'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ജൂൺ 09, 2011

ഇബ്‌നുബാസ് മൗദൂദിക്ക് കത്തെഴുതിയതെന്തിന് ?

മൗലാനാ മൗദൂദിയും അദ്ദേഹം രൂപീകരിച്ച സംഘടനയായ ജമാഅത്തെ ഇസ്ലാമിയും ഇബാദത്തിനും അതുപോലുള്ള ചില സാങ്കേതിക പദങ്ങള്‍ക്കും ലോകത്ത് മറ്റുപണ്ഡിതരാരും പറയാത്ത ചില അര്‍ഥങ്ങളും വിവക്ഷകളും പുതുതായി കണ്ടുപിടിച്ചിട്ടുണ്ട് എന്നതാണ് കേരളത്തിലെ മുജാഹിദുകളുടെ ജമാഅത്തെ ഇസ്ലാമിക്കെതിരിലുള്ള പ്രധാനപ്പെട്ട ആരോപണം. ഇത് തെളിയിക്കാന്‍ അവര്‍ പെടാത്ത പാടില്ല. അവര്‍ ശ്രമിക്കാത്ത മാര്‍ഗമില്ല. ഏതാനും അനുയായികളെ അവര്‍ക്ക് അത്തരം ചില ധാരണകളില്‍ കുടുക്കിയിടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോകത്തെ ഒരു ഇസ്ലാമിക പണ്ഡിതനെപ്പോലും അവര്‍ക്ക് ഈ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

കാരണം 1955 ല്‍ തന്നെ മൗദൂദിയുടെ 'ഇസ്ലാമിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍' എന്ന പുസ്തകം അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെടുത്തിയിരുന്നു. അതിനാല്‍ ഇവിടെ പുസ്തകം വായിക്കാത്തവര്‍ക്കിടയില്‍ നടത്തുന്ന തന്ത്രം വിലപോയില്ല. എങ്കിലും അവര്‍ അടങ്ങിയിരുന്നില്ല. പ്രസ്തുത പുസ്തകമിറങ്ങി രണ്ട് പതിറ്റാണ്ടിന് ശേഷവും ആ ശ്രമം തുടര്‍ന്നു. ഇതിന്റെ ഭാഗമായിരുന്നു ശൈഖ് ഇബ്‌നുബാസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. ഇതിന്റെ കൃത്യമായ വിവരം ലഭിക്കുന്നത്. ഇബ്‌നുബാസിന്റെ മൗദൂദിക്കുള്ള കത്തില്‍ നിന്നാണ്.

ഈ വിഷയം പറയാന്‍ തുടങ്ങിയപ്പോള്‍ നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നത പല പുതിയ വായനക്കാര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് കണ്ടതിനാല്‍ ചെറിയ ഒരു ആമുഖം എഴുതി അതാണ് കഴിഞ്ഞ പോസ്റ്റില്‍ നല്‍കിയത്. ഇനി വിഷയത്തിലേക്ക് പ്രവേശിക്കുകയാണ്.

1972 മെയ് മാസത്തില്‍ ഇബ്‌നു ബാസ് ഈ പ്രചാരണങ്ങളുടെ സത്യവസ്ഥ മനസ്സിലാക്കാന്‍ മൗലാനാ മൗദൂദിക്ക് എഴുതിയ കത്തില്‍ നിന്നാണ് മേലെ സൂചിപ്പിച്ച ശ്രമം മറനീക്കി വെളിവാകുന്നത്. മൗലാനാ മൗദൂദിയെ സംബന്ധിച്ച് എന്താണ് ഉമര്‍ മൗലവി തെറ്റിദ്ധരിപ്പിച്ചത് എന്ന് അതില്‍നിന്നു തെന്ന മനസ്സിലാക്കിയെടുക്കാം.

'താങ്കള്‍ ഇബാദത്തിനെ ത്വാഅത്ത് കൊണ്ട് വ്യാഖ്യാനിക്കുന്നുവെന്ന് കേള്‍ക്കുന്നു. ആരെയെങ്കിലും അനുസരിച്ചാല്‍ അവന് ഇബാദത്ത് ചെയ്തു എന്നരൂപത്തില്‍; അതേ പ്രകാരം അരാധനയെയും അടിമത്തതയും വ്യാഖ്യാനിക്കുന്നതായും' എന്നാണ് തുടക്കത്തില്‍ ഇബ്‌നു ബാസ് എഴുതുന്നത്. എന്നാല്‍ മുജാഹിദുകാര്‍ നല്‍കിയ പരിഭാഷ വായിച്ചാല്‍ തോന്നുക മൗദൂദി ഇബാദത്തിന് അടിമത്തം അനുസരണം ആരാധന എന്ന് മൂന്ന് അര്‍ഥം പറഞ്ഞതാണ് അദ്ദേഹം മൗദൂദിയില്‍ കാണുന്ന അബദ്ധം എന്നാണ്. ഇതായിരുന്നു തെറ്റെങ്കില്‍ 50 സൗദി പണ്ഡിതര്‍ ചേര്‍ന്ന് തയ്യാറാക്കിയ പാഠപുസ്തകത്തിലെ അബദ്ധം ചൂണ്ടികാണിച്ചുകൊണ്ട് ഉമര്‍ മൗലവിക്ക് കത്തെഴുതേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ.

ഇബാദത്തിന് അനുസരണം അടിമത്തം ആരാധന എന്ന അര്‍ഥം നല്‍കി എന്നതല്ല ഇബ്‌നുബാസ് ഗൗരവത്തിലെടുത്തത് എന്നത് വ്യക്തം. ആരെ അനുസരിച്ചാലും അത് അനുസരിക്കപ്പെട്ടവര്‍ക്കുള്ള ഇബാദത്തായി മൗദൂദിയും ജമാഅത്തും പ്രചരിപ്പിക്കുന്നുവെന്ന ഒട്ടും വെള്ളം ചേര്‍ക്കാത്ത കളവാണ് അദ്ദേഹത്തെ അമ്പരപ്പിച്ചത്. ഒരു വേള അതില്‍ അസത്യമുണ്ട് എന്ന് അദ്ദേഹത്തിന് തോന്നിയേക്കാം.  ഈ പ്രചാരണത്തിന് ശേഷവും അദ്ദേഹത്തെക്കുറിച്ചുള്ള ബഹുമാനത്തിനോ ആദരവിനോ ഒരു കുറവും സൗദി പണ്ഡിതന്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന് ഉണ്ടായില്ല. ഈ കത്തെഴുതി ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തെ താറടിക്കാന്‍ ബോധപൂര്‍വം കള്ളം പ്രചരിച്ചവരെ സ്തംബ്ദരാക്കി അന്താരാഷ്ട്രാ തലത്തില്‍ ഇസ്ലാമിക സേവനത്തിനുള്ള ഫൈസല്‍ അവര്‍ഡിന് മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തെരഞ്ഞെടുക്കപ്പെടുന്നത്.

ഇനി ഇബ്‌നുബാസിന്റെ കത്തും മുജാഹിദുകള്‍ അതിന് നല്‍കിയ പരിഭാഷയും വായിക്കുക.
------------------------------------------------
من جوابي لفضيلة الشيخ: أبي الأعلى المودودي فيما يتعلق بالفرق بين العبادة والطاعة

بسم الله الرحمن الرحيم كان أبو الأعلى المودودي قد بعث إلي برسالة رقمها 1526 وتاريخ 2 / 4 / 1392 هـ شرح فيها حاله وحال الأستاذ طفيل الذي خلف فضيلته في إمرة الجماعة الإسلامية، وقد أجبته برسالة عندما كنت رئيسا للجامعة الإسلامية بالمدينة المنورة في نفس العام.. ومنها:
قال لي بعض الإخوان المقيمين في البلاد من أهل مليبار عن فضيلتكم إنكم ترون أن العبادة تفسر بالطاعة وأن كل من أطاع أحدا فقد عبده، كما تفسر بالرق والتأله. وكتب إلي الشيخ عمر بن أحمد المليباري أي صاحب مجلة السلسبيل في هذا الموضوع جازما بما ذكر عن فضيلتكم وعن الجماعة وأرسل إلي نسخة من استفتاء تعميمي في هذه المسألة أرسل إليكم نسخة منه.
وقد استغربت هذا الأمر وعزمت على الكتابة إليكم فيه من قبل مجيء كتابكم المجاب للاستفسار منكم عن صحة ما نسب إليكم. وبهذه المناسبة فإني أرجو من فضيلتكم الإفادة عما لديكم في هذا الموضوع، والذي يظهر لأخيكم أن الطاعة أوسع من العبادة، فكل عبادة لله موافقة لشريعته تسمى طاعة وليس كل طاعة بالنسبة إلى غير الله تسمى عبادة، بل في ذلك تفصيل؛ أما بالنسبة إلى الله سبحانه فهي عبادة له لمن أراد بها وجهه، لكن قد تكون صحيحة وقد تكون فاسدة على حسب اشتمالها على الشروط المرعية في العبادة وتخلف بعض الشروط عنها، فأرجو من فضيلتكم الإفادة المفصلة عما ترونه في هذه المسألة ومما يزيد الأمر وضوحا أن من أطاع الله في بعض الأمور وهو متلبس بالشرك
يستحق أن تنفي عنه العبادة. كما قال الله سبحانه في حق المشركين: ﴿وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ﴾(109:3 ) فنفى عنهم العبادة من أجل شركهم، ومعلوم أنهم يعبدون الله في الشدة بالتوحيد وبالحج والعمرة وبالصدقات في بعض الأحيان ونحو ذلك، ولكن لما كانت هذه العبادة مشوبة بالشرك في الرخاء وعدم الإيمان بالآخرة إلى غير ذلك من أنواع الكفر جاز أن تنفى عن أصحابها. ومما يزيد الأمر بيانا أيضا أن من أطاع الأمراء وغيرهم في معاصي الله لا يسمى عابدا لهم إذا لم يعتقد جواز طاعتهم فيما يخالف شرع الله وإنما أطاعهم خوفا من شرهم أو اتباعا للهوى، وهو يعلم أنه عاص لله في ذلك فإن مثل هذا يعتبر عاصيا بهذه الطاعة ولا يعتبر مشركا إذا كانت الطاعة في غير الأمور الشركية، كما لو أطاعهم في ضرب أحد بغير حق أو قتل أحد بغير حق أو أخذ مال بغير حق ونحو ذلك، والأمثلة في هذا الباب كثيرة، وما أظن هذا الأمر يخفى على من دونكم من أهل العلم، لكن لما كان هذا الأمر قد أشاعه عنكم من أشاعه وجب علي أن أسألكم عنه وأطلب من فضيلتكم تفصيل القول فيه حتى ننفي عنكم ما يجب نفيه وندافع عنكم على بصيرة ونوضح الحق لطالبه فيما يتعلق بالجماعة الإسلامية.
وإن كان ما نسب عنكم هو كما نسب تذاكرنا فيه وبحثناه من جميع وجوهه وناقشنا مواضيع الإشكال بالأدلة، والحق هو ضالة الجميع.
فنسأل الله عز وجل أن يوفقنا وإياكم لما يرضيه وأن يمنحنا جميعا الفقه في دينه والثبات عليه وأن يصلح قلوبنا وأعمالنا وأن يجعل الحق ضالتنا أينما كنا إنه جواد كريم. والسلام عليكم ورحمة الله وبركاته.

رئيس الجامعة الإسلامية بالمدينة المنورة
عبد العزيز بن عبد الله بن باز

ഇബാദത്തും അനുസരണവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച്‌ ശൈഖ്‌ ഇബ്നു ബാസ്‌, ശൈഖ്‌ അബുല്‍ അഅ്ല‍ാ മൗദൂദിക്ക്‌ നല്‍കിയ മറുപടി

അബുല്‍ അഅ്ല‍ാ മൗദൂദി 2/04/1392 അദ്ദേഹത്തിന്റെയും അദ്ദേഹത്തിനു ശേഷം ജമാഅത്തിന്റെ നേതൃത്വത്തില്‍ വന്ന ഉസ്താദ്‌ തുഫൈലിന്റേയും അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട്‌ എനിക്ക്‌ ഒരു കത്തെഴുതി. അതേവര്‍ഷം തന്നെ ഞാന്‍ മദീനാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയുടെ തലവനായിരിക്കെ ഞാന്‍ അതിന്‌ മറുപടിയും നല്‍കി. അതില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

സൗദിയില്‍ താമസിക്കുന്ന മലബാറുകാരായ ചില സഹോദരന്മാര്‍ താങ്കള്‍ ഇബാദത്തിന്‌ അനുസരണം, അടിമത്തം, ആരാധന എന്നിങ്ങനെ അര്‍ത്ഥം പറഞ്ഞുവരുന്നതായും ആരെയെങ്കിലും അനുസരിക്കുന്നവന്‍ അയാള്‍ക്ക്‌ ഇബാദത്ത്‌ ചെയ്തു എന്ന വീക്ഷണം വെച്ചുപുലര്‍ത്തുന്നതായും എന്നോട്‌ പറഞ്ഞു. ഈ വിഷയത്തില്‍ സല്‍സബീല്‍ പത്രാധിപരായ ശൈഖ്‌ ഉമര്‍ അഹ്മദ്‌ മലബാരി താങ്കളുടെയും ജമാഅത്തിന്റെയും വീക്ഷണം അതു തന്നെയാണെന്ന്‌ സംശയരഹിതമായ നിലയില്‍ എനിക്കെഴുതുകയും എന്റെ അഭിപ്രായം ആരായുകയും ചെയ്തു. അതിന്റെ കോപ്പി ഞാന്‍ അയക്കുന്നു.

ഈ വിഷയത്തില്‍ ഞാന്‍ അല്‍ഭുതപ്പെടുകയും താങ്കളെ പറ്റി പറയുന്നതിന്റെ നിജസ്ഥിതി ആരാഞ്ഞ്‌ താങ്കള്‍ക്ക്‌ കത്തെഴുതാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയകമായി താങ്കളുടെ വീക്ഷണം എന്നെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നു; അതായത്‌ 'ത്വാഅത്ത്‌'(അനുസരണം) ഇബാദത്തിനേക്കാള്‍ വിശാലമാണെന്ന്‌ നിലയില്‍.

അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ. അതില്‍ ചില വ്യത്യാസങ്ങളുണ്ട്‌. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്‌ അല്ലാഹുവിനു ചെയ്യുന്ന അനുസരണം അല്ലാഹുവിനുള്ള ഇബാദത്ത്‌ ആണ്‌. പക്ഷെ അത്‌ സാധുവും അസാധുവുമാകുന്നത്‌ ഇബാദത്തില്‍ പരിഗണിക്കപ്പെടുന്ന നിബന്ധനകള്‍ ഉള്‍ക്കൊള്ളുകയും പരിഗണിക്കപ്പെടാത്തവ ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോഴാണ്‌.
ഈ വിഷയത്തിലുള്ള താങ്കളുടെ വിശദീകരണം ഞാന്‍ പ്രതീക്ഷിക്കുന്നു. കാര്യം ഒന്നുകൂടി വ്യക്തമാക്കിയാല്‍ ശിര്‍ക്ക്‌ ചെയ്തുകൊണ്ട്‌ ചില കാര്യങ്ങളില്‍ അല്ലാഹുവിനെ അനുസരിക്കുന്നവന്‍ ഇബാദത്ത്‌ ചെയ്യുന്നു എന്ന്‌ പറയാവതല്ല. മുശ്‌രിക്കുകളെ കുറിച്ച്‌ അല്ലാഹു പറഞ്ഞതുപോലെ
﴿وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ﴾
109:3 . ഇവിടെ അവര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ഹജ്ജും, ഉംറയും, സദഖയും ചെയ്യുന്നവരായിട്ടുകൂടി അവരുടെ ഇബാദത്തിനെ നിഷേധിച്ചിരിക്കുകയാണ്‌.
ക്ഷേമകാലങ്ങളില്‍ അവര്‍ ശിര്‍ക്ക്‌ കലര്‍ത്തുന്നതിലും, പരലോകവിശ്വാസത്തിന്റെ അഭാവത്താലും മറ്റ്‌ കുഫ്‌റിന്റെ ഇനങ്ങള്‍ കൊണ്ടും ഈ ഇബാദത്ത്‌ നിഷേധിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെ ധിക്കരിച്ചുകൊണ്ട്‌ ഉമറാക്കളേയോ മറ്റോ അനുസരിക്കുന്നവരെ അവര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നവര്‍ എന്ന്‌ പറയാവതല്ല. കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല. അവര്‍ അവരെ അനുസരിക്കുന്നത്‌ ഉപദ്രവം ഭയന്നോ ദേഹേച്ഛക്കനുസൃതമായോ മാത്രമാണ്‌. ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല. അന്യായമായി ഒരാളെ അടിക്കാനുള്ള കല്‍പനയോ, വധിക്കാനുള്ള കല്‍പനയോ, പണമപഹരിക്കാനുള്ള കല്‍പനയോ അനുസരിക്കുന്നത്‌ പോലെ ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങളുണ്ട്‌.

ഇതൊന്നും പണ്ഡിതന്മാര്‍ക്ക്‌ അജ്ഞാതമാവേണ്ട കാര്യമല്ല. താങ്കളെ കുറിച്ചുള്ള പ്രചരണം കേട്ടപ്പോള്‍ തെളിവോട്‌ കൂടി പ്രതിരോധിക്കാനും ജമാഅത്തിന്റെ കാര്യത്തില്‍ നിജസ്ഥിതി വ്യക്തമാക്കാനും വേണ്ടി വിശദീകരണമാരായല്‍ എന്റെ ബാധ്യതയായത്‌ കൊണ്ടാണിതെഴുതുന്നത്‌.

താങ്കളെ പറ്റി പറയപ്പെടുന്നവ സത്യമാണെങ്കില്‍ ആ വിഷയം വ്യക്തമായ തെളിവുകളോടെ നാം സുതരാം വ്യക്തമാക്കി കഴിഞ്ഞു. സത്യത്തോടാണല്ലോ നമ്മുടെ പ്രതിബദ്ധത.
അല്ലാഹു സഹായിക്കട്ടെ.

ശൈഖ്‌ അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ല ബിന്‍ ബാസ്‌
മജ്മൂഉല്‍ ഫതാവ വാള്യം 5 - തൗഹീദും അത്‌ സംബന്ധമായ കാര്യങ്ങളും....Page 18
(Translated by :Adv Ismail Nanminda,Qatar)
(ഇവിടെ നിന്നും ലഭിച്ചത് )
----------------------------------------------------
فنسأل الله عز وجل أن يوفقنا وإياكم لما يرضيه وأن يمنحنا جميعا الفقه في دينه والثبات عليه وأن يصلح قلوبنا وأعمالنا وأن يجعل الحق ضالتنا أينما كنا إنه جواد كريم. والسلام عليكم ورحمة الله وبركاته.
ശൈഖ് ഇബ്‌നുബാസിന്റെ മൗലാനാ മൗദൂദിയോടുള്ള ബഹുമാനവും ആദരവും ഗുണകാംക്ഷയും ഈ പ്രാര്‍ഥനയില്‍നിന്നും അദ്ദേഹത്തിന്റെ മറുപടിയില്‍നിന്നും വ്യക്തമാണ്. അല്ലാഹു സഹായിക്കട്ടേ എന്ന ഒറ്റവാക്കില്‍ ഇതിന്റെ പരിഭാഷ ഒതുക്കിയത് വിഷയവുമായി അതിന് ബന്ധമില്ലാത്തതുകൊണ്ടാണെന്ന് വാദിക്കാം. എന്നാലും ഇപ്രകാരം മൗദൂദിയെയും ചേര്‍ത്ത് പ്രാര്‍ഥിക്കാന്‍ ഈ പരിഭാഷപ്പെടുത്തിയ ആള്‍ക്കും ഇത് പ്രചരിപ്പിക്കുന്നവര്‍ക്കും കഴിയുമോ എന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു.

ഈ മറുപടി പ്രസ്തുത സൈറ്റില്‍ ഇപ്പോള്‍ ലഭ്യമല്ല.  ഉമര്‍ മൗലവിയുടെ മൗദൂദിക്കെതിരെയുള്ള ആരോപണം സത്യമല്ല ശൈഖ് ഇബ്നു ബാസിന് ബോധ്യപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് അദ്ദേഹം അഫ്ഘാന്‍ മുജാഹിദുകള്‍ക്ക് സകാത്ത് നല്‍കുന്നതുമായ വിഷയത്തില്‍ അയച്ച ഒരു  മറുപടി അത്  പ്രസ്തുത  സൈറ്റില്‍
ഇങ്ങനെ കാണുന്നു.

മൗദൂദി ഇബ്‌നുബാസിന് കൂടുതല്‍ സ്വീകാര്യനാകുകയാണ് ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കുന്ന ഒരു മറുപടിയാണ് താഴെ നല്‍കിയത്. ചോദ്യകര്‍ത്താവ്. ഇമാം അല്ലാമ അബുല്‍ അഅ്‌ലാ മൗദൂദി റഹിമഹുല്ലാഹ് എന്നാണ് പരാമര്‍ശിക്കുന്നത്. നേരത്തെ ഇബ്നുബാസ് ആശങ്കിച്ചത് പോലെയാണ് കാര്യങ്ങളെങ്കില്‍ ആ സൈറ്റില്‍ അപ്രകാരം മൗദൂദിയ പരാമര്‍ശിക്കുമായിരുന്നില്ല.

ما حكم الشريعة الإسلامية في حرفة المحاماة؟ وما رأي سماحتكم فيما ذهب إليه الإمام العلامة أبو الأعلى المودودي رحمه الله بخصوص هذه الحرفة في آخر كتابه " القانون الإسلامي وطرق تنفيذه"؟ أفيدونا أفادكم الله.

لا أعلم حرجاً في المحاماة، لأنها وكالة في الدعوى والإجابة إذا تحرى المحامي الحق، ولم يتعمد الكذب كسائر الوكلاء. أما كلام الشيخ أبي الأعلى المودودي رحمه الله المشار إليه فلم أطلع عليه.


വക്കീലുദ്യോഗത്തെ സംബന്ധിച്ചുള്ള വിധി ഇസ്ലാമിക ശരീഅത്തില്‍ എന്താണെന്നും " القانون الإسلامي وطرق تنفيذه" എന്ന ഗ്രന്ഥത്തില്‍ ഇമാം അല്ലാമ അബുല്‍ അഅ്‌ലാ മൗദൂദി (റ)യുടെ ഈ വിഷയത്തിലുള്ള  അഭിപ്രായത്തെ താങ്കള്‍ എങ്ങനെ കാണുന്നുവെന്നുമാണ് ചോദ്യകര്‍ത്താവ് ശൈഖ് ഇബ്‌നു ബാസിനോട് അന്വേഷിക്കുന്നത്.

അതില്‍ കുറ്റമില്ലെന്നും ശൈഖ് അബുല്‍ അഅ്‌ലാ മൗദൂദി (റ) യുടെ  സൂചിപ്പിക്കപ്പെട്ട അഭിപ്രായം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് ശൈഖ് ഇബ്‌നു ബാസ് മറുപടി നല്‍കുന്നത്.

ഏറെ കാലം സൗദി അറേബ്യയുടെ തന്നെ ഔദ്യോഗിക മുഫ്തിയായി അറിയപ്പെട്ട  ശൈഖ് ഇബ്‌നു ബാസ് ഇത്തരം കാര്യത്തില്‍ മൗദൂദിയുടെ അഭിപ്രായം പരിഗണനീയമായികാണുന്നുവെന്നല്ലേ അതിനര്‍ഥം. അല്ലെങ്കില്‍ ചോദ്യത്തിന്റെ ആ ഭാഗം നല്‍കുമായിരുന്നില്ലല്ലോ.

ബ്രാകറ്റില്‍ റഹിമഹുല്ലാഹ് എന്ന് സൂചിപ്പിക്കുന്ന (റ) ബോധപൂര്‍വം നല്‍കിയതാണ്. പൊതുവെ ജമാഅത്തുകാര്‍ നല്‍കാറില്ല. എന്നാല്‍ ഇബ്‌നു ബാസിന്റെ സൈറ്റില്‍ അത് ചേര്‍ക്കാതെ മൗലാനാ മൗദൂദിയെ പരാമര്‍ശിച്ചിട്ടു പോലുമില്ല. ഇതില്‍ നിന്നൊക്കെ എന്ത് മനസ്സിലാക്കണം. കേരളത്തില്‍ മൗദൂദിയെ ഇപ്രകാരം പരാമര്‍ശിക്കാനും അദ്ദേഹത്തിന് പ്രാര്‍ഥിക്കാനും കഴിയുന്ന ഒരു മുജാഹിദ് നേതാവിന്റെ പേര് പറയാമോ. അഥവാ ആരെങ്കിലും ഉള്ളാലെ ആദരിക്കുന്നുണ്ടെങ്കിലും പരസ്യമായി ആ ആദരവ് പ്രകടിപ്പിക്കാന്‍ മുജാഹിദ് അണികള്‍ സമ്മതിക്കുമോ.  

മൗലാനാ മൗദൂദി വിമര്‍ശാനാതീതമാണെന്നോ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായവും ഇബ്‌നുബാസിന്റെതുമാണെന്നോ ആര്‍ക്കും അഭിപ്രായമില്ല. ഒരു കാര്യം വിശദീകരിക്കുമ്പോള്‍ അതിന്റെ എല്ലാ വിശദാംശങ്ങളിലും ഒരേ അഭിപ്രായവും പണ്ഡിതന്‍മാര്‍ക്കിടയില്‍ പലപ്പോഴും കാണപ്പെടാറില്ല. എന്നാല്‍ മുജാഹിദുകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ഒറ്റപ്പെട്ട കാഴ്ചപ്പാട് കേരള മുജാഹിദുകള്‍ക്ക മാത്രമേ ഉള്ളൂ എന്നത് ഒരു നഗ്ന സത്യം മാത്രമാണ്.

11 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മൗലാനാ മൗദൂദി വിമര്‍ശാനാതീതമാണെന്നോ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായവും ഇബ്‌നുബാസിന്റെതുമാണെന്നോ ആര്‍ക്കും അഭിപ്രായമില്ല. ഒരു കാര്യം വിശദീകരിക്കുമ്പോള്‍ അതിന്റെ എല്ലാ വിശദാംശങ്ങളിലും ഒരേ അഭിപ്രായവും പണ്ഡിതന്‍മാര്‍ക്കിടയില്‍ പലപ്പോഴും കാണപ്പെടാറില്ല. എന്നാല്‍ മുജാഹിദുകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ഒറ്റപ്പെട്ട കാഴ്ചപ്പാട് കേരള മുജാഹിദുകള്‍ക്ക മാത്രമേ ഉള്ളൂ എന്നത് ഒരു നഗ്ന സത്യം മാത്രമാണ്.

CKLatheef പറഞ്ഞു...

പതിനഞ്ച് പേജ് വരുന്ന ഇബാദത്തിനെക്കുറിച്ചുള്ള വിശദീകരണം സമാപിച്ചുകൊണ്ട് ഇസ്ലാമിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ എന്ന പുസ്തകത്തില്‍ മൗലാനാ മൗദൂദി ഇപ്രകാരം പറഞ്ഞു:
.......................
'തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നവനാരോ അവന്‍ സത്കര്‍മങ്ങളനുഷ്ഠിച്ചുകൊള്ളട്ടേ. തന്റെ റബ്ബിനുള്ള ഇബാദത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടേ.' (18:110)

ഉദ്ധൃത സൂക്തങ്ങളിലോ താദൃശ്യമായ ഇതര സൂക്തങ്ങളിലോ ഇബാദത്ത് എന്ന പദത്തിന് കേവലം ആരാധന എന്നോ അടിമത്തവും അനുസരണവും എന്നോ മാത്രം അര്‍ഥം കല്‍പിക്കുന്നതിന് യാതൊരു ന്യായവുമില്ല. ഇത്തരം സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ അതിന്റെ മുഴുവന്‍ സന്ദേശവും സമഗ്രമായി അവതരിപ്പിക്കുകയാണ്. അടിമത്തം, അനുസരണം, ആരാധന എന്നിവ മൂന്നും അല്ലാഹുവിനായിരിക്കണമെന്നാണ് ഖുര്‍ആന്റെ സന്ദേശമെന്നത് സുവിദിതമത്രേ. അതിനാല്‍, ഈ സ്ഥലങ്ങളില്‍ ഇബാദത്തിനെ ഏതെങ്കിലും ഒരാശയത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് യഥാര്‍ഥത്തില്‍, ഖുര്‍ആന്റെ പ്രബോധനത്തെ പരിമിതപ്പെടുത്തലായി തീരും. ഇതിന്റെ അനിവാര്യഫലം, ഖുര്‍ആനികപ്രബോധനത്തെ സംബന്ധിച്ച് അപൂര്‍ണമായ വിഭാവനയോടെ വിശ്വാസികളായിതീരുന്നവര്‍ പ്രായോഗികതലത്തില്‍ അതിനെ അപൂര്‍ണവും ഭാഗികവുമായി അവതരിപ്പിക്കുമെന്നതാണ്.

Mohamed പറഞ്ഞു...

ഞാൻ മനസ്സിലാക്കിയേടത്തോളം കേരളത്തിലെ മുജാഹിദ്‌ പ്രസിദ്ധീകരണങ്ങളോ സ്റ്റേജ്‌ പ്രാസംഗികരോ ഇപ്പോൾ ഇബാദത്തിന്റെ അർത്ഥം പറഞ്ഞതിൽ ജമാഅത്തിനു പിഴച്ചു എന്ന വാദം ഉന്നയിക്കാറില്ല. (ഉണ്ടോ? ശബാബിലൊന്നും അടുത്തൊന്നും കണ്ട ഓർമ്മയില്ല). തൗഹീദ്‌ എന്നാൽ അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ എന്നറിയാത്ത കുട്ടി മുജാഹിദുകൾ ഇന്റർനെറ്റിൽ കൈകാലിട്ടടിക്കുന്നു എന്നു മാത്രം.

അജ്ഞാതന്‍ പറഞ്ഞു...

Mohamed പറഞ്ഞതാണു ശരിയെന്നെനിക്കും തോന്നാറുണ്ട്. സത്യത്തില്‍ ഇസ്‌ലാമിനെ ജീവിതബദ്ധമായും ജൈവമായും സാമൂഹികമായും അവതരിപ്പിച്ച മൌദൂദിക്ക് ആരുടെയും പിന്‍ബല ഫത്‌വയൊന്നും ആവശ്യമില്ലെന്നുള്ളതും വസ്തുതയാണ്.

കുട്ടികള്‍ കൈകാലിട്ടടിക്കട്ടെ, ദീനീ പ്രവര്‍ത്തകര്‍ മുന്നോട്ടു തന്നെ പോകട്ടെ...

Anees Aluva പറഞ്ഞു...

@ck latheef
Commented on your opinion
ഇബാദത്തും അനുസരണവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച്‌ ശൈഖ്‌ ഇബ്നു ബാസ്‌, ശൈഖ്‌ അബുല്‍ അഅ്ല‍ാ മൗദൂദിക്ക്‌ നല്‍കിയ മറുപടി


Anees Aluva

CKLatheef പറഞ്ഞു...

@Mohamed
@sh@do/F/luv

വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. പൊതുവെ ഇബാദത്തുമായി ബന്ധപ്പെട്ട നേര്‍ക്ക് നേരെയുള്ള ചര്‍ചയില്‍നിന്ന് മുജാഹിദ് പ്രസ്ഥാനം മാറിനില്‍ക്കുകയാണ്. എന്നാല്‍ വീണ്ടും അതിന് ഒരു സജീവത കാണുന്നുണ്ട്. നമ്മുടെ രംഗം ബ്ലോഗും ഫെയ്‌സ്ബുക്കും ആയതിനാല്‍ മാസികയില്‍ വരുന്നില്ല എന്നത് ഇവിടെ കാര്യങ്ങള്‍ വ്യക്തമാക്കുന്നതിന് തടസ്സമല്ല. സ്റ്റേജിലും ജമാഅത്ത് ഇബാദത്തിന് അര്‍ഥം മാറ്റിപ്പറഞ്ഞുവെന്നും അനുസരണം എന്ന അര്‍ഥം പറഞ്ഞുവെന്നുമൊക്കെ തട്ടിവിടലിന് കുറവൊന്നുമില്ല. അനസ് മൗലവിയെപ്പോലുള്ളവരുടെ പുതുതായി നടത്തിയ സംവാദവും നെറ്റില്‍ ലഭ്യമാണ്. മാത്രമല്ല മുജാഹിദുകള്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഇബാദത്തിന് ആരാധന എന്ന അര്‍ഥം മാത്രം പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്.

മൗദൂദിയെ സംബന്ധിച്ചിടത്തോളം ഇവിടെ സൂചിപ്പിക്കപ്പെട്ടതുപോലെ ചില പദങ്ങളില്‍ പിടിച്ച് മഹത്വം സ്ഥാപിക്കേണ്ട വ്യക്തിത്വമല്ല. എന്നിരുന്നാലും മൗദൂദിയും ഇബ്‌നുബാസുമൊക്കെ ഒരിക്കലും കൂടിച്ചേരാത്ത രണ്ട് സമാന്തര രേഖകളാണ് എന്ന് വിശ്വസിപ്പിക്കപ്പെട്ട ഒരു വിഭാഗം ഇവിടെ ഉണ്ടെന്ന കാര്യം കണ്ണുചിമ്മുന്നത് കൊണ്ടു മാത്രം ഇല്ലാതാവുന്നില്ലല്ലോ. അതുകൊണ്ട് കൈകാലിട്ടടിയാണ് നടത്തുന്നതെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള എളിയ ശ്രമം തുടരേണ്ടതുണ്ട് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു...

ജമാഅത്ത് - മുജാഹിദ് അടിസ്ഥാനപരമായ വ്യത്യാസം ഇബാദത്ത് ആയത്കൊണ്ടുതന്നെ അത്രപെട്ടെന്ന് അവരത് ഉപേക്ഷിക്കില്ല...അത് അവരുടെ അണികളെ നഷ്ടപ്പെടുത്തും എന്ന് അവര്‍ക്കറിയാം...എന്നാല്‍ സത്യം അറിയുന്ന ചിലരെങ്കിലും ആ വിഷയത്തില്‍ ഇപ്പോള്‍ മൗനം പാലിക്കാറാണ് പതിവ് എന്നത് സത്യമാണ്....അതേസമയം അതിന്റെ എ.ബി.സി.ഡി മുതല്‍ പഠിച്ച് തുടങ്ങുന്ന പുതിയ കുട്ടിമുജാഹിദുകള്‍ രംഗപ്രവേശം ചെയ്യുകയും ചെയ്യുന്നു...നാം നമ്മുടെ ദൗത്യം നിറവേറ്റുക....ഒരാള്‍ക്കെങ്കിലും സത്യം ബോധ്യമായാല്‍ അത്രയും നല്ലതല്ലേ.....

Mohamed പറഞ്ഞു...

ചോദ്യോത്തരങ്ങളും തർക്കവിതർക്കങ്ങളും പഴയ ഇസ്‌റായീല്യരുടെ രീതിയിലേക്ക് മാറുന്നു എന്നതാണ് ദുര്യോഗം. എന്നെസബന്ധിച്ച് ഈ വിഷയത്തിൽ പണ്ടുകാലത്തു നടന്ന ഒരു സംഭവത്തോടെ ഇനി ഈ വിഷയത്തിൽ മുജാഹിദുകളുമായി സംവദിച്ചിട്ട് കാര്യമില്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. പുളിക്കൽ സമ്മേളന സമയത്ത് മുജാഹിദുകൾ ആദരവോടെ ക്ഷണിച്ചു വരുത്തിയ ലോക സലഫീ നേതാക്കളുടെ സാന്നിധ്യത്തിൽ ഈ വിഷയം ചർച്ചചെയ്യുകയും ആ സലഫീ നേതാക്കൾ ( ഇഖ്‌വാനീ നേതാക്കളല്ല! ) പറയുന്ന മധ്യസ്ഥം ഞങ്ങളും നിങ്ങളും അംഗീകരിക്കുകയും ചെയ്യാം എന്ന്‌ ജമാ‌അത്ത് നേതാക്കൾ പറഞ്ഞപ്പോൾ മുജാഹിദുകൾ ആദ്യം സമ്മതിച്ചു. പക്ഷേ ആ ദിവസം അടുത്തുവന്നപ്പോൾ പണ്ട് ഇസ്‌റായീല്യർ കാണിച്ചിരുന്നതു പോലുള്ള അടവ്‌ പുറത്തെടുത്തു. എന്തിനു വേണ്ടിയായിരുന്നു ആ കള്ളക്കളി?. എത്രകാലം ഏതു വരെ നിങ്ങൾ പിടികൊടുക്കാതെ ഓടും?.

dubai salafi പറഞ്ഞു...

ഉമര്‍ മൌലവി ഇബ്നു ബാസിനെ തെറ്റിദ്ധരിപ്പിച്ചു എന്ന് പറഞ്ഞല്ലോ ??ശരിയാണോ //എങ്ങനെ തെറ്റിദ്ധരിപ്പിച്ചു ??ഒന്ന് വ്യക്തമാക്കാമോ ?

Latheef hassan Vatakara പറഞ്ഞു...

ജമാഅത്ത് ഇബാദത്തിന് അര്‍ഥം മാറ്റിപ്പറഞ്ഞുവെന്നും അനുസരണം എന്ന അര്‍ഥം പറഞ്ഞുവെന്നുമൊക്കെ തട്ടിവിടലിന് കുറവൊന്നുമില്ല. അനസ് മൗലവിയെപ്പോലുള്ളവരുടെ പുതുതായി നടത്തിയ സംവാദവും നെറ്റില്‍ ലഭ്യമാണ്. മാത്രമല്ല മുജാഹിദുകള്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഇബാദത്തിന് ആരാധന എന്ന അര്‍ഥം മാത്രം പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്.>>>>>>>>>>>>>>> നിങ്ങള്‍ അര്‍ത്ഥം മാറ്റിപ്പറഞ്ഞിട്ടില്ലെ ? “ഇയ്യാക്കനാബുദു” എന്ന വാക്യത്തിന്ന് നിന്നെ മാത്രം ഞങ്ങള്‍ അനുസരിക്കുന്നു എന്നു ജമാ അത്തുകാര്‍ അര്‍ത്ഥം നല്‍കുന്നതിന്റെ താല്പര്യം തന്നെ ഇസ്ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ രാഷ്ട്രീയ്യമായ ശിര്‍ക്കണു ചെയ്യുന്നത് എന്നു സമര്‍ത്ഥിക്കാനാണ്.മുറ്റു മുസ്ലിംകളെയെല്ലാം ഫലത്തില്‍ മുശ്രിക്കാക്കുന്ന ഈ വാദ ഗതി ജമാ അത്തു കാരെ വൈരുദ്ധ്യങ്ങളുടെ പരമ്പരയിലാണെത്തിച്ചത്.മുജാഹിദുകള്‍ രാഷ്ട്രീയ്യ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണെന്നു പല ലേഖനങ്ങളിലൂടെ വാദിച്ച് ജമാ അത്തുകാര്‍ തന്നെ,ഇന്തിരാ ഗാന്ധിയുടെ ആരാധകര്‍ പോലും ശിര്‍ക്കു ചെയ്യുന്നില്ല എന്നു പ്രബോധനത്തില്‍ എഴുതിയിട്ടുണ്ട്.ഇന്ത്യന്‍ ഭരണഘടനയനുസരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമിയെന്നു എഴുതിയിട്ടുണ്ട്.ശൈശവവിവാഹനിരോധന നിയമം എന്ന താഗൂത്തി നിയമം ലംഘിക്കുന്നതിനെതിരില്‍ ബോധവല്‍ക്കരണം നടത്തേണ്ടാണെന്നുപോലും പ്രബോധനം എഴുതിയിട്ടുണ്ട്.എന്നാല്‍ ഇയ്യക്കനാബുദു’എന്ന വാക്യത്തേയും “ഇയ്യക്കനസ്ത്തയീന്‍”എന്ന വാക്യത്തേയും ഒരു പോലെ പരമമായ വണക്കത്തോട് ബന്തപ്പെടുത്തിയാല്‍ യാതൊരു ആശയക്കുഴപ്പവും അവശേഷിക്കുകയില്ല.മറ്റു മുസ്ലിംകളെയൊക്കെ രാഷ്ട്രീയ്യ മുശ്രിക്കുകളാക്കിയേ തീരൂ എന്ന ശാഠ്യം ജമാ അത്തുകാര്‍ ഉപേക്ഷിച്ചാല്‍ ഇത് സംബന്ധമായ ത്ര്ക്കമൊക്കെ തീരും.

Unknown പറഞ്ഞു...

ഉമര്‍ മൌലവിയും ഇബുനു ബാസും മരണപ്പെട്ടു. ദുബായ് സലഫി മരിച്ചിട്ടില്ലല്ലോ....??? ജീവിച്ചിരിപ്പുള്ള ദുബായ് സലഫി, ഇബിനു ബാസിനെ വിശ്വസിക്കാന്‍ കൊല്ലാത്തവാനാണ് എന്ന് പറഞ്ഞിട്ടില്ലേ...???? അതായത് കളവു പറയുന്നവന്‍....!!!... മറ്റൊരര്‍തത്തില്‍ പറഞ്ഞാല്‍ കള്ളന്‍..... ഉമര്‍ മൌലവി ചെയ്തതാണോ തെറ്റ് അതോ സിദ്ധീക്ക് എന്ന ദുബായ് സലഫി പറഞ്ഞതോ ...???

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK