
"മിക്കവാറും ഭീകരവാദങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാത്തലമായി ഒരു പ്രത്യയശാസ്ത്രമുണ്ടായിരിക്കുമെന്ന വസ്തുത പ്രാസംഗികന്‍ വിട്ടു കളഞ്ഞു. മുസ്ലിം യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രം മൌദൂദിസമാണ്."
ബോംബെ മലയാളി ഹല്‍ഖ എന്ന ബ്ലോഗില്‍ Dr. N.M.Mohammed Ali എന്ന ബ്ലോഗര്‍ നല്‍കിയ കമന്റാണിത്. ആഭ്യന്തരമന്ത്രി ചിദംബരം ഇപ്പോള്‍ മാത്രം വെളിപ്പെടുത്തിയ കാവിഭീകരത വരുന്ന വഴികളെക്കുറിച്ചും പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചും സി.ദാവൂദ് ഒരു വര്‍ഷം മുമ്പ് നടത്തിയ പ്രസംഗങ്ങള്‍ക്കടിയില്‍ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ നടത്തിയ പരാമര്‍ശമാണ് മുകളില്‍. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ ജമാഅത്തുമായി ബന്ധപ്പെട്ട ബ്ലോഗിലും ആറ്റിക്കുറുക്കിയാല്‍ ലഭിക്കുന്നതും അദ്ദേഹം മാലോകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇതേ...