'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജനുവരി 25, 2017

ലയനാനന്തര മുജാഹിദുകളോട് സ്നേഹപൂർവ്വം

പതിനാല് വർഷമായി പിളർന്ന് നിന്ന മുജാഹിദ് സംഘടനകളിൽ രണ്ടെണ്ണം ആളുകളെ അറിയിച്ചുതന്നെ ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇസ്ലാമിക പ്രസ്ഥാനം വലിയ പിന്തുണയും സന്തോഷവുമാണ് പ്രസ്തുത ലയനത്തിനും ലയനസമ്മേളനത്തിനും അറിയിച്ചത്. എന്നാൽ സമ്മേളനം തന്നെ തങ്ങളുടെ പ്രവർത്തനത്തിൻ്റെ മുഖ്യമായ ഉന്നങ്ങളിലൊന്ന് ഇനിമുതൽ ഇസ്ലാമിക പ്രസ്ഥാനം തന്നെയായിരിക്കും എന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നതായിരുന്നു. ചിലരെങ്കിലും അതിൽ സംശയം പ്രകടിപ്പിച്ചു, എന്നാൽ അത് കൂടുതൽ വ്യക്തമായ രൂപത്തിൽ ഇപ്പോൾ നോട്ടീസായും പുസ്തകമായുമൊക്കെ പുറത്ത് വരുന്നു. എൻ്റെ ശ്രദ്ധയിൽ പെട്ട അത്തരമൊരു നോട്ടീസ് വിശകലനം ചെയ്യാനാണീ കുറിപ്പ്.  സലഫി/മുജാഹിദ് സംഘടനളുടെ മേൽ ഭരണകൂടത്തിൽ നിന്നും പൊതുസമുഹത്തിൽനിന്നും തീവ്രവാദാരോപണങ്ങൾ ശക്തിപ്പെടുകയും, തങ്ങളുടെ പല മുതിർന്ന പ്രവർത്തകരിലും യു.എ.പി.എ...

ഞായറാഴ്‌ച, ജനുവരി 08, 2017

എം.എം. അക് ബർ: പാഠപുസ്തകത്തിലെ ദേശവിരുദ്ധത ?

പീസ് ഇൻ്റർനാഷണൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടത് അവിടെ പഠിപ്പിക്കുന്ന ഒരു പാഠ പുസ്തകത്തിൽ മതേതരത്വത്തിന് നിരക്കാത്ത ഒരു പരാമർശം കണ്ടെത്തിയതിനെ തുടർന്നാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പിന്നീട് മറ്റുപല ചാർജുകളും അതിനോട് ചേർത്ത് പിന്നീട് വന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് നാട് വിട്ടവരുടെ വിഷയം ആണ് അതിലൊന്ന്. അതിലൊക്കെ ശരിയുമുണ്ടാവാം.   എന്നാൽ ഇതുവരെ ആരും ആ പുസ്തകഭാഗം ചർചവിഷയമാക്കുന്നത് കണ്ടില്ല. ഒരു കാരണം ആരോപണം വന്ന ഉടനെ അത് സിലബസിൽ പഠിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നുവെന്ന് അതിൻ്റെ എം.ഡി. എം.എം അക് ബർ തന്നെ പറഞ്ഞതുകൊണ്ടാണ്. മൂന്ന് പേർ യു.എ.പി.എ ചുമത്തപ്പെടാൻ കാരണമായ ആ പാഠഭാഗം ഒന്ന് പരിശോധിച്ചാൽ എന്താണ് പ്രശ്നം.  അത് എത്രത്തോളം മതേതരവിരുദ്ധമാണ്, എത്രത്തോളം ദേശവിരുദ്ധമാണ്, എത്രത്തോളം അത് ഇസ്ലാമികമാണ് എന്ന ഒരു പരിശോധനയാണ്...

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK