മഅ്ദനിവിഷയത്തില്‍ ജമാഅത്തിന്റെ സമീപനം
ജമാഅത്തെ ഇസ്ലാമി തീവ്രവര്‍ഗീയ സംഘടനയാണ് എന്ന ആരോപണം പോലും കേരളത്തിലേയോ കേരളത്തിന് പുറത്തോ ആരോപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പിന്നെ എന്താണ് തീവ്രതയും ജമാഅത്തും തമ്മിലുള്ള ബന്ധം. 'ജമാഅത്ത് സ്വയം തീവ്രവാദ-ഭീകരവാദ സംഘടനയല്ലെങ്കിലും അതിന്റെ സാഹിത്യങ്ങളിലൂടെയും പത്രപ്രസിദ്ധികരണങ്ങളിലൂടെയും തീവ്രവാദത്തിന് പിന്തുണ നല്‍കുന്നു' ഇതാണ് ആരോപണം, അങ്ങനെയെങ്കില്‍ അത് ഏറ്റവും കൂടുതല്‍ വായിക്കുന്ന ജമാഅത്തുകാരല്ലേ അത് ഏറ്റവും കൂടുതല്‍ ഉള്‍കൊള്ളേണ്ടത് അല്ലാതെ സദാസമയവും ജമാഅത്തിനെതിരെ യുദ്ധം ചെയ്യുന്നവരല്ലല്ലോ എന്ന് ചോദിച്ചിട്ട് ഇത് വരെ അതിന് ആരും മറുപടി പറയാന്‍ ശ്രമിച്ചിട്ട് പോലുമില്ല.
എന്നാലും 'തീയില്ലാതെ പുകയുണ്ടാവില്ലല്ലോ' എന്ന് സാമാന്യയുക്തിയനുസരിച്ച് ഈ പുകക്ക് പിന്നില്‍ വല്ലതുമുണ്ടോ എന്ന അന്വേഷണത്തിന് ഞാന്‍ എന്റെതായ ഒരു മറുപടി പറയാന്‍ ശ്രമിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി 70 വര്‍ഷമാകാന്‍ പോകുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ ഭാഗങ്ങളില്‍ പെട്ടുപോയ സംഘടന അവിടുത്തെ സാഹചര്യവും അവസ്ഥയും പരിഗണിച്ച് പ്രവര്‍ത്തിച്ച് വരുന്നു. എന്ന് വെച്ചാല്‍ 60 പരം വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനിടക്ക് ഏതെങ്കിലും വര്‍ഗീയ കലാപത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കെടുത്ത ഒരു നേരിയ ആരോപണം പോലും ആ സംഘടന നേരിട്ടിട്ടില്ല. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ അവിടെ ഓടിയെത്തുകയും വര്ഗീയതീഅണക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയുമാണ് ജമാഅത്ത് ചെയ്തത്. കേരളത്തില്‍ ഇയ്യിടെ നടന്ന പല പ്രശ്‌നങ്ങളിലും അത് ഒരു കുഴപ്പത്തിലേക്ക് നീങ്ങാതിരിക്കാന്‍ ജമാഅത്ത് പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച ഇപ്പോഴും അലയൊലി ഒട്ടു അടങ്ങിയിട്ടില്ലാത്ത കൈവെട്ടുകേസില്‍ രക്തം നല്‍കിയത് ഈ സമാധാന മനസ്സ് സൂക്ഷിക്കുന്നത് കൊണ്ടാണ്. സാധാരണ മുസ്ലിം വികാര ജീവികളുടെ ഇടയില്‍നിന്ന് ഇക്കാരണം കൊണ്ടുതന്നെ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആ തീരുമാനം ഏറ്റവും മാനുഷികവും നീതിപൂര്‍ണവുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ജമാഅത്ത് പ്രവര്‍ത്തകര്‍.
ഇങ്ങനെയായിരിക്കെ ജമാഅത്തിന് ഭീകരവാദത്തെ പിന്തുണക്കുന്നവര്‍ എന്ന ദുഷ്‌കീര്‍ത്തി വരാനുള്ള കാരണമെന്ത്. ഇതില്‍ എന്റെ നിരീക്ഷണത്തില്‍ എനിക്ക് ലഭിച്ച മറുപടി ഇതാണ്. ജമാഅത്ത് കാര്യങ്ങളെ വിലയിരുത്തുന്നത് അതത് കാലത്തെ സാഹചര്യം പരിഗണിച്ചാണ്. ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം അത് മുഴുവന്‍ കാര്യങ്ങളെയും അളക്കുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലാണ്. ജീവിതബന്ധിയായ മുഴുവന്‍ പ്രശ്‌നങ്ങളെയും അത് ഇസ്‌ലാമിന്റെ നീതിയുടെയും ധര്‍മത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തി നിലപാട് എടുക്കുന്നു. ഒരു ഇസ്‌ലാമിക സംഘടനയെന്ന നിലയില്‍ അത് കാലാകാലങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും അത് നടപ്പിലാവുന്ന കാലത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാറില്ല. എന്നാല്‍ പിന്നീട് സാഹചര്യം മാറുമ്പോള്‍ പിന്നീട് അന്നെടുത്ത നിലപാടുകളുടെ പേരില്‍ ചില തെറ്റായ വാദങ്ങള്‍ക്ക് പിന്തുണ നേടിക്കൊടുക്കാന്‍ ബോധപൂര്‍വം ജമാഅത്തെ ഇസ്‌ലാമി വിമര്‍ശകര്‍ ശ്രമിക്കുന്നു. മൌദൂദി രചിച്ച കാലത്ത് ഒരു വിവാദവുമുണ്ടാക്കാത്ത പുസ്തകത്തിലെ വരികള്‍ ഇന്നെടുത്ത് തീവ്രവാദം ആരോപിക്കുകയാണ്. അല്‍ജിഹാദു ഫില്‍ ഇസ്‌ലാം എന്ന പുസ്തകം രചിക്കാനുണ്ടായ കാരണവും പശ്ചാതലവും വിലയിരുത്താതെ എന്തിന് ഇന്ത്യയില്‍ ഇങ്ങനെ ഒരു പുസ്തകം രചിച്ചു എന്ന് ചോദിക്കുന്നുണ്ട് ചിലര്‍. ഇന്നും അത് പ്രസക്തമാണ് എന്നത് വേറെ കാര്യം. തലക്കെട്ട് മാത്രം ചൂണ്ടിക്കാട്ടിയാണ് ചോദ്യം. മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പുസ്തകവും അതേ പ്രകാരം തന്നെ. പിറക്കാനിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ എന്നീരാജ്യങ്ങളില്‍ ഏത് ഭരണവ്യവസ്ഥ വേണം എന്ന ചര്‍ചക്കിടയില്‍ മൗദൂദി തന്റെതായ ചിന്ത അവതരിപ്പിക്കുകയായിരുന്നു അതിലൂടെ.
ഇപ്രകാരം ഇന്ത്യയില്‍ നടന്ന ഓരോ സംഭവത്തിലും ജമാഅത്ത് അതിന്റെ ഭരണഘടനയുടെയും പോളിസി പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ കൂടിയാലോചനയിലൂടെ തീരുമാനമെടുത്തു. അതിന്റെ പ്രഖ്യാപിത നയമാണ് ദുര്‍ബലരുടെയും അക്രമിക്കപ്പെടുന്നവരുടെയും കൂടെ നിന്ന്. അക്രമികള്‍ക്കെതിരെ ഇന്ത്യന്‍ ഭരണഘടനാനുസൃതമായി പ്രതികരിക്കുക എന്നത്. മഅ്ദനിയുടെ ആദ്യം മുതലുള്ള മുഴുവന്‍ വിഷയത്തിലും അപ്രകാരമാണ് ജമാഅത്ത് ചെയ്തത്, ഇടക്ക് അവര്‍ പരിധിവിടുന്നു എന്ന് കണ്ടപ്പോള്‍ അതിനെതിരെയും ജമാഅത്ത് നിലകൊണ്ടിട്ടുണ്ട്. മാധ്യമത്തിലൂടെയാണ് ആ നിലപാടുകള്‍ പുറത്ത് വരുന്നത് എന്നതിനാല്‍ ആ പത്രത്തെ പാഠം പഠിപ്പിക്കാന്‍ വരെ പി.ഡി.പി ഒരുങ്ങി പുറപ്പെട്ട സംഭവവും ഉണ്ടായി. എന്നാല്‍ ഇതൊന്നും ജമാഅത്തിന്റെ അജണ്ട തീരുമാനിക്കുന്നതില്‍ ഒരിക്കലും സ്വാധീനിക്കാറില്ല.
ഇപ്പോള്‍ മഅ്ദനി നേരിട്ട അറസ്റ്റുമായി ബന്ധപ്പെട്ട് ജമാഅത്തും മാധ്യമം പത്രവും കൈകൊണ്ട നിലപാട് ലീഗും അതിനെ തുണക്കുന്ന മറ്റു മുസ്‌ലിം സംഘടനകളും എടുത്ത് നിലപാടില്‍നിന്നും ഭിന്നമാണ്. സത്യത്തിനും നീതിക്കും നിലകൊള്ളുന്ന ഒര പ്രസ്ഥാനത്തിന് സ്വീകരിക്കാവുന്ന അതേ നിലപാടാണ് അത് സ്വീകരിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം, സാക്ഷാല്‍ മഅ്ദനി തന്നെ തീവ്രവാദിയായി മാറുകയും അദ്ദേഹത്തിന്റെ പ്രസ്ഥാനം ഒരു സായുധപ്രതിരോധ സംഘമായി മാറുകയും ചെയ്തു (അത് സംഭവിക്കാതിരിക്കട്ടേ) എന്ന് വെക്കുക. എങ്കില്‍ അന്ന് പൊതുവെ സമൂഹം പുകഴ്തിപറഞ്ഞ ലേഖനം പുനപ്രസാധനം ചെയ്ത് ജമാഅത്താണ് ഈ വിധിക്ക് കാരണമെന്ന് പറയുന്നതിനെ ജമാഅത്തിനെ എങ്ങനെ നേരിടാനാവും. അതേ നിസ്സഹായത തന്നെയാണ് മുന്‍കഴിഞ്ഞ പല പ്രശ്‌നത്തിലും ജമാഅത്ത് നേരിടുന്നത് എന്നാണ് പറഞ്ഞുവരുന്നത്. ഇതാണ് പുകയുടെ കാര്യം. ഈ ആരോപണമുന്നയിക്കുന്നവരെല്ലാം ജമാഅത്തിനുകൂടെ അന്നുമുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ചര്‍ചവിഷയമല്ലാത്ത കാര്യങ്ങള്‍ പിന്നീട് കടന്നുവരുന്നത് അങ്ങനെയാണ്. ഈ അര്‍ഥത്തില്‍ ജമാഅത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ പരിശോധിക്കുക.
ഇനി ചര്‍വിഷയത്തിലേക്ക് വരാം. മഅ്ദനി ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നൂറുകണക്കിന് പത്ര-ചാനല്‍ വിചാരണകള്‍ നടന്നെങ്കിലും എന്തായിരുന്നു ഈ അറസ്റ്റിന് പ്രേരകമായ കുറ്റം എന്നത് ഒരിക്കലും ചര്‍ചയാകുന്നില്ല. മറിച്ച് അന്ന് അന്‍വാര്‍ശേരിയില്‍ നടന്നത് നാടകമായിരുന്നോ അല്ലേ?. ഖുര്‍ആന്‍ ഉയര്‍ത്തിയത് മതചിഹ്നങ്ങളെ രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗം ചെയ്യലല്ലേ.? ഇനിയൊരു ഭീകരവാദി ശബരിമലയിലൊളിച്ചാല്‍ എന്ത് ചെയ്യും?. തുടങ്ങി സിറാജ് പൂന്തുറയുടെ വാര്‍ത്താസമ്മേളനവുമൊക്കെ കാണിച്ചു ഹരം പിടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് മാധ്യമം വസ്തുനിഷ്ടമായി പ്രസ്തുത സംഭവത്തെ കണ്ടതായി കിരണ്‍ തോമസ് എന്ന ലേഖകന്‍ ചൂണ്ടികാണിക്കുന്നു. അത് ഇങ്ങനെ വായിക്കുക:

[[[ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് വരെ മദനി എന്ന ബ്രാന്‍ഡ് ഒരു മനുഷ്യാവകാശ ലംഘനത്തിന്റേതായിരുന്നു. ഒന്‍പതു വര്‍ഷത്തോളം ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്ന് മരണത്തോട് മല്ലിട്ട മദനി. ഈ മദനിക്കായി കണ്ണീരൊഴുക്കിയ മാദ്ധ്യമങ്ങളെല്ലാം ഒറ്റയടിക്ക് മദനിയെ ജയിലില്‍ അടക്കാന്‍ ഒന്നിക്കുന്ന അഭൂതപൂര്‍വ്വമായ കാഴ്‌ചയാണ് കഴിഞ്ഞ രണ്ടാഴ്ചയയി കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ബാംഗ്ലൂര്‍ പോലീസ് ഉന്നയിച്ചിരിക്കുന്ന പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും പല സാക്ഷിമൊഴികളും വ്യാജമാണെന്നുമൊക്കെയുള്ള മദനിയുടെ വാദങ്ങളെ ഒന്നും മുഖവിലക്കെടുക്കാന്‍ ഒരു അന്വേഷണാത്മക മാദ്ധ്യമ പ്രവര്‍ത്തകനും ഇതുവരെ തയ്യാറായിട്ടില്ല. ഏതെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ മദനിയോ അദ്ദേഹത്തിന്റെ മണ്ടന്‍ കൂട്ടാളികളായ സിറാജോ ഗഫൂറോ ഈ വാദങ്ങള്‍ ഉന്നയിച്ചു തുടങ്ങിയാല്‍ ഉടന്‍ അവതാരകന്റെ മില്യ്യണ്‍ ഡോളര്‍ ചോദ്യം വരും : നിങ്ങള്‍ പറയുന്നു നിങ്ങള്‍ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നു എന്ന് പിന്നെ എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ അതല്ലെ നിയമ വാഴ്കയെ അംഗീകരിക്കുന്ന ആരും ചെയ്യേണ്ടത് ഉടന്‍ തിരിച്ചെത്താം താങ്കളിലേക്ക്.
ദൃശ്യ മാദ്ധ്യമങ്ങള്‍ മാത്രമല്ല അച്ചടി മാദ്ധ്യമങ്ങളും മദനിയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് എടുത്തില്ല. എന്നാല്‍ മദനിയോട് അനുഭാവം പുലര്‍ത്തിയിരുന്ന മാധ്യമം ദിനപ്പത്രം അവരുടെ എഡിറ്റ് പേജില്‍ പ്രമുഖ മാദ്ധ്യമ പ്രവര്ത്തകന് വിജു വി നായരെക്കൊണ്ട് മദനിയുടെ ആരോപണങ്ങള്‍ പരിശോധിപ്പിച്ചു. മദനിയെ അറസ്റ്റ് ചെയ്ത ഈ സാഹചര്യത്തില്‍ നിഷ്പക്ഷമായി വസ്തുതകളെ വിശകലനം ചെയ്യുന്ന ഏവരും വായിച്ചിരിക്കേണ്ട ഒന്നാണ് വിജു വി.നായരുടെ ലേഖനങ്ങള്‍. (അവയിലേക്കു നയിക്കുന്ന ലിങ്കുകള്‍ ഈ ലേഖനത്തിന്റെ ചുവട്ടില്‍ കൊടുത്തിട്ടുണ്ട്.)
വിജു വി. നായരുടെ ലേഖനത്തില്‍ നിന്ന് കോടതി പ്രഥമദൃഷ്ട്യാ പരിഗണിച്ച, മദനിക്കെതിരായ തെളിവുകള്‍ ഒന്നുരണ്ടെണ്ണം ഒരുദാഹരണത്തിനു നോക്കാം.
2009 ഡിസംബര്‍ അഞ്ചുമുതല്‍ 16 വരെ എറണാകുളംമെഡിക്കല് ട്രസ്റ്റ് ആശുപത്രിയില്‍ രോഗം മൂര്ച്ഛിച്ചുകിടന്ന മജീദ് ആ മാസം 11ന് ബാഗ്ലൂര് പോലീസില്‍ മദനിക്കെതിരായി മൊഴി നല്‍കിയെന്നാണ് പോലീസിന്റെ ഭാഷ്യം. കോമായില്‍ കിടന്ന മജീദിന്റെ കാര്യത്തില്‍ വ്യക്തമായ തെളിവുണ്ട്. എന്നാല്‍, അത്തരം തെളിവുകളൊക്കെ വിചാരണക്കോടതിയില്‍ പറഞ്ഞാല്‍മതി എന്നാണ് മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി പറഞ്ഞത്. കോമാ സ്റ്റേജിലായ മജീദ് അവിടെ കിടന്ന് ഡിസംബര്‍ 16 ന് മരിക്കുകയും ചെയ്തു. ഇങ്ങനെ കോമാ സ്റ്റേജില്‍ കിടക്കുന്നതിനിടെ പതിനൊന്നാം തീയതി മുന്നൂറ് കിലോമീറ്റര്‍ വടക്ക് കണ്ണൂരില്‍ ചെന്ന് മൊഴി കൊടുത്തെന്നാണ് പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചത്. എതിര്‍വാദങ്ങളോ ആശുപത്രി രേഖകളോ പ്രസക്തമല്ല. അതുവല്ലതും ബോധിപ്പിക്കാനുണ്ടെങ്കില്‍ അതെല്ലാം പിന്നെ വിചാരണക്കോടതിയില്‍ ബോധിപ്പിക്കാം. കോമാ സ്റ്റേജിലുള്ള ഒരുവന് ചെന്ന് മൊഴികൊടുത്തെന്ന് പ്രോസിക്യൂഷന് പറഞ്ഞാല്‍ അത് പ്രഥമദൃഷ്ട്യാ തെളിവാകുന്നതെങ്ങനെയാണെന്നാണു മനസ്സിലാകാത്തത്.
അടുത്ത തെളിവ്, മഅദനിയുടെസഹോദരന് ജമാല്‍ മുഹമ്മദിന്റെ മൊഴിയാണ്. ബംഗളൂരു സ്ഫോടനം കഴിഞ്ഞയുടനെ നസീറിനും മറ്റും കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശേരി അഗതിമന്ദിരത്തില്‍ ഒളിച്ചുകഴിയാനുള്ള സൗകര്യമൊരുക്കണമെന്ന് മഅദനി തന്നോട് ഫോണില്‍ വിളിച്ചുപറഞ്ഞെന്നും അതനുസരിച്ച് അഭയം കൊടുത്തുവെന്നുമാണ് ജമാലിന്റെ 'മൊഴി'. ജമാലാണ് അന്‍വാര്‍ശേരി അഗതിമന്ദിരത്തിന്റെ സൂക്ഷിപ്പുകാരനും അവിടത്തെ വിദ്യാലയത്തിലെ അധ്യാപകനും. പ്രഥമ ദൃഷ്ട്യാ തന്നെ തെളിവായില്ലേ? എന്നാല്‍ സത്യമെന്താണ്?
ജമാല്‍ അധ്യാപകനാണ്, ശരിതന്നെ. അതുപക്ഷേ, അന്വാര്ശ്ശേരിയിലല്ല; കരുനാഗപ്പള്ളിയിലെ ഒരു എയ്ഡഡ് സ്കൂളില്‍. അയാള്‍ക്ക് ഇങ്ങനെയൊരു മൊഴിയെന്നല്ല, മൊഴി കൊടുക്കാനെത്തുക എന്നാവശ്യപ്പെടുന്ന ഒരു കേവല വാറണ്ടുപോലും കിട്ടിയിട്ടില്ല. പ്രോസിക്യൂഷന് മൊഴിയില്‍ പറയുന്ന ഫോണ്‍ നമ്പറും ജമാലിന്റെയല്ല. ഇങ്ങനെ താന്‍ അറിയാതൊരു കൃത്രിമമൊഴി തന്റെ പേരിലിറക്കിയതിന് ജമാല്‍ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയില്‍ കേസു കൊടുത്തിട്ടുണ്ട്. അങ്ങനെ ബാംഗ്ലൂര്‍ കേസന്വേഷകര്ക്കെതിരെ കൃത്രിമത്വത്തിനുള്ള കേസുകെട്ട് രണ്ടാകുന്നു. പക്ഷേ, സാമാന്യ പ്രഥമദൃഷ്ടിക്ക് അതൊന്നും വിഷയീഭവിക്കുന്നില്ല.
മറ്റൊന്ന് കുടകില്‍ വച്ച് മദനി നടത്തിയ ഗൂഢാലോചന കണ്ട സാക്ഷിയുടെ മൊഴിയാണ്. ധാരാളം മലയാളികളുള്ള കര്‍ണാടകത്തിലെ കുടകില്‍ ഒരു രാത്രി ഒരു കാര്‍ വന്നു നില്ക്കുന്നു. അതില്‍നിന്ന് ഒരു കാലില്ലാത്ത ഒരാളിറങ്ങുന്നു. ഉടനെ തടിയന്റവിട നസീര്‍ പറയുന്നു, അത് കേരളത്തില്‍നിന്നുള്ള മഅ്ദനിയാണ്. ഈ മൊഴി കൊടുത്തിരിക്കുന്നത് കുടക് സ്വദേശിയായ ഒരു ലത്തീഫ് -52ാം സാക്ഷി. കേരളപൊലീസിന്റെ 24 മണിക്കൂര്‍ സംരക്ഷണത്തിലുള്ള ഒരാള്‍ അവരുടെ കണ്ണുവെട്ടിച്ച് കുടകിലേക്ക് മുങ്ങിയെങ്കില് ഈ മുങ്ങല്കാലയളവിലെ പൊലീസ് ടൂര്‍ഡയറി പരിശോധിക്കേണ്ടതല്ലേ? കേരളപൊലീസിനോട് തിരക്കേണ്ടതല്ലേ? അതോ, ഇനി അവരുംകൂടി അറിഞ്ഞുകൊണ്ടുള്ള രഹസ്യയാത്രയായിരുന്നോ ഇത്? ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിയില്‍ അത്തരം സംശയങ്ങള്‍ക്കൊന്നും ഇടമില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടേ, നിയമ വാഴ്ച നടക്കട്ടേ, സത്യം കോടതി കണ്ടെത്തട്ടേ എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ ആര്‍ക്കും പറയാം. പക്ഷെ അന്വേഷണാത്മക മാദ്ധ്യമ പ്രവര്‍ത്തകര്‍ അത് ആവര്‍ത്തിക്കുമ്പോള്‍ അതിന് നീതീകരണമില്ല. ഇപ്പോള്‍ മദനിയുടെ അറസ്റ്റിനാണ് മാര്‍ക്കറ്റ് എന്നറിയാവുന്നത് കൊണ്ട് അതിലേക്ക് മാത്രം ശ്രദ്ധതിരിക്കുക എന്നാല്‍ മദനി ജയിലില്‍ കിടക്കുമ്പോള്‍ ഇതെ മാദ്ധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇതൊക്കെ മാറ്റിപ്പറയും. അന്ന് വിജു വി നായരുടെ വാദങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചാനലുകള്‍ നിരങ്ങും. മദനി വീണ്ടും ടാം റേറ്റിങ്ങും പരസ്യ റേറ്റിങ്ങും കൂട്ടാനുള്ള ഉപാധി ആയി മാറും. മദനിയുടെയും സൂഫിയയുടെയും മക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന അഭിമുഖങ്ങള്‍ പൈങ്കിളി ശൈലിയില്‍ പ്രസിദ്ധീകരിക്കപ്പെടും. ജയിലില്‍ കിടക്കുന്ന മദനിയേപ്രതി നിയമ സഭ വേണമെങ്കില്‍ പ്രമേയം പാസക്കും. മദനിക്ക് വേണ്ടി കേരളം കരയുന്നു എന്നുവരെ ഇവരൊക്കെ എഴുതിക്കളയും.
പക്ഷെ ഈ കോലാഹലങ്ങള്‍ക്കിടയില്‍ മദനി എങ്ങാനും മരിച്ച് പോയാല്‍ അതിനും ഈ റിയാലിറ്റി ഷോ നടത്തുന്നവരും കാണുന്നവരും കാരണമാകും എന്ന് മറക്കരുത്. ബാംഗ്ലൂര്‍ കോടതി ചിലപ്പോള്‍ മദനിക്ക് ജാമ്യം നല്‍കിയേക്കാം പക്ഷെ ബാഗ്ലൂര് വിട്ടുപോകരുത് എന്ന നിബന്ധനയോടെ ആകാം. അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണ് അവര്‍ക്ക് കേരളം വിട്ടുപോകാന്‍ കഴിയില്ല.ഒന്‍പത് വര്‍ഷം ഒരു കള്ളക്കേസില്‍ സ്റ്റേറ്റ് ഇവരെ വേര്‍പെടുത്തി. മദനിയുടെ യൌവനത്തിന്റെ നല്ലപങ്കും ജയിലില്‍. ഇനി അതേ നിലവാരത്തിലുള്ള മറ്റൊരു കേസില്‍ മദനിയെ വീണ്ടും കൊണ്ടുപോകുമ്പോള്‍ ചിലതൊക്കെ തുറന്ന് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ മാദ്ധ്യമ പ്രവര്‍ത്തനം എന്നത് ഒരു തൊഴില്‍ മാത്രമായും മാദ്ധ്യമ പ്രവര്ത്തകന് ഒരു തൊഴിലാളി മാത്രമായും മാറുമെന്ന് ഓര്‍മ്മിപ്പിക്കുന്നു.]]]
********************************************************************
ഈ വിഷയം മുന്നില്‍ വെച്ച് നാം ചിന്തിക്കുക. ഒരാള്‍ക്കെതിരെയോ ഒരു സംഘത്തിനെതിരെയോ അവയുടെ ഭാവി പരിണിതിമുന്നില്‍ കണ്ട് നിലപാട് സ്വീകരിക്കുന്നതില്‍ പ്രായോഗികതയുടെ പ്രശ്‌നമുണ്ട്. തങ്ങളല്ലാത്തവരെയൊക്കെ എതിര്‍ക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഇത്തരം പ്രശ്‌നമില്ല എന്ന് സമ്മതിക്കുന്നു. ആ നിലപാട് സ്വീകരിച്ചവരാണ് ജമാഅത്തിനെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിക് ഇക്കാര്യത്തിലൊക്കെ നേരിട്ട് തന്നെ ഇടപെടാതിരിക്കാനാവില്ല. കാരണം മുസ്‌ലിം സംഘടനകളൊക്കെ ദൈവത്തെയും സീസറെയും വേര്‍പിരിച്ചിരിക്കുന്നതിനാല്‍ അവര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് യോജിച്ചവിധം വിവിധ രാഷ്ട്രീയപാര്‍ട്ടികളിലൂടെ ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇക്കാലമത്രയും ജമാഅത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ നേരിട്ട് തന്നെ അഭിപ്രായം പറഞ്ഞു. നിസ്സഹായരോടും പീഢിതരോടും ദുര്‍ബലരോടും കൂടെ നിന്നു. അതില്‍ ദേശസ്‌നേഹപരമായ ഒരു വശം കൂടിയുണ്ടായിരുന്നു. ജമാഅത്ത് നേതൃത്വം ഇപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിപ്രായത്തില്‍ അത് കാണാവുന്നതാണ്. പ്രത്യക്ഷത്തില്‍ അവ മറ്റുമുസ്‌ലിം സംഘടനകളുടെ ശബ്ദത്തില്‍നിന്ന് വേറിട്ട് നില്‍ക്കുന്നുണ്ടെങ്കിലും. മഅ്ദനി വിഷയത്തില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിലും അതുണ്ട്. ഒരു സമൂഹത്തെ ഒരു വിഭാഗത്തെ മുഴുവന്‍ നിസ്സഹായരാക്കി മാറ്റിയാല്‍ പിന്നെ സംഭവിച്ചിട്ടുള്ളത് ചരിത്രത്തിലൊരിടത്തും സന്തോഷകരമായ കാര്യമായിരുന്നില്ല. അത് സംഭവിക്കരുതെന്നും. അത്തരം നിസ്സഹായരുടെയും ദുര്‍ബലരുടെയും പ്രശ്‌നങ്ങള്‍ നീതിപൂര്‍വം പരിഹരിക്കപ്പെടണമെന്നും ജമാഅത്ത് ആഗ്രഹിക്കുന്നു. പ്രതിഷേധം നിശബ്ദമാക്കപ്പെടരുതെന്നും; ഈരാജ്യത്തെയും അതിലെ സമാധാനപ്രിയരായ ആളുകളെയും ഓര്‍ത്തുകൊണ്ടുതന്നെ.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ പോളിന്റെ ചില വരികള്‍ ചേര്‍ത്തുകൊണ്ട് ഈ ചര്‍ച അവസാനിപ്പിക്കുന്നു:
[[[ ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന വിധം കാര്യങ്ങളൊക്കെ മാറിയിരിക്കുന്നു എന്ന വര്‍ത്തമാനമാണ് എവിടെയും കേള്‍ക്കുന്നത്. കഴുമരങ്ങള്‍ കണ്ട് ആഹ്‌ളാദിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ ജനാധിപത്യതത്വങ്ങള്‍ വിസ്‌മരിക്കപ്പെടുന്നു. ഭരണകൂടം ഭീകരതയുടെ ആവരണമണിയുന്നു. തീവ്രവാദമെന്നത് ഏത് അതിക്രമത്തിനുമുള്ള മറയായി മാറുന്നു. തീവ്രവാദത്തിനെതിരേ കരുത്തോടെ സംസാരിക്കുന്ന ചിദംബരം പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാവുന്ന സാഹചര്യം ഓര്‍മിക്കപ്പെടാതെ പോകരുത്. വേദാന്ത കമ്പനിയുടെ അഭിഭാഷകനായിരുന്നു ചിദംബരം. വേദാന്തയുടെ ഖനികള്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലാണ്. മാവോയിസ്‌റ്റുകള്‍ക്കെതിരേ സംഹാരത്തിന്റെ ഭാഷയില്‍ ചിദംബരം സംസാരിക്കുന്നത് ഇക്കാരണത്താലായിരിക്കുമോ? വേദാന്തയെ മുന്‍നിര്‍ത്തി ചിദംബരത്തിനെതിരേ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ള കാര്യവും മറക്കരുത്.തീവ്രവാദികളേക്കാള്‍ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അഴിമതിക്കാരായ ഭരണകര്‍ത്താക്കളാണ്.
ക്രിക്കറ്റിനു പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നാടിന് അപമാനമായി മാറിയിരിക്കുന്നു. റഹ്‌മാന്റെ ഗാനത്തില്‍ കല്‍മാഡിയുടെ കറ ഇല്ലാതാവില്ല. രാജ്യത്തോടുള്ള ദ്രോഹമാണു രാജ്യദ്രോഹമെങ്കില്‍ കല്‍മാഡി ചെയ്യുന്നതും രാജ്യദ്രോഹമാണ്. പക്ഷേ അദ്ദേഹത്തിനെതിരേ ഒരു ചെറുവിരല്‍പോലും അനങ്ങുന്നില്ല.ജനത്തിന്റെ നിസഹായതയില്‍ നിന്നാണ് ഷൂ പ്രതിഷേധത്തിന്റെ പ്രതീകമായി മാറുന്നത്. ബുഷിനും ചിദംബരത്തിനും ശേഷം ശ്രീനഗറില്‍ ഒമര്‍ അബ്‌ദുള്ളയും ഉന്നം പിഴച്ച ഷൂവിന് ഇരയായത് ഒരു കാരണവും ഇല്ലാതെയല്ല. വിഘടനവാദികളുടെയും ഭീകരവാദികളുടെയും കൈയില്‍നിന്നു കാശ്‌മീരിലെ സിവില്‍ സമൂഹം കലാപത്തിന്റെ കല്ലുകള്‍ ഏറ്റുവാങ്ങുന്നത് അപകടകരമായ കാഴ്‌ചയാണ്. നിശബ്‌ദമാക്കപ്പെടുന്ന പ്രതിഷേധം ആവിഷ്‌കാരത്തിനു മറ്റു വഴികള്‍ തേടും. അന്‍വാര്‍ശേരിയിലായാലും ഹസ്രത്ത് ബാലിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. അട്ടലൂരിയുടെ ഷെല്‍ താത്‌കാലികമായ ഭയം മാത്രമാണ് സൃഷ്‌ടിക്കുന്നത്. നീതിന്യായവ്യവസ്‌ഥയുടെ നിഷ്‌പക്ഷതയിലുള്ള വിശ്വാസമാണ് ശാശ്വതമായ ശമനത്തിനു കാരണമാകുന്നത്. കോടതിയില്‍ കീഴടങ്ങാനുള്ള അവസരത്തിനുവേണ്ടി നിര്‍ബന്ധം പിടിച്ചതിലൂടെ മഅ്‌ദനി അണികള്‍ക്കു നല്‍കിയത് നല്ല സന്ദേശമാണ്. ]]]

3 അഭിപ്രായ(ങ്ങള്‍):
അട്ടലൂരിയുടെ ഷെല്‍ താത്‌കാലികമായ ഭയം മാത്രമാണ് സൃഷ്‌ടിക്കുന്നത്. നീതിന്യായവ്യവസ്‌ഥയുടെ നിഷ്‌പക്ഷതയിലുള്ള വിശ്വാസമാണ് ശാശ്വതമായ ശമനത്തിനു കാരണമാകുന്നത്.
സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.
>> സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.<<
@ഇആര്‍സി
അത് മറ്റൊരു സത്യം.
ഇവിടെയും ഒരു കനലുണ്ട് എന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ഈ കനലില്‍നിന്ന് ഉയരാനിടയുള്ള തീജ്വാല അനീതിയുടെ കോട്ടകൊത്തളങ്ങളെ മാത്രമേ സ്പര്‍ശിക്കൂ. അധര്‍മത്തിന്റെ വൈതാളികര്‍ മാത്രമേ അതുകൊണ്ട് ഭയപ്പേടേണ്ടതുള്ളൂ.സ്വാര്‍ഥമോഹികള്‍ മാത്രമേ അതില്‍ അസ്വസ്തപ്പെടേണ്ടതുള്ളൂ. അല്ലെങ്കിലും ശ്രദ്ധിച്ചാലറിയാം അത്തരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.