
മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (8)
ആധുനിക ജനാധിപത്യം നിലകൊള്ളുന്നത് നിര്‍മതതത്ത്വശാസ്ത്രത്തിലാണ് എന്ന് തുടക്കത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ക്രൈസ്തവ മതത്തോടുള്ള അടങ്ങാത്ത അമര്‍ഷം ഭൂരിപക്ഷ വിഭാഗത്തെ നിര്‍മതത്തിലേക്ക് നയിച്ചുവെന്നത് മാത്രമല്ല; മതം നിര്‍ദ്ദേശിക്കുന്ന മൂല്യങ്ങള്‍ പോലും ആവശ്യമില്ല തങ്ങളെ നിയന്ത്രിക്കാന്‍ എന്ന തികച്ചും നിഷേധാത്മക തലത്തിലേക്ക് അതവരെ നയിച്ചു. നിയമനിര്‍മാണത്തിനുള്ള പരമാധികാരത്തില്‍ മതത്തെയും ദൈവത്തെയും അടുപ്പിക്കരുത് എന്ന തത്വശാസ്ത്രത്തിന്റെ പുറത്താണ് അത് കെട്ടിപ്പടുക്കപ്പെട്ടത്.
ദേശീയമായും സംഘടിതമായും പ്രവര്‍ത്തനമാരംഭിച്ച ലിബറലിസമാണ് വാസ്തവത്തില്‍ ഭൂരിപക്ഷത്തിന്റെ പരമാധികാരംസിദ്ധാന്തമായി രൂപം പ്രാപിച്ചത്. ഒരു ജനത അവരുടെ വികാര-വിചാരങ്ങളില്‍ എല്ലാവിധ നിയന്ത്രണങ്ങളില്‍നിന്നും സ്വതന്ത്രരാണെന്നതാണ് ഭൂരിപക്ഷ പരമാധികാരത്തിന്റെ...