'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂലൈ 07, 2010

ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെടുമ്പോള്‍..

കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹരജി ഫയല്‍ ചെയ്തിട്ടുണ്ട് എന്നറിയാത്തവരുണ്ടാകില്ല. ഇസ്‌ലാംമതപ്രബോധനകസംഘം എന്ന വേദിയുടെ കണ്‍വീനറായ അബ്ദുമദാണ് മാസങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ ഇങ്ങനെ ഒരാവശ്യമുന്നയിച്ചത്. പുതിയ കൈവെട്ട് വിവാദത്തിനിടയില്‍ അത് ഒന്നുകൂടി സജീവമായിരിക്കുന്നു. ചാനലുകളിലെ വാര്‍ത്താവതാരകര്‍ പരമാവധി പ്രസ്തുസംഭവത്തോട് ചേര്‍ത്ത് തന്നെ ഈ വാര്‍ത്തയും ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങളില്‍ തെറ്റിദ്ധാരണക്ക് വേറെ കൂടുതല്‍ വിവരണം വേണമെന്നില്ല. അതോടൊപ്പം ഇതുവരെ കോടതിയുടെ സത്യവാഗ്മൂലം സമര്‍പിക്കാനുള്ള കല്‍പന നടപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് വീഴ്ചവരുത്തി എന്നവിമര്‍ശനവുമുണ്ട്. എന്നാല്‍ ഈ അറുപത് വര്‍ഷം അരിച്ചുപെറുക്കിയിട്ടും കാര്യമായി ഒന്നും ലഭിക്കാത്തത് കൊണ്ടാണ് ഗവണ്‍മെന്റ് മുന്നോട് വലിയ ആവേശത്തില്‍ റിപ്പോര്‍ട്ട് നല്‍കാതിരുന്നത് എന്ന സത്യം അധികപേര്‍ക്കറിയില്ല. എങ്കിലും കഴിഞ്ഞ തിങ്കളായ്ച അഡീഷണന്‍ സെക്രട്ടറി നേരിട്ട് തന്നെ ഹാജറായി അതിന്റെ റിപ്പോര്‍ട്ട് റഫറന്‍സിനായി ഇവിടെ നല്‍കുന്നു:

[[ കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്‌ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. 

20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി.

ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് സര്‍ക്കാറിന് പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഇന്റലിജന്‍സ് എ.ഡി.ജി.പി, നിയമ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഹരജിയിലെ ആരോപണങ്ങള്‍ കണക്കിലെടുത്ത് ദേശവിരുദ്ധ ആശയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രചരിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഡീഷനല്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാനാകൂ. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാനും എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കും.


1908ലെ ക്രിമിനല്‍ നിയമഭേദഗതി ആക്ടിലെ 16 ാം വകുപ്പ് പ്രകാരം ഒരു സംഘടനയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതിക്രമങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് തെളിവില്ലാത്ത സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഈ വകുപ്പ് ബാധകമാക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


സംഘടന ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മറ്റും ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയത്. ഹരജിയില്‍ പറയുന്നതുപോലുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ശ്രദ്ധ വേണമെന്നതിനാലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.]]

രണ്ടുതവണ നിരോധിക്കപ്പെട്ട സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഒന്ന് അടിയന്തിരാവസ്ഥയിലായിരുന്നു. അന്നും അതിന് ശേഷം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും പല ഹൈന്ദവ സംഘടകളെയും നിരോധിച്ചപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ഒരു ഇസ്‌ലാമിക സംഘടനയേയും നിരോധിക്കുകയാണുണ്ടായത് എന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങള്‍. അന്നും നിരോധനത്തിനെ ന്യായീകരിക്കുന്ന ഒരൊറ്റ തെളിവും ലഭിക്കാത്തതിനാല്‍ ആദ്യത്തേത് അടിയന്തരാവസ്ഥയും ഭരണവും മാറിയതോടെയും രണ്ടാമത്തെ നിരോധനം  സൂപ്രീം കോടതി ഇടപെട്ടും  നീക്കം ചെയ്യുകയാണുണ്ടായത്.

രണ്ടുതവണ നിരോധിക്കപ്പെട്ടതിനാല്‍ ഇനിയും നിരോധിക്കപ്പെട്ടുകൂടായ്കയില്ല. പക്ഷെ ആ നിരോധനവും അന്യായമായിരിക്കും എന്ന കാര്യത്തില്‍ നിഷ്പക്ഷ മതികള്‍ക്ക് നല്ല ഉറപ്പുണ്ട്. ആദ്യ നിരോധനങ്ങളില്‍ സേട്ടുസാഹിബിനെ പോലുള്ളവരാണ് ശക്തമായി പ്രതികരിച്ചത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. ചില പുസ്തകങ്ങളിലെ വാലും തലയും വെട്ടിക്കളഞ്ഞ ചില ഉദ്ധരണികള്‍ ദുര്‍വ്യാഖ്യാനം ചെയ്താണല്ലോ ഹരജിക്കാരന്‍ സമര്‍പിച്ചിട്ടുണ്ടാകുക. അത്തരം ഉദ്ധരികളൊക്കെ മുമ്പും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ നിഷ്പക്ഷമായ ഒരു വായനയില്‍ കോടതിക്ക് അവയില്‍ ഒന്നുമില്ല എന്ന ബോധ്യം വന്നു. കോടതികള്‍ ഇന്നും ഈ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നുവെങ്കില്‍ അക്കാര്യത്തില്‍ ജമാഅത്ത് പ്രവര്‍ത്തകരെ ഇത്തരം ഹരജികളെ ഒട്ടും പരിഗണനാര്‍ഹമാകുന്നു പോലുമില്ല. ഇനി ജമാഅത്തിനെ ഗവണ്‍മെന്റ് വേണ്ടവിധം പരിശോധിക്കുന്നില്ല ശ്രദ്ധിക്കുന്നില്ല എന്നാണ് ആര്‍ക്കെങ്കിലും അഭിപ്രായമുള്ളതെങ്കില്‍ കക്കോടിയില്‍ സി.പി.എമ്മുകാരുടെ അടികിട്ടിയവരുടെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മതി. അതില്‍ ജമാഅത്തുകാരുടെ അനുഭാവികളെ പോലെ അവിടെ നടന്ന് പ്രസംഗം ശ്രദ്ധിച്ച് കുശലം പറഞ്ഞ് ഉള്ളുകള്ളികള്‍ വരെ അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ യഥാര്‍ഥ ജനാധിപത്യവാദികളുടെ ചൂടറിഞ്ഞ രണ്ടു പേര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍മാരായിരുന്നു വെന്ന് നാമറിഞ്ഞത് അവര്‍ക്ക് പരിക്ക് പറ്റിയപ്പോഴാണ്. ഇതാണ് ജമാഅത്തുകാരുടെ സുകൃതം. ഇത്രയും സുതാര്യവും സത്യസന്ധവുമായ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുവെന്നത് ദൈവം അവര്‍ക്കേകിയ വലിയ അനുഗ്രഹമാണ്. അതുകൊണ്ട് പീഢനങ്ങളേല്‍ക്കേണ്ടിവരില്ല എന്നല്ല; മറിച്ച് വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും അപ്രകാരം സംഭവിക്കുക തന്നെ ചെയ്യും എന്നവര്‍ വിശ്വസിക്കുന്നു. അന്യായം എപ്പോഴും അതുകൊണ്ടുതന്നെ ജമാഅത്തിനെതിര്‍ പക്ഷത്താക്കുന്നത് യാദൃശ്ചികമല്ല.

നിരോധനം പ്രശ്‌നപരിഹാരത്തിന് ഉതകും എന്ന അന്ധമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നത് കൊണ്ടാണ് ചിലര്‍ അതിന് പിന്നാലെ പോകുന്നത്. നിരോധനത്തിനുള്ള ഒരു സൗകര്യം തീവ്ര ഭീകരവാദികളെ സംബന്ധിച്ചിടത്തോളം സൗകര്യമാകുന്നതും മറക്കാന്‍ പാടില്ല. ജമാഅത്ത് പ്രവര്‍ത്തകരെ സംബന്ധിച്ച നിരോധിച്ചാലും ഇല്ലെങ്കിലും അവരുടെ ദൗത്യം ഒന്നുതന്നെയായിരിക്കും അത് സമാധാനപരമായ ആശയ പ്രബോധനമാണ്. പൊതുയോഗങ്ങളും ഓഫീസുകളും അടച്ചുപൂട്ടിയാലും അതിന്റെ പ്രവര്‍ത്തനം മറ്റൊരാളുമായി സംസാരിക്കാന്‍ അവസരം ലഭിക്കുവോളം തടയാനാവില്ല. ഇനി ഇതിന്റെ ലക്ഷകണക്കിന് പ്രവര്‍ത്തകരെ ജയിലില്‍ പാര്‍പ്പിച്ചുവെന്ന് സങ്കല്‍പിക്കുക. എങ്കില്‍ പുറത്ത് ഇതേ ദൗത്യവുമായി അല്ലാഹു മറ്റുസംഘങ്ങളെയും പ്രവര്‍ത്തകരെയും കൊണ്ടുവരിക തന്നെ ചെയ്യും. അതുകൊണ്ട് ഈ ദൗത്യം ഞങ്ങളേ നിര്‍വഹിക്കാവൂ ഞങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന ചിന്തിക്കുന്ന ഒരു ജമാഅത്ത് പ്രവര്‍ത്തകനും ഉണ്ടാവില്ല. അത് ഒരിക്കലും ജമാഅത്തിനെ നിരോധിക്കാന്‍ ഹരജി നല്‍കിയ മഴുത്തായ സംഘങ്ങളാവുമെന്ന് കരുതിയവര്‍ക്ക് തെറ്റി. അവര്‍ ജങ്ങളെ ദൈവമാര്‍ഗത്തില്‍നിന്ന തടയുന്നവര്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ മാത്രം ഇടപിടിക്കാന്‍ വിധിക്കപ്പെട്ട ഇസ്‌ലാമിന്റെ വിതൃക രൂപങ്ങള്‍ മാത്രമാണ്.  പറയപ്പെട്ടവിധം ഒരു ഇസ്‌ലാമിക സംഘം തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുപ്പെടുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലല്ല. യഥാവിധി പ്രവര്‍ത്തിക്കാത്തതിന്റെ പേരിലായിരിക്കും.

9 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ എനിക്ക് തോന്നിയ പ്രതികരണമാണിവിടെ പങ്കുവെച്ചത് നിങ്ങളുടെ അഭിപ്രായവും പറയാം. ഞാന്‍ പറഞ്ഞതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ജമാഅത്തിനെക്കുറിച്ച് ആരോപണങ്ങള്‍ എമ്പാടുമുണ്ട്. അടിസ്ഥാനരഹിതമായ ആ ആരോപണങ്ങള്‍ തെളിവ് ഹാജറാക്കാതെ പകര്‍ത്തിവെക്കാന്‍ മാത്രം ഈ കമന്റ് ബോക്‌സ് ഉപയോഗിക്കാതിരിക്കുക.

എതിരാളി പറഞ്ഞു...

അറിഞ്ഞിടത്തോളം ഈ അബ്ദുസമദ്‌ എന്ന് പേരുള്ള ഹരജിക്കാരന്‍ ഒരു ഖാദിയാനിയാണു. അയാള്‍ ഇസ്‌ലാം തന്നെ നിരോധിക്കണമെന്ന് പറഞ്ഞ്‌ ഹരജി ഫയല്‍ ചെയ്യാതിരുന്നത്‌ ഭാഗ്യം!! ജമാഅത്തെ ഇസ്‌ലാമിയെ എല്ലാവര്‍ക്കും അറിയാം. ചില 'മതേതര നാട്യക്കര്‍' അവരുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി ആ സംഘടനെയെ പരമാവധി തെറ്റിദ്ദരിപ്പിക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ട്‌ എന്നുള്ളത്‌ സത്യം. എന്നിരുന്നാലും എത്രയോ വര്‍ഷമായിട്ട്‌ നമ്മുടെ കണ്‍മുന്‍പില്‍ പ്രവര്‍ത്തിച്ചു കാണിച്ചതും കുത്സിത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നതും രണ്ടും രണ്ടാണു. അത്‌ മനസ്സിലാക്കിയിട്ടു തന്നെയാണു നല്ലവരായ എത്രയോ ആളുകള്‍ (ഉന്നത പദവികളിലിരിക്കുന്നവര്‍ മുതല്‍ സാധാരണക്കാര്‍ വരെ) ജമാഅത്തെ ഇസ്‌ലാമിയെ അകമഴിഞ്ഞ്‌ പിന്തുണക്കുന്നത്‌. ഉള്ള ഒരു സംഗതി നമുക്ക്‌ കാണിച്ചുകൊടുക്കാന്‍ കഴിയും. ഇല്ലാത്ത കാര്യങ്ങള്‍ക്ക്‌ എങ്ങിനെ തെളിവുണ്ടാക്കും?! വേണമെങ്കില്‍ കള്ള തെളീവുണ്ടാക്കാം പക്ഷേ, അതിണ്റ്റെയും വിജയ സാധ്യത എത്രത്തോളം. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഭീകരരായിരിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ മൂന്നേ മൂന്ന് പേരാണെന്ന് തോന്നുന്നു. ഹമീദ്‌ ചേന്ദമംഗല്ലൂര്‍, എം എന്‍ കാരശ്ശേരി, ഇ എ ജബ്ബാര്‍. ഇവരെഴുതികൂട്ടിയ ചവറുകള്‍ എതെങ്കിലും കാലത്തെങ്കിലും ശരി എന്ന് പറയണമെങ്കില്‍ അവര്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി ഭീകരരായെ പറ്റൂ. അല്ലെങ്കില്‍ വെറും ചവറുകള്‍ എഴുതി കാലം കഴിച്ചവര്‍ എന്ന് ജനം അവരെ പറ്റി കരുതും. എന്തായിരുന്നാലും എല്ലാ വിധ തീവ്രവാദ പ്രവര്‍ത്തികളെയും എതിര്‍ക്കുന്ന എന്നാല്‍ സമൂഹത്തിണ്റ്റെ നന്‍മക്ക്‌ വേണ്ടി മാത്രം അഹോരാത്രം പണിയെടുക്കുന്ന ഈ പ്രസ്ഥാനത്തിനെതിരില്‍ ഈ ചവറു കുറിപ്പുകളല്ലാതെ എന്തോന്ന് കിട്ടാന്‍. എന്നിരുന്നാലും നമ്മുടെ മതേതര നാട്യക്കാര്‍ കണ്ണടച്ചു പിടിച്ചിരിക്കും.

വീകെ. പറഞ്ഞു...

Dear Br. Latheef, I am an occasional visitor to your blog and had a chance to go thru some of the articles. I appreciate your effort to reveal the real face of JIH as well as Islam. At the same time, I wish you could actively interfere in net forums and other blogs where there are plenty of maltreated articles against Islam and JIH. I hardly see any valuable comments with base & facts. May almighty help you in your loyal effort for his sake.

CKLatheef പറഞ്ഞു...

@എതിരാളി,

ഹരജിക്കാരന്‍ ഖാദിയാനിയാണെങ്കില്‍ അത്തരമൊരു ഹരജിയില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു പ്രാചകന്റെ ആഗമനത്തിന് ശേഷം സംഭവിക്കുക, അദ്ദേഹത്തെ നിഷേധിക്കുന്നവര്‍ ഒന്നടങ്കം അവിശ്വാസികളായി മാറുകയും നരകത്തിന് അവകാശികളായി തീരുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഖാദിയാനിസത്തെ സംബന്ധിച്ച് അവരുടെ തന്നെ ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള എനിക്ക് ഈ പുതിയ പ്രവാചകന്റെ ആഗമനത്തോടെ എന്താണ് ഇവിടെ പുതുതായി സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ഒരു പ്രവാചകന്‍ ആഗതമാകുന്നത് നേരത്തെ വന്ന പ്രവാചകന്റെ അധ്യാപനങ്ങള്‍ വിസ്മൃതമാക്കുമ്പോഴാണ്. അതിനൊക്കെ പുറമെ മുഹമ്മദ് നബി അന്ത്യപ്രവാചകനാണ് എന്ന ഖുര്‍ആന്‍ സൂക്തങ്ങളെയും നബിവചനങ്ങളെയും വ്യാഖ്യാനിച്ച് ഇനിയും ഒരു നിഴല്‍ നബിക്ക് സാധ്യതയുണ്ടെന്ന് വാദവും സ്വീകാര്യമായി തോന്നിയിട്ടില്ല. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഇക്കാര്യത്തില്‍ അവരെ പിന്തുണച്ചതില്‍ ഇസ്‌ലാഹികളുണ്ടെന്ന് ഖാദിയാനികളുടെ തന്നെ പരാമര്‍ശമാണ് ഏറെ അത്ഭുതകരം. ഖാദിയാനികള്‍ വല്ലാതെ വെറുക്കുന്ന ഇസ്‌ലാമിനെ നിലക്കുനിര്‍ത്താന്‍ ജമാഅത്തെ ഇസ്ലാമിയുടെ നിരോധം ഉപകരിക്കും എന്ന ചിന്തയായിരിക്കാം. ജമാഅത്തിന് നേരെ തിരിയാന്‍ ഖാദിയാനികളെ പ്രേരിപ്പിക്കുന്നത്. പക്ഷെ സത്യത്തിന് പിന്തുണ നല്‍കുക അല്ലാഹുവിന്റെ നടപടിക്രമമാണ് അവസാനം സത്യം വിജയിക്കുക തന്നെ ചെയ്യും.ഈ സംഘടനാ കുടിപ്പകയില്‍ ആ ഹരജി ദേശദ്രോഹത്തിലുള്ള പ്രതികരണായി സ്വീകരിക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്. എന്നാലും കോടതിക്ക് തുടര്‍ അന്വേഷണത്തിനുത്തരവിടുക എന്നതാല്ലാതെ വേറെ മാര്‍ഗമില്ലല്ലോ.

CKLatheef പറഞ്ഞു...

@എതിരാളി,

ഹരജിക്കാരന്‍ ഖാദിയാനിയാണെങ്കില്‍ അത്തരമൊരു ഹരജിയില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു പ്രാചകന്റെ ആഗമനത്തിന് ശേഷം സംഭവിക്കുക, അദ്ദേഹത്തെ നിഷേധിക്കുന്നവര്‍ ഒന്നടങ്കം അവിശ്വാസികളായി മാറുകയും നരകത്തിന് അവകാശികളായി തീരുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഖാദിയാനിസത്തെ സംബന്ധിച്ച് അവരുടെ തന്നെ ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള എനിക്ക് ഈ പുതിയ പ്രവാചകന്റെ ആഗമനത്തോടെ എന്താണ് ഇവിടെ പുതുതായി സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ഒരു പ്രവാചകന്‍ ആഗതമാകുന്നത് നേരത്തെ വന്ന പ്രവാചകന്റെ അധ്യാപനങ്ങള്‍ വിസ്മൃതമാക്കുമ്പോഴാണ്. അതിനൊക്കെ പുറമെ മുഹമ്മദ് നബി അന്ത്യപ്രവാചകനാണ് എന്ന ഖുര്‍ആന്‍ സൂക്തങ്ങളെയും നബിവചനങ്ങളെയും വ്യാഖ്യാനിച്ച് ഇനിയും ഒരു നിഴല്‍ നബിക്ക് സാധ്യതയുണ്ടെന്ന് വാദവും സ്വീകാര്യമായി തോന്നിയിട്ടില്ല. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഇക്കാര്യത്തില്‍ അവരെ പിന്തുണച്ചതില്‍ ഇസ്്‌ലാഹികളുണ്ടെന്ന് ഖാദിയാനികളുടെ തന്നെ പരാമര്‍ശമാണ് ഏറെ അത്ഭുതകരം. ഖാദിയാനികള്‍ വല്ലാതെ വെറുക്കുന്ന ഇസ്്‌ലാമിനെ നിലക്കുനിര്‍ത്താന്‍ ജമാഅത്തെ ഇസ്ലാമിയുടെ നിരോധം ഉപകരിക്കും എന്ന ചിന്തയായിരിക്കാം. ജമാഅത്തിന് നേരെ തിരിയാന്‍ ഖാദിയാനികളെ പ്രേരിപ്പിക്കുന്നത്. പക്ഷെ സത്യത്തിന് പിന്തുണ നല്‍കുക അല്ലാഹുവിന്റെ നടപടിക്രമമാണ് അവസാനം സത്യം വിജയിക്കുക തന്നെ ചെയ്യും. ഈ സംഘടനാ കുടിപ്പകയില്‍ ആ ഹരജി ദേശദ്രോഹത്തിലുള്ള പ്രതികരണായി സ്വീകരിക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്. എന്നാലും കോടതിക്ക് തുടര്‍ അന്വേഷണത്തിനുത്തരവിടുക എന്നതാല്ലാതെ വേറെ മാര്‍ഗമില്ലല്ലോ.

CKLatheef പറഞ്ഞു...

പ്രിയ വീകെ.

താങ്കളുടെ പ്രോത്സാഹാനാജനകമായ വാക്കുകള്‍ക്ക് നന്ദി. ഞാന്‍ ബൂലോകത്തേക്ക് കടന്നുവന്നതുതന്നെ മറ്റുപലരെയും പോലെ മറ്റുബ്ലോഗുകളില്‍ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടാണ്. ഏതാനും മാസങ്ങള്‍ അങ്ങനെ ചെലവഴിച്ചിട്ടുണ്ട്. ശ്രമം നിരാശാജനകമായിരുന്നെന്ന് അഭിപ്രായമില്ല എങ്കിലും ഉദ്ദേശിച്ചത്ര ഫലം ചെയ്യുന്നതായിരുന്നില്ല. പല ചര്‍ചകളും തുടങ്ങിവെക്കുന്നത് തന്നെ ആ വിഷയം ചര്‍ചചെയ്യാനല്ല മറിച്ച് ആ സംഭവം നിമിത്തമായി എടുത്ത് ഇസ്‌ലാമിനെ ആക്രമിക്കാനാണ്. അതുകൊണ്ടുതന്നെ വിഷയത്തിലൊതുങ്ങാതെ എവിടെ എന്ത് വിഷയം ചര്‍ചചെയ്താലും യുക്തിവാദികളും ഇസ്‌ലാം വിമര്‍ശകരും ചൊല്ലിപഠിച്ച ആരോപണങ്ങള്‍ ഒന്നൊഴിയാതെ പകര്‍ത്തിവെക്കും. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് പ്രത്യേകം പ്രത്യേകം ചര്‍ചചെയ്യാനുദ്ധേഷിച്ചാണ് ഞാന്‍ പോസ്റ്റുകളിട്ടുതുടങ്ങിയത്. സത്യം മനസ്സിലാക്കണമെന്നാഗ്രഹിക്കുന്നവര്‍ ഇവിടെ വരികയും വായിക്കുകയും ചെയ്യുന്നു എന്നാണ് എന്റെ അനുഭവം. മറ്റേത് ഇസ്്‌ലാം വിമര്‍ശന ബ്ലോഗിനെക്കാളും ഇപ്പോള്‍ വായനക്കാര്‍ ഇവിടെ വരുന്നുണ്ട് എന്നത് സന്തോഷകരമാണ്. ആവശ്യമെങ്കില്‍ സമയലഭ്യത അനുസരിച്ച് ഇനിയും അത്തരം ഇടപെടലുകള്‍ നടത്താം. അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും നന്ദി.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

CKLatheef : "..... കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഇക്കാര്യത്തില്‍ അവരെ പിന്തുണച്ചതില്‍ ഇസ്്‌ലാഹികളുണ്ടെന്ന് ഖാദിയാനികളുടെ തന്നെ പരാമര്‍ശമാണ് ഏറെ അത്ഭുതകരം....."

മകന്‍ മരിച്ചിട്ടാണെങ്കിലും ശരി മരുമകളൂടെ കണ്ണുനീറ്‍ കണ്ടാല്‍ മതി എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണു ധീരമുജാഹിദുകളുടെ നയം!

ZAHEER പറഞ്ഞു...

Regarding Kerala Islahi's involvement in Abdus samad's petition agains JIH, one of my friend raised a question to Mujahid team ,with full address and email (atleast to get reply via post or email), during their 'madham guankamkshyayanu' program. Till now, he did not get reply and they never object their involvment this matter. See the path of 'salafis' in Kerala.

Ahamed UAE

aeroplane പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കാന്‍ ഹരജി ഫയല്‍ ചെയ്ത സംഘടനയില്‍ കേരള നടുവതുല്‍ മുജാഹിദ്ദീന് പങ്കില്ലെന്ന് മുജാഹിദ്‌ ബാലുശ്ശേരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK