'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജനുവരി 20, 2016

തീരുമാനാധികാരം അല്ലാഹുവിന് മാത്രം

ശബാബ് വാരിക വീണ്ടും അസത്യവും അർദ്ധസത്യവും കൊണ്ട് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്, 2016 ജനുവരി 16 ലെ 24ാം ലക്കത്തിൽ ആ തീരുമാനാധികാരം അല്ലാഹുവിന് മാത്രം എന്ന ലേഖനത്തിലൂടെ. ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും തമ്മിലുള്ള ഭിന്നത ഈ തലക്കെട്ടിൽ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുമാത്രമാണ് മനുഷ്യനെ സൃഷ്ടിച്ചത് അതുകൊണ്ട് തന്നെ മനുഷ്യനാവശ്യമായ നിയമങ്ങളും അവന്റെ ഉത്തരവാദിത്തമാണ്. ഇതാണ് ഇസ്ലാം പ്രഖ്യാപിക്കുന്നത്. ബഹുദൈവവിശ്വാസികൾക്കോ നിരീശ്വരവാദികൾക്കോ അല്ലാതെ ഈ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ പാടില്ലാത്തതാണ്. ഇക്കാര്യം ജമാഅത്തെ ഇസ്ലാമി അതിന്റെ രൂപീകരണഘട്ടത്തിലെ പ്രത്യേക സാഹചര്യത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സീസർക്കും ദൈവത്തിനും ജീവിതത്തിന്റെ മേഖലകൾ വിഭജിച്ച് നൽകുന്നതിൽ, ഖുർആൻ അംഗീകരിക്കുന്നുവെന്ന് പറയുന്നവർക്ക്...

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK