
ഒരല്‍പം ചരിത്രംഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് തന്നെ നിലവിലുള്ള ഇന്ത്യയെ പാകിസ്ഥാനെന്നും ഇന്ത്യയെന്നും രണ്ടായി ഭാഗിച്ചുകൊണ്ടാണ്. ചരിത്രം പരിശോധിച്ചാല്‍ വിഭജനത്തിന് കാരണം ഏതെങ്കിലും ഒരു മതവിഭാഗത്തില്‍മാത്രമായി കെട്ടിയേല്‍പിക്കാന്‍ ന്യായമായ കാരണങ്ങളൊന്നും കാണാന്‍ കഴിയില്ല. ബ്രിട്ടീഷ്കാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയാല്‍ പിന്നീട് നിലവില്‍വരുന്ന ഭരണവ്യവസ്ഥ എവ്വിധമായിരിക്കും എന്നകാര്യത്തില്‍ അന്നത്തെ ഇന്ത്യന്‍സമൂഹത്തിലെ രാഷ്ട്രതാല്‍പര്യമുള്ളവരെല്ലാം അതീവതാല്‍പര്യമുള്ളവരും അതില്‍ തന്നെ മുസ്ലിം ന്യൂനപക്ഷം ആശങ്കയുള്ളവരും ആയിരുന്നുവെന്ന് കാണാന്‍ പ്രയാസമില്ല. അത് സ്വാഭാവികമാണ് താനും. മിക്കവാറും അത് പാശ്ചാത്യമതേതരത്വ സങ്കല്‍പമനുസരിച്ചായിരിക്കും എന്നത് ഉറപ്പായിരുന്നു. അതേ വ്യവസ്ഥയില്‍തന്നെയാണ് ബ്രിട്ടീഷുകാര്‍ ഭരിക്കുന്നതായി...