
പ്രതിരോധം അപരാധമല്ല എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ശ്രദ്ധയില്‍ പെട്ടിരുന്നു. അത് അങ്ങനെ തന്നെ അംഗീകരിക്കുന്നു. എന്നാല്‍ എന്താണ് പ്രതിരോധം ?. പ്രതിരോധവും പ്രത്യാക്രമണവും പ്രതികാരവും തമ്മിലുള്ള ബന്ധമെന്താണ് ?. ഇതിലേതാണ് ജിഹാദിന്റെ പരിധിയില്‍ വരുന്നത്? ഏതാണ് കുറ്റകരം ? ഏതാണ് നിയമവിരുദ്ധം ? നെറ്റ് ആക്ടിവിസ്റ്റുകളുടെയും സോഷ്യല്‍നെറ്റ് വര്‍ക്കില്‍ സംവദിക്കുന്നവര്‍ക്കിടയിലും ആശയക്കുഴപ്പം പ്രകടമാക്കുന്ന പദാവലികളാണിവ. ബംഗ്ലാദേശില്‍ അന്യായമായ വധശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ജമാഅത്ത് നേതാക്കളെ ശഹീദ് എന്ന് പരാമര്‍ശിക്കുമ്പോള്‍ ചിലര്‍ക്ക് സംശയം അപ്പോള്‍ എന്താണ് ജിഹാദ് എന്ന്. ഇങ്ങനെ നോക്കുമ്പോള്‍ പലര്‍ക്കും ഒരു എത്തും പിടിയും കിട്ടാത്ത മേഖലയാണിത്. എന്നാല്‍ ജീവന്‍ കൊണ്ടുള്ള കളിയായതിനാല്‍ ഇക്കാര്യത്തില്‍ സാധ്യമാക്കുന്ന പഠനം ആവശ്യമാണ് താനും....