
ജമാഅത്ത് തീവ്രവാദ സംഘടനയാണ് എന്ന് സ്ഥാപിക്കാന്‍ വിമര്‍ശകര്‍ക്ക് വല്ലാത്ത വ്യഗ്രതയാണെങ്കിലും അപ്രകാരം വാദിച്ചശേഷം തെളിവ് നല്‍കാന്‍ വല്ലാതെ പ്രയാസപ്പെടുന്നത് കാണാറുണ്ട്. അതിന് പരിഹാരമായി ചെയ്യാറുള്ളത് ഇന്ത്യയില്‍ അവര്‍ ഇതുവരെ സമാധാനപരമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്, എന്നാല്‍ അവര്‍ക്ക് കൂടുതല്‍ സ്വാധീനവും ആള്‍ബലവും ഉള്ളിടത്തൊക്കെ അവര്‍ മഹാഭീകരന്‍മാരും തീവ്രവാദികളുമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. ഈ ആവശ്യാര്‍ഥം അദ്യമൊക്കെ പാകിസ്ഥാനിലേക്ക് വണ്ടികേറുമായിരുന്നു. പുതിയ അനുഭവങ്ങളൊന്നുമില്ലാത്തതിനാല്‍ ചരിത്രത്തില്‍ പിന്നോട്ട് പോകും. ചരിത്രമാകുമ്പോള്‍ ഒരു സൌകര്യവുമുണ്ട്. എന്തിനെയും വിമര്‍ശിക്കാന്‍ പറ്റിയവിധം ആരെങ്കിലുമൊക്കെ പറഞ്ഞുവെച്ചിരിക്കും. അങ്ങനെയാണ് മൌദൂദിയുടെ കാലത്ത് ഉണ്ടായ ഖാദിയാനി മസ്അലയില്‍ കേറിപ്പിടിച്ച് ആയിരക്കണക്കിന്...