'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ജൂൺ 05, 2011

മൗലാനാ മൗദൂദിക്ക് ഇബ്‌നുബാസിന്റെ കത്ത്.

ജമാഅത്തെ ഇസ്ലാമി കേളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അന്ന് മുതല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍നിന്ന് അടിസ്ഥാനരഹിതമായ എതിര്‍പ്പുകളും ആരംഭിച്ചു. അവ അടിസ്ഥാന രഹിതമാണെന്ന് ജമാഅത്ത് പക്ഷത്ത് നിന്ന് വ്യക്തമാക്കപ്പെട്ട ശേഷവും വിവിധ രൂപത്തില്‍ അവര്‍ ആവര്‍ത്തിച്ചു. ചിലത് പിന്നീട് ഒഴിവാക്കിയെങ്കിലും സന്ദര്‍ഭം ലഭിക്കുമ്പോള്‍ അവതന്നെ വീണ്ടും ഉന്നയിച്ചുകൊണ്ടിരിക്കുന്നു.  പ്രധാനമായി മൂന്ന് ആരോപണങ്ങളാണ് ജമാഅത്തിനെതിരില്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാവ് 1951 കാലയളവില്‍ ഉന്നയിച്ചതായി കെ.സി. അബ്ദുല്ല മൗലവി രേഖപ്പെടുത്തുന്നത്:

1. ആരാധനയുടെ ഇനങ്ങളില്‍ ചിലത് അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പിക്കുന്നത് അത്ര ഭയങ്കരകുറ്റമായി ജമാഅത്തെ ഇസ്ലാമി കരുതുന്നില്ല.

2. അബുല്‍ അഅ്‌ലാ മൗദൂദി തെറ്റുപറ്റിക്കൂടാത്ത പരിശുദ്ധനായി-മഅസൂമായി-ജമാഅത്ത് വിശ്വസിക്കുന്നു.

3. വിശുദ്ധ ഖുര്‍ആന്റെ ശരിയായ വ്യാഖ്യാനം നബിയും സ്വഹാബത്തും നല്‍കിയതല്ല. അബുല്‍ അഅ്‌ലാ നല്‍കിയതാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നു.

1961 ആഴപ്പോഴേക്ക് എതിര്‍പ്പിന് അന്ധത വര്‍ദ്ധിക്കുകയാണുണ്ടായത്. മുജാഹിദ് നേതാക്കള്‍ പ്രസ്തുത വര്‍ഷം ജനുവരി 2 ലെ ചന്ദ്രികയില്‍ ഒരു സംയുക്ത പ്രസ്താവനയിറക്കി.  പ്രധാനമായും അതിലെ നാല് ആരോപണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. ഇലാഹ്, ഇബാദത്ത് എന്നീ പദങ്ങളുടെ അര്‍ഥങ്ങള്‍ മാറ്റുക വഴി ജമാഅത്തുകാര്‍ ഇസ്ലാമിന്റെ അടിത്തറതന്നെ പൊളിച്ചു കളഞ്ഞിരിക്കുന്നു.

2. പ്രവാചകത്വപദവി നബിയുടെ സ്വന്തം പരിശ്രമത്താല്‍ ലഭിച്ചതാണ് എന്നവര്‍ കരുതുന്നു.

3. ഭരണം പിടിച്ചുപറ്റുകയെന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ പരമ ലക്ഷ്യം. ഈ ലക്ഷ്യ സാധ്യത്തിനു ഏതു മാര്‍ഗ്ഗവും അവരവലംബിക്കും.

4. പരിശുദ്ധ ഇസ്ലാം പൂര്‍ണമായി നഷിച്ചുപോയിരിക്കുന്നു. അതിനെ പുനസ്ഥാപിക്കുന്നവര്‍ തങ്ങള്‍ മാത്രമാണ്. നല്ലതുപദേശിക്കുകയും നല്ലതുപദേശിക്കുകയും ചീത്തയെ നിരോധിക്കുകയും ചെയ്യേണ്ട ചുമതല തങ്ങള്‍ക്കില്ല എന്നും അവര്‍ വാദിക്കുന്നു.

ഇതില്‍ ആദ്യത്തെ ആരോപണമൊച്ച് മറ്റു മൂന്നാരോപണങ്ങളും വാചകങ്ങളെ അവയുടെ പശ്ചാതലത്തില്‍നിന്നടര്‍ത്തിയെടുത്ത് തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കി വലിച്ചുനീട്ടിയുണ്ടാക്കിയതാണ്. എന്നാല്‍ ഒന്നാമത്തെ ആക്ഷേപത്തിന്റ കാരണം പരിശോധിക്കുമ്പോള്‍ ഇബാദത്തിന് ആരാധന എന്നര്‍ഥം പറഞ്ഞു ശീലിച്ച നേതാക്കള്‍ക്ക് ജമാഅത്തെ ഇസ്ലാമി ഇലാഹ് ഇബാദത്ത് എന്നീ സാങ്കേതിക പദങ്ങളുടെ പൂര്‍ണമായ അര്‍ഥവും താല്‍പര്യവും ഖുര്‍ആന്‍, സുന്നത്ത്, തഫ്‌സീര്‍, ഭാഷ എന്നിവയുടെ വെളിച്ചത്തില്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ അതുമായി ഇണങ്ങിച്ചേരാനുള്ള ബുദ്ധിമുട്ടുകൊണ്ടും അതേ പ്രകാരം തങ്ങളുടെ പ്രതിയോഗികളായി കരുതുന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലനില്‍പ്പ് അതിലാണെന്ന് മനസ്സിലാക്കി ഉന്നയിച്ച ആരോപണമാണ്.

മുജാഹിദും ജമാഅത്തും രണ്ട് പ്രസ്ഥാനമായി നിലനില്‍ക്കുകയും ക്രിയാത്മകമായ ഒരു സഹകരണം വേണ്ട എന്ന തീരുമാനത്തില്‍ മുജാഹിദ് പ്രസ്ഥാനം നിലനില്‍ക്കുന്നിടത്തോളം കാലം ഈ വിഷയം അവര്‍ക്ക് അവഗണിക്കാന്‍ കഴിയില്ല. ഇത് കേവലം ചില സാങ്കേതിക പദങ്ങളിലുള്ള തര്‍ക്കമല്ല. ഇസ്ലാമിനെ എങ്ങനെ ഉള്‍കൊള്ളുന്നുവെന്ന് ഈ പദങ്ങള്‍ക്ക് എന്ത് അര്‍ഥം നല്‍കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. ഈ സുപ്രധാന ചര്‍ചയെ അവഗണിച്ചാല്‍ മുഴുവന്‍ തര്‍ക്കവും അപരിഹാര്യമായി നിലനില്‍ക്കും. ജമാഅത്ത് ഒരു ഘട്ടത്തില്‍ ഇതിന് വമ്പിച്ച പ്രധാന്യം നല്‍കാനുള്ള കാരണവും അതുതന്നെയായിരുന്നു. അര ഡസന്‍ പുസ്തകങ്ങളെങ്കിലും ഐ.പി.എച് ഈ വിഷയത്തിന് വേണ്ടി മാത്രം പുറത്തിറക്കി. ഇപ്പോള്‍ വിമര്‍ശകര്‍ പുതിയ തലമുറയുടെ മുന്നില്‍ ഒന്നുമറിയാത്ത പോലെ ചോദ്യമുന്നയിക്കുന്നു. എന്തിനായിരുന്നു. കെ.സി. അബ്ദുല്ല മൗലവി ഇബാദത്ത് ഒരു സമഗ്രപഠനം രചിച്ചത് എന്ന്. ഒറ്റവാക്കില്‍ എനിക്കുള്ള ഉത്തരം. മുജാഹിദ് പ്രസ്ഥാനത്തെ തൗഹീദിന്റെ സമഗ്രത പഠിപ്പിക്കാന്‍ എന്നാണ്.

ജമാഅത്ത് മുജാഹിദ് സകരണത്തിനും വെടിനിര്ത്തലുനും വല്ല സാധ്യതയും രൂപപ്പെടുകയാണെങ്കില്‍ ഈ പദങ്ങളുടെ വിവക്ഷയില്‍ സമാനമായ ഒരു ചിന്താഗതി പുലര്‍ത്താന്‍ സാധിക്കുമ്പോള്‍ മാത്രമായിരിക്കും.

1982 ലേക്ക് വരുമ്പോള്‍ ജമാഅത്തുമായുള്ള തര്‍ക്കം ഇബാദത്തിലേക്ക് കുറേകൂടി കേന്ദ്രീകരിക്കപ്പെട്ടു. ആ വര്‍ഷമാണ് കെ.പി. മുഹമ്മദ് മൗലവിയുടെ  ഇബാദത്തും ഇത്വാഅത്തും എന്ന് ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത്. ജമാഅത്തെ ഇസ്ലാമി ഇബാദത്തിന് അനുസരണം എന്ന അര്‍ഥം മാത്രമാണ് പറയുന്നതെന്നാരോപിച്ചുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത് തന്നെ. ഇബാദത്ത് അനുസരണം എന്നര്‍ഥത്തില്‍ പ്രയോഗിച്ചതായി ജമാഅത്ത് എടുത്തുകാണിക്കാറുള്ള സൂക്തങ്ങളെല്ലാം എങ്ങനെ ആരാധന എന്ന അര്‍ഥത്തിലേക്ക് തിരിച്ചുവിടാം എന്നതാണ് പ്രധാനമായും ഈ ഗ്രന്ഥത്തില്‍ നടത്തപ്പെട്ടിട്ടുള്ളത്.

ഈ കാലഘട്ടത്തില്‍ മര്‍ഹും കെ. ഉമര്‍ മൗലവി ഏറ്റെടുത്ത ഒരു ജമാഅത്തിനെതിരെയുള്ള ഒരു ദൗത്യം, അദ്ദേഹത്തിന്റെ അറബിയിലും ഗള്‍ഫ് നാടുകളിലുമുള്ള-പ്രത്യേകിച്ച് സൗദി അറേബ്യല്‍- പിടിപാട് ഉപയോഗപ്പെടുത്തി വിദേശങ്ങളിലും ജമാഅത്തിനെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു. ഈ ആവശ്യാര്‍ഥം അദ്ദേഹം പല പണ്ഡിതന്‍മാര്‍ക്കും കത്തുകളെഴുതുകയുണ്ടായി. ലഘുലേഖ അറബിയില്‍ തയ്യാറാക്കി അവിടങ്ങളില്‍ വിതരണം ചെയ്തു.

എന്നാല്‍ ജമാഅത്ത് നേരിട്ടുതന്നെ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയും എന്താണ് ജമാഅത്ത് ഇബാദത്തിന്റെയും അനുബന്ധവിഷയങ്ങളിലും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കപ്പെട്ടിട്ടും തല്‍പര കക്ഷികള്‍ അത് ഒട്ടും പരിഗണിക്കാതെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു. മുജാഹിദ് ഭാഗത്തുള്ള തലമുതിര്‍ന്ന നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസ്സാക്ഷിക്കുത്തും തോന്നാതിരിക്കാന്‍ കാരണമെന്തായിരുന്നുവെന്ന് ചരിത്രവിദ്യാര്‍ഥികളെ എന്നും അമ്പരപ്പിക്കുന്ന സമസ്യയായി നിലനില്‍ക്കും എന്നാണ് എന്റെ അഭിപ്രായം.

ഇവിടെ ഇന്ത്യാ ഗവണ്‍മെന്റിനെയും അതിലെ ഉത്തരവാദപ്പെട്ടവരെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന പോലെ അറബ് ലോകത്തെയും തങ്ങളുടെ കഴിവിന്‍പടി തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. സൗദി ഗവണ്‍മെന്റിനെ ആക്ഷേപിക്കുന്നു. ഇബാദത്തിന്റെ അര്‍ഥം മാറ്റുന്നു. എന്നൊക്കെയായിരുന്നു അതിന് പ്രയോഗിക്കപ്പെട്ട ആയുധങ്ങള്‍. ഇറാന്‍-ഇറാഖ് യുദ്ധം ആരംഭിച്ചതോടെ അവര്‍ക്ക് വലിയ ഒരായുധം ലഭിച്ചു. മൗദൂദികള്‍ ഖുമൈനിസ്റ്റുകളാണ് അവരത് ആകുന്നത്ര പ്രയോഗിക്കുകയും ചെയ്തു.

1985 നവംബറില്‍ ഉമര്‍ മൗലവി معنى لا إله إلا الله (ലാഇലാഹ ഇല്ലല്ലാഹുവിന്റെ അര്‍ഥം) എന്ന പേരില്‍ ഒരു ലഘുലേഖ പ്രസിദ്ധികരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മുഖ്യമായ ആരോപണവും  ഇബാദത്തിന് അനുസരണം എന്ന അര്‍ഥം മാത്രമാണ് നല്‍കുന്നതെന്ന രൂപത്തിലാണ്. മാത്രമല്ല അതുമായി ബന്ധപ്പെട്ട് പ്രധാനമായും 12 ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.

ഈ ആരോപണങ്ങളില്‍ മുക്കാല്‍ ഭാഗവും ഇബാദത്തിന് കേവലാനുസരണം എന്ന് പറയുന്നത് മൂലമുണ്ടാകുകന്നതാണ്. അതുകൊണ്ടു തന്നെയായിരിക്കാം. 1972 ല്‍ ഇബ്‌നു ബാസ് മൗലാന മൗദൂദിയുടെ വിശദീകരണമാവശ്യപ്പെട്ടപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് മാത്രം ചോദിച്ചത്.

(കത്തും അതോടനുബന്ധിച്ച പ്രചാരണങ്ങളുടെ പൊള്ളത്തരവും അടുത്ത പോസ്റ്റില്‍ .)

6 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ പോസ്റ്റിലെ വസ്തുതകള്‍ക്ക് പ്രധാനമായും അവലംബിച്ചത്. കെ.സി. അബ്ദുല്ല മൗലവിയുടെ 'ഇബാദത്ത് : ഒരു സമഗ്രപഠനം' പരിഷ്‌കരിച്ച പതിപ്പ്.

Mohamed പറഞ്ഞു...

മുജാഹിദും ജമാഅത്തും രണ്ട് പ്രസ്ഥാനമായി നിലനില്‍ക്കുകയും ക്രിയാത്മകമായ ഒരു സഹകരണം വേണ്ട എന്ന തീരുമാനത്തില്‍ മുജാഹിദ് പ്രസ്ഥാനം നിലനില്‍ക്കുന്നിടത്തോളം കാലം ഈ വിഷയം അവര്‍ക്ക് അവഗണിക്കാന്‍ കഴിയില്ല. ഇത് കേവലം ചില സാങ്കേതിക പദങ്ങളിലുള്ള തര്‍ക്കമല്ല. ഇസ്ലാമിനെ എങ്ങനെ ഉള്‍കൊള്ളുന്നുവെന്ന് ഈ പദങ്ങള്‍ക്ക് എന്ത് അര്‍ഥം നല്‍കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. ഈ സുപ്രധാന ചര്‍ചയെ അവഗണിച്ചാല്‍ മുഴുവന്‍ തര്‍ക്കവും അപരിഹാര്യമായി നിലനില്‍ക്കും. ജമാഅത്ത് ഒരു ഘട്ടത്തില്‍ ഇതിന് വമ്പിച്ച പ്രധാന്യം നല്‍കാനുള്ള കാരണവും അതുതന്നെയായിരുന്നു. അര ഡസന്‍ പുസ്തകങ്ങളെങ്കിലും ഐ.പി.എച് ഈ വിഷയത്തിന് വേണ്ടി മാത്രം പുറത്തിറക്കി. ഇപ്പോള്‍ വിമര്‍ശകര്‍ പുതിയ തലമുറയുടെ മുന്നില്‍ ഒന്നുമറിയാത്ത പോലെ ചോദ്യമുന്നയിക്കുന്നു. എന്തിനായിരുന്നു. കെ.സി. അബ്ദുല്ല മൗലവി ഇബാദത്ത് ഒരു സമഗ്രപഠനം രചിച്ചത് എന്ന്. ഒറ്റവാക്കില്‍ എനിക്കുള്ള ഉത്തരം. മുജാഹിദ് പ്രസ്ഥാനത്തെ തൗഹീദിന്റെ സമഗ്രത പഠിപ്പിക്കാന്‍ എന്നാണ്.
...... yes this is the point...

ഷെബു പറഞ്ഞു...

അടുത്ത പോസ്റ്റ് കൂടി വായിച്ച് കമന്റാം..

Muneer പറഞ്ഞു...

"ഇബാദത്ത് ഒരു സമഗ്ര പഠനം" എന്ന പുസ്തകം വിമര്‍ശകര്‍ എന്നെങ്കിലും വായിച്ചിരുന്നെങ്കില്‍, എന്ന് പലപ്പോഴും ആഗ്രഹിച്ചു പോവാറുണ്ട്. ഈ ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരണികള്‍ വാലും തലയും മുറിച്ചു കളഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ പലപ്പോഴും ശ്രമങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും അവരാരും പുസ്തകം ഒരാവര്‍ത്തി പോലും വായിച്ചിട്ടില്ലെന്ന് പല ചര്‍ച്ചകളിലും വ്യക്തമായതാണ്. ഇതേ വിഷയത്തില്‍ മുമ്പ് നടന്ന ബ്ലോഗ്‌ ചര്‍ച്ചകളില്‍ ചിലത്:
ലിങ്ക് 1

ലിങ്ക് 2

ലിങ്ക് 3

CKLatheef പറഞ്ഞു...

പോസ്റ്റിന്റെ അടുത്ത ഭാഗം കാണുക.

പുന്നകാടൻ പറഞ്ഞു...

തമ്മിൽ തല്ലൂ....................

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK