന ആശയം ഗാന്ധിജിക്ക് കൊടുത്തതും ആരാ ? നോം തന്നെ

Noushad Kuniyil പറഞ്ഞു...

ലത്തീഫ് സാഹിബ്, 10 വയസ്സ് മാത്രമുള്ള സോളിഡാരിറ്റിയാണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഐ എസ് എമ്മിനെ പരിസ്ഥിതി പ്രശനങ്ങളിലും മറ്റും ഇടപെടുന്നതിൽ മാതൃകയായത് എന്ന അവകാശവാദത്തിന് വാതം പിടിച്ചത് നമ്മൾ കണ്ടല്ലോ. അതുകൊണ്ട് അത് വിടാം.

ഒരു ചോദ്യം ചോദിച്ചോട്ടെ, 'സോളി'യുടെ പിറവിക്ക് മുൻപ് പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള ജെ ഐ യുടെ സംസ്ഥാനാടിഥാനത്തിലുള്ള നീക്കങ്ങൾ ഒന്ന് വിശദീകരിക്കാമോ?

Backer പറഞ്ഞു...

സോളിടാരിട്ടി എന്ന സംഘടനക്കു മുൻപ് പരിസ്ഥിതി, നിലനില്പ്പിനു വേണ്ടിയുള്ള ജനകീയ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും അക്ഷരാർത്ഥത്തിൽ ഇടപെടുന്ന ഒരു ഇസ്ലാമിക സംഘടന കേരളത്തിൽ ഉണ്ടായിരുന്നോ ?

സോളിടാരിട്ടിയുടെ ഇത്തരം ഇടപെടലുകളെ മുജാഹിദ് സംഘടന എങ്ങനെയായിരുന്നു വിലയിരുത്തിയത് ?

ഈയടുത്ത കാലത്ത് മടവൂർ ഗ്രൂപ്പ് നടത്തിയ എന്ടോസല്ഫാൻ വിരുദ്ധ റാലി, മുല്ലപ്പെരിയാർ ഡാം സമരത്തിലെ പങ്കാളിത്തം, പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരം എന്നിവയിലെ പങ്കാളിത്തം എന്നിവ പതിവ് ISM പ്രവര്ത്തന രീതിയിൽ നിന്നും അജണ്ടകളിൽ നിന്നും വിത്യസ്തമാണ്, ഏറെക്കുറെ സോളിടാരിട്ടി ശൈലി തന്നെ. ഇതിന്റെ പേരിലൊക്കെ മുൻപ് പരിഹസിച്ചത്‌ കൊണ്ടുള്ള അപകര്ഷതാ ബോധമാണ് ഇടയ്ക്കിടെ സോളിടാരിട്ടിയെ തെറി പറഞ്ഞു കൊണ്ടുള്ള ലേഖനങ്ങള ശബബിൽ പ്രത്യക്ഷപ്പെടുന്നത്.

ഇത് ചൂണ്ടിക്കാണിച്ചാൽ നമ്മളാണ് പരിസ്ഥിതി മുതലാളി, കാരണം നമ്മൾ സോളിടാരിടിക്കു മുൻപേ മരം നട്ടിരുന്നു എന്ന വാദം വെറുമൊരു കോമഡിയാണ്

Moh'd Yoosuf പറഞ്ഞു...

ഞങ്ങളുടെ നാട്ടിൽ ജമാ‌അത്തുകാർ പാടം നികത്തിയാണ് അവരുടെ സ്ഥാപനങ്ങളുണ്ടാക്കിയിട്ടുള്ളത്. അങ്ങിനെ എത്ര ഭാഗങ്ങളിൽ ജമാ‌)അത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളുണ്ട്? വാക്കൊന്നും പ്രവർത്തനം മറ്റൊന്നു. ആദ്യം സ്വന്തം സ്ഥാപനങ്ങൾ പൊളിച്ചു മാറ്റുക, എന്നീട്ട് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള പ്രസ്ഥാത്തിന്റെ പ്രവർത്തനങ്ങളെ പഠിക്കുക, അപ്പോൾ മനസ്സിലാക്കാം സോളിഡാരിട്ട് ആരിൽ നിന്നാണ് കോപ്പിയടിച്ചതെന്ന്. പിന്നെ അതിരുവിടുന്നത് നല്ല സ്വഭാവമല്ല, പക്ഷെ അതിരുവിട്ട സിന്ദാബാദ് വിളിയെ നവ മൌദൂദിസ്റ്റുകളിൽ നിന്നും കാണുന്നുള്ളൂ...

Shabeer പറഞ്ഞു...

ഞാങ്ങളുടെ നാട്ടിലും പള്ളിയും വായനശാലയും ഉള്‍കൊള്ളുന്ന കെട്ടിടം ഉണ്ടാക്കിയത് പാടം നികത്തി തന്നെയാണ്. അതിനിടക്ക് പള്ളി നിര്‍മാണത്തിന് കള്ള പൂഴി അടിച്ചതിനു പോലീസ് കേസും ഉണ്ടായിരുന്നു. അവസാനം പോലീസ് വന്നു പൂഴി കൊണ്ടുപോകുകയാണ് ഉണ്ടായത്.

മുജീബ് റഹ്‌മാന്‍ ചെങ്ങര പറഞ്ഞു...

നൌഷാദ് കുനിയിലിന്റെ ചോദ്യം
>> ഒരു ചോദ്യം ചോദിച്ചോട്ടെ, 'സോളി'യുടെ പിറവിക്ക് മുൻപ് പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള ജെ ഐ യുടെ സംസ്ഥാനാടിഥാനത്തിലുള്ള നീക്കങ്ങൾ ഒന്ന് വിശദീകരിക്കാമോ? <<<

ഒരു ദിവസം താമസിച്ചു ഒന്നും കിട്ടാതെ ബക്കര്‍ വീണ്ടും കോപ്പി പേസ്റ്റിയത്

>>സോളിടാരിട്ടി എന്ന സംഘടനക്കു മുൻപ് പരിസ്ഥിതി, നിലനില്പ്പിനു വേണ്ടിയുള്ള ജനകീയ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും അക്ഷരാർത്ഥത്തിൽ ഇടപെടുന്ന ഒരു ഇസ്ലാമിക സംഘടന കേരളത്തിൽ ഉണ്ടായിരുന്നോ ? <<<

ഇതില്‍ നിന്നും മനസ്സിലാവുന്നത് സോളിടാരിറ്റിക്ക് മുമ്പ് ജഇ സാധാരണ മാനുഷിക പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്നില്ല എന്ന് തന്നെയല്ലേ ?

ഇല്ലെങ്കില്‍ ആ ചോദ്യം ഇതാ ഒന്ന് കൂടി

... 'സോളി'യുടെ പിറവിക്ക് മുൻപ് പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള ജെ ഐ യുടെ സംസ്ഥാനാടിഥാനത്തിലുള്ള നീക്കങ്ങൾ ഒന്ന് വിശദീകരിക്കാമോ?

CKLatheef പറഞ്ഞു...

ഇതില്‍ നിന്നും മനസ്സിലാവുന്നത് സോളിടാരിറ്റിക്ക് മുമ്പ് ജഇ സാധാരണ മാനുഷിക പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്നില്ല എന്ന് തന്നെയല്ലേ ?
-------------------

2005 ല്‍ അഥവാ സോളിഡാരിറ്റി രൂപീകരിക്കപ്പെട്ട രണ്ടാം വര്‍ഷത്തില്‍ ജമാഅത്ത് പിന്തുടര്‍ന്ന അതേ വിഢിത്തമാണ് സോളിഡാരിറ്റിയും പിന്തുടരുന്നത് എന്ന് ശബാബ് എഴുതിയതില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?.

സോളിഡാരിറ്റി ഇടപ്പെട്ടുകഴിഞ്ഞ വിഷയങ്ങള്‍ (ഇടപ്പെട്ടുകൊണ്ടിരിക്കുന്നവ ) ഒരു ഇസ്ലാമിക പ്രസ്ഥാനം ഇടപെടേണ്ട മാനുഷിക പ്രശ്നങ്ങളാണ് എന്ന് നിങ്ങളിപ്പോള്‍ അംഗീകരിക്കുന്നുവെന്നല്ലേ മേല്‍ നല്‍കിയ വരികളുടെ അര്‍ഥം?.

CKLatheef പറഞ്ഞു...

ഞാന്‍ നേരത്തെ 5 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. പക്ഷെ ഇവിടെ വന്ന് പോയ മുജാഹിദു സുഹൃത്തുക്കള്‍ അവ കണ്ടില്ലെന്ന് നടിച്ചു. വയല്‍ നികത്തുന്നത് സോളിഡാരിറ്റിയെ മാത്രം ബാധിക്കുന്ന എന്തോ പ്രശ്നമോ കള്ളിനെ പോലെ സ്വതവേ ഹറാമായ ഒരു കാര്യമോ അല്ല. മാഫിയകളുടെ കടന്നുകയറ്റം മൂലം കേരളത്തെ സംബന്ധിച്ച് വലിയ ഒരു ദുരന്തമായി മാറാന്‍ പോകുന്നത് കൊണ്ടാണ് സോളിഡാരിറ്റി പ്രസ്തുത വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ അതുമുതല്‍ സോളിഡാരിറ്റിക്ക് മാത്രം അത് ചെയ്യാന്‍ പാടില്ല എന്ന നിലക്കാണ് പലരും അതിനോട് സമീപിക്കുന്നത്. ഇസ്ലാമിക കാഴ്ചപ്പാടോടെ വിഷയത്തെ സമീപിക്കാത്തതിന്റെ പ്രശ്നമാണിത്. വീടുവെക്കാന്‍ 5 സെന്റ് വരെ നികത്താം എന്ന് നിയമം അനുവദിച്ചത് മനുഷ്യന്റെ ആവശ്യം പരിരിഗണിച്ചാണ്. എന്നാല്‍ ഇതിന്റെ മറവില്‍ നിയമവിരുദ്ധമായി മാഫിയകള്‍ കയ്യടക്കിയപ്പോഴാണ് പ്രശ്നം രൂക്ഷമായത്. പൊന്നിന്‍ വിലകൊടുത്താലല്ലാതെ സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ തങ്ങളുടെ കൈവശം ഉള്ള കൊച്ചുഭൂമിയില്‍ എവിടെയെങ്കിലും ഓഫീസ് നിര്‍മിച്ചതോ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍ നിര്‍മിച്ചതോ വലിയ വിഷയമായി അവതരിപ്പിക്കുന്നത് ഇക്കാര്യത്തിലെ ശരിയായ ധാരണക്കുറവാണ്.

CKLatheef പറഞ്ഞു...

വയല്‍നികത്തുന്നതിലെ ഭയാനകത മനസ്സിലാകാന്‍ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുന്ന ലേഖന പരമ്പര വായിക്കുക.

പാലക്കാട് ജില്ലയില്‍ നെല്‍കൃഷി കുത്തനെ കുറഞ്ഞപ്പോള്‍ ബാക്കി ഭൂമി എന്തു ചെയ്തു? അന്വേഷിച്ചാല്‍ ചെന്നത്തെുന്നത് തീവെട്ടിക്കൊള്ളയുടെ കഥകളിലേക്കാണ്.
പാലക്കാട് ജില്ലയില്‍ 1970-71ല്‍ 1.82 ലക്ഷം ഹെക്ടറില്‍ ഉണ്ടായിരുന്ന നെല്‍കൃഷി ഇപ്പോള്‍ 87,511 ഹെക്ടറിലേക്ക് താഴ്ന്നു. ഒരു കാലത്ത് പൊന്നുവിളഞ്ഞ പാലക്കാടന്‍ പാടങ്ങള്‍ കോണ്‍ക്രീറ്റ് വനങ്ങളായി. നാട്ടിന്‍പുറങ്ങളില്‍പോലും റിസോര്‍ട്ടും ബിസിനസ് ക്ളാസ് ഹോട്ടലും. ഗ്രാമ്യജീവിതത്തിന് ചേരാത്ത അപാര്‍ട്മെന്‍റുകളും വില്ലകളും നിറയുന്നു. ഉള്‍പ്രദേശങ്ങളില്‍ ചെന്നാലും ഭൂമിക്ക് തീവില. വാങ്ങാന്‍ വരുന്നവനല്ല യഥാര്‍ഥ ഉടമ. കൃഷിയിറക്കാനെന്നു പറഞ്ഞ് വാങ്ങുന്ന പാടത്തേക്ക് തൊട്ടടുത്ത ദിവസം മുതല്‍ ഏതെങ്കിലും കുന്നിടിച്ചെടുത്ത മണ്ണുമായി ടിപ്പറുകള്‍ പാഞ്ഞത്തെും. നികത്തല്‍, പ്ളോട്ടുകള്‍ തിരിക്കല്‍, റോഡ് നിര്‍മാണം... പാലക്കാടന്‍ വയലേലകളുടെ മുഖച്ഛായ മാറി.
നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ 1965ല്‍ കേരള ഭൂ വിനിയോഗ (കെ.എല്‍.യു) നിയമം പാസാക്കിയ സംസ്ഥാനമാണിത്. അതും പോരെന്നു തോന്നി 2008ല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും നിര്‍മിച്ചു. മറ്റു ഭൂമിയൊന്നുമില്ളെങ്കില്‍ വീടുവെക്കാന്‍ അഞ്ച് സെന്‍റില്‍ അധികമല്ലാത്ത സ്ഥലം നികത്താന്‍ ഇളവുള്ളതാണ് കെ.എല്‍.യു നിയമം. അതിന്‍െറ പഴുതുകളിലൂടെ സംസ്ഥാനത്ത് നടന്ന നിര്‍മാണങ്ങള്‍ക്ക് കണക്കില്ല. ജലാശയങ്ങള്‍ ഉള്‍പ്പെടെ നികത്തുന്നത് തടയാന്‍ കുറെക്കൂടി കര്‍ക്കശമായ നിയമം വേണമെന്ന് തോന്നിയപ്പോഴാണ് നെല്‍വയല്‍-നീര്‍ത്തട നിയമമുണ്ടായത്. (ഇവിടെ നിന്ന് പൂര്‍ണമായി വായിക്കാം)

CKLatheef പറഞ്ഞു...

'സങ്കീര്‍ണമായ പ്രശ്നങ്ങളുടെ നടുവിലാണ് കുട്ടനാട്. ഒരുവശത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നു; മറുവശത്ത് കുട്ടനാടിനെ നികത്തിക്കൊണ്ടിരിക്കുന്നു. 1980കളിലാണ് കൃഷിനിലങ്ങള്‍ നികത്താന്‍ തുടങ്ങിയത്. 2000ത്തില്‍ എത്തുമ്പോള്‍ 15,000 ഏക്കര്‍ നികത്തിയെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു. ഇപ്പോള്‍ അവരുടെ കണക്കില്‍ 25,000 ഏക്കറോളം വരും. ലോവര്‍ കുട്ടനാടിനേക്കാള്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയിലാണ് നികത്തല്‍ വ്യാപകമായത്. 50 ശതമാനത്തിലേറെ വയലുകള്‍ അപ്പര്‍ കുട്ടനാട്ടില്‍ നികത്തിയെന്നാണ് ഏകദേശ കണക്ക്. നികത്തിയ വയലില്‍ റിസോര്‍ട്ടുകളും കെട്ടിടങ്ങളും ഉയര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഓഫിസ് നിര്‍മിച്ചു. കുട്ടനാടിന്‍െറ തലങ്ങും വിലങ്ങും റോഡുകളും പാലങ്ങളുമുണ്ടായി. യാത്രാസൗകര്യത്തിന്‍െറ പേരിലായിരുന്നു ഇതെല്ലാം. കൊയ്ത്ത് മുഴുവന്‍ കരാറുകാര്‍ക്കായിരുന്നു. (മാധ്യമം)

ഇതിന്റെയൊക്കെ ഫലം നാം അനുഭവിച്ച് തുടങ്ങിയില്ലേ.. ഇതൊന്നും സോളിഡാരിറ്റിയെ മാത്രം ബാധിക്കുന്ന വിഷയമല്ല.. ഈ പ്രശ്നങ്ങള്‍ രൂക്ഷത പ്രാപിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് സോളിഡാരിറ്റി കാര്യങ്ങള്‍ പഠിക്കുകയും അത് ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ ചില കമ്യൂണിസ്റ്റ്കാരുടെയും സോളിഡാരിറ്റിക്കാരുടെയും വികസനവിരോധമായി മനസ്സിലാക്കാനും പ്രചരിപ്പിക്കാനുമായിരുന്നു മറ്റുള്ളവര്‍ക്ക് താല്‍പര്യം. ഇപ്പോള്‍ ഒരു കിലോ 33 രൂപയായതെങ്ങനെ എന്നറിയാതെ ആരെ പഴിപറയണമെന്നറിയാതെ ആളുകള്‍ നട്ടം തിരിയുന്നു...

CKLatheef പറഞ്ഞു...

നാല് ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം പറയേണ്ട.. വയല്‍നികത്തുന്ന കാര്യത്തില്‍ നിങ്ങളുടെ നിലപാട് എന്താണ്.. എന്ന് മാത്രം പറയുക.

മുജീബ് റഹ്‌മാന്‍ ചെങ്ങര പറഞ്ഞു...

നൌഷാദ് കുനിയിലിന്റെ ചോദ്യം പരാമര്‍ശിക്കുക പോലും ചെയ്തില്ല.

>>ഒരു ചോദ്യം ചോദിച്ചോട്ടെ, 'സോളി'യുടെ പിറവിക്ക് മുൻപ് പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള ജെ ഐ യുടെ സംസ്ഥാനാടിഥാനത്തിലുള്ള നീക്കങ്ങൾ ഒന്ന് വിശദീകരിക്കാമോ? <<

CKLatheef പറഞ്ഞു...

മുജാഹിദുകള്‍ അങ്ങനെ ചോദിക്കുന്നതിലെ പ്രസക്തി മനസ്സിലായില്ല. അതാണ് 5 ചോദ്യം തിരിച്ചു ചോദിച്ചത്.. ഇനി അതിനൊന്നും ഉത്തരം പറയാനില്ലെങ്കില്‍ സോളിഡാറിറ്റി ഏറ്റടുത്ത പരിസ്ഥിതി പ്രശ്നത്തെ നിങ്ങള്‍ എങ്ങനെ കാണുന്നുവെന്നെങ്കിലും പറയണം. അത് നന്നായി എന്നോ അതല്ല നന്നായില്ല എന്നോ..

Moh'd Yoosuf പറഞ്ഞു...

കുട്ടനാട്ടിലെ പാടത്തിന്റെ കണക്ക് മാധ്യമത്തിൽ വന്നതല്ല, ജ‌മാ‌അത്തെ ഇസ്ലാമി എത്ര സ്ഥാപനങ്ങൾക്ക് വേണ്ടി പാടങ്ങൾ നികത്തി? അതിനെതിരെ എന്ത് നടപടി നിങ്ങൾ എടുക്കുന്നു? ആരാന്റെ അമ്മയുടെ അസുഖം പറയാൻ എത്ര നാവാ! സ്വന്തം ഭാഗം ക്ലിയറാക്കിയിട്ട് പോരെ? വാക്കൊന്ന് പ്രവർത്തി മറ്റൊന്ന്, അതേത് ഇസ്ലാമാ?

Backer പറഞ്ഞു...

>>ഒരു ചോദ്യം ചോദിച്ചോട്ടെ, 'സോളി'യുടെ പിറവിക്ക് മുൻപ് പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള ജെ ഐ യുടെ സംസ്ഥാനാടിഥാനത്തിലുള്ള നീക്കങ്ങൾ ഒന്ന് വിശദീകരിക്കാമോ? <<

2005 ല്‍ അഥവാ സോളിഡാരിറ്റി രൂപീകരിക്കപ്പെട്ട രണ്ടാം വര്‍ഷത്തില്‍ ജമാഅത്ത് പിന്തുടര്‍ന്ന അതേ വിഢിത്തമാണ് സോളിഡാരിറ്റിയും പിന്തുടരുന്നത് എന്ന് ശബാബ് എഴുതിയതില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?.

Backer പറഞ്ഞു...

പൊതുവെ ആരോപണങ്ങൾ ഉന്നയിക്കുക എന്നല്ലാതെ, അതിലെ ഇസ്ലാമികമായ ശരി തെറ്റുകൾ എന്താണെന്നോ, അതിൽ മുജാഹിദുകളുടെ നിലപാട് ഇന്നതാണെന്നു വ്യക്തമാക്കാനോ മുജാഹിദുകൾ ധൈര്യപ്പെടാറില്ല. അതോടെ ആരോപണങ്ങളുടെ കാറ്റു പോകുമെന്ന് അവർക്ക് വ്യക്തമായി അറിയാം. ഈ കമന്റ് കോളത്തിൽ തന്നെ ഒരു ചോദ്യത്തിനും മുജാഹിദുകൾ മറുപടി പറയാതെ ഒഴിഞ്ഞു മാറിയത് വ്യക്തമായി കാണാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK