'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 15, 2011

ജമാഅത്ത് - മുജാഹിദ് ഭിന്നത മുജാഹിദ് കാഴ്ചപ്പാടില്‍

ഫെയ്‌സ് ബുക്ക് ചര്‍ചയില്‍ മുജാഹിദുകാരനായ സഹോദരന്‍ ജമാല്‍ പതിവായി പേസ്റ്റ് ചെയ്യാറുള്ള ലേഖനം ഇവിടെ യാതൊരു മാറ്റത്തിരുത്തലും നല്‍കാതെ പേസ്റ്റ് ചെയ്യുകയാണ്. എന്താണ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഒരു സാദാമുജാഹിദുകാരന്‍ ചിന്തിക്കുന്നത് എന്തും. എന്താണ് എതിര്‍പ്പ് എന്നും ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും ഒരു റെഫറന്‍സ് എന്ന നിലക്ക് ഇത് ഇവിടെ നല്‍കുന്നു. തുടര്‍ന്ന് വായിക്കുക.:
-------------------------------------
['ജമാഅത്ത് മുജാഹിദ് സംവാദങ്ങളുടെ അടിസ്ഥാനം ഇബാദത്ത് എന്ന സാങ്കേതിക പദത്തിന്റെ അര്‍ത്ഥ വീക്ഷണത്തില്‍ നിന്നും തുടങ്ങുന്നതാണ്. താങ്കള്‍ക്കരിയാവുന്നത് പോലെ, ഇബാദത്തിനു ജമാഅത്തെ ഇസ്ലാമി പ്രധാനമായും മൂന്ന് അര്‍ത്ഥങ്ങളാണ് നിര്‍വചിക്കാരുള്ളത്. അത്, ആരാധന, അനുസരണം, അടിമത്വ വേല തുടങ്ങിയവയാണ്. മുജാഹിദുകള്‍ അര്‍ഥം നല്‍കാറുള്ളത്, ആരാധന എന്നുമാണ്. ഇത് പൊതുവായി എല്ലാവര്ക്കും അറിയുന്നതാണ്. എന്നാല്‍, ഇതിനുള്ളില്‍ ഒരു യാഥാര്‍ത്ഥ്യം മറഞ്ഞു കിടക്കുന്നുണ്ട്. അത്, ഇബാദത്തിനു മലയാളത്തില്‍ നേരിട്ട് അര്‍ഥം നല്‍കാന്‍ പ്രാപ്തമായ ഒരു പദം ഇല്ല എന്നുള്ളത് ഒരു സത്യമാണ്. അതിനാല്‍, മുജാഹിദുകള്‍ ഏറ്റവും അടുത്തുവരുന്ന വാക്, ആരാധന എന്ന് കൂടുതലായി ഉപയോഗിക്കുന്നു. പിന്നെ മുജാഹിദുകള്‍, ചെയ്യാറുള്ളത് ഇബാടതിനെ നബി (സ) വിഷധീകരിച്ചരീതിയില്‍ പഠിപ്പിക്കുകയും, അതിന്റെ ഇനങ്ങളെ തരാം തിരിക്കുകയുമാണ്. അങ്ങിനെ തരം തിരിക്കുമ്പോള്‍, പ്രാര്‍ഥനയുടെ അംശം, അല്ലെങ്കില്‍ അഭൌതികം, മറഞ്ഞ വഴി, കാര്യ കാരണ ബന്ധങ്ങല്‍ക്കതീതം തുടങ്ങിയ മാര്‍ഗത്തിലൂടെ ഉള്ള സഹായ തേട്ടം, തുടങ്ങിയ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ ഒരു പ്രവര്‍ത്തനം ഇബാടതായി മാറുന്നു എന്നുള്ളതാണ്. അങ്ങിനെ വരുമ്പോള്‍, അല്ലാഹുവിന്റെ പ്രീതി കാംഷിച്ചു കൊണ്ടുള്ള ഒരു സത്യ വിശ്വാസിയുടെ എല്ലാ പ്രവര്‍ത്തനവും, പ്രതിഫലാര്‍ഹാമാണ്, അതിനാല്‍ അത് ഇബാടതുമാണ്. പ്രതിഫലാര്‍ഹാമായ പ്രവര്‍ത്തനങ്ങള്‍തന്നെ പല വിഭാകങ്ങളായി വേര്‍തിരിചിരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. തൌഹീദ് - ശിര്‍ക്, സുന്നത് - ബിടഅത്, ഹരം, കരാഹത്, മക്രുഹ് തുടങ്ങി പല വിഭാകങ്ങള്‍.

മുകളില്‍ സൂചിപ്പിച്ച ഇബാദത്തിന്റെ അര്‍ത്ഥ വ്യത്യാസത്തില്‍, ജമാതിന്റെ വാദമനുസരിച്ച് അനുസരണം, അടിമത്വ വേല തുടങ്ങിയ അര്‍ഥങ്ങള്‍ നല്‍കുമ്പോള്‍ ഭൌതികമായ തലത്തിലുള്ള അനുസരണ, അടിമത്വവേല തുടങ്ങിയ അര്‍ഥം നല്കിയാതായി കണ്ടുവരുന്നു. ഇതാണ് എതാര്‍ത്ഥത്തില്‍ ജമാത് ആദര്‍ശങ്ങളുടെ അടിസ്ഥാനം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ ഒരു കേന്ത്ര ബിന്ദുവില്‍ നിന്ന് കൊണ്ടുവേണം ജമാത് ആദര്‍ശത്തിന്റെ വൈരുധ്യങ്ങലെക്കുള്ള അന്വേഷണം ആരംഭിക്കാന്‍. ഈ ഒരു നിലപാടാണ് ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തിന്റെ, വൈരുധ്യാടിഷ്ടിതമായ നിര്മിതിക്ക് തുടക്കം കുറിക്കുന്നത്. ഈ ഒരു വാദം സ്ഥാപിക്കാന്‍ വേണ്ടി നിരവധി ഖുറാന്‍ ആയതുകളെ, വികലമായ രീതിയിലോ, പൂര്‍വികര്‍ നിര്‍വചിക്കാത്ത രീതിയിലോ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഖുറാനില്‍ സൂചിപ്പിക്കപ്പെട്ട "താഗൂത്" എന്ന പ്രയോകം എടുക്കാം. കുരാനില്‍ സൂചിപിക്കപ്പെട്ട "താഗൂത്' ദുര്മൂര്തികള്‍ എന്ന അര്‍ത്ഥത്തിലാണ്. അതായത്, ജാഹിലിയാ കാലത്ത് ദൈവമായി പരിഗണിക്കപ്പെട്ടു പോന്നിരുന്ന സകല ബിംബങ്ങലെയുമാണ് താഗൂത് എന്ന് പരിചയപ്പെടുത്തിയത്. അത് നമുക്ക് ആ ആയത്തുകളുടെ അര്‍ഥം ആത്മാര്‍ഥമായി പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. എന്നാല്‍ മൌദൂദി, ഇതിനു നല്‍കിയ അര്‍ഥം വളരെ രസാവഹമാണ്. തന്റെ സ്ഥാപിത താല്പര്യത്തിന്റെ പൂര്തീകരണത്തിന് വേണ്ടി അദ്ദേഹം, അനിസ്ലാമിക രാജ്യങ്ങളിലെ ഭാരനാതികാരികളെ "താഗൂത്" എന്ന് വിശേഷിപ്പിക്കുണ്ട്. അപ്പോള്‍, ഖുറാനില്‍ സൂചിപ്പിച്ചപോലെ, "വജ്തനിബൂ താഗൂത്" നിങ്ങള്‍ താഗൂതുകളെ വെടിയുക എന്ന പ്രയോകം ജമാതിനെ സംബന്ധിച്ചെടുത്തോളം, അത് അനിസ്ലാമിക ഭാരനാധിപന്മാര്കും ബാടകമാണ്. അപ്പോള്‍ പിന്നെ അവര്‍ക്ക് കീഴെ ജീവിക്കുന്നതും, അവര്ക് വേണ്ടി പണിയെടുക്കുന്നതും ഇബാടതായി. ഇബാദത്ത് അരക് മാത്രമേ പാടുള്ളൂ, അത് അല്ലാക്ക് മാത്രം. അപ്പൊ പിന്നെ അനിസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നതും, അവിടെ ജോലി ചെയ്യുന്നതും ശിര്‍ക്ക് തന്നെ. അപ്പൊ അല്ലാഹു പറഞ്ഞ "വജ്തനിബു താഗൂത്" നിങ്ങള്‍ ദുര്മൂര്തികളെ വെടിയുക എന്ന് പറഞ്ഞ കല്പനയുടെ പൂര്തീകരണത്തിന് വേണ്ടി നിങ്ങള്‍ പ്രവര്തിക്കെണ്ടാതുണ്ട്. അപ്പോള്‍, ആ ഭരണം വിപാടനം ചെയ്തു അവിടെ ഇസ്ലാമിക ഭരണത്തിന് നാന്ദി കുറിക്കാന നിങ്ങള്‍ ജിഹാദ് ചെയ്യേണ്ടതുണ്ട്. അത് നിങ്ങള്ക് ഇബാടതാണ്. ഇതാണ് മൌദൂദി സാഹിബിന്റെ വാദം. (താഗൂതിനെ പറ്റി ഖുറാനില്‍ എന്താണ് എതാര്‍ത്ഥത്തില്‍ അര്‍ഥം പറഞ്ഞിട്ടുള്ളത് എന്ന് അറിയാന്‍ സൂറ നഹ്ല്‍-36 , സുമര്‍-17 എന്നിവ പരിശോധിക്കുക.)


മൌദൂദി സാഹിബ് സ്വാതന്ത്ര സമരത്തെ വിമര്‍ശിച്ചു കൊണ്ട് പറയുന്നു - " അത് ലാത്ത പോയി ഉസ്സ വരുന്നത് പോലെ യാണ്" അദ്ദേഹം അനിസ്ലാമിക ഭരണത്തെ സാത്രുസ്യപ്പെടുതിയത് നോക്കൂ.. ദുര്മൂര്തികളെ. ഇങ്ങനെ ഖുറാനില്‍ ഒരു കല്പനയില്ല തന്നെ. ഒരു പ്രാമാണിക തഫ്സീരിലും ഇങ്ങനെ ഒരു അഭിപ്രായം ഇല്ല. മൌദൂദി സാഹിബിന്റെ, ഇസ്ലാമിനെ അന്ന് നിലനിന്നിരുന്ന ചില "ഇസങ്ങള്‍ക്ക്" ബദലായി ഇസ്ലാമിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോലുണ്ടായ അബദ്ധമാണ് എതാര്‍ത്ഥത്തില്‍ ഈ വ്യാഖ്യാനം.

ഇതേ അവസ്ഥ നബിയുടെ കാലത്ത് ഉണ്ടായിരുന്ന്നല്ലോ ? നമുക്ക് പരിശോധിക്കാം. നബി മക്കയിലെ പ്രബോധന കാലത്ത്, മക്കയിലെ വിശ്വാസ ഭരണ മേഖലകള്‍ നമുക്കറിയാമല്ലോ ? കൊടിയ ശിര്‍ക്ക് വാണിരുന്ന കാലത്ത് നബി എപ്പോഴെങ്കിലും, പറഞ്ഞോ നിങ്ങള്‍ നിങ്ങളുടെ ഭാരനാധികളെ വെടുയുക എന്ന് കാരണം കുരാനില്‍, "വജ്തനിബു താഗൂത്" എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ? ഇല്ല എന്നുള്ളതാണ് വാസ്തവം. പിന്നെ എന്താണ് പറഞ്ഞത്, നിങ്ങള്‍ ലാത്തയെയും ഉസ്സയെയും വെടിയുക എന്നാണ്. നമുക്ക് ഇസ്ലാമിക ചരിത്രം അറിയില്ലേ ? ജമാത് സുഹുര്തുക്കള്‍ സാധാരണ പറയാറുള്ള ഒരു വാദമാണ്, നബി മക്കയിലെ അനിലാമിക ഭരണകൂട ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടാനാണ് മദീനയിലേക്ക് ഹിജ്ര പോയത് എന്ന്. കള്ള മാനത്. ഇസ്ലാമിക പ്രമാണങ്ങള്‍ ചേര്‍ത്ത് വെച്ചു കൊണ്ട്, യുക്തി പൂര്‍വ്വം ആലോചിക്കുക ! മദീനയില്‍ അന്ന് ഇസ്ലാമിക ഭരണകൂട മായിരുന്നോ ? അപ്പോള്‍ ജമാതുകാര്‍ പറയും മദീനയിലെ ഒരു ഇസ്ലാമിക ഭരണകൂടം സ്വപ്നം കണ്ടു കൊണ്ടാണ് നബി പോയത്, ആ സ്വപ്നത്തിലാണ് ഞങ്ങള്‍ ഇന്ത്യ യില്‍ ജീവിക്കുന്നത് എന്ന്. ചോദിക്കട്ടെ - അപ്പോള്‍ സ്വഹാബികള്‍ അബിസീനിയയിലേക്ക് ഹിജ്ര പോയതോ അവിടെ അനിസ്ലാമിക രാഷ്ട്രമായിരുന്നില്ലേ ? അറിയാന്‍ കൌതുകമുണ്ട്.

നമുക്കെല്ലാം സുപരിചിതമായ സൂരത് യൂസുഫ്, അതില്‍ യൂസുഫ് നബിയുടെ ജീവ ചരിത്രം വിഷധീകരിക്കുന്നുന്ദ്. അതിലെ ആയത്തുകള്‍ പരിശോധിക്കുന്നത് നമ്മുടെ ചര്‍ച്ചയിലെ വഴിതിരിവായെക്കം. ആയത്തുകള്‍ ഇങ്ങനെ വായിക്കാം " രാജാവ് പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ എന്‍റെ അടുത്ത് കൊണ്ട് വരൂ. ഞാന്‍ അദ്ദേഹത്തെ എന്‍റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്‌. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു. അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും. (യൂസുഫ് : 54,55) ആ രാജാവ് മുസ്ലിമായിരുന്നില്ല. നാം മനസ്സിലാക്കേണ്ടതുണ്ട്. അതിനു ശേഷം അല്ലാഹു നമ്മെ പഠിപ്പിക്കുന്നു, എന്തായിരിക്കണം ഒരു സത്യ വിശ്വാസിയുടെ നിലപാട് അത്തരം ഒരു സന്ദര്‍ഭം വന്നാല്‍ ! നാം "വജ്തനിബു താഗൂത്" എന്ന് പറഞ്ഞു ആ ഭരണ കൂടത്തിനെതിരെ നില്കീണ്ടാതുണ്ടോ, അതോ അതില്‍ ഒരു സത്യ വിശ്വാസിയുടെ വ്യക്തിത്വം സൂക്ഷിച്ചു കൊണ്ട് നേരെ ചൊവ്വേ അതില്‍ ഭാഗഭാക്കാകാന്‍ ഒരു മുസ്ലിം അനുവധിക്കപ്പെട്ടിടുണ്ടോ ? ഉത്തരം അല്ലാഹു പറയട്ടെ - യൂസുഫില്‍ അടുത്ത വചനത്തില്‍ അല്ലാഹു പറയുന്നു "
അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്‌, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക് പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം. " സൂറ യൂസുഫ് 56,57.
മുകളില്‍ ഉദ്ധരിച്ച ആയതില്‍ നിന്നും വളരെ വ്യക്ത മാന് അനിസ്ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്നതോ അവിടത്തെ നിയമങ്ങള്‍ അനുസരിക്കുന്നതോ, നിയമ നിര്‍മാണം നടത്തുന്നതോ അനിസ്ലാമികാമോ ശിര്കോ അല്ലെന്നു. എന്നാല്‍ മൌദൂദി ഖുത്ബാതില്‍ പറയന്നത് നോക്ക്. " നിങ്ങള്‍ എവിടെ ഏതു പരിതസ്ഥിതിയില്‍ ജീവിക്കുന്നവരാകറെ, അവിടത്തെ ജനങ്ങളെ ഉധരിക്കനായി, സര്‍വ സന്നഹങ്ങലോടെയും എഴുനേല്‍ക്കുകയും, ഭരണത്തിന്റെ അബദ്ധമായ അടിസ്ഥാനഗലെ മാറ്റി സുബധമാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും, അല്ലാഹുവിനെ കുറിച്ച് ഭയമില്ലാതവരും, അനിയന്ത്രിതരും, സ്വാര്തികളും തെമ്മടികളില്‍ നിന്നും നിയമര്മാനതിന്റെ വിധികര്തിതതിനുള്ള അധികാര ശക്തികളെ എടുത്തുമാറ്റി അല്ലാഹുവിന്റെ അടിമകളുടെ നേതൃത്വവും നിയന്ത്രണവും സ്വയം ഏറ്റെടുക്കുകയും, രഹസ്യവും പരസ്യവും അറിയാവുന്ന അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരുമെന്ന ബോധത്തോടെ, അവന്റെ നിയമമനുസരിച്ച്, ഭരണ എര്പാടുകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത് സ്വയം നിര്‍ബന്ധമായി തീരുന്നു. ഇതേ ലക്‌ഷ്യം പ്രാപിക്കാനുള്ള അശ്രാന്ത പരിശ്രമാതിനും, ത്യാഗത്തിനും ആണ് ഇസ്ലാമിന്റെ ഭാഷയില്‍ "ജിഹാദ്" അഥവാ സമരമെന്ന് പറയുന്നത്" . (ഖുതുബാത് പേജ് 369).

കുരാനില്‍ സൂചിപിച്ച നിയമ നിര്‍മാണത്തിനും, വിധി കര്ത്രുത്വതിനുമുള്ള അധികാരം അല്ലാഹു ഒരു കാലത്തും ആര്‍കും വിട്ടു കൊടുകൊടുതിട്ടില്ല. മൌദൂദി ഇവിടെ ഖുരാനിനെ തന്റെ ഇങ്ങിതത്തിനു വേണ്ടി വളച്ചൊടിക്കുന്നു, ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നത്, അനിസ്ലാമിക ഭരണത്തില്‍ അല്ലാഹുവിന്റെ വിധികര്ത്രിത്വം നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അത് തിരിചെല്പ്പിക്കേണ്ട ബാധ്യത സത്യവിശ്വാസികളായ മുസ്ലിങ്കളുടെതാണ്. അത് കൊണ്ട് നിങ്ങള്‍ അതിനെതിരെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങള്ക് നിര്‍ബധമായി തീരുന്നു. ആ പ്രവര്തനതെയാണ് ഇസ്ലാമിന്റെ ഭാഷയില്‍ ജിഹാദ് എന്ന് പറയുന്നത്. എങ്ങിനെയുണ്ട് ?

സത്യം മനസ്സിലാക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് കുരാന്‍ ആയത്, ഇവിടെയുണ്ട്. നമുക്ക് പരിശോധിക്കാം. "ഇനില്‍ ഹുക്കുമു ഇല്ല ലില്ലഹ് - വിധി കര്‍തൃത്വം അല്ലാഹുവിനു മാത്രമാകുന്നു എന്ന ആയതിന്റെ മുഴുവനായ രൂപം ഇങ്ങനെ വായിക്കാം. " ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ? അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല." യൂസുഫ് 39,40

ജയിലില്‍ കഴിഞ്ഞിരുന്ന യൂസുഫ് നബി തന്റെ സഹ തടവുകാര്‍ക്ക് തൌഹീദ് പഠിപ്പിക്കുന്നു. നിങ്ങള്‍ അല്ലാഹു അല്ലാതെ മറ്റൊരു ശക്തിയും ആരാധിക്കരുത്‌, അവര്‍ക്ക് അഭൌതികമായ യാതൊരു കഴിവും വക വെച്ചു നല്‍കരുത്. മറിച്ചു അല്ലാഹുവിനു നല്‍കേണ്ടത് അവനു മാത്രം നല്‍കുക. ശുദ്ധമായ തൌഹീദ് ! നിങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളെ പറ്റിയൊന്നും അല്ലാഹു ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല, അതൊക്കെ നിങ്ങളുടെ വിവരക്കേടും, നിങ്ങളുടെ പിതാക്കള്‍ നാമകരണം ചെയ്ത നാമങ്ങലുമാകുന്നു. ഇവിടെ യൂസുഫ് നബി തന്റെ സഹോദരനോട്, അല്ലാഹുവിന്റെ ആധിപത്യം തിരിചെടുക്കെണ്ടാതിന്നു നിങ്ങള്‍ ആ രാജാവിനെതിരെ ജിഹാദ് ചെയ്യണം എന്നാണോ അര്‍ഥം വെക്കേണ്ടത് അതോ, ആ സഹോദരന്മാരും അവരുടെ ജനതയും ആപതിച്ചിരുന്ന കൊടിയ ശിര്‍ക്കിനെ സൂചിപ്പിച്ചു കൊണ്ട് എല്ലാ പ്രവാചകന്മാരും നടത്തിയ പ്രഭോധനമാണോ യൂസുഫ് നബി നടത്തിയത് ? നാം ആലോചിക്കേണ്ടതുണ്ട്. ശരി, ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, പിന്നീട് നാം സൂരത് യൂസുഫ് പാരയാനം ചെയ്യുമ്പോള്‍ എന്താണ് കാണാന്‍ സാധിക്കുന്നത് ? യൂസുഫ് നബി ജയില്‍ മോചിതനാകുന്നു, രാജാവിന് തന്റെ തെറ്റ് ബോധ്യമാകുകയും, യൂസുഫ് നബിയുടെ സത്യസന്ധതയും, കഴിവും തിരിച്ചറിയുകയും, അധെഹതോട് തന്റെ ഭരണകൂടത്തില്‍ ഒരു കുന്ചിക സ്ഥാനം വഹിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. യൂസുഫ് നബി അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇത് മുകളില്‍ ഉദ്ധരിച്ച കുരാന്‍ ആയതിന്റെ പരിധിയില്‍ വരുമ്പോള്‍, യൂസുഫ് നബി ഇത്തരം ഒരു കാര്യം ചെയ്യാന്‍ മുന്നോട്ടു വരുമോ സഹോദരന്മാരെ നാം ആലോചിക്കെണ്ടാതില്ലേ ?
എന്നാല്‍ ഈ വിഷയത്തില്‍ ജമാതിന്റെ വാദം എന്താണ് ? ജമാത് ഭരണഘടന തന്നെ പറയട്ടെ, ജമാഅത്തെ ഇസ്ലാമി അംഗങ്ങള്‍ പാലിക്കേണ്ട ഒരു നിയമം വിഷധീകരിക്കുന്നത് കാണുക. " ദൈവീകമാല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കുന്ചിക സ്ഥാനവും വഹിക്കുന്നവാണോ, അതിന്റെ നിയമനിര്മാന സഭയിലെ അന്ഘമോ, അതിന്റെ കോടതി വ്യവസ്ഥയില്‍ ന്യായാതിപസ്ഥാനത് നിയമിക്കപ്പെടുന്നവാണോ ആണെങ്കില്‍ ആ സ്ഥാനം ഒഴിയുക " ജമ - ഭരണ ഘടന പേജ് 15,16)

ഇത് സംബന്ധിയായി ഒരു കാര്യവും കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും, മൌദൂടിയെയും ശക്തംമായി ന്യായീകരിച്ചു പണ്ട് എഴുതിയ ഒരു പുസ്തകത്തില്‍ ഷെയ്ഖ് മുഹമ്മദ്‌, വളരെ ആവേശത്തില്‍ എഴുതുന്നത്‌ കാണുക ! "എന്നാല്‍ നിലവിലുള്ള ഭരണ വ്യവസ്ഥിതി നടത്തി കൊണ്ട് പോകാന്‍ നിര്‍ബന്ധിചെല്പിച്ചാല്‍ പോലും ജമാത് അതിനു തയ്യാറാവുകയില്ല . അധികാരം നല്‍കാം എന്ന് പറഞ്ഞ ഖുറൈഷി പ്രമുഗരോട് നബി പറഞ്ഞ മറുപടി ആവര്‍ത്തിച്ചു പ്രഘ്യാപിക്കുകയും ചെയ്യും. കാരം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് പകരം ഇസ്ലാമിന്റെ സംസ്ഥാപനമാണ്" - തെട്ടിതരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി പേജ് 44 )

വൈരുദ്ധ്യങ്ങളുടെ കലവറയാണ് ജമാഅത്തെ ഇസ്ലാമി എന്നതിന് ഏറ്റവും വലിയ തെളിവാണ് മുകളിലുള്ള ഭരണഘടന നിയമം. കാരണം, ജമാഅത്തെ ഇസ്ലാമി ഉത്തരം പറയാതെ നിലനില്‍പ്പിനു വേണ്ടി ഉരുണ്ടു മറിയുന്ന കാഴ്ചയാണ് നാം കാണുന്നത്. യഥാര്‍ത്ഥ ഉത്തരം പറഞ്ഞാല്‍ പിന്നെ ജീവിതം നല്ല സുഖം ഉണ്ടാവില്ല എന്ന് നേത്രുതത്തിനു നന്നായി അറിയാം. പീഡനവും, മര്ധനവും, ജൈലും അതൊന്നും പറ്റില്ല. അതിന്നു കാര്കൂണോ മുതഫിക്കോ തയ്യാറുമല്ല. അബദ്ധം സംമാധിച്ചാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമി എന്ന ഒരു സംഘടനയുടെ പേര് പിന്നെ ചരിത്രത്തിന്റെ താളുകളിലായിരിക്കും. അപ്പൊ പിന്നെ എന്താ ചെയ്യുക, ഉരുണ്ടു മറിയുക, കണ്ണ്ണില്‍ പൊടിയിടുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുക. ഇത് യാധാര്ത്യ ബോധം ഉള്ളവര്‍ക്കും, ഇസ്ലാമിക ആധാര്‍ശം ശരിക്ക് മനസ്സിലാക്കിയവര്‍ക്കും തിരിയും.
എന്നാല്‍ ഈ വിഷയത്തില്‍ ജമാതിന്റെ വാദം എന്താണ് ? ജമാത് ഭരണഘടന തന്നെ പറയട്ടെ, ജമാഅത്തെ ഇസ്ലാമി അംഗങ്ങള്‍ പാലിക്കേണ്ട ഒരു നിയമം വിഷധീകരിക്കുന്നത് കാണുക. " ദൈവീകമാല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കുന്ചിക സ്ഥാനവും വഹിക്കുന്നവാണോ, അതിന്റെ നിയമനിര്മാന സഭയിലെ അന്ഘമോ, അതിന്റെ കോടതി വ്യവസ്ഥയില്‍ ന്യായാതിപസ്ഥാനത് നിയമിക്കപ്പെടുന്നവാണോ ആണെങ്കില്‍ ആ സ്ഥാനം ഒഴിയുക " ജമ - ഭരണ ഘടന പേജ് 15,16)

ഇത് സംബന്ധിയായി ഒരു കാര്യവും കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും, മൌദൂടിയെയും ശക്തംമായി ന്യായീകരിച്ചു പണ്ട് എഴുതിയ ഒരു പുസ്തകത്തില്‍ ഷെയ്ഖ് മുഹമ്മദ്‌, വളരെ ആവേശത്തില്‍ എഴുതുന്നത്‌ കാണുക ! "എന്നാല്‍ നിലവിലുള്ള ഭരണ വ്യവസ്ഥിതി നടത്തി കൊണ്ട് പോകാന്‍ നിര്‍ബന്ധിചെല്പിച്ചാല്‍ പോലും ജമാത് അതിനു തയ്യാറാവുകയില്ല . അധികാരം നല്‍കാം എന്ന് പറഞ്ഞ ഖുറൈഷി പ്രമുഗരോട് നബി പറഞ്ഞ മറുപടി ആവര്‍ത്തിച്ചു പ്രഘ്യാപിക്കുകയും ചെയ്യും. കാരം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് പകരം ഇസ്ലാമിന്റെ സംസ്ഥാപനമാണ്" - തെട്ടിതരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി പേജ് 44 )

വൈരുദ്ധ്യങ്ങളുടെ കലവറയാണ് ജമാഅത്തെ ഇസ്ലാമി എന്നതിന് ഏറ്റവും വലിയ തെളിവാണ് മുകളിലുള്ള ഭരണഘടന നിയമം. കാരണം, ജമാഅത്തെ ഇസ്ലാമി ഉത്തരം പറയാതെ നിലനില്‍പ്പിനു വേണ്ടി ഉരുണ്ടു മറിയുന്ന കാഴ്ചയാണ് നാം കാണുന്നത്. യഥാര്‍ത്ഥ ഉത്തരം പറഞ്ഞാല്‍ പിന്നെ ജീവിതം നല്ല സുഖം ഉണ്ടാവില്ല എന്ന് നേത്രുതത്തിനു നന്നായി അറിയാം. പീഡനവും, മര്ധനവും, ജൈലും അതൊന്നും പറ്റില്ല. അതിന്നു കാര്കൂണോ മുതഫിക്കോ തയ്യാറുമല്ല. അബദ്ധം സംമാധിച്ചാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമി എന്ന ഒരു സംഘടനയുടെ പേര് പിന്നെ ചരിത്രത്തിന്റെ താളുകളിലായിരിക്കും. അപ്പൊ പിന്നെ എന്താ ചെയ്യുക, ഉരുണ്ടു മറിയുക, കണ്ണ്ണില്‍ പൊടിയിടുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുക. ഇത് യാധാര്ത്യ ബോധം ഉള്ളവര്‍ക്കും, ഇസ്ലാമിക ആധാര്‍ശം ശരിക്ക് മനസ്സിലാക്കിയവര്‍ക്കും തിരിയും.
ഇത്രയും പറഞ്ഞത് ചില അടിസ്ഥാന കാര്യങ്ങളാണ്. എനിക്കറിയാം താങ്കളുടെ ചോദ്യത്തിനുള്ള മറുപടി നേര്‍ക് നേരെ കിട്ടിയിട്ടില്ല എന്ന് എനിക്കറിയാം. താങ്കളുടെ ചോദ്യം ഇവിടെ ആവര്‍ത്തിക്കുന്നു -

എന്റെ ആദ്യത്തെ സംശയം എന്തുകൊണ്ട്‌ മുജാഹിദുകാര് ഷിര്‍ക്‌ ചെയ്യുന്ന സുന്നികള്‍ നേതൃത്തം കൊടുക്കുന്ന ലീഗില്‍ (വോട് കൊടുക്കുന്നതല്ല) പ്രവര്‍ത്തിക്കുന്നു? ജമാഅത്ത്‌, മുജാഹിദ് തമ്മില്‍ ഞാന്‍ കാണുന്ന പ്രധാന വിത്യാസവും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്.

ഉത്തരം :
പ്രഥമവും പ്രധാനവുമായ ഉത്തരം അത് ശിര്‍ക്കോ അനിസ്ലാമികാമോ അല്ലാത്തത് കൊണ്ട് തന്നെ. കാരണം, നിങ്ങളുടെ ഭൌതികമായ വിഷയങ്ങളില്‍, അനിസ്ലാമിക സങ്കടനകളിലോ, അനിസ്ലാമിക വ്യക്തികള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്ടികളിലോ, പ്രവര്‍ത്തിക്കുന്നത് ശിര്കാനെന്നോ അനിസ്ലാമികമാനെന്നോ പറയാന്‍ തക്ക വണ്ണം ഉപോല്പകമായ ഒരു തെളിവും ഇല്ല. മറിച്ചു അല്ലാഹു പറയുന്നത്, സൂരത് മുംതഹനയില്‍ അല്ലാഹു പറയുന്നു "മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു" (60 : 08). ഈ ആയതിനെ വിശദീകരിച്ചു കൊണ്ട് മുഫസിരുകള്‍ പറയുന്നത്, അമുസ്ലിന്കളോട് തങ്ങളുടെ മതപരമായ വിഷയത്തില്‍, പ്രയാസങ്ങള്‍ സൃഷ്ടിക്കാത്ത ആളുകളുമായി സഹകരിക്കാം എന്നാണു. എന്നാല്‍ മതപരമായ വിഷയത്തിലോ, അത് സാധ്യമല്ല താനും. ഉദാഹരണത്തിന്, ഒരു ഹിന്ദു പറയുകയാണ്‌, ഞാന്‍ നിങ്ങളുടെ നോമ്പ് പോലെ റമദാന്‍ മാസത്തില്‍ നോമ്പ് നോല്കാം, എന്നാല്‍ പകരം ഞങ്ങളുടെ പൂരത്തിന് നിങ്ങള്‍ പങ്കെടുക്കണം. ഇത് ഒരു മുസ്ലിമിന് സാധ്യമല്ല എന്ന കാര്യം സുവിദിതമാണല്ലോ. അപ്പോള്‍ ഭൌധികവും മതപരവുമായ കാര്യങ്ങളുണ്ട് എന്ന് തീര്‍ച്ച.
പിന്നെ മുസ്ലിം ലീഗ് സുന്നികള്‍ നേതൃത്വം നല്‍കുന്നതാണെന്നു ആരാ പറഞ്ഞത്. സുന്നി നേതൃത്വത്തില്‍ എല്ലാവരുമുണ്ട്. അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മുസ്ലിം ലീഗിന്റെ ചരിത്രം പഠിക്കേണ്ടതുണ്ട്. മുസ്ലിം ലീഗ് കേരള നവോധാനത്തില്‍ വഹിച്ച പങ്ക്. സുന്നികള്‍ ഇസ്ലാമിക സഹോദരന്മാര്‍ തന്നെയാണ്. അവരില്‍ ചിലര്‍ ഇസ്ലാമിന്റെ പേരില്‍ ശിര്കോട് കൂടിയ ചില ആചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്നു എന്നതാണ് പ്രശ്നം. അത് സംവാടതിലൂടെയും, ലെഘനങ്ങളിലൂടെയും, പ്രസങ്ങങ്ങളിലൂടെയും സരസമായും, വേണ്ടി വന്നാല്‍ രൂക്ഷമായ ഭാഷയിലും ബോധാവല്കരിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഫലമാണ്, ഞാനടങ്ങുന്ന മുജാഹിദ് സമൂഹം. അവരുടെ വിശ്വാസ വൈകല്യങ്ങളെയും, ശിര്‍ക്ക് ബിടതുകളെയും കണ്ടില്ലെന്നു നടിച്ചാല്‍ മതപരമായ നമ്മുടെ ബാധ്യത അവസാനിക്കുന്നില്ല. അവരെ തിരുതെണ്ടാതുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ സുന്നികളെ ബ്രഷ്ട്ടു കല്പിക്കെണ്ടാതുണ്ടോ. ഇല്ല ! അവരുമായി സഹകരിക്കുന്ന മേഖലകളില്‍ സഹകരിക്കാം. അതാണ്‌ മുജാഹിദുകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് സുന്നികളോട് മാത്രമല്ല, ഹിന്ടുക്കലോടും, ക്രിസ്ത്യാനികലോടും നാം വെച്ചു പുലര്‍ത്തുന്ന നിലപാടാണ്. ഇതിനെ ജനങ്ങള്‍ക്കിടയില്‍ വസ്വാസ് ആക്കിയത് ജമാഅത്തെ ഇസ്ലാമിയാണ്. അവര്‍ പറഞ്ഞു പരത്തി " ദീനും ദുനിയാവും രണ്ടാകി, ഇസ്ലാം ദീനിനെ തുണ്ടാക്കി" എന്നാല്‍ ഇന്ന് ജമാഅത്തെ ഇസ്ലാമി രണ്ടു തുണ്ടമായിരിക്കുകയാണ്. എല്ലാ കാര്യത്തിലുമെന്ന പോലെ രാഷ്ട്രീയ പാര്‍ടിഉടെ പേരിലും തങ്ങളുടെ കാപട്യം അവര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. ദുനിയാവിന്റെ കാര്യത്തിനായി വേറെ നേതൃത്വത്തിന്റെ കീഴില്‍ പുതിയ രാഷ്ട്രീയ പാര്‍ടി രുപീകര്ചിരിക്കുകയാണ്. എന്നിട്ട് പച്ച കള്ളം പറയുന്നു - ജമാതിനു ഇതുമായി നേരിട്ട് ഒരു ബന്ധവുമില്ല എന്ന് !

എന്നാല്‍ ഈ വിഷയത്തില്‍ ജമാതിന്റെ നിലപാട് മനസ്സിലാക്കുന്നത് രസാവഹമായിരിക്കും. ഇസ്ലാമിലെ മതപരമായ വിഷയങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് പ്രവാചകന്‍ കൈകൊണ്ടിരുന്നത്‌ എന്ന് നമുക്കെല്ലാം അറിയാം. സ്വഹാബികള്‍, ശിര്‍ക്കിനും ബിദ്അതിനും എതിരെ പട പൊരുതി. അതെ സമീപനമാണ് മുജാഹിദുകള്‍ കൈകൊള്ളുന്നത്‌. ഒരു ആരാധന ഇസ്ലാമിന്റെ പേരില്‍ ചെയ്യുകയാണെങ്കില്‍ അതിനു തെളിവ് ഉണ്ടാകേണ്ടതുണ്ട്. അല്ലാതതോക്കെയും തല്ലപ്പെടെണ്ടാതാണ്. (കുല്ലു ബിടതിന്‍ ലലാല്ല ) അപ്പോള്‍ സുന്നികള്‍ മതത്തിന്റെ പേരില്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍ മുജാഹിദുകള്‍ നഖക്ഷികാന്തം എതിര്‍ക്കുന്നു. എതിര്കെണ്ടാതുണ്ട് താനും. എന്നാല്‍ അതിന്റെ പേരില്‍ അവരോടു രാഷ്ട്രീയപരമായോ മറ്റോ വിദ്വേഷം പുലര്തെണ്ടാതുന്ടെന്നു മുജാഹിദുകള്‍ വിശ്വസിക്കുന്നില്ല. അങ്ങിനെ ബന്ധം പുലര്‍ത്തുന്നത് ശിര്കോ അനിസ്ലാമികാമോ ആണെന്ന വാദം തിളിയിക്കേണ്ട ബാദ്യത ആരോപണം ഉന്നയിക്കുന്ന ജമാതിനുണ്ട്. എന്നാല്‍ ജമാതിന്റെ കാര്യമോ ? ഇസ്ലാമില്‍, മതപരമായി ശക്തമായി നില കൊള്ളണം എന്ന് പറഞ്ഞിടത്ത് അവര്‍ അയഞ്ഞ സമീപനം കൈകൊല്ലുകകയും, ശക്തമായി നില കൊള്ളുന്ന മുജാഹിടുകളെ തമ്മിലടിപ്പിക്കുന്നവര്‍ എന്ന് പറഞ്ഞു ഭൂരിപക്ഷ മുസ്ലിന്കളുടെ കയ്യടി നേടുകയും ഒരു വേള സത്യം മനസ്സിലാക്കുന്നതില്‍നിന്നും സുന്നികളിലെ നിക്ഷ്പക്ഷരെ വസ്വാസിലാക്കുകയും സത്യം മനസ്സിലാക്കാന്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്നു. (ഉദാ : ഖുനൂത് , കൂട്ട പ്രാര്‍ത്ഥന , നബി ദിനം വിഷയങ്ങളില്‍ രണ്ടിനും തെളിവുണ്ടെന്ന് പച്ചക്കള്ളം പറയുന്നു) മറു വശം പരിശോധിച്ചാല്‍ ഇസ്ലാം ശിര്കാനെന്നോ അനിസ്ലാമിക മാനെന്നോ പറയാത്ത ഭൌതിക വിഷയത്തില്‍, അവരെ മാറ്റി നിര്‍ത്തുകയും അവരുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന മുജാഹിടുകളെ വസ്വാസിലാക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ വസ്വാസിലാക്കള്‍, തങ്ങളുടെ രാഷ്ട്രീയ പാര്‍ടി വേറെ ഒരു നേതൃത്വത്തിന്റെ കീഴില്‍ ഉണ്ടാക്കുകയും അതില്‍ പ്രത്യക്ഷത്തില്‍ ഇസ്ലാമിക ശത്രുക്കള്‍ എന്ന് വിലയിരുതാവുന്നവരെ വരെ ഉള്‍പ്പെടുത്തി നല്ല പിള്ള ചമയുകയും ചെയ്തതിലൂടെ ഇവിടെ പൊട്ടി പാലീസായിരിക്കുകയാണ്.

ഈ വിഷയകമായി ജമാതുകാര്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കാര്യമാണ്. മുജാഹിടുകള്‍ക്ക് രാഷ്ട്രീയമായി ഒരു നിലപാടുമില്ല എന്ന്. സത്യം എന്താണ് ? മുജാഹിദുകള്‍ ഏതെങ്കിലും ഒരു രാഷ്ട്രീ പാര്‍ട്ടിക്ക് വോട്ട് പകുത്തു നല്‍കുന്നില്ല എന്നത് കൊണ്ടോ, തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജമാത്കാര്‍ കാട്ടികൂട്ടുന്നത് പോലെയോ ഉള്ള കോപ്രായങ്ങള്‍ കാണിക്കുന്നില്ല എന്നാത് മുജാഹിടുകളുടെ കുറവായി എങ്ങിനെ കാണിക്കാന്‍ സാധിക്കും. എന്നാല്‍ ഓരോ മുജാഹിടിനും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. അത് കൊണ്ടാണ്, ചിലര്‍ കോണ്‍ഗ്രസ്‌ കാറും, ചലര്‍ ലീഗ് കാറും, ചിലര്‍ കമ്മ്യൂണിസ്റ്റ്‌ അനുഭാവികലുമായി പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് അവര്‍ ഉദേശിക്കുന്നത്, ഇസ്ലാമിന്റെ പ്രോബോധന പ്രവര്‍ത്തനങ്ങളുടെ സുഘമമായ നടത്തിപ്പിന് ഈ വ്യവസ്ഥിതി ഇവിടെ നിലനില്‍ക്കേണ്ടതുണ്ട് എന്നത് തന്നെ. ഈ നിലപാടാണ് ഓരോ മുജാഹിടിന്റെയും രാഷ്ട്രീയം. അത് സത്യവും, പ്രായോഗികവുമായ നിലപാടാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. നാളെ മുജാഹിദുകള്‍ ഒരു രാഷ്ട്രീപാര്ടി ഉണ്ടാക്കിയേക്കാം. അത് ശിര്‍ക്കാണെന്ന് ജമാതുകാരെ പോലെ മുജാഹിദുകള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, കുറെകാലം ആരാഷ്ട്രീയവാധികലായും, ഇപ്പോള്‍ കപട രാഷ്ട്രീയ വാധികലായും പ്രവര്‍ത്തിക്കുന്നത് ജമാത് കാരാണ് എന്നതാണ് സത്യം. ഭൂരിഭാകം മുസ്ലിംകളും ഇപ്പോഴും ശിര്‍ക്കിലും, കുഫ്രിലും തലക്കപ്പെട്ടു കഴിയുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഒരു രാഷ്ട്രീപാര്ടി ഉണ്ടാക്കാനുള്ള വിഡ്ഢിത്തം എന്തായാലും മുജാഹിദ് നേതൃത്തത്തില്‍ നിന്നും ഉണ്ടാകില്ല എന്നത് ഏറെ കുറെ ഉറപ്പാണ്; അതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളെ ആരാഷ്ട്രീയവാടികലായും, സ്മഷാനവിപ്ലവക്കാരയും, ചിത്രീകരിച്ചാലും കുഴപ്പമില്ല.
എന്തുകൊണ്ടാണ് ജമാതുകാര്‍, ആദ്യം ജനാധിപത്യത്തെ അട്ടിമാരിച്ചിട്ടു ഹുക്കൊമത്തെ ഇലാഹി ഉണ്ടാക്കണമെന്നും, ഇപ്പോള്‍ അത് സാധ്യമെല്ലെന്ന നിരാശാ ബോധത്തില്‍ നിന്നും ഒരു സമാന്തര പാര്‍ടി ഉണ്ടാകി അതിലൂടെ ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കണമെന്നും, കഠിനമായി ശ്രമം നടത്തുന്നത് എന്ന് നാം ആലോചിക്കേണ്ടതാണ്. അതാണ്‌ ജമാതിന്റെ ആദര്‍ശ പാപരതം വിളിച്ചോതുന്നത്‌. അവരുടെ സ്ഥാപക നേതാവ് മൌദൂദിയും, പൂര്‍വ കാല പണ്ഡിതന്മാരും പറഞ്ഞത്, രാഷ്ട്രീയ മാറ്റം സംഭാവിക്കപ്പെടാത്ത ദാവത് എന്നത് " ഭൂമിയില്‍ ശ്രഷ്ടിക്കപ്പെടാത്ത സങ്കല്‍പ്പ വീടാണ്" (കടപ്പാട് മൌദൂദി, ഖുതുബാത് ) എന്ന വികലമായ ആദര്‍ശമാണ്. തെമ്മടിതവും, അനിസ്ലാമിക പ്രവണതകളും കൊടികുത്തി വാഴുന്ന ഒരു പ്രദേശത്ത്, നിങ്ങള്‍ എത്ര സാരോപദേശങ്ങള്‍ നല്‍കിയാലും, തത്വ സംഹിതകള്‍ അവതരിപ്പിച്ചാലും അത് "പാഴ്വേല യാകുന്നു" എന്നാണ് മൌദൂദി അനുയായികളെ പഠിപ്പിച്ചത്. അതിനാല്‍ ഒരു ഇസ്ലാമിക ബദല്‍ വ്യവസ്ഥ നിര്മിക്കാപ്പെടെണ്ടാതുന്ദ്. എന്നിട്ട്, ജനങ്ങളെ ആ വ്യവസ്ഥയിലേക്കു കൊണ്ട് വന്നു ഇസ്ലാമിക നിയമങ്ങള്‍ സംസ്ഥാപിക്കുക വഴി മാത്രമേ ഒരു ഇസ്ലാമിക സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പറ്റൂ എന്നാണു മൌദൂത്യന്‍ വാദം. എന്നാല്‍ അല്ലാഹു നേരെ തിരിച്ചാണ് പഠിപ്പിക്കുന്നത്‌. നിങ്ങള്‍ക്ക് ബാദ്യത ഇല്ല തന്നെ ആര്‍ വിശ്വസിക്കുന്നുവോ ആര്‍ അവിശ്വസിക്കുന്നുവോ, താങ്കള്‍ തീര്‍ച്ചയായും ഒരു പ്രബോധകന്‍ മാത്രമാണ് - ഖുറാന്‍ താങ്കളുടെ ചോദ്യത്തിന് എന്റെ പരിമതിക്കുള്ളില്‍ നിന്ന് കൊണ്ടുള്ള ഉത്തരം നല്‍കിയിട്ടുണ്ട്. ഒരു പാട് കാര്യങ്ങള്‍ സൂചിപ്പിക്കാതെ വിട്ടു പോയിട്ടുണ്ട് എന്നറിയാം. അത് എന്റെ പരിമിതിയായി മാത്രം മനസ്സിലാക്കുക. ഇനിയും, തിരിയാനുള്ള കാര്യങ്ങള്‍ താങ്കള്‍ക്കു ചോദിക്കാം, നമുക്ക് പരസ്പരം ചര്‍ച്ച ചെയ്യാം. താങ്കളുടെ ആത്മാര്‍ഥത ബോത്യം വന്നതിനാലാണ് ഇത്രയും സമയം ചിലവഴിച്ചത്. ഇത് പുചിചു തല്ലുകയോ, ജമാതിന്റെ ചില പുറമേയുള്ള മോടിയില്‍ ആകൃഷ്ടരായി മനസ്സില്‍ രൂപപ്പെടുത്തിയതും, ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെടുത്താന്‍ കഴിയാത്തതുമായ, ചില തടസ്സങ്ങള്‍ മാട്ടാതെയോ, ഈ ചര്‍ച്ചയോട് താങ്കള്‍ സമീപിച്ചാല്‍ എന്റെ സമയവും, ഊര്‍ജവും വ്ര്ധാവിലാവും തീര്‍ച്ച. കാരണം ചില ജമാത് സുഹൃത്തുക്കളുമായി സംവധിച്ചപ്പോള്‍ എനിക്ക് അവരുടെ ആദര്‍ശ പാപരത്വവും, അറിവില്ലായ്മയും കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. ആ ഭൂമികയില്‍ നിന്നുകൊണ്ടാണ് താങ്കളുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ ശ്രമിച്ചത്‌. ഇത് കേവലം കുട്ടപ്പെടുതലുകാലോ, കുറച്ചു കാനിക്കല്ലോ ആയി ഞാന്‍ കരുതുന്നില്ല. മറിച്ചു വളരെ പ്രാധാന്യമുള്ള ചര്‍ച്ചയായി ഞാന്‍ കരുതുന്നു. എന്റെ മറുപടികള്‍ പ്രാമാണികമാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ജമ - മുജ സംവാദങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയമായി മാത്രമല്ല എന്നും കൂടി ഇതിനോട് കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

അല്ലാഹു നമ്മെ എല്ലാവരെയും സത്യം സത്യമായി മനസ്സിലാക്കാനും, അവന്റെ സത്യ പാന്ധാവില്‍ ഉറപ്പിച്ചു നിര്‍ത്താനും ആധ്മാര്ധമായി പ്രാര്തിക്കുകയാണ്. അല്ലഹെ നമ്മെ അനുഗ്രഹിക്കുമാരാകട്ടെ. ആമീന്‍.

സ്നേഹത്തോടെ

സഹോദരന്‍ ബര്കത്.
]

6 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്ത് മുജാഹിദ് ഭിന്നതയുള്ള ഏതാണ്ടെല്ലാ കാര്യങ്ങളും ഈ ലേഖനത്തില്‍ വന്നിട്ടുണ്ട്. അതിനാല്‍ കമന്റ് ബോക്‌സില്‍ ഇതിന് മറുപടി പറയുക എളുപ്പമല്ല. എങ്കിലും മുജാഹിദ് ജമാഅത്ത് ഭിന്നതയെക്കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല. ജമാലിന് നല്‍കിയ പ്രതികരണം അതിനാല്‍ ഇവിടെയും നല്‍കുന്നു.

CKLatheef പറഞ്ഞു...

കേരളത്തിലെ മുജാഹിദ് സംഘങ്ങള്‍ ഇരുപക്ഷവും ഇപ്പോഴും അവരുടെ ആശയങ്ങള്‍ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ആയതിന്റെ എല്ലാ ന്യൂനതയും അവരുടെ ആശയങ്ങളിലും ആദര്‍ശത്തിലും പ്രവര്‍ത്തനങ്ങളിലുമുണ്ട്.

ലോകത്തുള്ള ഖുര്‍ആനും സുന്നത്തും അംഗീകരിക്കുന്ന സംഘടനകളോ പണ്ഡിതരോ അതിനാല്‍ അവര്‍ക്ക് സ്വീകാര്യമാകുകയില്ല. അവരൊക്കെയും ജമാഅത്തുമായി ഭിന്നിപ്പുള്ള വിഷയത്തില്‍ അബദ്ധം പിണഞ്ഞവരാണ് എന്ന ഒരു ധാരണ ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്നു. മാത്രമല്ല ഇസ്ലാമിന്റെ പല അടിസ്ഥാന ആശയങ്ങളെയും മൗദൂദിയുടെതും ജമാഅത്തിന്റെതുമായി ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നു.

സലഫിസത്തിന്റെ താത്വികാചാര്യമാരുടെ ലേഖനം പോലും അവരുടെ ഒരു ആനുകാലികങ്ങളിലും പ്രസിദ്ധികരിക്കാന്‍ കഴിയാത്തവിധം ഭീരുക്കളാണവര്‍. അത് പലപ്പോഴും വെളിച്ചം കാണുന്നത് ജമാഅത്ത് ആനുകാലികങ്ങളിലാണ്.

ഇബാദത്തിന്റെ വിവക്ഷയുടെ കാര്യത്തില്‍ ഇമാം റാസിമുതല്‍ സൗദിയിലെ പണ്ഡിതരടക്കം അബദ്ധത്തിലാണ് എന്ന സുചിന്തിത നിലപാടിലാണ് അവര്‍. ഇബാദത്ത് ആരാധനയും താഗൂത്ത് വെറും ദുര്‍മൂര്‍ത്തിയും മാത്രമാക്കാന്‍ അവര്‍ പെടുന്ന പാട് ചില്ലറയല്ല.

എന്നാല്‍ ഇസ്ലാമിന്റെ അടിസ്ഥാനങ്ങളില്‍ നിന്ന് പകല്‍പോലെ വ്യക്തമാകുന്ന ചില കാര്യങ്ങള്‍ ആരാധന എന്ന പരിമിതാര്‍ഥത്തിലേക്ക് ചുരുക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അവര്‍ ആരാധന ഒന്ന് വലിച്ച് നീട്ടാന്‍ വൃഥാ ശ്രമം നടത്തി. അപ്പോഴും പ്രശ്‌നം അതില്‍ ആരാധനയുടെ വിവക്ഷയില്‍ വരുന്ന പ്രാര്‍ഥന വരുന്നില്ല. അപ്പോള്‍ ഒരു പ്രാര്‍ഥനാ ഭാവമുണ്ടെന്ന് പറഞ്ഞു കച്ചവടത്തെയും കൃഷിയെയും ആരാധനകളില്‍ ഉള്‍പെടുത്തി. cont,..

CKLatheef പറഞ്ഞു...

എന്നാലും രാഷ്ട്രീയം ആരാധനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. അതിന് ദീനിന് പുറത്ത് നിര്‍ത്താന്‍ കൃഷിയുടെ കാര്യത്തില്‍ പ്രവാചകന്‍ പറഞ്ഞ ഒരു ഹദീസിനെ തെറ്റായി ഉപയോഗിച്ചു.

ജമാഅത്തിന്റെ പ്രബോധനം തങ്ങള്‍ പരമപ്രധാനമായി കാണുന്ന സങ്കുചിത സാമുദായിക മനുഷ്യനിര്‍മിത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയതിനാല്‍ തങ്ങളുടെ മുഖ്യലക്ഷ്യം പോലും മറന്ന് ജമാഅത്തിന് പിന്നാലെ കൂടി ജിഹാദ് പ്രഖ്യാപിച്ചു. അതിന് കള്ളം പറയേണ്ടിവന്നിടത്ത് കള്ളം പറഞ്ഞു. ഹദീസിന്റെയും ഖുര്‍ആനിന്റെയും ആശയങ്ങള്‍ വളച്ചൊടിക്കേണ്ടത് അത് ചെയ്തു.

ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ വിശേഷിച്ചും ജമാഅത്തെ ഇസ്ലാമിയെ ഏത് രൂപത്തില്‍ പരിചയപ്പെടുത്തിയാലാണ് പരമാവധി ദുഷ്ഫലം ലഭിക്കുക ആ നിലക്കെല്ലാം തെറ്റായി പരിചയപ്പെടുത്തി. തങ്ങള്‍ പരിചയപ്പെടുത്തിയ ജമാഅത്തിനെ തോല്‍പിക്കാന്‍ ആയത്തും ഹദീസും ധാരാളമായി ഓതി.

CKLatheef പറഞ്ഞു...

ജമാഅത്തിന്റെ വാദങ്ങള്‍ ഒന്നും മുജാഹിദുകള്‍ കേള്‍ക്കേണ്ടതില്ല പൂര്‍വികരായ വ്യാഖ്യാതാക്കളും പണ്ഡിതരും നല്‍കി വരുന്ന വിവക്ഷയും അര്‍ഥവും മാത്രം നിങ്ങള്‍ സ്വീകരിക്കുക എന്നേ പറയാനുള്ളൂ.

ദീനിനെ മുഴുവനായി ഉള്‍കൊള്ളുക. തൗഹീദ് എന്ന് പറഞ്ഞാല്‍ അത് ആരാധനയില്‍ മാത്രം പരിമിതമാണ് എന്ന സങ്കുചിത ചിന്ത വെടിയുക. ഇതും ജമാഅത്തെ ഇസ്ലാമിക്ക് മുജാഹിദുകളോടുള്ള പ്രബോധനത്തിന്റെ ഭാഗമാണ്. ജമാഅത്തിനെ ശക്തിപ്പെടുത്താനല്ല. നിങ്ങളുടെ പരലോകം നഷ്ടമാകാതിരിക്കാന്‍ സ്‌നേഹബുദ്ധ്യാ നല്‍കുന്ന ഗുണാകാംക്ഷാ നിര്‍ഭരമായ ഉപദേശം മാത്രമാണിത്.

Reaz പറഞ്ഞു...

സഹോദരന്‍ ലത്തീഫ്‌,
ബര്കതിന്റെ പോസ്റ്റിനു ആ ബ്ലോഗിലൂടെ തന്നെ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്.
ശ്രദ്ധിക്കുമല്ലോ.

http://sathyasarani.blogspot.com/2011/05/blog-post.html#comments

CKLatheef പറഞ്ഞു...

@Reaz

ആ മറുപടി ഇവിടെയും പോസ്റ്റ് ചെയ്യാനപേക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK