ജമാഅത്തെ ഇസ്ലാമിയും ആര്.എസ്.എസ് ഉം തമ്മിലുള്ള സാമ്യതയെന്താണ്?. ഈ ചോദ്യത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഒരു കമ്മ്യൂണിസ്റ്റ് സുഹൃത്ത് നല്കിയ മറുപടിയുടെ ചുരുക്കം ഇവിടെ പറയാം. അതിങ്ങനെയാണ്. '"രണ്ടും രണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളാണ്. രണ്ടിനെയും അടിയന്തിരാവസ്ഥയിലും അതിന് ശേഷം ബാബരിമസ്ജിദ് തകര്‍ത്തപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ട്. രണ്ട് സംഘടനകള്‍ക്കും പിന്നീട് പ്രവര്‍ത്താനുമതി ലഭിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി നേരിട്ട് കലാപത്തില്‍ പങ്കെടുക്കാത്തത് പോലെ ആര്.എസ്.എസും നേരിട്ട് ഇടപെടാറില്ല. രണ്ട് സംഘടനകളും പിന്നില്‍നിന്ന് അത്തരം കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് ചെയ്യാറ്. ഒന്ന് ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മറ്റൊന്ന് ഇസ്്ലാമിക രാഷ്ട്രത്തിന് വേണ്ടി ശ്രമിക്കുന്നു. എന്ന ചെറിയ വ്യത്യാസം ഉണ്ടെങ്കിലും മതേതരസ്നേഹികളെ സംബന്ധിച്ചിടത്തോളം രണ്ടും അപകടകരമാണ്." മാതൃഭൂമി, മനോരമ, ദേശാഭിമാനി എന്നീ പത്രങ്ങള്‍ വായിക്കുകയും അത്യാവശ്യം ടി.വി. കാണുകയും ചെയ്യുന്ന ഒരു ശരാശരി മലയാളി ഇപ്പോഴും ഇതുതന്നെയല്ലേ ജമാഅത്തിനെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളത്. ഇത് ഞാന്‍ ഊഹിക്കുന്നത് കേരത്തിലെ നേതാക്കളുടെ ഈ വിഷയകമായ പ്രതികരണം കണക്കിലെടുത്താണ്.
ഇയ്യിടെയായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ മഹാഭൂരിപക്ഷം വരുന്ന കേരളീയരുടെ മേല്ധാരണകളെ ഒരു പുനര്‍വിചന്തനം ചെയ്യാന്‍ ഈ സന്ദര്‍ഭം നിര്‍ബന്ധിക്കുന്നുണ്ട്. ജമാഅത്തിനെ മനസ്സിലാക്കിയ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും അടുത്ത് പരിചയപ്പെട്ട മറ്റുള്ളവര്‍ക്കും ജമാഅത്ത്-ആറെസ്സെസ്സ് താരതമ്യത്തിലെ യുക്തി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. അതേ പ്രകാരം ആര്. എസ്. എസ് പ്രവര്‍ത്തകര്‍ക്കും അതിനെ മനസ്സിലാക്കിയവര്‍ക്കും ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കില്‍ ആര്.എസ്.എസുമായി അതിന് വിദൂര ബന്ധം പോലുമില്ല എന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടില്ല.
പക്ഷെ ചിലര്‍ക്ക് ജമാഅത്തെ ഇസ്ലാമി എന്നാല്‍ ആര്.എസ്. എസ്സിന്റെ പ്രതിരൂപമാണ്. അത് പ്രചരിപ്പിക്കാന്‍ അവര്‍ അത്യാധ്വോനം ചെയ്യുന്നുണ്ട്. എന്താണ് അതുകൊണ്ടുള്ള നേട്ടമെന്ന് എനിക്കറിയില്ല.
ജമാ അത്തെ ഇസ്ലാമി ആര് എസ്സ് എസ്സിന്റെ പ്രതിരൂപം ! [മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഹമീദ് ചേന്നമംഗലൂര്‍ എഴുതിയ ലേഖനത്തോട് അനുകൂലമായി പ്രതികരിച്ചു കൊണ്ട് ശ്രീ എം എ കാരപ്പഞ്ചേരി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പാണ് ഞാന്‍ കണ്ട ഈ വിഷയത്തില്‍ വന്ന അവസാന വിശകലനം അതിലും അദ്ദേഹം ജമാഅത്തിനെതിരെ പതിവായി ഉന്നയിക്കാറുള്ള ചില ആരോപണങ്ങള്‍ പറയുന്നതല്ലാതെ ഏതെല്ലാം തലത്തില്‍ ജമാഅത്തെ ഇസ്ലാമി ആര്.എസ്.എസുമായി സമാനതകള്‍ പങ്കുവെക്കുന്നു എന്ന് പറഞ്ഞിട്ടില്ല. ഇത്തരം അസംബന്ധലേഖനങ്ങള് വായിച്ചാണ് ഭൂരിപക്ഷം പേരും ഈ സാമ്യത ആരോപിക്കുന്നത്. അവര്‍ക്ക് ജമാഅത്തിനെ അറിയില്ല. എന്നാല്‍ കുറച്ചൊക്കെ ആര്. എസ്.എസിനെ അറിയാം. അവര്‍ പറയുന്നത് പോലെ ഭാരതത്തിന്റെ രക്ഷക്ക് സ്വയം സേവനസന്നദ്ധരായി വന്ന സാസ്കാരിക സംഘം എന്ന നിലക്കുള്ള വിധത്തിലല്ല. ഇന്ത്യയുടെ സമാധാനാത്തിനും ശാന്തിക്കും ഭീഷണിയായ, ഇന്ത്യയിലിന്നേവരെ നടന്ന ഏത് സംഘടനത്തിലും ഒളിഞ്ഞോ തെളിഞ്ഞോ സഹായം നല്കിയ, ഇയ്യിടെയായി മിക്ക സ്ഫോടനങ്ങളിലും പങ്കുള്ള ഒരു ആര്.എസ്.എസിനെയാണ് പൊതുജനങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളത്. ഇതുപോലെയാണ് ജമാഅത്തെ ഇസ്ലാമിയും എന്ന് കേള്‍ക്കുന്നവര്‍ മനസ്സിലാക്കണം അത്രയേ ഉള്ളൂ. ഇനി മുഴുവന്‍ രൂപം കിട്ടിയില്ലെങ്കിലും അപകടകരം എന്ന ഒരു ഏകദേശ ചിത്രം ലഭിച്ചാല്‍ അവര്‍ സംതൃപ്തരായിരിക്കും.
ജമാഅത്തെ ഇസ്ലാമിയെയും ആര്.എസ്.എസിനെയും കുറിച്ച് ഇയ്യിടെ പത്രത്തില്‍ വന്ന വാര്‍ത്തകള്‍ ഈ താരതമ്യത്തിലെ വൈരുദ്ധ്യം പെട്ടെന്ന് കണ്ടെത്താന്‍ സഹായകമാകും. അതിനാല്‍ ഓര്മപ്പെടുത്താന് മാത്രമായി അവ ഇവിടെ നല്‍കുകയാണ്.
Thursday, July 8, 2010
{{{ ന്യൂദല്‍ഹി: സ്ഫോടനക്കേസുകളില്‍ ഹിന്ദുത്വ ഭീകരരുടെ പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ നേതാക്കളെ തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാന്‍ ബി.ജെ.പി, ആര്.എസ്.എസ് പദ്ധതി. മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് മദന്‍ ദാസ് ദേബി, ബി.ജെ.പി നേതാക്കളായ രാജ്നാഥ് സിങ് , അനന്ത്കുമാര്‍, രാംലാല്‍ എന്നിവരുമായി ചൊവ്വാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ ചുമതലയുള്ള രണ്ട് നേതാക്കളോട് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്ന് അവധിയില്‍ പ്രവേശിക്കാന്‍ ആര്.എസ്.എസ് നിര്‍ദേശം നല്കി.
ഹൈദരാബാദ്, മാലേഗാവ്, അജ്മീര്‍ സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ ഝാര്‍ഖണ്ഡിലെയും മധ്യപ്രദേശിലെയും ആര്.എസ്.എസ് നേതാക്കളായ അശോക് ബെറി, അശോക് വര്ശ്നി എന്നിവരോടാണ് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഉത്തര്‍പ്രദേശിന്റെ സംസ്ഥാന ചുമതലയുള്ള അശോക് ബെറി ആര്.എസ്.എസ് ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ്. ഝാര്‍ഖണ്ഡിന്റെ സംസ്ഥാന ചുമതലയാണ് ആര്.എസ്.എസ് നേതാവായ അശോക് വര്ശ്നിക്കുള്ളത്. സംഘടനക്കുള്ളില്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ ഹിന്ദുത്വഭീകരരാണ് ഇവരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആര്.എസ്.എസ് വൃത്തങ്ങള്‍ പറഞ്ഞു.
നിരവധി സ്ഫോടനക്കേസുകളില്‍ മുതിര്‍ന്ന ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെയാണ് മുഖംരക്ഷിക്കാന്‍ ബി.ജെ.പിയും ആര്.എസ്.എസും പദ്ധതി തയാറാക്കിയത്. ബി.ജെ.പി, ആര്.എസ്.എസ് ഉന്നത നേതാക്കള്‍ ഇതിനായി നടത്തിയ ചര്‍ച്ചയില്‍ സ്ഫോടനക്കേസുകളില്‍ പ്രതികളായവര്‍ക്ക് രാഷ്ട്രീയ-നിയമ സഹായങ്ങള്‍ നല്‍കേണ്ടെന്ന് ധാരണയിലെത്തിയിരുന്നു. }}}
പ്രതികളെ സംരക്ഷിച്ചത് ആര്.എസ്.എസ് നേതാക്കളെന്ന് സി.ബി.ഐ
Sunday, July 11, 2010
{{{ ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് 2007ല്‍ നടന്ന അജ്മീര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയത് ആര്.എസ്.എസ് നേതാക്കളെന്ന് സി.ബി.ഐ. ഉത്തര്‍പ്രദേശിലെ ആര്.എസ്.എസ് നേതാക്കളായ അശോക് ബെറി, അശോക് വര്‍ഷ്നെ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐയുടെ വെളിപ്പെടുത്തല്‍. സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍നിന്ന് അവധിയില്‍ പ്രവേശിക്കാന്‍ ഈ രണ്ടു നേതാക്കള്‍ക്കും ആര്.എസ്.എസ് നേതൃത്വം കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഉത്തര്‍ പ്രദേശിന്റെ സംസ്ഥാന ചുമതലയുള്ള അശോക് ബെറി ആര്.എസ്.എസ് ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ്. ഝാര്‍ഖണ്ഡിന്റെ സംസ്ഥാന ചുമതലയാണ് ആര്.എസ്.എസ് നേതാവായ അശോക് വര്ഷ്നെക്കുള്ളത്.
സംഘടനയുടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളോട് അവധിയില്‍ പ്രവേശിക്കാന്‍ ആര്.എസ്.എസ് നിര്‍ദേശം നല്‍കിയത്. .... (പൂര്‍ണമായി വായിക്കാന്‍)}}}
ഉത്തര്‍ പ്രദേശിന്റെ സംസ്ഥാന ചുമതലയുള്ള അശോക് ബെറി ആര്.എസ്.എസ് ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ്. ഝാര്‍ഖണ്ഡിന്റെ സംസ്ഥാന ചുമതലയാണ് ആര്.എസ്.എസ് നേതാവായ അശോക് വര്ഷ്നെക്കുള്ളത്.
സംഘടനയുടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളോട് അവധിയില്‍ പ്രവേശിക്കാന്‍ ആര്.എസ്.എസ് നിര്‍ദേശം നല്‍കിയത്. .... (പൂര്‍ണമായി വായിക്കാന്‍)}}}
ജമാഅത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ല: സര്‍ക്കാര്‍
{{{ കൊച്ചി: ജമാഅത്തെ ഇസ്ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.
20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് എന്നിരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി.}}}
ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേ വരേ നടന്ന ഒരു സംഘടനത്തിലും ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് ഇതുവരെ ആരോപിക്കപ്പെട്ടിട്ടുപോലുമില്ല. എന്നിട്ടല്ലേ പ്രതി ചേര്‍ക്കല്‍. ഇന്ത്യയിലിന്നോളം സൂക്ഷനിരീക്ഷണം നടത്തപ്പെട്ട ഒരു സംഘടനയാണിത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
അതൊക്കെ ശരി പക്ഷേ മൗദൂദിയുടെ പുസ്തകങ്ങള്‍ എന്തൊക്കെ പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവുമാണ് എന്നാണ് പിന്നെത്തെ വാദം. മതേതരജനാധ്യപത്യവിരുദ്ധമെന്ന് പറയുന്നതും അവയോട് ചിലവശങ്ങളിലെ താത്വികമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പോകുന്നു. പിടിച്ചാണ് ഇപ്പോഴും ജമാഅത്ത് തീവ്രവാദ സംഘടന എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നത്. ജമാഅത്ത് സാഹിത്യത്തില്‍ ഏത് ഭാഗമാണ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. ആത്മാര്‍ഥമായി തന്നെ കാരണം അത്തരം ഭീകരത ഇസ്ലാമിക വിരുദ്ധമായതിനാല്‍ അതിന് പ്രോത്സാഹനകരമാകുന്ന ഭാഗം ഏതാണെന്നറിയാനുള്ള താല്പര്യം അതിന്റെ പ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ ചിലര്‍ പറയാറുള്ളത് മൊത്തം സന്ദേശം ഭീകരമാണ് എന്നാണ്. എന്നാല്‍ ഈ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുയും ചെയ്യുന്ന സംഘം മൊത്തെത്തില്‍ ഭീകരമാകേണ്ടേ എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല എന്നതിനുള്ള മറുപടി തിരയുന്നതിന്റെ ഭാഗമാണ്. ജമാഅത്തുമായി അല്പസ്വല്പം അടുക്കുകയും പിന്നീട് പിണങ്ങി പോകുകയും ചെയ്ത സിമിയും അതിനെ നിരോധിച്ചപ്പോള്‍ അവരില്‍ ചിലരും പിന്നീട് മറ്റു വിവിധ സംഘടനകളില്‍നിന്ന് പുറത്ത് വന്നവരും ചേര്‍ന്ന് രൂപം കൊണ്ട എന്‍.ഡി.എഫിന്റെയുമൊക്കെ പിതൃത്വം മൗദൂദിയില്‍ കെട്ടിവെച്ച് തങ്ങളുടെ അസംബന്ധവാദത്തിനുള്ള മറുചോദ്യത്തിന് ഉത്തരം ശരിയാക്കാന്‍ ശ്രമിക്കുന്നത്. ജമാഅത്തിലുള്ളവരെ മൗദൂദിയുടെ പുസ്തക വായന ഭീകരവാദികളോ തീവ്രവാദികളോ ആക്കുന്നില്ല. എന്നാല്‍ സുന്നികളിലെയും ഇസ്ലാഹികളിലെയും മൗദൂദിയുടെ വായനക്കാര്‍ ഭീകരവാദികളും തീവ്രവാദികളുമാകുന്നു എന്നാണോ ഈ പറയുന്നവര്‍ അര്‍ഥമാക്കുന്നത്.
12 അഭിപ്രായ(ങ്ങള്):
ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ഇവിടെ പറയുന്നത് ചര്‍ചയെ സഹായിക്കും. ഇവിടെ വിഷയം മേല്‍ സൂചിപ്പിക്കപ്പെട്ട് രണ്ട് സംഘടനകള്‍ തമ്മിലുള്ള താരതമ്യം എത്രത്തോളം നീതീകരിക്കാം എന്നതാണ്.
theerchayayum azhathil padikkenda vishayamanithu.........
കേരളത്തിലെ ചില മതേതര നാട്യക്കാരും ഹമീദ്-കാരശ്ശേരി പ്രേതബാധിതരും ജമാഅത്തെ ഇസ്ലാമിയെ ആര് എസ് എസിനൊപ്പം കൂട്ടികെട്ടാന്‍ കുറച്ചധികം കാലമായി 'ഉറക്കമിളക്കുന്നു'. ചില പാവങ്ങളെങ്കിലും അതില്‍ ചിലതൊക്കെ വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. അവയിലൊന്നാണു ആര് എസ് എസ് കലാപം ചെയ്യുന്നതോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തികളും ചെയ്യുന്നുണ്ടെന്നും അതുപോലെയാണു ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതും എന്നാണു ഇവര്‍ നാഴികക്ക് നാല്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്നത്. സത്യമെന്താണു? ജമാഅത്തെ ഇസ്ലാമി എതെങ്കിലും കലാപത്തിലോ അക്രമത്തിലോ ഒളിഞ്ഞോ തെളിഞ്ഞോ പങ്കെടുത്തിട്ടുണ്ടോ? ഇല്ല എന്നു തന്നെയാണുത്തരം. പകരം കലാപബാധിതര്‍ക്കും അക്രമികളൂടെ ഇരയായവര്‍ക്കും ജാതി മതം നോക്കാതെ കഴിയുന്ന സഹായം ചെയ്യാറുമുണ്ട്. അതിണ്റ്റെ പേരില്‍ മുസ്ളിം സമുദായത്തില്‍ നിന്നു തന്നെ അവര്‍ക്ക് വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. ആര് എസ് എസും ദുരിതാശ്വാസം ചെയ്യാറുണ്ട് ജാതിയും മതവും നോക്കിമാത്രം. കലാപങ്ങളിലാകട്ടെ ആര് എസ് എസിനു വ്യക്തമായി പങ്കുണ്ടാകാറുണ്ട്. അപ്പോള്‍ മതേതര നാട്യക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രധാന ആരോപണം ഇത് 'വെറും മുഖം മൂടി'യാണെന്നാണു. അറുപതു വര്‍ഷം പ്രവര്‍ത്തിച്ചിട്ടും ഈ 'മുഖം മൂടി' ഒന്നഴിച്ചുകാണിക്കാന് ഇവര്‍ക്കായില്ലെന്ന് മാത്രം (എങ്ങിനെ അഴിക്കാന്‍ ഉള്ളതല്ലേ അഴിക്കാന്‍ പറ്റൂ). പിന്നെ ഇവരുടെ കൈയിലുള്ള ഒരു വേല എന്നുള്ളത് എവിടെ ബോംബ് പൊട്ടിയാലും (ഗുണ്ടല്ല കെട്ടോ) അതില്‍ മൌലാന മൌദൂദിയുടെ സാന്നിധ്യം കണ്ടുപിടിക്കലാണു. ഈയടുത്ത കാലത്തു പോലും അത്തരം 'തമാശക്ക്' ഒരു കുറവും ഇല്ല. തടിയണ്റ്റവിട നസീറിനു മഅദനി മൌദൂദിയുടെ പുസ്തകം വായിക്കാന്‍ നല്കി എന്നാണു ആരോപണം. ഇതിലെ 'തമാശ' ഇതാണു.
1. മഅദനി ഒരു അടിയുറച്ച സുന്നീ വിശ്വാസിയാണു. മഅദനിക്കെന്നല്ല സുന്നീ വിഭാഗത്തില്‍ പെട്ട ഒരാളും മൌദൂദിയുടെ പുസ്തകം ഒന്ന് 'തൊട്ട്' നോക്കുക പോലും ഇല്ല. പിന്നല്ലേ വേറൊരാള്‍ക്ക് വായിക്കാന്‍ നല്‍കുന്നത്. അത്രത്തോളം വിരോധമാണു മൌദൂദിയോട് ഇവര്‍ക്ക്.
2. ഈ ആരോപണത്തിനു മഅദനിയുടെ മറുപടി അതിലേറേ രസകരമാണു. "ഇ എം എസിണ്റ്റെ പുസ്തകം ഒരാള്‍ക്ക് നല്കി അയാളോട് മുസ്ളിം ലീഗില്‍ ചേരാന്‍ പറഞ്ഞാല്‍ എങ്ങിനെയിരിക്കും?!!" അത്രത്തോളം വിഡ്ഡിത്തരമുണ്ട് ഈ ആരോപണത്തില്‍. ഇതൊന്നും സധാരണ ജനങ്ങള്ക്കറിയില്ലഅതിലും പരാജയപെട്ടാല്‍ ഖുര്‍ആന്‍ വായിച്ചിട്ടാണു അയാള്‍ ബോംബ്ബ് പൊട്ടിച്ചത് എന്ന് പറഞ്ഞുകളയും (എതായാലും ഖുര്‍ആന്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ പ്രിണ്റ്റ് ചെയ്തതതാണെന്ന് ഇതുവരെ ഒരു 'ജബ്ബാറും' എഴുതാത്തത് ഭാഗ്യം!!).
ആര് എസ് എസ്സുകാര്ക്കിട്ടു പണിയാന്‍ എല്ലാവരും ഒറ്റക്കെട്ടാ. അവര്‍ മാത്രമല്ലേ ഹിന്ദുക്കളുടെ കാര്യം അന്യോഷിക്കാന്‍ മെനക്കെടുന്നുള്ളൂ. അപ്പോപ്പിന്നെ അവന്മാര്ക്കിട്ടു പണി കൊടുക്കേണ്ടേ? അവന്മാര് ഇല്ലായിരുന്നെങ്കി ഹിന്ദുക്കള്‍ കോണ്‍ഗ്രസിനും ഇടതന്മാര്ക്കും മുസ്ലീം നേതാക്കള്‍ക്കും കപ്പം കൊടുത്തു ജീവിക്കേണ്ടി വന്നേനെ.
അഭിപ്രായം പറഞ്ഞ
ജയരാജ് മുരുക്കുംപുഴ,
കുരുത്തംകെട്ടവന്,
ശിവ എല്ലാവര്ക്കും നന്ദി.
@ശിവ
താങ്കളുടെ കമന്റ് ഈ ചര്‍ചയില്‍ ഏറെ പ്രസക്തമാണ്. ഒരോ മതവിഭാഗത്തിലെയും ഇത്തിരി തീവ്രവാദികളും ഭീകരവാദികളും വാദിക്കുന്നത് തങ്ങളില്ലായിരുന്നെങ്കില്‍ ആ മതത്തിന്റെ അസ്തിത്വം പോലും ഉണ്ടാകുമായിരുന്നില്ല എന്ന് തന്നെയായിരിക്കും. എന്റെ അനുഭവത്തില്‍ ഇന്ത്യയില്‍ മുസ്ലിംകളിലെ ഏതെങ്കിലും തീവ്രവാദപ്രവര്ത്തനസംഘങ്ങള്ക്ക് മൊത്തം ഇസ്ലാമിക സമൂഹത്തിന്റെ പുര്‍വകാല സംരക്ഷണം അവകാശപ്പെടാവുന്ന ഒരു സ്ഥിതിവിശേഷം ഇതുവരെ മുസ്ലിം സമൂഹം വകവെച്ചുനല്കിയിട്ടില്ല. അവയിലെ ഒറ്റപ്പെട്ട ചെറുത്ത് നില്‍പ്പ് സംഘത്തിന് അത്തരം ഒരു ആഗ്രഹമുണ്ടെങ്കില്‍ തന്നെയും. എന്നാല്‍ താങ്കളീ അഭിപ്രായം പറഞ്ഞിട്ട് അതിനെതിര് പറയാന്‍ ഇവിടെ ആരും ശ്രമിച്ചുകണ്ടില്ല. താങ്കളുടെ ഈ വാദത്തിലൂടെ ജമാഅത്തെ ഇസ്ലാമിയുമായി ആര്.എസ്.എസ്സിനുള്ള പ്രകടമായ ഒരു വ്യത്യാസം താങ്കള്‍ സമ്മതിച്ചിരിക്കുകയാണ്. ജമാഅത്ത് ഒരിക്കലും തങ്ങളുടെ മസില്‍പവര്‍ ഇന്ത്യയിലെ മുസ്ലിംകള്ക്ക് പ്രതാപം നേടിക്കൊടുക്കുമെന്നോ കൊടുത്തിട്ടുണ്ടെന്നോ പറയില്ല. മറിച്ച് ജമാഅത്ത് നടത്തുന്ന അതുല്യമായ ആശയ സമരം ഇസ്ലാമിനെ യഥാവിധി പ്രതിനിധീകരിക്കാന്‍ ഒരു വിഭാഗത്തെ പ്രാപ്തമാക്കിയതില്‍
വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് അവകാശപ്പെടുന്നത്.
ആര്.എസ്.എസ്. ഇല്ലായിരുന്നെങ്കില്‍ ഹിന്ദുക്കള്‍ കപ്പം കൊടുത്ത് ജീവിക്കേണ്ടി വരുമായിരുന്നു എന്ന വാദം എത്ര മാത്രം ശരിയാണ് എന്ന് എനിക്കറിയില്ല. ആ കാക്കിയും കുറുവടിയും അതിന്റെ പിന്നില്‍ നടത്തപ്പെട്ട ആസൂത്രിതമായ കാവിവല്‍കരണവും ഇടതും വലതും അവഗണിച്ചതിനാല്‍ ഇന്ത്യക്ക് നഷ്ടപ്പെടുന്നത് അതിന്റെ സമാധാനമാണ് എന്ന കാര്യത്തിലുള്ള ആശങ്ക പങ്കുവെക്കുകയും ചെയ്യുന്നു.
ജമാഅത്തെ ഇസ്ലാമി എതെങ്കിലും കലാപത്തിലോ അക്രമത്തിലോ ഒളിഞ്ഞോ തെളിഞ്ഞോ പങ്കെടുത്തിട്ടുണ്ടോ?
ഇല്ല എന്ന് പറഞ്ഞാല്‍ മാത്രം പോര. അക്രമത്തിലൂടെയുള്ള ആശയ പ്രചാരണത്തെ അതിശക്തമായി എതിര്‍ക്കുന്ന പ്രസ്ഥാനമാണത്. മഅദനി നസീറിനു വായിക്കാന്‍ കൊടുത്തു എന്ന് വന്‍ തെളിവോടുകൂടി എഴുന്നള്ളിച്ച മൗദൂദിയുടെ ജിഹാദ് എന്ന പുസ്തകത്തിന്റെ നാലാം അദ്ധ്യായം (ഇസ്ലാമിന്റെ പ്രചാരണവും വാളും) മതത്തില്‍ ബലപ്രയോഗം പാടില്ലെന്നും ഇസ്ലാമിന്റെ പ്രചാരണം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും പ്രമാണങ്ങളും സംഭവങ്ങളുമുദ്ധരിച്ച് വിശദമാക്കുന്നതാണ്.
തങ്ങള്‍ക്കു അംഗീകരിക്കാന്‍ പറ്റാത്ത ആശയങ്ങള്‍ തീവ്രവാദമാണെന്ന് പറയുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യ വിരോധികള്‍. കാരണം, ആശയ പ്രചാരണത്തിനുള്ള അവകാശം ജനാധിപത്യത്തിലെ അടിസ്ഥാന അവകാശമാണ്. അത് തീവ്രവാദം ആകുന്നതു അതിന്റെ പ്രചാരണത്തിന് അക്രമ മാര്‍ഗം അവലംബിക്കുപോലാണ്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ ആവുന്നതും, മാര്‍ക്സിസ്റ്റുകള്‍ അങ്ങനെ അല്ലാതാവുന്നതും ഈ കാരണം കൊണ്ട് മാത്രമാണ്. ആശയ പ്രചാരണത്തിന് അക്രമ മാര്‍ഗം ഒരു നിലക്കും അനുവദിക്കുകയില്ലെന്ന് ഭരണഘടനയില്‍ എഴുതി വെച്ച്, രൂപീകരിച്ച കാലം തൊട്ടു ഇന്നേ വരെ അതില്‍ ഉറച്ചു നിന്ന എത്ര പ്രസ്ഥാനങ്ങളെ ചൂണ്ടി കാണിക്കാന്‍ കഴിയും?
ഇവിടെ ആര്‍ക്കും അതൊന്നും നോക്കാം നേരമില്ല. കണ്ണടച്ചാല്‍ ഇരുട്ട് ആവില്ലെന്ന് എന്നാണാവോ ഇവരൊക്കെ മനസ്സിലാക്കുക?
രാജ്യം മുസ്ലീങ്ങള്‍ക്കായി വെട്ടി മുറിച്ചില്ലാരുന്നെങ്കി വോട്ട് ബാങ്കിന്റെ ശക്തി കൊണ്ട് ആര്‍എസ്എസ് എന്നല്ല എല്ലാ ഹിന്ദുക്കളെയും രാഷ്ട്രീയക്കാര്‍ നാട് കടത്തുമായിരുന്നു. എന്നിട്ട് രാജ്യം വെട്ടിമുറിച്ചു എന്നും പറഞ്ഞു ആര്‍എസ്എസുകാര്‍ മോങ്ങുന്നത് കാണുമ്പോ ഒരു ചവിട്ടു കൊടുക്കാന്‍ തോന്നും.
രാജ്യത്തിനെ ഇനി ഒന്നൂടെ മുറിച്ചാലും അസംതൃപ്തമുസ്ലീങ്ങള് എല്ലാരും രാജ്യം വിട്ടുപോകുവാണെങ്കി ഈ രാജ്യത്ത് കുറച്ചു സമാധാനം ഉണ്ടാരിക്കും. അവിടെ അവന്മാര് എന്ത് കോപ്പ് വേണേലും കാണിക്കട്ടെ.
@shiva
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ നടത്തിയ നിരന്തര ശ്രമമാണ് നാം അനുഭവിച്ചുകഴിഞ്ഞതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ പ്രയാസങ്ങള്‍. വിഭജനമടക്കം. അതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയായിരുന്നില്ല, സൃഷ്ടിക്കപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഗാന്ധിജിയടക്കമുള്ള നേതാക്കള്‍ ആദ്യഘട്ടത്തില്‍ അതിനെ ചെറുത്തത്. ഇവിടെ ശിവ സൂചിപ്പിച്ച ആ ഭയപ്പാടാകാം ഹിന്ദുത്വശക്തികള്‍ വിഭജനത്തിനായി പിന്തുണനല്‍കാനുള്ള കാരണം. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഇതേ സാമുദായികവാദമോ കേവല മുസ്ലിം ഭരണമോ അല്ല ലക്ഷ്യം വെക്കുന്നത് എന്നതിനാല്‍ വിഭജനത്തെ നിരാകരിക്കുകയായിരുന്നു. ഇവിടെയും ജമാഅത്തും ആര്.എസ്.എസ്സും ഭിന്നമാകുകയാണ്.
@shiva
അസംതൃപ്ത മുസ്ലിംകള് അസംതൃപ്ത ഹിന്ദുക്കള്‍ എന്നിങ്ങനെ ഒരു വിഭാഗം ആദ്യമേ ആ തരത്തില്‍ ജനിക്കപ്പെടുകയല്ല. ന്യായമോ അന്യായമോ ആകട്ടെ ചില അനുഭവങ്ങള്‍ മതവിശ്വാസികളില്‍ ഒരു വിഭാഗത്തെ അസംതൃപ്തരാക്കുകയാണ്. അസംതൃപ്തി വളരാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി അതില്ലാതാക്കി പ്രശ്നങ്ങള്‍ പരിഹരിക്കുക ഭരണകൂടത്തിന്റെ ചുമതലയാണ്. വീണ്ടും ഒന്നല്ല പലതായി മുറിച്ചാലും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുകയേ ചെയ്യൂ.
ഒന്നുകൂടി പറയാം ജമാഅത്തെ ഇസ്്ലാമി അത്തരത്തിലൊരു അസംതൃപ്ത വിഭാഗമല്ല. ഇന്ത്യയില്‍ ജനിക്കാനും ജീവിക്കാനും കഴിഞ്ഞതില്‍ പൂര്ണസംതൃപ്തര് തന്നെയാണ് എന്നാണ് എന്റെ അറിവ്. ഇന്ത്യയിലെ ജനങ്ങളില്‍ മഹാഭൂരിഭാഗവും ഇസ്്ലാമിക സന്ദേശം ലഭിക്കാത്തവരാണ്. അവര്‍ക്ക് ദൈവിക സന്ദേശത്തിന്റെ പ്രബോധനമാണ് ജമാഅത്തെ ഇസ്്ലാമിയുടെ മുഖ്യലക്ഷ്യം. ആ സന്ദേശം കേവലം ആത്മീയ കാര്യങ്ങളില്‍ മാത്രം പരിമിതമല്ല. മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മുഴുവന്‍ രംഗങ്ങളിലും വഴികാണിക്കുന്ന സമഗ്രദര്‍ശനമാണ്. സമാധാനപരമായി ഈ ആശയപ്രചാരണം നടത്തുന്നതും. ശക്തിയും ബലവും പ്രയോഗിച്ച് ഒരു ഏകശിലാത്മകമാക്കിമാറ്റാന് ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതും ഒരേ പോലെ കാണുക എന്ന വിഢിത്തമാണ് ജമാഅത്ത് അര്.എസ്.എസ് തുലനത്തിലൂടെ ഒരു കൂട്ടര് ചെയ്യുന്നത്.
ജമാഅത്തിനാരും ശത്രുക്കളായി ഇല്ല. മനുഷ്യത്വത്തിന് നിരക്കാത്ത ആശയങ്ങളോട് മാത്രമാണ് അതിന് ശത്രുതയുള്ളത്. അതുകൊണ്ടുതന്നെ അര്.എസ്സു.എസ്സുകാരനോട് അതിന് വെറുപ്പില്ല. അവര്‍ പ്രതിനിധീകരിക്കുന്ന ചില ആശയങ്ങളോട് കടുത്ത എതിര്‍പ്പുണ്ട് താനും. എന്നാല്‍ ആര്.എസ്സ്.എസ്സുകാരനെ ഇല്ലായ്മ ചെയ്യലിലൂടെയാണ് ആ ആശയം ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗം എന്നത് ധരിക്കുന്നില്ല. ആശയത്തെ ആശയം കൊണ്ട് എതിരിടുക എന്നതാണ് അതിന്റെ തത്വം. ഈ അര്‍ഥത്തിലും ജമാഅത്തും അര്.എസ്.എസ്സും തമ്മില്‍ വല്ല സാമ്യവുമുണ്ടോ എന്ന് ഓരോരുത്തര്‍ക്കും ആലോചിക്കാവുന്നതാണ്.
ഒരു താരതമ്യ ചാര്‍ട്ട് ഉണ്ടാകിയാല്‍ ആളുകള്‍ക്ക് എളുപത്തില്‍ മനസിലാക്കാന്‍ കഴിയും
| ആര്.എസ്.എസ് | ജമാഅത്തെ ഇസ്ലാമി
വര്‍ഗീയ കലാപം | സംഘാടകര്‍, പ്രായോഗികര്‍ | ഇല്ല *
കൊല നടത്തിയത് | അനേകായിരം | ഇല്ല
ബോമ്പ് ഉണ്ടാക്കല്‍ | അനേകായിരം | ഇല്ല
ആയുധം ഉണ്ടാക്കല്‍ | കോടി കണക്കിന് | ഇല്ല
* ഒരു പങ്കും ആരോപ്പിക്കപെടുക പോലും ഉണ്ടായിട്ട് ഇല്ല
@ Abdul Khader EK
മിക്ക വര്‍ഗീയ കലാപത്തിലും മുന്നിലോ പിന്നിലോ ഉണ്ടായിരുന്ന സംഘടനയാണ് ആര്.എസ്.എസ്. എന്നാണ് പൊതുവെ കരുതപ്പെടുന്നത്. വളരെ ചുരുക്കം കലാപങ്ങളിലേ അന്വേഷണ കമ്മീഷനുകള്‍ അവരുടെ പേരെടുത്ത് പറഞ്ഞിട്ടുള്ളൂ. വിക്കിപീഡിയയില്‍ ഇങ്ങനെ കാണുന്നു.
[ഇന്ത്യയിൽ നടന്ന നിരവധി വർഗീയ കലാപാങ്ങളിൽ ആർ.എസ്.എസിന് പങ്കുള്ളതായി ഈ കലാപങ്ങളുടെ അന്വേഷണത്തിന് നിയമിക്കപ്പെട്ട കമ്മീഷണുകൾ തങ്ങളുടേ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ആറ് റിപ്പോർട്ടുകളിലെങ്കിലും ആർ.എസ്. എസിനേയും സംഘ്പരിവാറിനേയും പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്[7]. 1979 ൽ ബീഹാറിലെ ജംഷഡ്പൂരിൽ നടന്ന വർഗീയകലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റീസ് ജിതേന്ദ്ര നാരായൺ കമ്മീഷൺ റിപ്പോർട്ടിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
"രേഖപ്പെടുത്തിയ എല്ലാവിവരങ്ങളും ഗൗരവപൂർവ്വമായും സൂക്ഷ്മമായും പഠിച്ചശേഷം കമ്മീഷൺ എത്തിച്ചേർന്ന നിഗമനം ഇതാണ്:ജാംഷഡ്പൂരിൽ വിപുലമായ സംഘടനാ സംവിധാനവും ഭാരതീയ ജനതാപാർട്ടി,ഭാരതീയ മസ്ദൂർ സംഘ് എന്നിവയുമായി അടുത്ത ബന്ധവുമുള്ള ആർ.എസ്.എസിന് സാമുദായിക കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടാൻ പാകത്തിലുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിൽ കാര്യമായ പങ്കുണ്ടായിരുന്നു."
"ഒന്നാമതായി രാംനവമി ആഘോഷത്തിന്റെ അഞ്ച് ദിവസം മുമ്പ് ദേവറസ് ചെയ്ത പ്രസംഗം, റോഡ് നമ്പർ 14 നോട് ബന്ധപ്പെട്ട ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാൻ ഹിന്ദു തീവ്രവാദികൾക്ക് പ്രചോദനമേകി. രണ്ടാമതായി, അദ്ദേഹത്തിന്റെ പ്രസംഗം ഒരു വർഗീയ പ്രചരണമായി പരിണമിച്ചു. മൂന്നാമതായി, ഡിവിഷണൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ശാഖകളും ക്ലാസുകളും ഹിന്ദുക്കൾക്ക് സമരോത്സുകതയുടെ അന്തരീക്ഷം പ്രദാനം ചെയ്തു. ഈ സാഹചര്യത്തിൽ 1979 ഏപ്രിൽ 11-ന് പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾക്ക് അന്തരീക്ഷമൊരുക്കിയതിന്റെ ഉത്തരവാദിത്വം ആർ.എസ്.എസ്സിനുണ്ടെന്ന് ചൂണ്ടിക്കാട്ടാതിരിക്കാൻ കമ്മീഷന് നിവൃത്തിയില്ല"
.[8]
1971 ലെ തലശ്ശേരി കലാപത്തെ കുറിച്ചന്വേഷിച്ച് ജസിറ്റീസ് വിതയത്തിൽ കമ്മീഷൺ തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്:
"തലശ്ശേരിയിലെ ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധവികാരം വളർത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആർ.എസ്.എസ്. സജീവ പങ്കാളിത്തമാണ് വഹിച്ചത് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസ്ംഘിനും ആർ.എസ്.എസിനും തമ്മിൽ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘിന്റെ സൈനിക വിഭാഗമായിട്ടാണ് ആർ.എസ്.എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗവും"]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.