
ഇയ്യിടെ സോഷ്യല്‍നെറ്റ് വര്‍ക്കില്‍ വൈറലായി പടര്‍ന്ന ഇ.അഹ്മദ് സാഹിബിനോടുള്ള പത്ത് ചോദ്യങ്ങളും അവയെ സംബന്ധിച്ച് പത്ര റിപ്പോര്‍ട്ടും കണ്ടപ്പോള്‍ അതിന്റെ പിന്നില്‍ ജമാഅത്തുകാരാകും എന്ന് കരുതിയത് കൊണ്ടാകും ചിലര്‍ ജമാഅത്തെ ഇസ്ലാമി അമീറിനോട് പത്ത് ചോദ്യങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. ആ ചര്‍ചയില്‍ പങ്കെടുത്ത് പലരും തങ്ങള്‍ക്ക് മനസ്സിലായ വിധം ആ ചോദ്യങ്ങളുടെ ഉത്തരം പറയുകയുണ്ടായി. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞ ഉത്തരം ഇനിയും ആവശ്യമായി വന്നേക്കാം എന്നതിനാല്‍ ഈ ബ്ലോഗില്‍ കൂടി പങ്കുവെക്കുകയാണ്. ആദ്യം ചോദ്യങ്ങള്‍ വായിക്കുക.
ജമാഅത്തെ ഇസ്ലാമി അമീര്‍ ടി ആരിഫലി യോട് പത്തു ചോദ്യങ്ങള്‍.
________________________________________________________________
1__“മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം...