'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, സെപ്റ്റംബർ 30, 2010

മുഖംമൂടിയണിഞ്ഞ ജമാഅത്തെ ഇസ്‌ലാമി ?

 കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും എന്ന പോസിന്റെ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ അഭിപ്രായ പ്രകടനത്തില്‍നിന്നുള്ള താഴെ നല്‍കിയ ഏതാനും വരികളാണ് ഈ പോസ്റ്റിന്റെ പ്രചോദനം. തുടര്‍ന്ന് വായിക്കുക: [[[ 'എങ്കിലും ഈ വിഷയത്തില്‍ അല്പം dissent രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ആര് നല്ല കാര്യങ്ങള്‍ ചെയ്താലും appreciate ചെയ്യണം. പക്ഷെ ഇവിടെ താങ്കള്‍ അല്പം carried away ആയില്ലേ എന്നൊരു സംശയം. ജമാ അത്തെ ഇസ്ലാമി ഒരു islamic fundamentalist organization ആണ്. അല്ലെന്നു Mr. CK Lateef പോലും പറയുമെന്ന് തോന്നുന്നില്ല. എത്ര പൊതിഞ്ഞു പറഞ്ഞാലും, ജമാ അത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം ഒരു ഇസ്ലാമിക്‌ ഭരണം (hukumat-e-elahi) ഇന്ത്യയില്‍ സ്ഥാപിക്കുക എന്നതാണ്. Would you say that is a lofty ideal? I am not at all against Islam - I think...

വ്യാഴാഴ്‌ച, സെപ്റ്റംബർ 23, 2010

കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി വീണ്ടും.

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145) സുശീല്‍ ഭായ്! ഈ വെളിപ്പെടുത്തല്‍ അടങ്ങിയ വാര് ‍ഷിക പതിപ്പിന്റെ ഭാഗം സ്കാന്‍ ചെയ്തു ഇടുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി കഷ്മീരിലെയോ ബംഗ്ലാദേശിലെയോ പാകിസ്ഥാനിലെയോ പോലെ സായുധ തീവ്ര വാദം നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. കാരണം മേല്പറഞ്ഞ ഇടങ്ങളിലെ സാമൂഹ്യ...

തിങ്കളാഴ്‌ച, സെപ്റ്റംബർ 13, 2010

ഖാദിയാനി പീഢനവും മൌദൂദിയും

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച മുഴുവന്‍ ആരോപണങ്ങളും പറഞ്ഞുകഴിഞ്ഞത് കൊണ്ടാകും പാകിസ്ഥാനിലെ അഹമ്ദികളുടെ പീഢനവും അതിന് ഇവിടെയുള്ള ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ കവര്‍ സ്റ്റോറി നല്‍കാത്തതുമൊക്കെ വലിയ വിഷയമായി ഉയര്‍ന്ന് വരുന്നത്. അഹ്മദിയാ ജമാഅത്ത് പ്രവര്‍ത്തകര്‍ പാകിസ്ഥാനില്‍ അനുഭവിക്കുന്ന മുഴുവന്‍ പീഢനങ്ങളുടെയും കാരണം ജമാഅത്തെ ഇസ്്‌ലാമി സ്ഥാപകനായ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയാണെന്ന നിലയില്‍ ബ്ലോഗില്‍ കണ്ട പോസ്റ്റാണ് ഈ കുറിപ്പിന് പ്രേരകം. അന്ധമായ ജമാഅത്ത് വിരോധം അലങ്കാരമായി കൊണ്ടുനടക്കുകയും തന്റെ ഐഡന്റിറ്റിയായി അത് അദ്ദേഹവും നാടും അംഗീകരിക്കുകയും ചെയ്തത് കൊണ്ട് ഇനി ആഴ്ചയിലൊരിക്കലെങ്കിലും ജമാഅത്തിനെ വിമര്‍ശിക്കുന്ന ലേഖനം അദ്ദേഹത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പുറത്ത് വന്ന ലേഖനം സുശീല്‍ തന്റെ ബ്ലോഗില്‍ പോസ്റ്റായി നല്‍കിയിരിക്കുന്നു....

ശനിയാഴ്‌ച, സെപ്റ്റംബർ 11, 2010

ചോരപുരണ്ട കൈകളില്‍ മൌദൂദി കൃതി!

 കെ.കെ. ആലിക്കോയ അയച്ചുതന്ന ലേഖനം ഈ ബ്ലോഗിന്റെ വായനക്കാരുമായി പങ്കുവെക്കുന്നു: റസൂലിനെ അവഹേളിച്ചയാള്‍ക്ക് ജമാഅത്തോ സോളിഡാരിറ്റിയോ രക്തം കൊടുത്തിട്ടില്ല; മറിച്ച് ഒരു മുസ്‌ലിം സംഘടനയാല്‍ അക്രമിക്കപെട്ട ഒരാള്‍ക്കാണ്‌ രക്തം കൊടുത്തത്. അദ്ദേഹം റസൂലിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുണ്ട്. അദ്ദേഹത്തെ ശിക്ഷിക്കേണ്ടത് കോടതിയാണ്‌. യൂനിവേഴ്സിറ്റി അദേഹത്തിന്‍റെ അംഗീകാരം ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു; അദ്ദേഹത്തിന്‍റെ മാപ്പപേക്ഷയും കൈവെട്ടപെട്ടതും കണക്കിലെടുത്ത് അവര്‍ അംഗീകാരം തിരിച്ചു നല്‍കി. കോളേജധികൃതര്‍ അദ്ദേഹത്തെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിട്ടു.  രാജ്യത്ത് നിലവിലുള്ള നിയമവാഴ്ച അനുസരിച്ച് ജീവിക്കാന്‍ കഴിയണം. നിയമം കയ്യിലെടുക്കുന്നത് അരാജകത്വം സൃഷ്ടിക്കും. അക്രമികള്‍ വെട്ടിയത് ജോസഫിന്‍റെ കയ്യാണെങ്കിലും, യഥാര്‍ത്ഥത്തില്‍...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 10, 2010

ഈദുല്‍ ഫിത്വര്‍ ആശംസകള്‍

ഐക്യദാര്‍ഢ്യത്തിന്റെ വസന്തം -ടി. ആരിഫലി എന്താണ് യഥാര്‍ഥത്തില്‍ പെരുന്നാളിന്റെ സന്തോഷം? കഴിഞ്ഞ ഒരു മാസക്കാലമായി വിശ്വാസികള്‍ ജീവിതത്തില്‍ സാധാരണഗതിയില്‍ ഇല്ലാത്ത കുറെ വിലക്കുകളും നിയന്ത്രണങ്ങളും സ്വയം എടുത്തണിയുകയായിരുന്നു. നിര്‍ബാധം ഭക്ഷണം മുന്നിലിരിക്കെ ഭക്ഷണം വേണ്ടെന്നു വെച്ചു. സ്വന്തമെന്ന് കരുതിപ്പോന്ന ധനം മറ്റുള്ളവര്‍ക്കായി പങ്ക് വെച്ചു. കോപങ്ങളും വിദ്വേഷങ്ങളും സ്വയം അടക്കി വെച്ചു. തന്നോട് കോപിക്കുന്നവനോട് പോലും സ്‌നേഹത്തിന്റെ മറുവാക്ക് മൊഴിയാന്‍ ശീലിച്ചു. അങ്ങനെ എല്ലാ നിലക്കും ആത്മനിയന്ത്രണത്തിന്റെ പാഠങ്ങള്‍ പരിശീലിച്ചു. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സാമൂഹികശരീരത്തെ കെട്ടിപ്പടുക്കാന്‍ പണിയെടുത്തു. പാപങ്ങള്‍ അറിഞ്ഞും അറിയാതെയും എല്ലാവരില്‍ നിന്നും വന്നു പോകും. ചെയ്തുപോയ പാപങ്ങളെക്കുറിച്ചോര്‍ത്ത്, കുറ്റബോധത്താല്‍ നിസംഗനാവുകയല്ല...

തിങ്കളാഴ്‌ച, സെപ്റ്റംബർ 06, 2010

തീവ്രവാദം: മൌദൂദിയുടെ നിലപാട്

 മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി ലാഹോറിന്‍ നിന്ന് പുറത്തിറങ്ങുന്ന ആഈന്‍, ഏഷ്യ എന്നീ ഉര്‍ദു വാരികകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തീവ്രവാദത്തോടും ഭീകരവാദത്തോടുമുള്ള തന്റെ സമീപനമെന്തെന്ന് വ്യക്തമാക്കൂന്നു. ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നതിന് മുമ്പും അതിന് ശേഷവും അദ്ദേഹം തന്നെ പുസ്തകങ്ങളില്‍ ഇതേ ആശയമാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടാണ് ജമാഅത്ത് രൂപീകരിക്കപ്പെട്ട് 30 വര്‍ഷത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന് ഇങ്ങനെ പറയാന്‍ കഴിയുന്നത്: 'ജമാഅത്തിന്റെ മുപ്പത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ അത് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനോ അതിനായി പ്രേരിപ്പിച്ചതിനോ ഒരൊറ്റ ഉദാഹരണം പോലും ഇതുവരെയും ആര്‍ക്കും ചൂണ്ടിക്കാണിക്കാനായിട്ടില്ല. രചനാത്മകവും നിയമവിധേയവും ജനാധിപത്യ രീതിയില്‍ അധിഷ്ഠിതവുമായിരിക്കും അതിന്റെ പ്രവര്‍ത്തനം എന്ന് അതിന്റെ...

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK