
Abdul Latheef
ഇസ്ലാമിന്റെ രാഷ്ട്രീയം
മനുഷ്യന്റെ ഇഹപര സൗഭാഗ്യത്തിന് ദൈവം നല്‍കിയ മാര്‍ഗദര്‍ശനമാണ് ഇസ്ലാം. മനുഷ്യജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖല പ്രസ്തുത മാര്‍ഗനിര്‍ദ്ദേശത്തില്‍നിന്ന് ഒഴിവാക്കുക എന്നാല്‍ ഇസ്ലാമിക ദര്‍ശനം സമ്പൂര്‍ണമല്ല എന്ന് അംഗീകരിക്കുന്നതിന് തുല്യമാണ്. ഇസ്ലാമിനെ നാം പ്രാഥമിക പഠനത്തിന് വിധേയമാക്കിയാല്‍ പോലും ജീവിതത്തിലെ ഒരു മണ്ഡലവും അത് ഒഴിവാക്കിയിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. ജീവിതത്തിലെ സുപ്രധാനമായ ഒരു മേഖലയാണ് രാഷ്ട്രീയ മേഖല.
ഇസ്ലാം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്തും നാം പാലിക്കുമ്പോഴേ ഇസ്ലാമിനെ പൂര്‍ണമായി നാം ഉള്‍കൊണ്ടൂ എന്ന് പറയാന്‍ കഴിയൂ. ഭദ്രമായ അടിത്തറയിലാണ് ഇസ്ലാമിക രാഷ്ട്രീയ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ഇസ്ലാം അപകടകരമാണ് എന്ന തെറ്റിദ്ധാരണ വ്യപകമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നത്...