
ഇന്നത്തെ വര്‍ത്തമാനം നാളത്തെ ചരിത്രമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായി വിലയിരുത്തിവെക്കുന്നത് പിന്നീട് തെറ്റായ ധാരണ സൃഷ്ടിക്കപ്പെടാതിരിക്കാന് സാഹായിക്കും. പറഞ്ഞുവരുന്നത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് തന്നെ. അടുത്തിടെ പലരും ഭരണകൂടഭാഷ്യം ഉരുവിട്ട്കൊണ്ട് ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിലാകെ കൂട്ടക്കശാപ്പ് നടത്തുകയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുണ്ടായി. പക്ഷെ സത്യം മറ്റൊന്നാണ്. എക്കാലത്തും അക്രമികള്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നത്, തങ്ങളുടെ ചെയ്തിക്ക് അര്‍ഹമാകുന്ന കുറ്റം അവരില്‍ അരോപിച്ചുകൊണ്ടാണ്, അതിവിടെയും സംഭവിക്കുന്നുണ്ട്. രണ്ട് സാധ്യതകളാണല്ലോ ഉള്ളത്. ഒന്ന് ബംഗ്ലാദേശ് ഗവണ്‍മെന്റ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു, ജമാഅത്തും അതിന്റെ നേതാക്കളും ശിക്ഷക്ക് അര്‍ഹരാണ്. രണ്ടാമത്തെ...