'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, മേയ് 29, 2010

ജ. ഇസ്‌ലാമി ആരോപണങ്ങള്‍ക്ക് മധ്യേ (1)

ജമാഅത്തെ ഇസ്‌ലാമി ഏറ്റവും കൂടുതല്‍ ചര്‍ചചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നതോടൊപ്പം ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. അതിന്റെ തുടക്കം മുതല്‍ അങ്ങനെയായിരുന്നു. ആദ്യകാലത്ത് എതിര്‍പ്പുകള്‍ കൂടുതലും അന്ന് നിലവിലുണ്ടായിരുന്ന യാഥാസ്ഥിതിക സംഘടനകളില്‍നിന്നായിരുന്നു. മതത്തില്‍ പുതിയ കൂട്ടിചേര്‍ക്കല്‍ നടത്തിയ സംഘടനായും എഴുപത്തിമൂന്ന് സംഘങ്ങളായി മുസ്‌ലിംകള്‍ പിരിയുമെന്ന പ്രവാചകവചനത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഉള്‍പെടുന്ന ഒരു പാര്‍ട്ടിയായും കൊണ്ടാടി. അതുകൊണ്ടുതന്നെ നരകത്തിനവകാശികളായും വിലയിരുത്തപ്പെട്ടു. എന്നാല്‍ ആ കാലഘട്ടത്തിലെ ചിന്താശേഷിയുള്ള പ്രഗല്‍ഭ പണ്ഡിതന്‍മാരാരാണ് അത് സ്ഥാപിതമായത്. 1941 ല്‍ ഒരു സുപ്രഭാതത്തില്‍ രൂപം കൊണ്ടതല്ല. 1920 മുതല്‍ ആരംഭിച്ച്  വികസിച്ച വ്യക്തമായ ദിശാബോധത്തോടുകൂടി ഇസ്‌ലാമിക ചിന്തയുടെ ഫലമായിരുന്നു അത്. അതിന്റെ രൂപീകരണത്തിലേക്ക് നയിച്ച പശ്ചാതലും പിറവിയും ചരിത്രവും പറയുകയല്ല ഇവിടെ ഉദ്ദേശ്യം അവ മനസ്സിലാക്കാന്‍ അമ്പതാം വാര്‍ഷിക പതിപ്പ് നോക്കുക.

ഇടക്കാലത്ത രണ്ട് തവണ കേന്ദ്രഗവണ്‍മെന്റ് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചുവെങ്കിലും ഹൈന്ദവ സംഘടകളില്‍നിന്ന് ചില സംഘടനകളില്‍ ചിലതിനെ നിരോധിച്ചപ്പോള്‍ തൂക്കമൊപ്പിക്കാന്‍ അഖിലേന്ത്യ സ്വഭാവമുള്ള ഒരു സംഘടനയെ മുസ്ലിംകളില്‍ നിന്നും തെരഞ്ഞെടുത്തപ്പോള്‍ നറുക്ക് അതിന് വീഴുകയായിരുന്നു. ആദ്യത്തേത് അടിയന്തിരാവസ്ഥയിലും പിന്നീട് ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും തെളിവില്ലാത്തതുകൊണ്ട് സുപ്രീം കോടതി കുറ്റവിമുക്തമാക്കിയതിലൂടെ അതുവരെയുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലേ പരമോന്നത കോടതി ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

കേരളത്തില്‍ പ്രധാനമായു ജമാഅത്തിന്റെ വിമര്‍ശകരായി വന്നത്. യഥാസ്ഥികരായ സുന്നികളും ഉല്‍പതിഷ്ണുക്കളെന്നറിയപ്പെടുന്ന മുജാഹിദുകളുമാണ്. ആദ്യകാലത്ത് ജമാഅത്തും മുജാഹിദും സൗഹൃദം പങ്കിട്ടിരുന്നു. മാത്രമല്ല പല നേതാക്കളും മുജാഹിദിലൂടെയാണ് ജമാഅത്തിലെത്തിയത്. പ്രത്യേക സംഘടന സെറ്റപ്പില്ലാതിരുന്ന മുജാഹിദില്‍നിന്ന് ജമാഅത്തിലേക്കുള്ള ഒഴുക്ക് ശക്തിപ്പെട്ടപ്പോഴാണ്. ജമാഅത്ത് ആദര്‍ശത്തില്‍ പിഴച്ച ഒരു പ്രസ്ഥാനമാണ് എന്ന ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും ഇപ്പോഴും ജീവിച്ചിരിക്കുന്ന് ജമാഅത്ത് പണ്ഡിതനുമായ ടി.കെ അബ്ദുല്ല സാഹിബ് അഭിപ്രായപ്പെടുന്നത്. ലാ ഇലാഹ ഇല്ലല്ലാഹു എന്ന പരിശുദ്ധവചനത്തിന് അര്‍ഥം മാറ്റിക്കളഞ്ഞു. ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ വേറാരുമില്ല എന്ന് പറയുന്നതിന് പകരം  അനുസരിക്കപ്പെടാന്‍  അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്ന് മാറ്റി എന്നനിലക്കാണ് ആരോപണം. അതുകൊണ്ട് വലിയ കുഴപ്പമുണ്ടായി എന്നാണ് ഞാന്‍ ആദ്യം വായിച്ചു തുടങ്ങിയ സല്‍സബീലില്‍ ഉമര്‍മൗലവി നിരന്തരം ഉല്‍ബോധിപ്പിച്ചുകൊണ്ടിരുന്നത്. അത് ശരിയല്ലെന്ന് അദ്ദേഹം ഒരു ജമാഅത്ത് കാരന് വിവരിച്ചുകൊടുക്കുന്ന സംഭവം അന്ന് വായിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. ഒരു കടലാസില്‍ ഇങ്ങനെ എഴുതി അല്ലാഹുവിനെ ആരാധിച്ചവന്‍ മുസ്ലിം. പ്രവാചകനെ ആരാധിച്ചവന്‍ മുശ് രിക്. അല്ലാഹുവിനെ അനുസരിച്ചവന്‍ മുസ്ലിം. പ്രവാചനെ അനുസരിച്ചവന്‍ .............................. ഇതിന് ഉത്തരം എഴുതാന്‍ ആവശ്യപ്പെട്ടു. സ്വാഭാവികമായും ജമാഅത്തുകാരനായ ആ യുവാവ് ഉത്തരം മുട്ടി. പിന്നീട് ഇബാദത്തും മറ്റും കടന്നുവന്നു. രണ്ട് ഭാഗത്ത് നിന്നുമായി അതേ സംബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ പുറത്തിറങ്ങി. പ്രധാനമായും കെ.സി. അബ്ദുല്ലമൗലവി. ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ ജമാഅത്ത പക്ഷത്ത് നിന്നു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി മുജാഹിദ് പക്ഷത്ത് നിന്നും അതില്‍ പങ്കെടുത്തു.

സുന്നിപക്ഷത്ത് നിന്ന് മറ്റുചില ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. അവര്‍ മറ്റുപല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നു. ഇസ്്‌ലാം കാര്യം അഞ്ചാക്കി എന്നതായിരുന്നു അതില്‍ മുഖ്യം. പിന്നെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഒരു പ്രവസര്‍ മതി എന്ന് മൗദൂദി പറഞ്ഞു. പാരമ്പര്യത്തിന്റെ ചങ്ങല കഴുത്തില്‍ നിന്ന് പോട്ടിച്ചെറിഞ്ഞതും. ജമാഅഅത്ത് അംഗത്വത്തിന് അപേക്ഷിക്കുമ്പോല്‍ കലിമ ചൊല്ലണം തുടങ്ങിയവ അവരും യുക്തം പോലെ എടുത്തുപയോഗിച്ചു.

ഇടക്ക് സുന്നികളും മുജാഹിദുകളും നടുകെ പിളര്‍ന്നു. ഇതിനെതുടര്‍ ജമാഅത്തിന് രണ്ടിന് പകരം നാല് പ്രതിയോഗികളെയും വിമര്‍ശകരെയും കിട്ടി എന്നതാണ് ജമാഅത്തില്‍ അതിന്റെ പ്രതിഫലനം. സുന്നികളില്‍ ആത്മാര്‍ഥയുടെ അടയാളം പുത്തന്‍വാദികളെ എതിര്‍ക്കലാണെങ്കില്‍ മുജാഹിദില്‍ അതിനുള്ള മാര്‍ഗം ജമാഅത്തിനെ എതിര്‍ക്കലാണോ എന്ന് തോന്നത്തകവിധം രണ്ട് കൂട്ടരും ശക്തമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയതലത്തില്‍ ജമാഅത്തിന്റെ തീരുമാനം വരുമ്പോഴൊക്കെ ജമാഅത്ത് വളരെ ക്രൂരമായ ശരവ്യയത്തിനിരയായി. ഓരോ തവണ നിലപാട് മാറ്റുമ്പോഴും മുമ്പത്തേതിത് നന്നായിരുന്നു ഇപ്പോഴത്തേത് അന്തം കെട്ടതായി എന്നിങ്ങനെ ആവര്‍ത്തിച്ചപ്പോഴാണ് മഞ്ചേരിയില്‍ വെച്ച് മറുപടി പറയവെ വി.ടി അബ്ദുല്ലകോയ തങ്ങള്‍ക്ക് ഞങ്ങള്‍ വലിച്ചെറിയുന്നതിനെയൊക്കെ മഹത്വപ്പെടുത്താനാണ് നിങ്ങളുടെ വിധി എന്ന് പറയേണ്ടിവന്നത്.

പഴയ ആരോപണങ്ങളില്‍ നിന്ന് മുജാഹിദ് പിന്‍മാറിയതോ ഇടക്ക് ബ്രൈക് നല്‍കിയതോ എന്ന് നിശ്ചയമില്ല. പിന്നീട് വലുതായിട്ടൊന്നും അത്തരം ആരോപണങ്ങള്‍ ഉണ്ടായില്ല. മാത്രമല്ല ജമാഅത്തില്‍ മുമ്പ് ആരോപിക്കപ്പെട്ടിരുന്ന പലകാര്യങ്ങളും ഔദ്യോഗിക വിഭാഗം എന്നറിയപ്പെടുന്ന എ.പി. വിഭാഗം തങ്ങളുടെ മറ്റേ വിഭാഗത്തില്‍ ആരോപിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ അമേരിക്കയുടെ കീഴില്‍ ഭീകരവേട്ടയുടെ പേരില്‍ ലോകമാനം ഒരു പ്രത്യേകമതത്തില്‍ പെട്ടെവരെ ടാര്‍ഗറ്റ് ചെയ്ത് ഗംഭീര പ്രചരണം അഴിച്ചുവിട്ടപ്പോള്‍ ഒരു പക്ഷെ തങ്ങളുടെ സംഘടനയെ രക്ഷപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാകാം. മുജാഹിദുകള്‍ ജമാഅത്ത് സ്ഥാപകനായ മൗദൂദിയുടെ അദ്ധ്യാപനങ്ങളാണ് ലോകത്ത് തീവ്രവാദത്തിന് വഴിമരുന്നിട്ടതെന്ന് പറഞ്ഞു. പിന്നീട് നാലഞ്ച് വര്‍ഷമായി ആദ്യത്തെ ആരോപണങ്ങളെല്ലാം പഴഞ്ചനാവുകയും ഭീകരതയുടെ മാസ്റ്റര്‍ ബ്രൈനായും തീവ്രവാദത്തിന്‍രെ പ്രഭവകേന്ദ്രവുമൊക്കെ മൗദൂദിയായി മാറി. ഇതിനെതിരെ ജമാഅത്തിന്റെ പ്രതിരോധം മറ്റൊരു വെല്ലുവിളിയായിരുന്നു. അറുപത് വര്‍ഷത്തിലെപ്പോഴെങ്കിലും ഞങ്ങളുടെ ഒരു പ്രവര്‍ത്തകനെ ഏതെങ്കിലും അക്രമങ്ങളിലോ കലാപങ്ങളിലോ പിടിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രസ്ഥാനത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തകര്‍ പോതുമുതല്‍ നഷിപ്പിച്ചതിനോ മറ്റോ അറസ്റ്റ് ചെയ്തിട്ടുണ്ടോ. ഇതിന് ഇന്നോളം ഉത്തരം ലഭിക്കപ്പെട്ടിട്ടില്ല.

കിനാലൂരില്‍ ചിന്തപ്പെട്ട് ചാണകം പ്രധാനമാകുന്നത് അവിടെയാണ്. കല്ലേറ് കൂടിയായപ്പോള്‍ പിന്നെ പറയാനുമില്ല. എന്നാല്‍ അവിടെ സമരം നടത്തിയത് സോളിഡാരിറ്റിമാത്രമല്ല. നൂറ് കണക്കില്‍ സമരങ്ങള്‍ നടന്നെങ്കിലും പലതും പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ച് ലഭിച്ച സമരങ്ങളില്‍ പോലും ഒരു പോലീസുകാരന് മുറിവ് പറ്റിയ സംഭവമില്ല. എന്നാല്‍ മറ്റുപാര്‍ട്ടിക്കാരുടെ സമരങ്ങളില്‍ അത് സാധാരണവുമാണ്. അത്തരക്കാര്‍ക്കൂടി കിനാലൂര്‍ സംഭവത്തില്‍ പങ്കാളികളായിട്ടും കല്ലേറിന്റെയും ചാണകവെള്ളത്തിന്റെയും ഉത്തരവാദിത്തം സോളിഡാരിറ്റിയിലേക്ക് ചുരുക്കുന്നതും. ചാണകവെള്ളം അമേരിക്ക ഉപയോഗിക്കുന്ന ജൈവായുധങ്ങളില്‍ ഒന്നാണ് എന്ന ധാരണയുണ്ടാക്കും വിധം മന്ത്രിപോലും സംസാരിക്കുന്നത്. നേരത്തെ പറഞ്ഞ നിസ്സാഹായതയില്‍ നിന്നാണ്.

ദീര്‍ഘനാളത്തെ മുജാഹിദുകളുടെയും യുത്ത് ലീഗിലെ ഷാജി അടുത്തകാലത്തായി മുനീര്‍, കാരശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍ തുടങ്ങിയവരുടെ ശ്രമങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായില്ല എന്ന് ഞാന്‍ പറയില്ല. ഇടതുപക്ഷ നേതാക്കള്‍ക്കും ജമാഅത്തിനെ ഇത്ര കൃത്യമായ അറിവ് ലഭിച്ചത് അങ്ങനെയാണ്. യുക്തിവാദികളും അവരുടെ സംഭാവന ഈ രംഗത്ത് നല്‍കുകയുണ്ടായി. അതില്‍ പ്രധാനം ജമാഅത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ് എന്നതാണ്. പിന്നെ അവരുടെ ലക്ഷ്യം മതകീയ ഭരണം. ഇസ്്‌ലാമിക ഭരണം. മതരാഷ്ട്രവാദം. ഇതുവരെ മതം രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നാല്‍ മതരാഷ്ട്രവാദം ആദ്യത്തേതാണ്. ഇതിനേക്കാള്‍ ഭീകരമായി ഒന്നുമില്ല. ഇവിടെയാണ് അമീര്‍ ചോദിച്ചത്. ഇസ്‌ലാം ഐഡിയോളജിയായി സ്വീകരിച്ച് ഒരു വിഭാഗത്തിന് ഇവിടെ പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും എന്നുമുതലാണ് വിലക്കുള്ളത്?. ഇക്കാര്യത്തില്‍ ഇതുതന്നെയാണ് പ്രസക്തം. ഇന്നുള്ള നാട്ടിലെ കുഴപ്പങ്ങള്‍ക്ക് കാരണം രാഷ്ട്രീയക്കാര്‍ മതത്തെ ഉപയോഗപ്പെടുത്തിയതാണ്. എന്നാല്‍ ഇവിടെ ഒരു വിഭാഗം മതത്തിന്റെ ധാര്‍മിക-മാനുഷികമൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണ്. രാഷ്ട്രപിതാവ് ഗാന്ധിജിക്ക് ജമാഅത്തെ ഇസ്ലാമിയ ആ നിലക്ക് മനസ്സിലാക്കാന് ഒരു പ്രയാസവും അനുഭവപ്പെട്ടില്ല. ആരെയും അധീനപ്പെടുത്താനല്ല. ഞങ്ങള്‍ ഇത് സമാധാനപൂര്‍വം പരിചയപ്പെടുത്തുകയാണ്. അറിയുക പറ്റുമെങ്കില്‍ സ്വീകരിക്കുക അല്ലെങ്കില്‍ തള്ളിക്കളയുക. ഇവരെങ്ങാനും അധികാരത്തില്‍ വന്നാലോ എന്തായിരിക്കും അവസ്ഥ എന്ന് ഭീരുത്വത്തോടെ നെടുവീര്‍പ്പിടുന്നതിന് പകരം. നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവരോട് തന്നെ ചോദിക്കുക.

നിങ്ങള്‍ കാണുന്ന അപകടം അതിന്റെ പ്രവര്‍ത്തകരെക്കുടി ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. ഈ ദര്‍ശനം ആര്‍ക്കും ഒട്ടും ഉപദ്രവം കൊണ്ടുവരാനല്ല. ഇതിനെ സ്വീകരിക്കുന്നവര്‍ക്ക് നന്മമാത്രമേ കൊണ്ടുവരൂ എന്ന് ജീവിതത്തില്‍ നിന്ന് തെളിവ് നല്‍കാന്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്കാകും. അതുല്യമായ മനുഷ്യസ്‌നേഹത്തിന്റെയും മനുഷ്യനന്മയുടെ ദര്‍ശനമാണ് അവരുടെ പക്കലുള്ളത് എന്ന് കണ്ടെത്താന്‍ നിങ്ങള്‍ക്ക് പ്രയാസപ്പെടേണ്ടിവരില്ല. വേണ്ടത് ഈ പ്രസ്ഥാനത്തെ ഇതിന്റെ ഗ്രന്ഥങ്ങളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും പഠിക്കാനുള്ള സന്‍മനസ്സ് മാത്രം. 
 
ബൂലോകത്ത് ജമാഅത്തെ ഇസ്‌ലാമി നേരിട്ട ആരോപണങ്ങള്‍ക്ക് ഇവിടെ മറുപടി പറയുന്നു. പലതും പല ബ്ലോഗിലും നടന്ന ചര്‍ചയില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍. തുടര്‍ന്ന് വായിക്കുക. പലതും പല ബ്ലോഗിലും നടന്ന ചര്‍ചയില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍. തുടര്‍ന്ന് വായിക്കുക. ഇത് ജമാഅത്തെ ഇസ്‌ലാമിയെ അറിഞ്ഞ ഒരാളുടെ സ്വാഭാവിക പ്രതികരണങ്ങളാണ് ജമാഅത്തിനെ ഔദ്യോഗികമായി തന്നെ മനസ്സിലാക്കാന്‍ അതിന്റെ സൈറ്റ് സന്ദര്‍ശിക്കുക. 
 

10 അഭിപ്രായ(ങ്ങള്‍):

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്

താങ്കളീ ശ്രമം തുടരുക

ഇവിടെയും പിന്നെ ഇവിടെയും ചിലര്‍ ജമാ അത്തെ ഇസ്ലാമിയുടെ പേരില്‍ യാതൊരുളുപ്പുമില്ലാതെ പച്ച നുണകള്‍ തട്ടിവിട്ട് ആളാവാന്‍ പാടുപെടുന്നത് കാണുമ്പോള്‍ സഹതാപം കൊണ്ട് കണ്ണുനീര്‍ വാര്‍ക്കാന്‍ തോന്നുന്നുണ്ട്.

എക്പ്രസ് ഹൈവെയും മങ്കട തോല്‍ വ്

സജി പറഞ്ഞു...

പ്രിയ ലത്തീഫ്,

ഒത്തിരി നാളുകള്‍ക്കുശേഷം ഒന്നു കമെന്റട്ടേ..

ബൈബിളിലെ പിശകുകളേക്കാള്‍, അഡ്രസ്സ് ചെയ്യേണ്ട ഒത്തിരി വിഷയങ്ങള്‍ നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടെന്ന, ഈ വൈകിയുള്ള കണ്ടെത്തലില്‍ സന്തോഷം!

ചിന്തകന്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കട്ടേ...
പ്രിയ ലത്തീഫ്
താങ്കളീ ശ്രമം തുടരുക.. യേസ് താങ്കളേപ്പോലൊരു മത ഭക്തന്‍ ചെയ്യേണ്ടതു അതു തന്നെയായിരുന്നു.

ബൈബിളിന്റെ രഹസ്യം മുഴുവന്‍ പിടികിട്ടിപ്പോയി എന്ന നിലയില്‍, ആരെയൊക്കെയോ അങ്കത്തിനു ക്ഷണിക്കുക.

എന്നിട്ടു എന്തു നേടി? എത്ര ക്രിസ്ത്യാനികളെ തിരുത്തി?

ഒരു നേട്ടം ഉണ്ടായി, നിഷ്കളങ്കരായ കുറെ മുസ്ലീം സഹോദരങ്ങളെ ഫോള്ളൊവേഴ്സ് ആക്കി, ക്രിസ്തു മതത്തേപറ്റി തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു. ഒത്തിരി പേരുടെ ഉള്ളില്‍ കുറെ മത ചിന്ത കുത്തിവയ്ക്കാനും കഴിഞ്ഞു.

സത്യം പറയണമല്ലോ, ഫൈസല്‍ കൊണ്ടോട്ടിയുടെ ലേഖനങ്ങളിലും, ചര്‍ച്ചകളിലും, സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും അംശങ്ങള്‍ ഉണ്ടായിരുന്നു. നിങ്ങള്‍ ചിലര്‍ കൊണ്ടുവന്ന, മത സംവാദമെന്ന അന്യമത അവഹേളനത്തിന്റെ പോസ്റ്റുകള്‍ വെറുപ്പല്ലാതെ ബൂലോകത്തിനു എന്തു നേടിത്തന്നു?


മുഹമ്മദ് നബി പഠിപ്പിച്ചതു ഇതാവാന്‍ സാധ്യതയില്ല. അന്യമത നിന്ദയുടെയും, വെറുപ്പിന്റേയും പ്രത്യയ് ശാസ്ത്രമായിരുന്നു എങ്കില്‍, ഈ മതം ഇത്ര വളരില്ലായിരുന്നു.

നിങ്ങള്‍ക്കു കാണിച്ചു തരാന്‍ കഴിയാതെപോയ, എന്തൊ നന്മ ഇസ്ലാം മതത്തിനുണ്ട്.

സൌദിയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലത്ത്, ഒന്നിട വിട്ട വെള്ളിയാഴ്ചകളില്‍ എന്റെ വീട്ടില്‍ ക്രിസ്ത്യന്‍ പ്രെയര്‍ മീറ്റിംഗ് ഉണ്ടായിരുന്നു. ഏതാണ്ട് 50 പേര്‍ ഉള്ളതുകൊണ്ട്, ജനലുകള്‍ അടച്ചു സീല്‍ ചെയ്ത് ശബ്ദം കുറച്ചു പാട്ടുപാടി പ്രാര്‍ത്ഥന തീരുമ്പോള്‍ 1 മണിയാകും. ജുമാ മസ്ജിദില്‍ നിന്നു ദോഹര്‍ സല കഴിഞ്ഞ് വന്നാല്‍ ഉടനേ എന്റെ സ്പോണ്‍സര്‍ അറബി ഫോണ്‍ വിളിച്ചു ചോദിക്കും,

“ഖല്ലസ്തു?”. ഞങ്ങളുടെ മീറ്റിംഗ് കഴിഞ്ഞോ എന്ന്!

ഇസ്ലാം മതത്തേപ്പറ്റിയുള്ള ഒരു നല്ല ഓര്‍മ്മ പറഞ്ഞുവെന്നേയുള്ളൂ. നിങ്ങള്‍ക്ക് ഇതൊന്നു മനസിലാവാന്‍ വഴിയില്ല.



(ചിന്തകള്‍ കൊടുത്തിരിക്കുന്ന ലിങ്കിലെ വിവരങ്ങള്‍ രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്ത എന്നെപ്പോലും ഞെട്ടിപ്പിക്കുനതാണ് എന്നും കൂടി പറഞ്ഞുകൊള്ളട്ടേ, സത്യസന്ധമായ ആത്മീയ അന്വേഷണമല്ലേ നിങ്ങളുടെ ലക്ഷ്യം?)

പള്ളിക്കുളം.. പറഞ്ഞു...

ജമാ‌അത്തും രാഷ്ട്രീയവും ചില ഞെട്ടിക്കുന്ന വിവരങ്ങൾ ഇവിടെയും

ചിന്തകന്‍ പറഞ്ഞു...

പ്രിയ സഹോദരന്‍ സജി

താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ആദരിക്കുന്നു, അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്യുന്നു/മുമ്പു ചെയ്തിരുന്നു, ഇനി അതുണ്ടാവുകയും ചെയ്യും.

പോസ്റ്റിലെ വിഷയം ജമാ അത്തെ ഇസ്ലാമി ആണല്ലോ. ഈ പ്രസ്ഥാനമെന്നും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും അതിന്റെ അജണ്ടകളെ ജനങ്ങളുടെ മുമ്പില്‍ തുറന്നിടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ്. അത് സകല മനുഷ്യരുടെയും സ്രഷ്ടാവ് ഒന്ന് മാത്രമാണെന്നും ആ സ്രഷ്ടാവ് തന്നെയാണ് എല്ലാവര്‍ക്കും തന്നെ നിഷേധിക്കാനും അനുവദിച്ചത് എന്ന് സത്യവേദത്തില്‍ നിന്ന് മനസ്സിലാക്കുന്ന പ്രസ്ഥാനമാണ്. മാത്രമല്ല ആരെയും ഇകഴ്ത്തുന്നതും അവഹേളിക്കുന്നതും മതപരമായി തന്നെ തെറ്റാണെന്ന് കരുതുന്ന ഒരു പ്രസ്ഥാനമാണ്. അത് സകലമനുഷ്യരുടെയും പ്രകൃതിയുടെയും നന്മക്കായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണ്.

മുസ്ലീം സംഘടനകള്‍ തമ്മില്‍ സംവാദങ്ങള്‍ നടക്കാറുണ്ട്, പണ്ടും ഇപ്പോഴും, ഇനിയും അത് തുടരുകയും ചെയ്യും. എല്ലാവരും നല്ല ഉദ്ദേശ ശുദ്ധിയോടു കൂടി തന്നെയാണ് അത് ചെയ്യാറുള്ളതും.

ഒരു പക്ഷേ ഗള്‍ഫില്‍ ഏറ്റവും അധികം കൃസ്ത്യന്‍ സഹോദരന്‍മാര്‍ ജോലി ചെയ്യുന്ന സ്ഥലം കുവൈത്തായിരിക്കും. എന്റെ കൂടെ ജോലിചെയ്യുന്നവര്‍ കൂടുതല്‍ പേരും മലയാളി കൃസ്ത്യാനികള്‍ ആണ്. എന്റെ കൂടെയുള്ള ഒരു സഹോദരന്‍ എനിക്ക് എന്നും അവരുടെ പുസ്തകങ്ങള്‍ കൊണ്ട് തരും. ബൈബിളും സമ്മാനിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ എനിക്ക് ആ സഹോദരനോട് ബഹുമാനമുണ്ട്. കാരണം, അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു, യേശു, ദൈവവും ദൈവപുത്രനുമാണെന്ന്. അതാണ് മോക്ഷത്തിനുള്ള ഏകമാര്‍ഗ്ഗമെന്നും. അതിനാല്‍ തന്നെ അദ്ദേഹത്തിന് എന്നോടുള്ള ഗുണകാംഷയാണ് അത് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു/ അദ്ദേഹം അങ്ങനെ ചെയ്യുന്നില്ലാ എങ്കില്‍ എന്നോട് അദ്ദേഹത്തിന് ഗുണകാംശയില്ലാത്തവനാണ് എന്ന് മാത്രമേ ഞാന്‍ കരുതുകയുള്ളൂ. ഇവിടെ കാശും/ജോലിയും ഒക്കെ കൊടുത്ത് മതം മാറ്റാന്‍ നടക്കുന്നവരും അടുത്ത വീട്ടുകാര്‍ക്ക് എല്ലാ ദിവസവും ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന പെന്തകോസ്ത് വിശ്വാസികളും ഇല്ലെന്ന കാര്യം ഞാന്‍ മറക്കുന്നില്ല. സണ്ടേ സ്കൂളുകള്‍ മുസ്ലീങ്ങളെ കുറിച്ചും പ്രവാചകനെകുറിച്ചും പഠിപ്പിക്കുന്നത് എന്താണെന്ന് എന്നെക്കാള്‍ താങ്കള്‍ക്ക് നന്നായറിയാം.

ചിന്തകന്‍ പറഞ്ഞു...

പറഞ്ഞു വന്നത്. എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന് രണ്ട് ബാധ്യതകള്‍ എന്നോടുണ്ട് ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം. അത് മുഖേന അദ്ദേഹത്തിന്റെ വിശ്വാസം കൊള്ളേണ്ടത് തന്നെയാണ് എനിക്ക് ബോധ്യമാകണം. രണ്ടാമത് എന്റെ നിലവിലുള്ള മോക്ഷത്തിന്റെ മാര്‍ഗ്ഗമല്ല എന്നുകൂടി എന്നെ ബോധ്യപെടുത്തേണ്ടമുണ്ട്. ഇത് രണ്ടും അദ്ദേഹത്തിന് സാധിച്ചിട്ടില്ലാത്തത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ പിന്‍പറ്റുന്നില്ല. അദ്ദേഹത്തിന്റെതാണ് ശരി എന്ന് സ്ഥാപിക്കാന്‍ സത്യസന്ധമായി എന്റെ വിശ്വാസത്തെ വിമര്‍ശിക്കുന്നതിന് ഞാന്‍ അദ്ദേഹത്തോട് ഒരു വിദ്വേഷവും പുലര്‍ത്താറുമില്ല.

ഈ ഒരവകാശം എല്ലാവര്‍ക്കും ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയും അത് നല്‍കുന്നുണ്ട്.

ചിലപ്പോള്‍ ചില സമയത്ത് സംവദിക്കുമ്പോള്‍ ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തെ കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമാരത്തില്‍ കൃസ്ത്യന്‍ സഹോദരന്മാരുടെ പങ്ക് വ്യക്തമാക്കാന്‍ പറഞ്ഞപ്പോള്‍ ഒരു പേരു പോലും പറയാന്‍ അദ്ദേഹത്തിനായില്ല. അതിനദ്ദേഹം പറയുന്ന ന്യായീകരണം ഇന്ത്യയി ബൃട്ടീഷ് ഭരണമാണ് ഇപ്പോഴും ഏറ്റവും അനുയോജ്യമായിട്ടുള്ളത് എന്നാണ്. ഇത് പോലെ പല കൃസ്ത്യന്‍ സുഹൃത്തുക്കളെയും എനിക്കറിയാം ഇന്ത്യയേക്കാള്‍ അമേരിക്കയേയോടും ബ്രിട്ടനോടുമൊക്കെ കൂറുള്ളവര്‍.

യേശു ദൈവമോ ദൈവപുത്രനോ ആണെന്നു ഒരു നിഷ്കളങ്ക മുസ്ലിമിനും വിശ്വസിക്കാന്‍ കഴിയില്ല, അയാള്‍ സ്വയം മുസ്ലീമാണെന്ന് കരുതുന്നുണ്ടെങ്കില്‍. അവരെ സംബന്ധിച്ചേടൊത്തോളം യേശു അവര്‍ക്ക് ഒരു ദൈവ ദൂതന്മാത്രമാണ്.

ബ്ലോഗില്‍ മുസ്ലീം കൃസ്ത്യന്‍ താരതമ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടവര്‍ യുക്തിവാദികളാണ്. ഒരൊറ്റ കൃസ്റ്റ്യന്‍ സുഹൃത്തും അവരോട് അത് ചെയ്യരുത് എന്ന് പറയുന്നത് ഞാന്‍ കണ്ടില്ല. താരതമ്യത്തില്‍ അത്പം മുന്തൂക്കം അവര്‍ക്കാണെന്ന് തോന്നിയത് കൊണ്ടാവം.
അവരോട് മറുപടിപറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ പലപ്പോഴും യേശുവിനെ ചര്‍ച്ചക്കെടുത്തത്. യേശു ദൈവമോ ദൈവപുത്രനോ എന്നപേരില്‍ ഞാന്‍ ഒരു പോസ്റ്റിട്ടത് ഒരു യുക്തിവാദി സുഹൃത്തിന്റെ ചോദ്യത്തെ തുടര്‍ന്നാണ്. എന്നെ സംബന്ധിച്ചേടൊത്തോളം അത് രണ്ടുമല്ല എന്ന് ബോധ്യപെടുത്തുക മാത്രമായിരുന്നും അയാളെ ബോധ്യപെടുത്തുക മാത്രമായിരുന്നു എന്റെ ഉദ്ദേശം. വിയോജിക്കാനുള്ളവര്‍ക്കുള്ള എല്ലാ അവസരവും ഞാന്‍ നല്‍കിയിട്ടുമുണ്ട്. മാത്രമല്ല കൃസ്ത്യാനികളെ ചീത്തപറയാന്‍ വന്ന ഒരാളെയും ഞാന്‍ ആ ചര്‍ച്ചയി അനുവദിച്ചിട്ടുമില്ല. അതെന്റെ ലക്ഷ്യവുമായിരുന്നില്ല.

തുടരുന്നു....

ചിന്തകന്‍ പറഞ്ഞു...

അന്യമത നിന്ദയും വെറുപ്പും കേരളത്തിലും ലോകത്തുമുടനീളം ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ ആരാണെന്ന് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്കറിയാമല്ലോ. ക്വസ്റ്റ്യന്‍ പേപര്‍ വിവാദവും,പുസ്തകമെഴുതലും,കാര്‍ട്ടൂണ്‍ വരയും, ഖുര്‍ ആന്‍ കോപികള്‍ കക്കൂസിന്റെ ക്ലോസറ്റില്‍ ഉടുന്നതും ഒക്കെയാണ് യഥാര്‍ത്ത മത നിന്ദ.

യേശു പ്രവാചകനാണെന്നത് മുസ്ലീങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. കൂടാതെ തൌറാത്തും ഇഞ്ചീലും ദൈവിക ഗ്രന്ഥങ്ങളാണെന്നതും., കൃസ്ത്യാനികള്‍ക്കു യേശു ദൈവം/ദൈവപുത്രന്‍ ആണെന്ന് പറയുന്നത് മുസ്ലീങ്ങള്‍ക്ക് മത നിന്ദയായി തോന്നുന്നില്ലെങ്കില്‍ മറിച്ചുള്ളത് കൃസ്ത്യാനികള്‍ക്കും തോന്നേണ്ടതില്ല. യേശു പ്രവാചകനാണെന്ന് വിശ്വസിക്കാന്‍ അവകാശമുള്ളത് പോലെ യേശു ദൈവം/ദൈവ പുത്രനാണെന്ന് വിശ്വസിക്കാന്‍ കൃസ്ത്യാനികളുടെ അവകാശത്തെ ആരും ഇവിടെ എതിര്‍ക്കുന്നില്ല. ഒരാള്‍ക്ക് ഇഷ്ടമുള്ളത് വിശ്വാസിക്കാം. ഇരുപക്ഷത്തിനും തങ്ങളുടെ ഭാഗത്തിന് ശരിയെന്നു തോന്നുന്നതിനെ സഥാപിക്കുകയും ചെയ്യാം. അത് ഓരോ പൌരന്റെയും മൌലികാവാശകാണ്. സജി ഒരു നിലക്കും അതില്‍ അസ്വസ്ഥപേടേണ്ടതില്ലെന്ന് വിനയപൂര്‍വ്വം അറിയിക്കട്ട.

പിന്നെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേവലമായ മതസംഘടനയോ രാഷ്ട്രീയ സംഘടനയോ അല്ല. മറിച്ച് ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണെന്ന് പിറവി തൊട്ടേ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. അത് കൊണ്ട് സാമ്പ്രദായിക/യാഥാസ്ഥിക/പൌരോഹിത്യ സംഘങ്ങളില്‍ നിന്ന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും വിത്യസ്ഥമാണ്. പള്ളിയിലും അമ്പലത്തിലും പൂജിച്ചിരിക്കുന്ന ഒരു മതസംഘടനയല്ല അത്. ജീവിതത്തിലെ ഏറ്റവും പ്രധാനഭാഗത്തെ തോന്നിയത് പോലെ പ്രവര്‍ത്തിക്കുന്ന ചില താന്തോന്നികള്‍ക്ക് വിട്ട് കൊടുത്ത് പള്ളിയില്‍ ഒതുങ്ങികൂടാമെന്ന് കരുതുന്ന ഒരു പ്രസ്ഥാനവുമല്ല. പ്രവാച്കന്‍ എന്താണോ ജീവിതത്തില്‍ വരച്ചു കാണിച്ചത് അത് ആളുകള്‍ക്ക് അതിന്റെ പ്രവര്‍ത്തകര്‍ മുഖേന അനുഭവിപ്പിച്ച് കാണിച്ചു കൊടുക്കുന്ന ഒരു പ്രസ്ഥാനമാണത്.

ഒരു പക്ഷേ ലോകത്തിന്നേവരെ ഒരു സംഘടനക്കും അവകാശപെടാനില്ലാത്ത ഒരു ക്രഡിറ്റ് അതിനുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുന്നുവരെ അതിന്റെ ഒരു പ്രവര്‍ത്തകന്‍ പോലും ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു അക്രമ പ്രവര്‍ത്തനത്തില്‍ ഭാഗവാക്കായിട്ടില്ല എന്നത് തന്നെ.

ഈ പ്രസ്ഥാനത്തിന്റെ സംശുദ്ധി തെളിയിക്കാന്‍ മറ്റെന്തുവേണം.?

CKLatheef പറഞ്ഞു...

പ്രിയ സജി,

നിങ്ങളെപ്പോലുള്ളവരും ഇത്തരം പോസ്റ്റുകള്‍ വായിച്ചുകൊണ്ടിരിക്കുന്നു എന്നത് ആശ്വാസകരമാണ്. നിങ്ങള്‍ തന്നെ പറയാറില്ലേ ആദ്യം മുസ്‌ലിംകളെ സംസ്‌കരിക്കുക അവരെ ബോധവാന്‍മാരാക്കുക എന്നിട്ടാകാം ഞങ്ങളെ എന്ന്. ഞങ്ങളുടെ പ്രവര്‍ത്തനം മുസ്‌ലിംകളില്‍ കൂടിയാണ്. അത് ചിന്തകന്‍ നല്‍കിയ ലിങ്കില്‍ ഡോ.മുനീര്‍ പറഞ്ഞ പ്രകാരം ജനങ്ങളെ വര്‍ഗീയവല്‍കരിക്കാനല്ല. ഒരാള്‍ മതത്തിന്റെ മൗലികതത്വങ്ങളില്‍ നിലനില്‍ക്കുക എന്നതിനര്‍ത്ഥം അയാല്‍ വര്‍ഗീയവാദി ആകുന്നു എന്നതല്ല. മൗദൂദിയുടെ ചിന്തകള്‍ വര്‍ഗീയവും ജാതീയവുമായ എല്ലാ തീവ്രവാദങ്ങള്‍ക്കും എതിരാണ്. അതിന്റെ ഉല്‍ഭവത്തിന് കാരണമാകുന്ന വസ്തുതകള്‍ കണ്ടെത്തി ഇല്ലായ്മ ചെയ്യാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം വളരെ വിശദമായി ഞങ്ങള്‍ക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അത് ഇവിടെ കാണാം. ഡോ. മുനീറിന് മറ്റെന്തിനെക്കാളും വിശ്വാസം തടിയന്റവിട നസീറാണ് എന്ന് മനസ്സിലാക്കാനെ അദ്ദേഹത്തിന്റെ ലജ്ജാകരമായ അഭിമുഖം ഉതകൂ. ജമാഅത്ത് സാഹിത്യങ്ങളില്‍ വര്‍ഗീയതയുണ്ടെങ്കില്‍ അദ്ദേഹത്തിന് ചൂണ്ടികാണിക്കാവുന്നതാണ്. അതിന്റെ നിസ്സഹായാവസ്ഥ അദ്ദേഹത്തിനറിയുന്നത് കൊണ്ടാണ് തടിയന്റവിട നസീര്‍ പറഞ്ഞതായുള്ള പോലീസ് ഉദ്ധരണി രാജീവന്‍ കേരളശംബ്ദത്തില്‍ എഴുതിയത് ഉദ്ദരിച്ച് ഒരു സമൂഹത്തിന് മുമ്പില്‍ പരിഹാസ്യമാകേണ്ടി വന്നത്. താന്‍ ചെയര്‍മാനായുള്ള ആ ചാനല്‍ ചര്‍ച ഒരു നാടകമാണെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാഷ അദ്ദേഹം കളവുപറയുന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നു എന്ന് കരുതുന്നവനാണ് ഞാന്‍. അതുകൊണ്ടുതന്നെ ജമാഅത്തിനെതിരിലുള്ള അത്തരം ക്ലിപ്പുകള്‍ ഞങ്ങള്‍ തന്നെ പ്രചരിപ്പിക്കുന്നത്. ഇത്തരം ആളുകളും ഭരണപക്ഷ നേതാക്കളും അഭ്യന്തരമന്ത്രിയുമടക്കം ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് മറുപടി പറയാന്‍ ഞങ്ങള്‍ക്കുണ്ട് എന്ന ആത്മവിശ്വാസവും അവരുടെ വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമില്ല. അവരുടെ വാദം ജനങ്ങളെ ബോധ്യപ്പെടുത്താനാവില്ല.

CKLatheef പറഞ്ഞു...

എന്നാല്‍ ഞങ്ങളെ ശ്രദ്ധിക്കുന്നവരെ അവര്‍ പറയുന്നതില്‍ അബദ്ധം വ്യക്തമാക്കിക്കൊടുക്കാന്‍ ഞങ്ങള്‍ക്കാവും. പിന്നെ ക്രൈസ്ത മുസ്ലിംസംവാദത്തെക്കുറിച്ച് ചിന്തകന്‍ സൂചിപ്പിക്കുകയുണ്ടായി. നമ്മുടെ ഇഹത്തിലെ സമാധാനവും മരണശേഷമുള്ള മോക്ഷവും ഒരു ദര്‍ശനത്തിലാണെന്ന് ബോധ്യമായാല്‍ മനുഷ്യരോടുള്ള ഗുണകാംക്ഷയുടെ ഭാഗമാണ് അത് മറ്റുള്ളവരെയും അറിയിക്കുക എന്നത്. അതില്‍ ഇന്ന ഇന്ന അബദ്ധങ്ങള്‍ ഞങ്ങള്‍ കാണുന്നു എന്ന് പറയേണ്ടിവരും അല്ലാതെ എല്ലാം ശരിയെന്ന് പറഞ്ഞാല്‍ മതിയാവുകയില്ല. താങ്കളുടെ കുട്ടികള്‍ അരുതാത്തത് ചെയ്യുന്നത് കാണുമ്പോള്‍ അവരെ തിരുത്തുമ്പോള്‍ അച്ചാ നിങ്ങള്‍ക്കെന്നോട് സ്‌നേഹമില്ല. അച്ചന്റെതും എന്റെതും നിലപാട് ശരിയാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ താങ്കള്‍ എത്ര നിസ്സാഹയനായി മാറുമോ അതേ പ്രകാരം തന്നെയാണ് താങ്കളുടെ വാദത്തെ ഞങ്ങളും കാണുന്നത്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം താങ്കളുടെ മതവും എന്റെ മതവും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെടേണ്ടതാണ്. ജമാഅത്തിനെ പ്രതിരോധിക്കാന്‍ അതിനെ മനസ്സിലാക്കിയ വിവിധമതങ്ങളില്‍ വിശ്വസിക്കുന്ന ആളുകളുണ്ട് എന്നതാണ് ജമാഅത്തിന്റെ ആശ്വാസം മറ്റൊരു സംഘടനക്കും ഇത് അവകാശപ്പെടാന്‍ കഴിയില്ല. സ്വന്തം മൂക്കിനപ്പുറം കാഴ്ച പോകാത്ത, താല്‍കാലിക നേട്ടങ്ങള്‍ക്ക് എന്ത് കുരങ്ങ് കളിയും നടത്തുന്ന ഡോ. മുനീറിനെ പോലുള്ളവരെ വിശ്വസിക്കണോ അതല്ല സമൂഹത്തിലെ നല്ലവരായ ജനങ്ങള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് വിശ്വസിക്കണോ എന്ന നിസ്സാര പ്രശ്‌നമേ ജനങ്ങളുടെ മുന്നിലൂള്ളൂ.

മദ്യവിമോചന സമിതി ഡയറക്ടര്‍ ഇ.എ ജോസഫിന്റെ ജമാഅത്തിനെക്കുറിച്ചുള്ള അഭിപ്രായം ഇവിടെ കാണുക.

പള്ളിക്കുളം.. പറഞ്ഞു...

എനിക്ക് അത്ഭുതം തോന്നുന്ന മറ്റൊരു കാര്യം, ജനങ്ങൾക്ക് യാതൊരു ഗുണവും ചെയ്യാത്ത സാമുദായിക പാർട്ടികളുടെ കേരള രാഷ്ട്രീയത്തിലെ സ്വാധീനമാണ്. സജി അച്ചായന് രാഷ്ട്രീയത്തിൽ താല്പര്യമില്ലായിരിക്കാം. പക്ഷേ എല്ലാ കൃസ്ത്യൻ സഭകൾക്കും രാഷ്ട്രീയത്തിൽ താല്പര്യമുണ്ട്. കേരളാ കോൺഗ്രസ്സിൽ നടക്കുന്ന നാണം കെട്ട സാമുദായിക തല്ലിക്കൂട്ടലുകൾ കൃസ്തീയ സഭകളുടെ അരമനകളിൽ രൂപം കൊണ്ടതാണെന്ന് കേരളത്തിലെ ഏതു കുഞ്ഞിനും അറിയാം. കേരള രാഷ്ട്രീയം ജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാത്ത സാമുദായികതയുടെ ചെളിക്കുണ്ടിൽ വേരാഴ്ത്തി നിൽക്കുന്നതിൽ ആർക്കും ഒരു പരാതിയുമില്ലാത്തതിലാണ് എനിക്ക് അത്ഭുതം. മുസ്ലിം ലീഗും കേരളാ കോൺഗ്രസ്സും ഉൾപ്പെട്ട സാമുദായിക രാഷ്ട്രീയത്തെയാണ് ഉദ്ദേശിച്ചത്.

തീർച്ചയായും ഈ ഒരവസ്ഥയിൽ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു ജനപക്ഷ രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ട്. ഏതുമതസ്ഥനും ഏതു ജാതിക്കും ഉൾക്കൊള്ളാനാവും വിധമുള്ള ഒരു രാഷ്ട്രീയപ്പാർട്ടിയുടെ രൂപവത്കരണത്തിനാണ് ജമാ‌അത്തെ ഇസ്ലാമി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാനാവുന്നത്. അല്ലാതെ ജമാ‌അത്തെ ഇസ്ലാമി എന്ന ഇസ്ലാമിക പ്രസ്ഥാനം രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടുകയല്ല.

CKLatheef പറഞ്ഞു...

കേരളാഫ്‌ലാഷ് ന്യൂസില്‍ പുന പ്രസിദ്ധീകരിക്കപ്പെട്ട പി.ടി നാസറിന്റെ ലേഖനവുമായി നടന്ന ചര്‍ചയില്‍ ഞാന്‍ നല്‍കിയ കമന്റ് ഇവിടെയും നല്‍കുന്നു.

മുഹമ്മദ് കുറ്റ്യാടി said..
June 1st, 2010 at 12:22 pm
>>> ... 88 ശതമാനം അവിശ്വാസികള്‍ ജീവിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുളള എല്ലായിടങ്ങളും എല്ലാ അര്‍ത്ഥത്തിലുമുളള ഇസ്ലാമിക ഭരണം സ്ഥാപിക്കലാണ് ജമാഅത്തിന്‍റെ ലക്ഷ്യം. ഇത് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ജമാഅത്തിന്‍റ വിമര്‍ശകര്‍ പറയുന്നത്. ഇത് തുറന്നു പറയാനും തങ്ങളുണ്ടാക്കുന്ന രാഷ്ടീയ പാര്‍ട്ടി ഇതിന്‍റെ മണ്ണൊരുക്കാനുമാണെന്ന് ജമാഅത്ത് തുറന്നു പറയണം. നാട്ടുകാരോട് പറയുന്നില്ലെങ്കിലും തങ്ങളോട് സഹകരിക്കുന്ന ശുദ്ധാത്മാക്കളോടെങ്കിലും ജമാ അത്തിന് ഇത് പറയാനാകണം. എങ്കില്‍ ജമാഅത്തിന് ഹിഡന്‍ അജണ്ടയില്ലായെന്നും മുസ്ലീം മത മൗലിക വാദികള്‍ക്ക് ശരിയാണെന്നു തോനുന്നതും എന്നെപോലെയുളള സാധാരണ മുസ്ലിം വിശ്വാസികള്‍ ഉള്‍പ്പെടെയുളളയുളളവര്‍ക്ക് തെറ്റാണെന്ന് കരുതുന്നതുമായ പിഴച്ച ഒരു ലക്ഷ്യത്തിനുവേണ്ടിയാണെന്ന് ജമാഅത്ത് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ് ജമാഅത്തിനെ ഒരു അരിക്കേക്ക് ചേര്‍ത്ത് നിര്‍ത്താം. അവിടെ ഹിന്ദുത്വ ഭീകരരും നവ നാസികളും ജൂത വലതുപക്ഷവും ജമാഅത്തിന് കൂട്ടായി ഉണ്ടാകും. <<<

ജമാഅത്തിന് ഹിഡന്‍ അജണ്ടയില്ല എന്ന് ജമാഅത്ത് പറയുമ്പോള്‍ അല്ല ഉണ്ട് എന്ന് സലഫികളും ദൈവനിഷേധികളും (രണ്ടും ഒരു മിച്ച് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്) പറയുന്നു. പോതുജനങ്ങളോട് പറഞ്ഞിട്ടില്ലെങ്കിലും സഹകരിക്കുന്ന ശുദ്ധാത്മാക്കളോടും അത് തുറന്ന് പറഞ്ഞിട്ടില്ലത്രേ. പ്രവര്‍ത്തരോട് പോലും പറയാത്ത ആ ഹിഡന്‍ അജണ്ട എല്ലാ അര്‍ഥത്തിലുമുള്ള ഇസ്‌ലാമിക ഭരണം സ്ഥാപിക്കലാണ് എന്ന് പറയുന്നു. 88 ശതമാനം അവിശ്വാസികളായതിനാല്‍ അത് നടപ്പില്ല എന്നും അവരുതന്നെ തീരുമാനിക്കുന്നു. മുഹമ്മദ് ഒരു മുസ്‌ലിമാണെങ്കില്‍ അദ്ദേഹത്തന്റെ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം തന്നെ പരിശോധിക്കട്ടെ. ഇനി ഒരു നാസ്തികനാണെങ്കില്‍ ഈ പ്രതികരണം സ്വാഭാവികം മാത്രം. ഭരണഘടനയും അമീറും ജമാഅത്തിന്റെ ഇതര ഗ്രന്ഥങ്ങളും പറയുന്നത് ഇഖാമത്തുദ്ദീന്‍ ഇസ്‌ലാമെന്ന വ്യവസ്ഥയുടെ സംസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന്. ഹകൂമത്തെ ഇലാഹി എന്ന് പറഞ്ഞപ്പോഴും 88 ശതമാനത്തിന്‍മേല്‍ അധീശാധിപത്യം എന്ന അര്‍ഥത്തിലല്ല അത് പ്രയോഗിച്ചത്. സമ്പൂര്‍ണമായ ദൈവിക നിയമങ്ങള്‍ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പാണ് ഇഖാമത്തുദ്ദീന്‍. അത് നിര്‍വഹിക്കപ്പെടേണ്ടതും ആ ക്രമത്തിലാണ്. എന്ന് വെച്ചാല്‍ എന്താണ് തങ്ങളുടെ ലക്ഷ്യം എന്ന് ആദ്യമേ പറഞ്ഞ് പ്രവര്‍ത്തികുന്ന ഒരു പ്രസ്ഥാനം. അത് ഇന്നും നാളെയുമായി സംഭവിക്കാനുള്ളതല്ല. അത് സംഭവിക്കുകയാണെങ്കില്‍ ലോകത്ത് ഇന്നെ വരെ മനുഷ്യന്‍ കണ്ടുപിടിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഒരു വ്യവസ്ഥയായിരിക്കും അത്. അതിനെയാണ് ജമാഅത്ത് സമാധാനപൂര്‍വം പ്രബോധനം ചെയ്യുന്നത്. ഇതിന് മതേതരജനാധിപത്യവ്യവസ്ഥിതിയില്‍ സാധ്യമാണോ അല്ലേ. ആണെങ്കില്‍ അതിനെ എതിര്‍ക്കുന്നവര്‍ ഒരിക്കലും ജമാഅത്തിനെ മതേതരജനാധിപത്യത്തിന്റെ മഹത്വം പഠിപ്പിക്കാന്‍ മുന്നോട്ടു വരരുത്. കാരണം അവരെ ഭരിക്കുന്നത് സ്വേഛാധിപത്യമാണ്. ആ ഭാഷയിലാണ് അവര് സംസാരിക്കുന്നത്. പി.ടി. നാസറിനെപ്പോലുള്ളവരുടെ ഗതികേട് നമ്മുക്ക് മനസ്സിലാക്കാം. അദ്ദേഹത്തിന് പോലും അങ്ങേ അറ്റം മനസാക്ഷിക്കുത്തോടുകൂടിമാത്രമേ അത് നിര്‍വഹിക്കാനാവൂ. എന്നാല്‍ അത് നാടുനീളെ പ്രചരിപ്പിക്കുന്ന സലഫികളെന്ന് പറയപ്പെടുന്ന ഖൗമിന്റെ ഗതികേടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ സഹതപിക്കാനെ കഴിയൂ.

മുഹമ്മദ് കുറ്റിയാടിക്കോ മറ്റുള്ളവര്‍ക്കോ ആലിക്കോയ അക്കമിട്ട് പറഞ്ഞ കാര്യങ്ങളോട് അക്കമിട്ടോ ഇടാതെയോ വസ്തുനിഷ്ഠമായി സംവദിക്കാനാവില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK