
എന്താണ് മുജാഹിദും ജമാഅതെ ഇസ്ലാമിയും തമ്മിലുള്ള വ്യത്യാസം ? ഈ ചോദ്യം പലതവണ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതാണ്. പൊതുവെ ആളുകള്‍ക്ക് ജമാഅത്തെ ഇസ്ലാമിയെയോ മുജാഹിദ് പ്രസ്ഥാനത്തെയോ ബാഹ്യമായി അറിയാം. രണ്ട് കൂട്ടരെയും അവര്‍ കാണുകയും ഇടപെടുകയും ചെയ്യുന്നു. എന്നാലും എന്താണ് വ്യത്യാസം എന്നറിയില്ല. നേര്‍ക്ക് നേരെ ചോദ്യമുന്നയിച്ച പലര്‍ക്കും ഇത് വിശദീകരിച്ചു കൊടുക്കാന്‍ കഴിയാറുണ്ട്. എല്ലാം കേട്ട് അവര്‍ പിരിഞ്ഞുപോകുകയാണ് ചെയ്യാറുള്ളത്. ഏറെക്കുറെയൊക്കെ ബോധിച്ചുവെന്ന് തോന്നും. നേര്‍ക്ക് നേരെ വിശദീകരിച്ച് നല്‍കുമ്പോഴും അതത് സംഘടനകള്‍ അവകാശപ്പെടുന്നത് വെച്ചാണ് പരിചയപ്പെടുത്താറ്. കാരണം ചോദിക്കുന്നവര്‍ക്ക് ഒരു മുന്‍ധാരണയുണ്ടാവും, എങ്ങനെയായാലും ഇദ്ദേഹം ജമാഅത്തിനെ പൊക്കിപറയുകയും മുജാഹിദ് പ്രസ്ഥാനത്തെ താഴ്തിപ്പറയുകയും ചെയ്യും എന്ന്. പലരും എന്തെങ്കിലുമൊക്കെ...