ദീനിനെയും ദുന്യാവിനെയും ഇസ്‌ലാമിക രാഷ്ട്രീയത്തെയും വിലയിരുത്തുന്നതില്‍ മുജാഹിദ് പണ്ഡിതന്‍മാര്‍ക്കടക്കം ഗുരുതരമായ പാളിച്ച സംഭവിച്ചിരിക്കുന്നു എന്നത് വ്യക്തം. കാരണം അവര്‍ നല്‍കുന്ന വ്യാഖ്യാനം വിശുദ്ധഖുര്‍ആനോ പ്രവാചക ചര്യക്കോ യോജിക്കുന്നില്ല എന്നതാണ് ഒരു പ്രശ്‌നം. മറ്റൊന്ന് ഇസ്‌ലാമിന്റെ സമഗ്രതയെ ചോദ്യം ചെയ്യുകയും ഇസ്‌ലാമിനെ അപ്രായോഗികമായ ഒരു ദീനാക്കി മാറ്റുകയും ചെയ്യുന്നു. അതിലൂടെ മനുഷ്യകുലത്തോട് വലിയ അപരാധമാണ് അവര്‍ ചെയ്തത്. സേവനമല്ല. ലോകം ഒരു സമ്പൂര്‍ണ വ്യവസ്ഥക്ക് വേണ്ടി തേടിക്കൊണ്ടിരിക്കെ. അത്തരം അമൂല്യമായ ഒരു ജീവിത പദ്ധതി കയ്യിലുണ്ടായിട്ടും. അതിന്റെ ആത്മീയ രംഗം മാത്രം പരിചയപ്പെടുത്തി തൗഹീദെന്നാല്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാതിരിക്കലാണെന്ന് ചുരുക്കിക്കെട്ടി. ജീവിത ബന്ധിയായ മുഴുവന്‍ കാര്യങ്ങളും ഇതര വ്യവസ്ഥകള്‍ക്ക് (ദീനുകള്‍ക്ക് വിട്ടുകൊടുത്ത്) സ്വസ്തമായി തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് തൗഹീദിന് വേണ്ടിയുള്ള പ്രവര്‍ത്തനമെന്നും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ ഇസ്്‌ലാമിക പ്രസ്ഥാനം മുന്നിട്ടിറങ്ങിയ കാര്യങ്ങളിലെല്ലാം യുക്തിവാദികളോടൊപ്പവും മതനിഷേധികളോടൊപ്പം കൂടി ജമാഅത്തില്‍ ഒളിയജണ്ട ആരോപിക്കാന്‍ ഒരു സലഫി പണ്ഡിതനും അല്‍പം മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല. ഇനി ചിലര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ തന്നെ അവര്‍ നിശബ്ധരായി തങ്ങളുടെ മതത്തെ ഒറ്റികൊടുക്കുന്നു.
സലഫി പണ്ഡിതന്‍മാര്‍ക്ക് ജമാഅത്തിന്റെ നിലപാടുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. എന്നാല്‍ ഒരു ലോകപണ്ഡിതനെ അഥവാ മൗദൂദിയെ ഭീകരവാദത്തിന്റെ കാരണമായി അവതരിപ്പിക്കുമ്പോള്‍ അതിന്റെ വ്യക്തമായ തെളിവുകള്‍ ഹാജറാക്കാന്‍ കഴിയാതെ അത് ചെയ്യുന്നത്. അദ്ദേഹം ഇസ്‌ലാമിന് ഒരു പുതിയ വ്യാഖ്യാനവും നല്‍കിയിട്ടില്ല. പൂര്‍വികരായ പണ്ഡിതന്‍മാര്‍ നല്‍കിയ വ്യാഖ്യാനമല്ലാതെ.
രാഷ്ട്രവും മതവും വേര്‍പിരിക്കുന്ന സമ്പ്രദായം ഇസ്‌ലാമിന് അന്യമാണ്. ആധുനിക കാലഘട്ടത്തില്‍ ക്രൈസ്തവ മത പൗരോഹ്യത്യത്തിന്റെ അമിതമായ സ്വാതന്ത്ര്യനിഷേധത്തിനെതിരെ രൂപം കൊണ്ട പുതിയ സിദ്ധാന്തം ചില മുസ്‌ലിം രാജ്യങ്ങളും അവിടെയുള്ള ക്ഷമാപണ മനസ്‌കരായ പണ്ഡിതന്‍മാരും ഏറ്റെടുക്കുകയായിരുന്നു. മുസ്‌ലിം രാജ്യങ്ങളെ തങ്ങളുടെ കോളനികളാക്കി ഭരിക്കാന്‍ അവര്‍ ഈ തത്വം പ്രയോജനപ്പെടുത്തി. പാശ്ചാത്യര്‍ തങ്ങളുടെ സൗകര്യത്തിന് മുസ്ലിംകള്‍ക്കിടയില്‍ അവര്‍ ബോധപൂര്‍വം അത് പ്രചരിപ്പിക്കുകയായിരുന്നു എന്നതാണ് സത്യം. അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളാണ് 1920 മുതല്‍ രൂപപെട്ട ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍. സത്യത്തില്‍ അവര്‍ നിര്‍വഹിച്ചത്. പുരോഗതിക്കും മനുഷ്യമൂല്യങ്ങള്‍ക്കും എതിരായിരുന്നില്ല. മനുഷ്യന്റെ ഭൗതികപുരോഗതിയോടൊപ്പം സമൂഹത്തിന്റെ സുഖമായ സഞ്ചാരത്തിന് ദൈവദത്തമായ മാര്‍ഗം കാണിച്ചുകൊടുക്കുന്ന അതുല്യമായ പ്രവര്‍ത്തനമായിരുന്നു. അതിനെയാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനം എന്ന് കേരളത്തിലെ മുജാഹിദ് വിഭാഗം സമരം പ്രഖ്യാപിച്ചത്.
ഇസ്‌ലാമിന്റെ വളരെ സുപ്രധാനവും മനുഷ്യജീവിതവുമായി നേര്‍ക്ക് നേരെ ബന്ധപ്പെടുന്നതുമായ ഭാഗങ്ങളുടെയൊക്കെ പ്രധാന്യം കുറച്ച് പരിചയപ്പെടുത്താന്‍ ഈ തെറ്റിദ്ധാരണ അവരെ പ്രേരിപ്പിച്ചു. തങ്ങളുടെ കീഴില്‍ അണിനിരന്ന ലക്ഷക്കണക്കിന് വിശ്വാസികളെ ഇസ്‌ലാമിന്റെ യഥാര്‍ഥ വെളിച്ചം നല്‍കുന്നതിലും. യഥാര്‍ഥ ഇസ്‌ലാമിക സംരഭങ്ങളോടുള്ള അതികഠിനമായ വിദ്വേഷം വളര്‍ത്തുന്നതിലും അവരുടെ പ്രവര്‍ത്തനം ഹേതുവായി. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ട് എന്ന ചോദിച്ചാല്‍ ഉണ്ട്. പ്രബോധനം ചെയ്യുമ്പോള്‍ അത്തരം ഒരു കാര്യം മറച്ചുവെക്കണോ. അതിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് എത്രമാത്രം പ്രായോഗിക രൂപം കാണാം. ഇന്നത്തെ കാലത്ത് അവ പ്രബോധനം ചെയ്യുന്നത് അപകടകരമാണോ എന്ന കാര്യങ്ങളിലൊക്കെ തെറ്റായ സമീപനമാണ് അതിന്റെ ഫലമായി ഉണ്ടായത്. അതുകൊണ്ട് ഇസ്‌ലാമില രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ പൂര്‍ണമായ നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെടാത്തതിനാല്‍ (അത് തെറ്റാണ് എന്ന് കഴിഞ്ഞ പോസ്റ്റില്‍നിന്ന ഗ്രഹിക്കാം) കൃഷി പോലെയും കച്ചവടം പോലെയും മനുഷ്യന് ഇഷ്ടം പോലെയും സൗകര്യം പോലെയും തീരുമാനിക്കാവുന്ന ഭൗതിക കാര്യമാണ് എന്ന് പറഞ്ഞുവെച്ചു. പക്ഷെ അത് പലപ്പോഴും തങ്ങള്‍ പഠിപ്പിക്കുന്ന ഖുര്‍ആനുമായി യോജിക്കാത്തതുകൊണ്ടായിരിക്കാം ചിലപ്പോള്‍ സകാത്ത് പോലെയാണെന്നും. സകാത്ത് നല്‍കാന്‍ സമ്പത്ത് ഉണ്ടാക്കേണ്ട ആവശ്യമില്ലാത്ത പോലെ. ഇസ്്‌ലാമില്‍ ഭരണപരവും ക്രിമിനല്‍ സിവില്‍ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പിലാക്കാന്‍ വേണ്ടി പണിയെടുക്കേണ്ടതില്ലെന്നും വാദിച്ചു. (അതിലും ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. രാജ്യത്ത് എത്രയും പെട്ടെന്ന് ഇസ്‌ലാമിലെ ക്രിമിനല്‍ ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണം എന്നല്ല ജമാഅത്ത് പറയുന്നത് നേരെ മറിച്ച് അതടക്കമുള്ള ഇസ്്‌ലാമിനെ പ്രബോധനം ചെയ്യണം എന്നാണ്.). അപ്പോള്‍ അത് വരെ ഇസ്‌ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടേണ്ടതില്ല എന്നാണ് വരിക.
പിന്നെ എപ്പോഴാണ് ഇസ്‌ലാമിലെ രാഷ്ട്രീയം പ്രസക്തമാകുക എന്ന ചോദിച്ചാല്‍ ഒരു രാജ്യത്തിലെ ഭൂരിപക്ഷം സ്വയം നിര്‍ണയാവകാശമുള്ള വിധം ഭൂരിപക്ഷമാകുകയും ഭരണം അവരുടെ കൈവശം വന്നുചേരുകയും ചെയ്താല്‍ അപ്പോള്‍ ഭരണ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ളതാണ് ഇസ്‌ലമിലെ രാഷ്ട്രീയ നിയമങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ജമാഅത്തിനെ എതിര്‍ക്കാന്‍ തട്ടിവിടുമ്പോള്‍ അതിലെ പ്രായോഗികതയെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല. തല്‍കാലം ജമാഅത്തിന്റെ വായടക്കണം അത്രയേ ലക്ഷ്യമുള്ളൂ. ഇന്ന് മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്ന പോലെ പ്രവര്‍ത്തിച്ച് മുസ്‌ലിംകള്‍ ശിര്‍ക്ക് ബിദ്അത്തില്‍നിന്ന് മുക്തമാകുകയും അതിന് ശേഷം കാര്യമായിട്ടും അതിന് മുമ്പ് നിച്ച് ഓഫ് ട്രൂത്തിലൂടെയും മറ്റും മൂസ്‌ലിംകള്‍ ഭൂരിപക്ഷമാകുകയും ചെയ്യും. അതുവരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അംഗത്വമെടുത്ത് രാഷ്ട്രീയമായി ഭൂരപക്ഷം വരുകയും അങ്ങനെ ഒട്ടേറെ ആളുകള്‍ പലപാര്‍ട്ടികളില്‍നിന്ന വിജയിച്ച് പാര്‍ലമെന്റിലെത്തുകയും ചെയ്താല്‍ വിവിധ പാര്‍ട്ടികളില്‍ പെട്ട മുസ്ലിംകള്‍ അവിടെ വെച്ച് ഒന്നായി തീരുമാനിക്കുന്നു. ഇനി ഇപ്പോള്‍ നമ്മുക്ക് എല്ലാം കൂടി ചേര്‍ന്ന് ഭരണത്തിന്റെ അടിസ്ഥാനം ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നല്‍കാം. ഇതാണ് മേല്‍പറഞ്ഞതിന്റെ പ്രായോഗിരൂപമെന്ന് ഇസ്‌ലാഹികള്‍ വിശദീകരിച്ചിട്ടില്ല. ഇതല്ലാതെ അതിനൊരു രൂപം ഞാന്‍ ചിന്തിച്ചിട്ട് കാണുന്നില്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയത്തെ കുറിച്ച് മിണ്ടാതെ ഒരു സുപ്രഭാതത്തില്‍ അപ്രകാരം ലഭിച്ച ഒരു രാജ്യമുണ്ട് നമ്മുടെ അടുത്ത് പാകിസ്ഥാന്‍ അവിടെ ആളുകള്‍ കൂടിയാലോചിച്ച് അത്തരമൊരു തീരുമാനത്തിലെത്തിയോ എന്ന് പരിശോധിക്കാവുന്നതാണ്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ്. ഇസ്‌ലാഹികളുടെ മൂന്നാമത്തെ വീക്ഷണം. അതിങ്ങനെ സംഗ്രഹിക്കാം. ഇസ്്‌ലാമിക രാഷ്ട്രീയം ഇപ്പോഴും പ്രസക്തമാണ്. (കാര്യങ്ങളൊക്കെ നിങ്ങള്‍ പറയുന്നത് പോലെത്തന്നെയാണ് എന്ന് ചുരുക്കം) പക്ഷെ അതിന് നിങ്ങള്‍ സ്വീകരിച്ച നടപടി സമൂഹത്തില്‍ കുഴപ്പം ഉണ്ടാകുന്നതാണ്. ഞങ്ങളതിന് ചെയ്യുന്നത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഗുണകരമാകുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ്. ലീഗാണ് അത് പറഞ്ഞ പ്രസ്തുത മാന്യന്‍ ഉദ്ദേശിച്ചത് എന്ന് തുടര്‍ഭാഗത്ത് നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഇത് അദ്ദേഹത്തിന്റെ വ്യക്തപരമായ ഇജ്തിഹാദായതിനാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ ഒരു സുരക്ഷിത പക്ഷത്താണ് എന്ന് പറയാം. ലീഗിന് വോട്ടുചെയ്തതുകൊണ്ടല്ല മറിച്ച് ഇസ്്‌ലാമികമായ ഒരു തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടത് എന്ന് അദ്ദേഹം ചിന്തിച്ചത് കൊണ്ട്.
എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. ഇത്ര അന്തം കെട്ടതും ഇസ്‌ലാമിക പ്രമാണങ്ങളോടും അതിന്റെ ആത്മാവിനോടും ഒരു നിലക്കും യോജിക്കാത്തതും ഇസ്‌ലാമില്‍ സംശയം ജനിപ്പിക്കുന്നതുമായ ഈ ക്ഷമാപണമനസ്സ് സ്വീകരിക്കുന്നതിന്റെ യുക്തി എന്താണ്. അത് മാത്രം ഒന്ന് ഇസ്‌ലാഹി സുഹൃത്തുക്കള്‍ വിശദീകരിക്കണം. എന്തുകൊണ്ട് ഇസ്‌ലാം രാഷ്ട്രീയമടക്കമുള്ള ഒരു സമഗ്രദര്‍ശനമാണ് എന്ന് പ്രബോധനത്തിന്റെ ആദ്യം മുതല്‍തന്നെ പരിചയപ്പെടുത്തിക്കൂടാ. നിങ്ങള്‍തന്നെ ഇസ്‌ലാമിലെ രാഷ്ട്രീയം ആധുനിക യുഗത്തിന് യോജിച്ചതല്ല എന്ന് കരുതുന്നുവോ. എങ്കില്‍ അത് തുറന്ന് പറയണം.
ഇത്തരം ഒരു സാഹചര്യം തന്നെയാണ് ജമാഅത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. എതിര്‍പ്പുകള്‍ പ്രതീക്ഷിക്കുന്നു. എല്ലാ തലത്തില്‍നിന്നും. പക്ഷെ അത് മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ അപകടം മനസ്സിലാക്കിയത് കൊണ്ടല്ല. ജമാഅത്തിന്റെ പ്രവര്‍ത്തനത്തില്‍ എതിര്‍ക്കപ്പെടേണ്ട വല്ലതുമുണ്ടെന്ന് അനുഭവത്തിലൂടെ അറഞ്ഞത് കൊണ്ടുമല്ല. കിനാലൂരില്‍ കണ്ടതുപോലെ സകലമാന അധര്‍മവും പുറത്തെടുത്ത് ഈ ജീവിതം തങ്ങള്‍ക്ക് മാത്രം എങ്ങനെ സുഖകരമാക്കിമാറ്റാം എന്ന് ചിന്തികുന്ന ഒരു വിഭാഗം സമ്പന്നരും. അവര്‍ക്കെതിരെ നില്‍ക്കാന്‍ ധൈര്യമില്ലാത്ത ഭരണകൂട പ്രതിനിധികളും. അവരിലൂടെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഭാഗവും ഏതെങ്കിലും കാലത്ത് സ്വയം ഇല്ലാതെയാകും എന്ന് കരുതാത്തതിനാല്‍ എതിര്‍പ്പുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടാന്‍ അര്‍ഹര്‍ ഇവരല്ല. ഇവരെയും നമ്മെയും വീക്ഷിക്കുന്ന സര്‍വാധിനാഥന്‍ വേറെയുണ്ടെന്ന ചിന്തയുള്ളതിനാല്‍ ജമാഅത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെടുന്നത് വരെ അവരറിഞ്ഞ സത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും എന്നെനിക്കുറപ്പുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങളുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നതാരായാലും അവരുടെ അന്തിമ വിധി തീരുമാനിക്കാന്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവം മതിയായവനാണ്.

6 അഭിപ്രായ(ങ്ങള്‍):
ഇതിലൊന്നും പെടാതെയുള്ള ഒരു ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണമുണ്ട് അത് എനിക്ക് ഇത്രയും മനസ്സിലാക്കാത്തതിനാല്‍ എന്റെ അടിക്കുറിപ്പുകളോടെ ഇതാ ഇവിടെയുണ്ട്.
ജനാധിപത്യം ഇസ്ലാമിക വിരുദ്ധമല്ല എന്ന് പറയുന്നവര്‍ ഒന്നുകില്‍ ജനാധിപത്യം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല, അല്ലെങ്കില്‍ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല.ജനാധിപത്യത്തിന്റെ ഒട്ടു മിക്ക വശങ്ങളും ഇസ്ലാമിക തത്ത്വങ്ങളുമായി യോജിച്ചു പോവുന്നവയാണ്. ഇത് മാത്രം മുഖവിലക്കെടുത്ത് തെറ്റിദ്ധാരണയില്‍ അകപ്പെടുകയാണ് മിക്ക മുജാഹിദ് സുഹൃത്തുക്കളും.
ഭൂരിപക്ഷ തീരുമാനത്തിന് അനുസരിച്ച് ഏത് നിയമങ്ങളും, അത് ദൈവിക നിയമത്തിനു കടക വിരുദ്ധമാണ് എങ്കിലും, രാജ്യത്തെ പൗരന്മാരുടെ മേല്‍ നടപ്പിലാക്കാം എന്നാണു ജനാധിപത്യത്തിന്‍റെ ഒരു തത്വം. അതായത് ഒരു പ്രദേശത്തെ ജനങ്ങളുടെ മേല്‍ ഉള്ള ആധിപത്യം ആ പ്രദേശത്തെ ജനങ്ങള്‍ക്കാണെന്ന് അംഗീകരിക്കുക. യഥാര്‍ത്ഥത്തില്‍ ഇത് തൌഹീദിന് കടക വിരുദ്ധമാണ്. പൗരന്മാരുടെ ആരാധനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള അവകാശം, കൂടിയാലോചന, ഇവയെല്ലാം ഇസ്ലാമിക തത്ത്വങ്ങളുമായി യോജിച്ചു പോവുന്നവയാണ്. എന്നല്ല, ഈ മൂല്യങ്ങള്‍ ആദ്യം കാണിച്ചു തന്നത് പ്രവാചക കാലം മുതല്‍ക്കുള്ള ഇസ്ലാമിക ഭരണകൂടങ്ങള്‍ തന്നെയാണ്.
പ്രിയ ലത്തീഫ് സാഹിബ്,
പറഞ്ഞ് പറഞ്ഞിപ്പോ എന്താ പറയേണ്ടതെന്നു കൂടി വ്യക്തതയില്ലാത്ത പോലെ, പോസ്റ്റു വായിച്ചപ്പോല്‍ തോന്നി.
>> എപ്പോഴാണ് ഇസ്‌ലാമിലെ രാഷ്ട്രീയം പ്രസക്തമാകുക എന്ന ചോദിച്ചാല്‍ ഒരു രാജ്യത്തിലെ ഭൂരിപക്ഷം സ്വയം നിര്‍ണയാവകാശമുള്ള വിധം ഭൂരിപക്ഷമാകുകയും ഭരണം അവരുടെ കൈവശം വന്നുചേരുകയും ചെയ്താല്‍ അപ്പോള്‍ ഭരണ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ളതാണ് ഇസ്‌ലമിലെ രാഷ്ട്രീയ നിയമങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ജമാഅത്തിനെ എതിര്‍ക്കാന്‍ തട്ടിവിടുമ്പോള്‍ അതിലെ പ്രായോഗികതയെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല. തല്‍കാലം ജമാഅത്തിന്റെ വായടക്കണം അത്രയേ ലക്ഷ്യമുള്ളൂ. ഇന്ന് മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്ന പോലെ പ്രവര്‍ത്തിച്ച് മുസ്‌ലിംകള്‍ ശിര്‍ക്ക് ബിദ്അത്തില്‍നിന്ന് മുക്തമാകുകയും അതിന് ശേഷം കാര്യമായിട്ടും അതിന് മുമ്പ് നിച്ച് ഓഫ് ട്രൂത്തിലൂടെയും മറ്റും മൂസ്‌ലിംകള്‍ ഭൂരിപക്ഷമാകുകയും ചെയ്യും. അതുവരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അംഗത്വമെടുത്ത് രാഷ്ട്രീയമായി ഭൂരപക്ഷം വരുകയും അങ്ങനെ ഒട്ടേറെ ആളുകള്‍ പലപാര്‍ട്ടികളില്‍നിന്ന വിജയിച്ച് പാര്‍ലമെന്റിലെത്തുകയും ചെയ്താല്‍ വിവിധ പാര്‍ട്ടികളില്‍ പെട്ട മുസ്ലിംകള്‍ അവിടെ വെച്ച് ഒന്നായി തീരുമാനിക്കുന്നു. ഇനി ഇപ്പോള്‍ നമ്മുക്ക് എല്ലാം കൂടി ചേര്‍ന്ന് ഭരണത്തിന്റെ അടിസ്ഥാനം ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നല്‍കാം. ഇതാണ് മേല്‍പറഞ്ഞതിന്റെ പ്രായോഗിരൂപമെന്ന് ഇസ്‌ലാഹികള്‍ വിശദീകരിച്ചിട്ടില്ല. <<
ഇല്ല, പക്ഷേ ജമാത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപടുകള്‍ ഇതില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാണ്. മൂല്യം നോക്കി വോട്ടു ചെയ്തും ഇടതു പക്ഷത്തിനു പിന്തുണ നല്‍കിയും, ഇപ്പൊള്‍ എല്ലാരും ചവിട്ടിപ്പുറത്താക്കിയപ്പോല്‍ ഒറ്റക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചുമൊക്കെ ഇതൊക്കെതന്നെയല്ലെ നടപ്പിലാക്കാന്‍ മറ്റൊരു രൂപത്തില്‍ ശ്രമിച്ചതും ശ്രമിച്ചു കൊണ്ടിരിക്കുന്നതും.
ആദ്യം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടു വ്യക്തമാക്കൂ..
അതിന്നു ശേഷമല്ലെ ഇസ്ലാഹികളുടെ നിലപാടിന്റെ വ്യതിരിക്തതയെക്കുറിച്ച് പറയേണ്ടതുള്ളൂ..
സ്വന്തമായി രാഷ്ട്രീയ നിലാപാടുകളുണ്ടെന്നു പറയുന്ന ജമാത്തുകാര്‍ ഇപ്പൊ രണ്‍റ്റു തോണിയിലാണ് കാലിട്ടിരിക്കുന്നത്.
ജനാധിപത്യത്തെ അംഗീകരിക്കുന്നു, അംഗീകരിക്കുന്നില്ല.
ഉണ്ടോ?
ഉണ്ടില്ല...
അതുമാവാം ഇതുമാവാം..
അങ്ങനെയുമാവാം ഇങ്ങനെയുകമാകാം...
ഈ അഴകൊഴമ്പന്‍ വര്‍ത്താനം നിര്‍ത്തി ആദ്യം ഒന്നു ശൂറ ചേരൂ..
ന്നിട്ട് പോരേ...
>>> ജനാധിപത്യത്തെ അംഗീകരിക്കുന്നു, അംഗീകരിക്കുന്നില്ല.
ഉണ്ടോ?
ഉണ്ടില്ല...
അതുമാവാം ഇതുമാവാം..
അങ്ങനെയുമാവാം ഇങ്ങനെയുകമാകാം...
ഈ അഴകൊഴമ്പന്‍ വര്‍ത്താനം നിര്‍ത്തി ആദ്യം ഒന്നു ശൂറ ചേരൂ..
ന്നിട്ട് പോരേ... <<<
മുഖ്താര്‍,
അപ്പോള്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം?. ജമാഅത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമല്ല അഴകൊഴമ്പനാണ് എന്നാണോ ഇസ്‌ലാഹികളുടെ ജമാഅത്തിനെതിരിലുള്ള വാദം. നിങ്ങളാണ് ശരിയായ രാഷ്ട്രീയ നിലപാടുള്ളവരെന്നും. എങ്കില്‍ അതൊന്ന് വ്യക്തമാക്കി പറയൂ. എന്താണ് നിങ്ങളുടെ നിലപാട്. ജമാഅത്തിന്റെ നിലപാടില്‍ നിങ്ങള്‍ കാണുന്ന കുഴപ്പമെന്ത്. എന്നാല്‍ അത് വിശദീകരിച്ച് ചര്‍ചക്ക് ഒരു വിരാമമാക്കാമല്ലോ. ജമാഅത്തെ ഇസ്‌ലാമിക്ക് മുജാഹിദ് പ്രസ്ഥനവുമായി ഇക്കാര്യത്തില്‍ എന്നും ഒരു തര്‍ക്കം നിലനിര്‍ത്തണമെന്ന് ഉദ്ദേശ്യമില്ല. പക്ഷെ ജീവിതത്തില്‍ ഒരുമണിക്കൂര്‍ സമയം പോലും ഇസ്്‌ലാമിലെ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാനോ ചിലവഴിക്കാതെ സദാസമയവും സകല പൈശാചിക ശക്തികളെയും കൂട്ടുപിടിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ ജിഹാദ് നയിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ആ ഖുര്‍ആനിലെ സൂക്തം ഒന്നു പറഞ്ഞുതരുമോ.
നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള വല്ലവരുമുണ്ടെങ്കില്‍ വന്ന് മറുപടിപറയട്ടേ.
പ്രിയ മുഖ്താര്‍,
നമുക്ക് ജമാഅത്തെ ഇസ്ലാമിയുടെ കാര്യം വിടാം. പകരം ഇസ്ലാമിന്റെ വീക്ഷണം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു നോക്കാം.
ഈ ചോദ്യത്തിന് താങ്കളുടെ അറിവ് വെച്ച് ഉത്തരം തരാമോ?
വ്യഭിചാരം, പലിശ, മദ്യപാനം, പൂഴ്ത്തിവെപ്പ്, ഭ്രൂണഹത്യ, കൊലപാതകം, മോഷണം, കരാര്‍പാലനം, വിവാഹം, ലോട്ടറി, ചൂതാട്ടം തുടങ്ങിയ സാമൂഹ്യ കാര്യങ്ങളിലെ/പ്രശ്നങ്ങളിലെ വിധി ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച്, അതതു പ്രദേശവും കാലവും ആവശ്യവുമനുസരിച്ചു മാറ്റത്തിന് വിധേയമാണോ? വേറൊരു വിധത്തില്‍ ചോദിച്ചാല്‍ ഇത്തരം സാമൂഹ്യ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ പരമാധികാരം ദൈവത്തിനാണോ അതോ ഭൂരിപക്ഷ അഭിപ്രായത്തിനാണോ?
ഈ ചോദ്യത്തിന് നമുക്ക് ഒരു യോജിച്ച ഉത്തരം ലഭിക്കുകയാണെങ്കില്‍, ജനാധിപത്യം തൌഹീദിന് വിരുദ്ധമാണോ അല്ലേ എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ജനാധിപത്യത്തെ മൗദൂദിയോ പാടെ എതിര്‍ത്തിട്ടില്ല. ജനാധിപത്യത്തെ എതിര്‍ക്കുന്നു എന്ന പറഞ്ഞാല്‍ പകരം രാജാധിപത്യമോ സ്വേഛാധിപത്യമോ വരാന്‍ ആഗ്രഹിക്കുന്നു എന്ന ധാരണ സൃഷ്ടിക്കപ്പെടും. ജനാധിപത്യത്തില്‍ നിയമനിര്‍മാണാധികാരം ഭൂരിപക്ഷത്തിന് ലഭിക്കുന്ന ഒരു അവസ്ഥയുണ്ട്. നിയമനിര്‍മാണത്തിന്റെ പരമാധികാരം ദൈവത്തിനാണ് എന്ന വിശുദ്ധഖുര്‍ആന്റെ കല്‍പനക്ക് വിരുദ്ധമായതിനാല്‍ അത് ചൂണ്ടിക്കാണിക്കുകയാണ് മൗദൂദി ചെയ്തത്. ഇന്ത്യാ സ്വതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ രാഷ്ട്രീയ ഭാവി എന്തായിരിക്കണമെന്ന ചര്‍ചയില്‍ പലരെയും പോലെ മൗദൂദിയും അദ്ദേഹത്തിന്റെതായ ദര്‍ശനത്തിന്റെ അഭിപ്രായം പറഞ്ഞിരുന്നു. അത് അക്കാലത്ത് ചിന്തകനായ ഒരു മുസ്‌ലിം പണ്ഡിതന് യോജിച്ച വിധത്തിലായിരുന്നു. മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസി കശ്മകശ് എന്ന് പുസ്തകത്തില്‍ മൗദൂദി പറഞ്ഞു. "വിവേകമുള്ള ആരും ഇന്ത്യന്‍ ജനാധിപത്യത്തെ എതിര്‍ക്കുകയും പകരം രാജാധിപത്യമോ സ്വേഛാപ്രഭുത്വമോ മറ്റേതെങ്കിലും ഭരണസമ്പ്രദായമോ സ്വീകരിക്കണമെന്ന് പറയുകയും ചെയ്യുകയില്ല."
ഇതേ കാഴ്ചപ്പാട് തന്നെയാണ് ജമാഅത്തും വെച്ച് പുലര്‍ത്തുന്നത് മുനീര്‍ സൂചിപ്പിച്ച പോലെ ഇസ്‌ലാമികമായി ഈ വിഷയത്തെ സമീപിക്കുന്നവരൊക്കെ ഈ നിലപാട് സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. ഇത് ജനാധിപത്യത്തിന് എതിര് എന്നതല്ല. അതിലെ നിയമനിര്‍മാണത്തിന്റെ വശം ഏകദൈവത്വവുമായി യോജിച്ചുപോകുന്നതില്‍ പരാജയപ്പെടുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.