ചോദ്യം കേട്ട് അമ്പരക്കേണ്ടതില്ല. ഇസ്ലാമിക രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ ഇസ്ലാമിനെ കേവലം മതമായി കാണുന്ന ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടാൻ പാടില്ല എന്നത്. എന്നാൽ മുസ്ലിംകളിൽ ചിലർ പറയുന്നത് മിണ്ടാൻ സമയമായിട്ടില്ല എന്നാണ്. എന്നാൽ ഈ രണ്ട് വീക്ഷണങ്ങൾക്കും ഒരു തിരുത്താണ് താഴെ നിങ്ങൾ വായിക്കാൻ പോകുന്നതിലുള്ളത്.
ഫെയ്സ് ബുക്ക് ചർചയിൽനിന്ന്...
ഫെയ്സ് ബുക്ക് ചർചയിൽനിന്ന്...
ഞാന്‍ ഒരു സുന്നിയോ മുജഹിദോ,
ജമാഹത് അനുഭാവിയോ അല്ല . എന്നാല്‍ പുരോഗമന പ്രസ്ഥാനം എന്നാ നിലയില്‍ ജമാഹത്
& മുജാഹിദ് എന്നി സന്ഘടകളോട് ഒരു മമത ഉണ്ട് . എന്റെ ബന്ധുക്കള്‍
പലരും ജമാഹത് ആശയക്കാരാന്.എന്നാല്‍ മുജാഹിദ് പിളര്‍പ്പ്, ജമാഹത്
രാഷ്ട്രീയം എന്നി കാരണങ്ങള്‍ എന്നെ അവയില്‍ നിന്നും അകറ്റുകയാണ്. എന്റെ
ചോദ്യം ഇതാണ്. ഇന്നത്തെ ഭാരതീയ രാഷ്ട്രീയ സാഹചര്യം ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ ഒരു മുസ്ലും സംഘടനക്ക് അനുയോജ്യമാണോ?
ഈ ചോദ്യത്തിന് ഞാൻ അവിടെ നൽകിയ മറുപടി തുടർന്ന് വായിക്കുക. വിശദമായ ചർചക്ക് വേണ്ടി ഇതിവിടെ നൽകുകയാണ്.
മറുപടി: ജമാഅത്ത് പ്രവർത്തകരോട് പ്രസക്തമായ ഒരു അന്വേഷണമാണ് നൗഷാദ് നടത്തിയത്. ഇതിന് മറുപടി പറയേണ്ട ചുമതല ജമാഅത്ത് പ്രവർത്തകർക്കുണ്ട്.
-
ഒരു
മുസ്ലിം ജീവിതത്തിന്റെ ഏത് രംഗത്തും ഇസ്ലാമിന്റെ മാർഗ നിർദ്ദേശമനുസരിച്ച്
ജീവിക്കാൻ കടപ്പെട്ടവനാണ്. ഇന്ത്യ, പാകിസ്ഥാൻ, സൗദി അറേബ്യ, അമേരിക്ക എന്ന
വ്യത്യാസമൊന്നും ഇതിലില്ല. രാഷ്ട്രീയ രംഗം മനുഷ്യജീവിതത്തിന്റെ ഒരു
ഭാഗമാണ്. അവിടെ ഇസ്ലാമിന്റെ വിധിവിലക്കുകളും ഇസ്ലാമിലെ രാഷ്ട്രീയ
തത്വങ്ങളും പാലിച്ചുകൊണ്ട് ജീവിക്കാൻ ശ്രമിക്കുക എന്നതാണ് ഒരു മുസ്ലിമിന് ആ
വിഷയത്തിൽ ചെയ്യാനുള്ളത്.
ഇവിടെയുള്ള ചോദ്യത്തിൽ
അവ്യക്തതയുണ്ടെങ്കിലും എന്താണ് ചോദിക്കാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കി
ഒരു മറുപടിയാണ് ഇവിടെ പറഞ്ഞു തുടങ്ങുന്നത്.
ഏകദൈവത്വം
അടിസ്ഥാനമാക്കി ഒരു മുസ്ലിം രാഷ്ട്രീയ സംഘടനക്ക് ഇന്ത്യയിലെ സാഹചര്യം
അനിവാര്യമാണോ എന്നാണ് ഉദ്ദേശിച്ചിരുന്നെങ്കിൽ ഞാൻ പറയുക. അനുയോജ്യമല്ല
എന്നാണ്. അത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ കുഴപ്പമല്ല. ഇന്ത്യ
ജനാധിപത്യത്തിൽ അത്രത്തോളം സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ല എന്നത്
കൊണ്ടാണ്. പാകിസ്ഥാനിലും ബഗ്ലാദേശിലും ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ അതിന്റെ
നയനിലപാടുകളും ആദർശവും ലക്ഷ്യവും ജനങ്ങളുടെ മുന്നിൽ വെച്ച് തന്നെ
രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ ഇന്ത്യയിൽ രാഷ്ട്രീയ
പാർട്ടികൾക്ക് റജിഷ്ട്രേഷൻ ലഭിക്കണമെങ്കിൽ തന്നെ മതേതരത്വം, ജനാധിപത്യം,
സോഷിലിസം എന്നിവ അടിസ്ഥാനമായി എടുക്കേണ്ടതുണ്ട്. മേൽ പറഞ്ഞവയിലൊക്കെ
മനുഷ്യോപകരമായ നല്ല വശങ്ങളുണ്ട്. അവയൊക്കെയും ഇസ്ലാമിക രാഷ്ട്രീയത്തിൽ
അംഗീകരിക്കുന്നുമുണ്ട്. അതേ അവസരത്തിൽ അവയിൽ ഇസ്ലാമിക ആദർശവുമായി
കൂട്ടിമുട്ടുന്ന ഭാഗങ്ങളുമുണ്ട്.
ഇവിടെ മുസ്ലിംകളായ നാം
എന്ത് ചെയ്യണം എന്ന ഇജ്തിഹാദ് (ഇസ്ലാമിക ഗവേഷണ) പരമായ ഒരു പ്രശ്നമുണ്ട്.
ഇത്രയും വസ്തുത ആദ്യം അംഗീകരിക്കണം. ഒരു മുസ്ലിമിന് ഇത്
അംഗീകരിക്കാതിരിക്കാനാവില്ല .
-
Abdul Latheef മുജാഹിദ്
പ്രസ്ഥാനം ഇപ്പോൾ അവർ എടുത്ത് പോരുന്ന നിലപാടിനനുസരിച്ച്. ഇസ്ലാമിക
രാഷ്ട്രീയത്തെ ഞങ്ങൾ അംഗീകരിക്കുന്നുവെന്ന് പറയുകയും. ഇക്കാര്യത്തിൽ ഗവേഷണം
പോയിട്ട് ഒരു നിലപാട് പോലും അണികളോട് വ്യക്തമായി പറായാതെ, പരമ്പരാഗത
മുസ്ലിം സമുദായവും ഇതര മതവിശ്വാസികളും ചെയ്യുന്ന പോലെ ഓരോരുത്തരും അവരവരുടെ
ഭൗതിക താൽപര്യങ്ങൾ പരിഗണിച്ച് നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന്
പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച്
ചോദിക്കുമ്പോൾ എങ്ങനെയാണ് ഇതിനെ മറികടക്കേണ്ടത് എന്നത് മാത്രമാണ് അവർ
ചിന്തിക്കുന്നത്. അപ്പോൾ രാഷ്ട്രീയം ഒരു ദുൻയാകാര്യമാണ് എന്ന് പറഞ്ഞ്
രക്ഷപ്പെടുന്നതായി കാണുന്നു. ദീനീകാര്യം, ദുൻയാകാര്യം എന്നിങ്ങനെ രണ്ടായി
തിരിക്കുകയും രാഷ്ട്രീയ ജീവിതത്തെ ദുൻയാകാര്യത്തിൽ ഉൾപ്പെടുത്തുകയും
ചെയ്യുന്നു അവർ. ഇത് തെറ്റാ വിഭജനമാണ് എന്നതാണ് ജമാഅത്തെ ഇസ്ലാമി
പരയുന്നത്. മറിച്ച് ഏത് കാര്യത്തിലും മനുഷ്യന് സ്വാതന്ത്യം നൽകപ്പെട്ട ഒരു
ഇടമുണ്ട് അതിനെ ദുൻയാക്കാര്യം എന്ന് വിളിക്കാവുന്നതാണ്. പക്ഷെ ഒരു ജീവിത
മേഖലയെ മൊത്തത്തിൽ ദുൻയാകാര്യം എന്ന് വിളിക്കുന്നത് ഇസ്ലാമികമല്ല.
നമസ്കാരത്തിന്റെ കാര്യം എടുക്കുക. നമസ്കാരത്തിൽ ഔറത്ത് മറക്കണം എന്നത്
ദീനിന്റെ കാര്യമാണ് എന്നാൽ അത് മറക്കാൻ പാന്റോ തുണിയോ എന്നിടത്ത് നമ്മുക്ക്
സ്വാതന്ത്ര്യമുണ്ട്. ഇതിന് മാത്രമേ നമ്മുക്ക് ദുൻയാകാര്യം എന്ന് പറയാവൂ.
മനുഷ്യൻ ജീവിതായോധനം നേടുക എന്നത് പ്രതിഫലാർഹമായ ദീനീ കാര്യം തന്നെയാണ്.
എന്നാൽ കച്ചവടമോ കൃഷിയോ അതിന് വേണ്ടി തെരഞ്ഞെടുക്കാം എന്നിടത്ത് നമ്മുക്ക്
സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയത്തിൽ അല്ലാഹുവിന്റെ നിയമമേ ആകാവൂ എന്നത്
അതിലെ ദീനാണെങ്കിൽ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്ന വിഷയത്തിൽ
നമ്മുക്ക് സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു. ആരാധനാ കാര്യങ്ങളിൽ
തെരഞ്ഞെടുപ്പിന് കുറഞ്ഞ സാധ്യത മാത്രമേ ഉള്ളൂവെങ്കിൽ ജീവിത ഇടപാടുമായി
ബന്ധപ്പെട്ട് ഇബാദത്തുകളിൽ ആ വശം കൂറേകൂടി വിശാലമാണ്. മനുഷ്യരുടെ സൗകര്യം
അതിലാണ് എന്നതാണ് കാരണം.
-
Abdul Latheef ഇത്രയും
പ്രാഥമികമായി മനസ്സിലാക്കിയാൽ തുടന്നുള്ള കാര്യങ്ങളെ വിശകലനം ചെയ്യുന്നതിൽ
തെറ്റു പറ്റില്ല. നമ്മുടെ ഉത്തരവാദിത്തം അല്ലാഹുവിനാൽ അവതരിപ്പിച്ച് തന്ന
അന്യൂനമായ രാഷ്ട്രീയ വ്യവസ്ഥയെ കൂടി ഇസ്ലാമിന്റെ ഭാഗമായി പരിചയപ്പെടുത്തണം.
ഇസ്ലാമിന്റെ തൗഹീദ് ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിച്ചു
നിൽക്കുന്നുവെന്ന കാര്യം ബഹുസ്വര സമൂഹത്തെ മനസ്സിലാക്കികൊടുക്കണം ഇസ്ലാം
എന്നാൽ മരണ ശേഷമുള്ള പ്രതിഫലത്തെക്കുറിച്ച് മാത്രം പറയുന്ന ഒരു
പദ്ധതിയല്ലെന്നും. മനുഷ്യന് ഇഹലോക ജീവിതത്തിലേക്ക് ആവശ്യമായ
നിയമനിർദ്ദേശങ്ങൾ കൂടി നൽക്കുന്ന അവൻ ജീവിക്കുന്ന സമൂഹത്തെയും രാജ്യത്തെയും
ശാന്തിദായകമാക്കുന്ന സമഗ്രവ്യവസ്ഥയാണെന്നും പരിചയപ്പെടുത്തണം.
അതോടൊപ്പം നാട്ടിൽ അക്കാരണം പറഞ്ഞ കുഴപ്പമുണ്ടാക്കുകയോ ജനങ്ങളെ
നിർബന്ധിപ്പിക്കാനോ അസമാധാനം സൃഷ്ടിക്കാനോ നമ്മുക്ക് പാടുള്ളതല്ല. ജനങ്ങളിൽ
ഭൂരിപക്ഷവും (അവർ ഏകദൈവ വിശ്വാസം സ്വീകരിച്ച് ആരാധന ചടങ്ങുകൾ
അനുഷ്ടിക്കട്ടേ അല്ലാതിരിക്കട്ടേ) അതിന് സന്നദ്ധമായാൽ ഇസ്ലാമിക രാഷ്ട്രീയം
പുലരും. അത് ഇന്ന് നിലവിലുള്ള ഏത് രാഷ്ട്രീയ വ്യവസ്ഥകളെക്കാളും ഉന്നതവും
മനുഷ്യോപകാരപ്രദവും നിലവിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ എല്ലാ നന്മയും
ഉൾകൊള്ളുന്നതും അവയുടെ തിന്മ ഒട്ടും ഉൾചേരാത്തതുമായിരിക്കും.
ആ മഹത്തായ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനോ പ്രവർത്തിക്കാനോ പാടില്ല
എന്ന് പറയുന്നതിനേക്കാൾ ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായി
എന്താണ് ഉള്ളത്. എന്നാൽ ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഭാഗികമായെങ്കിലും
ഉണ്ട്. അത് ഉപയോഗപ്പെടുത്താതിരിക്കുന്ന ത് അല്ലാഹുവിന്റെ പക്കൽ ശിക്ഷക്ക് കാരണമാകുന്ന കാര്യമാണ്.
ഇങ്ങനെ തന്നെയാണോ മുജാഹിദുകളും ചിന്തിക്കുന്നത് അതല്ല ഇക്കാര്യത്തിൽ
അവർക്ക് വേറിട്ട ചിന്തയുണ്ടോ ഉണ്ടെങ്കിൽ അതെന്താണ് എന്നെല്ലാം ഇവിടെ
പങ്കുവെക്കപ്പെടുമെന്ന് കരുതുന്നു.
ഈ ചോദ്യത്തിന് ഞാൻ അവിടെ നൽകിയ മറുപടി തുടർന്ന് വായിക്കുക. വിശദമായ ചർചക്ക് വേണ്ടി ഇതിവിടെ നൽകുകയാണ്.
മറുപടി: ജമാഅത്ത് പ്രവർത്തകരോട് പ്രസക്തമായ ഒരു അന്വേഷണമാണ് നൗഷാദ് നടത്തിയത്. ഇതിന് മറുപടി പറയേണ്ട ചുമതല ജമാഅത്ത് പ്രവർത്തകർക്കുണ്ട്.
- ഒരു മുസ്ലിം ജീവിതത്തിന്റെ ഏത് രംഗത്തും ഇസ്ലാമിന്റെ മാർഗ നിർദ്ദേശമനുസരിച്ച് ജീവിക്കാൻ കടപ്പെട്ടവനാണ്. ഇന്ത്യ, പാകിസ്ഥാൻ, സൗദി അറേബ്യ, അമേരിക്ക എന്ന വ്യത്യാസമൊന്നും ഇതിലില്ല. രാഷ്ട്രീയ രംഗം മനുഷ്യജീവിതത്തിന്റെ ഒരു ഭാഗമാണ്. അവിടെ ഇസ്ലാമിന്റെ വിധിവിലക്കുകളും ഇസ്ലാമിലെ രാഷ്ട്രീയ തത്വങ്ങളും പാലിച്ചുകൊണ്ട് ജീവിക്കാൻ ശ്രമിക്കുക എന്നതാണ് ഒരു മുസ്ലിമിന് ആ വിഷയത്തിൽ ചെയ്യാനുള്ളത്.
ഇവിടെയുള്ള ചോദ്യത്തിൽ അവ്യക്തതയുണ്ടെങ്കിലും എന്താണ് ചോദിക്കാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കി ഒരു മറുപടിയാണ് ഇവിടെ പറഞ്ഞു തുടങ്ങുന്നത്.
ഏകദൈവത്വം അടിസ്ഥാനമാക്കി ഒരു മുസ്ലിം രാഷ്ട്രീയ സംഘടനക്ക് ഇന്ത്യയിലെ സാഹചര്യം അനിവാര്യമാണോ എന്നാണ് ഉദ്ദേശിച്ചിരുന്നെങ്കിൽ ഞാൻ പറയുക. അനുയോജ്യമല്ല എന്നാണ്. അത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ കുഴപ്പമല്ല. ഇന്ത്യ ജനാധിപത്യത്തിൽ അത്രത്തോളം സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ല എന്നത് കൊണ്ടാണ്. പാകിസ്ഥാനിലും ബഗ്ലാദേശിലും ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ അതിന്റെ നയനിലപാടുകളും ആദർശവും ലക്ഷ്യവും ജനങ്ങളുടെ മുന്നിൽ വെച്ച് തന്നെ രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്ക് റജിഷ്ട്രേഷൻ ലഭിക്കണമെങ്കിൽ തന്നെ മതേതരത്വം, ജനാധിപത്യം, സോഷിലിസം എന്നിവ അടിസ്ഥാനമായി എടുക്കേണ്ടതുണ്ട്. മേൽ പറഞ്ഞവയിലൊക്കെ മനുഷ്യോപകരമായ നല്ല വശങ്ങളുണ്ട്. അവയൊക്കെയും ഇസ്ലാമിക രാഷ്ട്രീയത്തിൽ അംഗീകരിക്കുന്നുമുണ്ട്. അതേ അവസരത്തിൽ അവയിൽ ഇസ്ലാമിക ആദർശവുമായി കൂട്ടിമുട്ടുന്ന ഭാഗങ്ങളുമുണ്ട്.
ഇവിടെ മുസ്ലിംകളായ നാം എന്ത് ചെയ്യണം എന്ന ഇജ്തിഹാദ് (ഇസ്ലാമിക ഗവേഷണ) പരമായ ഒരു പ്രശ്നമുണ്ട്. ഇത്രയും വസ്തുത ആദ്യം അംഗീകരിക്കണം. ഒരു മുസ്ലിമിന് ഇത് അംഗീകരിക്കാതിരിക്കാനാവില്ല.
Abdul Latheef മുജാഹിദ് പ്രസ്ഥാനം ഇപ്പോൾ അവർ എടുത്ത് പോരുന്ന നിലപാടിനനുസരിച്ച്. ഇസ്ലാമിക രാഷ്ട്രീയത്തെ ഞങ്ങൾ അംഗീകരിക്കുന്നുവെന്ന് പറയുകയും. ഇക്കാര്യത്തിൽ ഗവേഷണം പോയിട്ട് ഒരു നിലപാട് പോലും അണികളോട് വ്യക്തമായി പറായാതെ, പരമ്പരാഗത മുസ്ലിം സമുദായവും ഇതര മതവിശ്വാസികളും ചെയ്യുന്ന പോലെ ഓരോരുത്തരും അവരവരുടെ ഭൗതിക താൽപര്യങ്ങൾ പരിഗണിച്ച് നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോൾ എങ്ങനെയാണ് ഇതിനെ മറികടക്കേണ്ടത് എന്നത് മാത്രമാണ് അവർ ചിന്തിക്കുന്നത്. അപ്പോൾ രാഷ്ട്രീയം ഒരു ദുൻയാകാര്യമാണ് എന്ന് പറഞ്ഞ് രക്ഷപ്പെടുന്നതായി കാണുന്നു. ദീനീകാര്യം, ദുൻയാകാര്യം എന്നിങ്ങനെ രണ്ടായി തിരിക്കുകയും രാഷ്ട്രീയ ജീവിതത്തെ ദുൻയാകാര്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു അവർ. ഇത് തെറ്റാ വിഭജനമാണ് എന്നതാണ് ജമാഅത്തെ ഇസ്ലാമി പരയുന്നത്. മറിച്ച് ഏത് കാര്യത്തിലും മനുഷ്യന് സ്വാതന്ത്യം നൽകപ്പെട്ട ഒരു ഇടമുണ്ട് അതിനെ ദുൻയാക്കാര്യം എന്ന് വിളിക്കാവുന്നതാണ്. പക്ഷെ ഒരു ജീവിത മേഖലയെ മൊത്തത്തിൽ ദുൻയാകാര്യം എന്ന് വിളിക്കുന്നത് ഇസ്ലാമികമല്ല.
നമസ്കാരത്തിന്റെ കാര്യം എടുക്കുക. നമസ്കാരത്തിൽ ഔറത്ത് മറക്കണം എന്നത് ദീനിന്റെ കാര്യമാണ് എന്നാൽ അത് മറക്കാൻ പാന്റോ തുണിയോ എന്നിടത്ത് നമ്മുക്ക് സ്വാതന്ത്ര്യമുണ്ട്. ഇതിന് മാത്രമേ നമ്മുക്ക് ദുൻയാകാര്യം എന്ന് പറയാവൂ. മനുഷ്യൻ ജീവിതായോധനം നേടുക എന്നത് പ്രതിഫലാർഹമായ ദീനീ കാര്യം തന്നെയാണ്. എന്നാൽ കച്ചവടമോ കൃഷിയോ അതിന് വേണ്ടി തെരഞ്ഞെടുക്കാം എന്നിടത്ത് നമ്മുക്ക് സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയത്തിൽ അല്ലാഹുവിന്റെ നിയമമേ ആകാവൂ എന്നത് അതിലെ ദീനാണെങ്കിൽ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്ന വിഷയത്തിൽ നമ്മുക്ക് സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു. ആരാധനാ കാര്യങ്ങളിൽ തെരഞ്ഞെടുപ്പിന് കുറഞ്ഞ സാധ്യത മാത്രമേ ഉള്ളൂവെങ്കിൽ ജീവിത ഇടപാടുമായി ബന്ധപ്പെട്ട് ഇബാദത്തുകളിൽ ആ വശം കൂറേകൂടി വിശാലമാണ്. മനുഷ്യരുടെ സൗകര്യം അതിലാണ് എന്നതാണ് കാരണം.
Abdul Latheef ഇത്രയും പ്രാഥമികമായി മനസ്സിലാക്കിയാൽ തുടന്നുള്ള കാര്യങ്ങളെ വിശകലനം ചെയ്യുന്നതിൽ തെറ്റു പറ്റില്ല. നമ്മുടെ ഉത്തരവാദിത്തം അല്ലാഹുവിനാൽ അവതരിപ്പിച്ച് തന്ന അന്യൂനമായ രാഷ്ട്രീയ വ്യവസ്ഥയെ കൂടി ഇസ്ലാമിന്റെ ഭാഗമായി പരിചയപ്പെടുത്തണം. ഇസ്ലാമിന്റെ തൗഹീദ് ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിച്ചു നിൽക്കുന്നുവെന്ന കാര്യം ബഹുസ്വര സമൂഹത്തെ മനസ്സിലാക്കികൊടുക്കണം ഇസ്ലാം എന്നാൽ മരണ ശേഷമുള്ള പ്രതിഫലത്തെക്കുറിച്ച് മാത്രം പറയുന്ന ഒരു പദ്ധതിയല്ലെന്നും. മനുഷ്യന് ഇഹലോക ജീവിതത്തിലേക്ക് ആവശ്യമായ നിയമനിർദ്ദേശങ്ങൾ കൂടി നൽക്കുന്ന അവൻ ജീവിക്കുന്ന സമൂഹത്തെയും രാജ്യത്തെയും ശാന്തിദായകമാക്കുന്ന സമഗ്രവ്യവസ്ഥയാണെന്നും പരിചയപ്പെടുത്തണം.
അതോടൊപ്പം നാട്ടിൽ അക്കാരണം പറഞ്ഞ കുഴപ്പമുണ്ടാക്കുകയോ ജനങ്ങളെ നിർബന്ധിപ്പിക്കാനോ അസമാധാനം സൃഷ്ടിക്കാനോ നമ്മുക്ക് പാടുള്ളതല്ല. ജനങ്ങളിൽ ഭൂരിപക്ഷവും (അവർ ഏകദൈവ വിശ്വാസം സ്വീകരിച്ച് ആരാധന ചടങ്ങുകൾ അനുഷ്ടിക്കട്ടേ അല്ലാതിരിക്കട്ടേ) അതിന് സന്നദ്ധമായാൽ ഇസ്ലാമിക രാഷ്ട്രീയം പുലരും. അത് ഇന്ന് നിലവിലുള്ള ഏത് രാഷ്ട്രീയ വ്യവസ്ഥകളെക്കാളും ഉന്നതവും മനുഷ്യോപകാരപ്രദവും നിലവിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ എല്ലാ നന്മയും ഉൾകൊള്ളുന്നതും അവയുടെ തിന്മ ഒട്ടും ഉൾചേരാത്തതുമായിരിക്കും.
ആ മഹത്തായ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനോ പ്രവർത്തിക്കാനോ പാടില്ല എന്ന് പറയുന്നതിനേക്കാൾ ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായി എന്താണ് ഉള്ളത്. എന്നാൽ ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഭാഗികമായെങ്കിലും ഉണ്ട്. അത് ഉപയോഗപ്പെടുത്താതിരിക്കുന്നത് അല്ലാഹുവിന്റെ പക്കൽ ശിക്ഷക്ക് കാരണമാകുന്ന കാര്യമാണ്.
ഇങ്ങനെ തന്നെയാണോ മുജാഹിദുകളും ചിന്തിക്കുന്നത് അതല്ല ഇക്കാര്യത്തിൽ അവർക്ക് വേറിട്ട ചിന്തയുണ്ടോ ഉണ്ടെങ്കിൽ അതെന്താണ് എന്നെല്ലാം ഇവിടെ പങ്കുവെക്കപ്പെടുമെന്ന് കരുതുന്നു.
8 അഭിപ്രായ(ങ്ങള്):
ഇസ്ലാമിക രാഷ്ട്രീയം എന്ന് പറയുമ്പോൾ ഇസ്ലാമിനെ കേവലം മതമായി കാണുന്ന ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടാൻ പാടില്ല എന്നത്. എന്നാൽ മുസ്ലിംകളിൽ ചിലർ പരയുന്നത് മിണ്ടാൻ സമയമായിട്ടില്ല എന്നാണ്. എന്നാൽ ഈ രണ്ട് വീക്ഷണങ്ങൾക്കും ഒരു തിരുത്ത് ഇതാ ഇവിടെ..
നൗഷാദിന്റെ മറ്റു ചോദ്യങ്ങളും അതിന് നല്കിയ മറുപടിയും:
? നെറികേടും വാഗ്ദാന ലങ്ഘനവും മുഖമുദ്ര ആക്കിയ അതില്ലാതെ പിടിച്ചു നില്ക്കാന് പറ്റാത്ത രാഷ്ട്രീയത്തില്‍ ജമാഹത്കാരുടെ രാഷ്ട്രീയത്തിന് നിലനില്‍പ്പുണ്ടോ?
=നന്മയുള്ളവര് വിട്ടു നിന്നാല്‍ തിന്മ വിജയിക്കാനേ കാരണമാകുക ഉള്ളു. നിലനില്പ്പുന്ടെങ്കിലും ഇല്ലെങ്കിലും മാത്രമല്ല, ദൈവ ഭയമുള്ളവര്‍ അതിനു മറുപടി പറയേണ്ടി വരും.
എന്നാല്‍ തുടക്കത്തില്‍ എന്തുകൊണ്ട് ജമാഅത്ത് വിട്ടു നിന്ന് എന്ന് ചോദിച്ചാല്‍ "നെറികേടും വാഗ്ദാന ലങ്ഘനവും" അന്ന് ഇല്ലായിരുന്നു, അതൊരു തുടക്കമായിരുന്നു. അത് ഇന്ത്യന്‍ റിപബ്ലിക്കിന്റെയും തുടക്കം. എന്നാല്‍ പിന്തുണച്ചിരുനെങ്കില് അത് കേവലം ഇന്ത്യ മുന്നോട്ട് വെക്കുന്ന ജനാധിപത്യത്തിന് അപ്പടിയുള്ള ഒരു പിന്തുണ മാത്രമാകുമായിരുന്നു. അത് ഇസ്ലാമിക ആദര്‍ശത്തിന് വിഭിന്നവും.
നിലപാട് ലതീഫ് സാഹിബ് വിശദീകരിച്ചു. കൂടുതല്‍ വിഷതമായി ഇവിടെ വായിക്കാം:http://www.jihkerala.org/jamaat/viewpoints/democracy.html
ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം എന്ന ആശയത്തിന് ഒന്നാം സ്ഥാനം നല്കിയപ്പോള് തന്നെ മൌദൂദി പറഞ്ഞു: "അത് ലാത്ത പോയി മനാത്ത വരുന്നത് പോലെയാണ്"
അത് കാലം തെളിയിച്ചു, അറബി നാടുകള്‍ രണ്ടാം സ്വാതന്ത്ര്യ സമരം അരങ്ങേറുന്നു. ഇന്ത്യയിലും ക്രമേണ തിന്മ വര്‍ദ്ധിച്ചുവന്നു. ജമാഅത്ത് അതിന്റെ ആദര്‍ശത്തില്‍ ഉറച്ചു നിന്ന് നയ നിലപാടുകളില്‍ മാറ്റം വരുത്തി. അത് കേവലം "നെറികേടും വാഗ്ദാന ലങ്ഘനവും" എന്ന് സൂചിപ്പിച്ച തിന്മക്കെതിരെയുള്ള ഒരു നയം മാത്രമാണ്.
? നിരീശ്വരവാദം എന്നാ ആശയത്തില്‍ മുറുകെപിടിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാന്‍ പരസ്യമായി ഒരു മുസ്ലിം മത സംഘടന ആഹ്വാനം ചെയ്യുന്നതിന്റെ യുക്തി എന്താണ്? അതാ മതം അനുവദിക്കുന്നുണ്ടോ?
=നിരീശ്വര വാദമായാലും, ബഹുദൈവ വിശ്വസമായാലും ഇസ്ലാമിക സമീപനത്തില്‍ മാറ്റമില്ല. ഒരു പ്രവാചകനും ദൈവം ഉണ്ട് എന്ന് സ്ഥാപിക്കാന്‍ മാത്രമായി നിയോഗിക്കപെട്ടിട്ടില്ല. എല്ലാ പ്രവാചകന്മാരും അല്ലാഹു വല്ലാതെ മറ്റൊരു "ഇലാഹ്" ഇല്ല എന്നാണ് പ്രബോധനം ചെയ്തത്.
ആര്‍ക്ക് വോട്ട് ചെയ്യുമ്പോഴും അവരുടെ ആദര്‍ശം അഗീകരിച്ചുകൊണ്ടല്ല വോട്ടു ചെയ്യുന്നത്. അത് താല്കാലികമായ നയ പരിപാടികളാണ്.
ഉദാഹരണമായി:
റോമാ സാമ്രാജ്യം പേര്‍ഷ്യക്ക് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍, മറിച്ച് സംഭവിച്ചെങ്കില്‍ എന്ന് പ്രവാചകന് ആഗ്രഹിച്ചു .... ഇതിനര്‍ത്ഥം റോമാക്കാരുടെ എല്ലാ ചെയ്തികളും (ശിര്‍ക്ക് ഉള്‍പെടെ) പ്രവാചകന് അന്ഗീകരിച്ചു എന്നോ, അവര്‍ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മക്കും പ്രവാചകന് മറ്റുള്ളവര്ക്കുമുമ്പില് ന്യായീകരിക്കും എന്നോ അല്ല .... തമ്മില്‍ ഭേദം തൊമ്മന്, അത്രയെ ഉള്ളൂ കാര്യം.
അതിനെ ഖുര്‍ആന ശരിവെക്കുന്നു: സൂറത്തുല്‍ റൂം:
2-റോമക്കാര്‍ പരാജിതരായിരിക്കുന്നു.
3-അടുത്ത നാട്ടി ലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയംവരിക്കും.
4-ഏതാനും കൊല്ലങ്ങള്‍ക്ക കമിതുണ്ടാകും. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും. 4
ഇതുപോലെ പ്രവാചകന് (സ) ഏറ്റവും ശക്തമായ താങ്ങായി നിന്നത് അബൂതാലിബ് എന്ന അമുസ്ലിം ആണ്..... ഇതിനര്‍ത്ഥം അബൂതാലിബിന്റെ എല്ലാ ചെയ്തികളും പ്രവാചകന് തിരിച്ചും സപ്പോര്‍ട്ട് ചെയും എന്നാണോ ....
മറ്റൊരു കാര്യം കൂടി പറയാനുണ്ട്: ഖണ്ഡിതമായി പറഞ്ഞിട്ടില്ലാത്ത ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്ത് നിലപാട് എടുക്കണമെന്ന് ഖുര്‍ആനും പ്രവാചകനും കല്പ്പിച്ചിട്ടുണ്ട്. അതിവിടെ വിശദീകരിക്കുന്നില്ല.
ചുരിക്കിപ്പറഞ്ഞാല്‍ അത് ശൂറാ തീരുമാനമാണ്. ഇത്രയും കാര്യം എല്ലാ മുസ്ലിം സംഘടനകളും വിശ്വാസപരമായി അഗീകരിക്കുന്നു.
മുജാഹിദ് വാരിക എഴുതുന്നു: "മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത് രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം എന്ന വിഷയം ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ടിട്ടില്ലെന്നത് പ്രത്യാകം പറയേണ്ടതില്ല. അതുകൊണ്ട് തന്നെ അത് ഒരു ഇജ്തിഹാദിയായ വിഷയമാണ്. അഥവാ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഗവേഷണത്തിന് വിദേയമാവേണ്ട കാര്യമാണ്. ( ശബാബ് , 1995 feb 17) "
(ഇത് സകല ഗ്രൂപ്പുകള്‍ക്കും ബാധകം: കാരണം 1995 ലാണ് )
ഇന്ന് വരെ ഇവര്‍ ഇങ്ങിനെ ഗവേഷണം നടത്തിയ റിസള്‍ട്ട് ഇത് വരെ വന്നിട്ടില്ല.
ശബാബ് തന്നെ എഴുതുന്നു: "സത്യാന്വേഷണത്തില്‍ തെറ്റുപറ്റിയാലും ഒരു വകയില്‍ പ്രതിഫലമുണ്ടെന്ന് നബി(സ) വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതിലെ തെറ്റിന്റെ പേരില്‍ ആക്ഷേപമുന്നയിക്കുന്നത് ശരിയല്ല."
അതായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാന്‍ പറഞ്ഞത് ശരിയായാലും തെറ്റായാലും അത് ഇസ്ലാമിക പരമായി ശരിയാണ്. സന്ദര്‍ഭോചിതമായ ഒരു തീരുമാനം കൈകൊള്ളാന്‍ ശൂറക്ക് ബാധ്യതയുണ്ട്, അത് ഉള്‍കൊള്ളാന്‍ മുസ്ലീങ്ങള്‍ക്കും.
റിയാസ്, വളരെ വ്യക്തമായ മറുപടി. പക്ഷെ മുജാഹിദുകൾ ഈ വിഷയം ഗൗരവത്തിൽ ചർച ചെയ്യുന്നതിന് പകരം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആരോപണം ഉന്നയിക്കുന്നതിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. ഇത്തരം സന്ദർഭത്തിൽ അവർക്ക് ഈ വിഷയം ഇസ്ലാമികമായി തന്നെ അന്വേഷിക്കാവുന്നതാണ് എന്നാൽ ബോധപൂർവം ഇത്തരം ചർചകൾ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാൽ എനിക്ക് നല്ല ബോധ്യമുണ്ട് മിക്ക മുജാഹിദുകളും ഇത് വായിച്ചു പോകുന്നുണ്ടെന്ന്. അല്ലാതെ ഈ ബ്ലോഗ് സന്ദർശിക്കുന്ന നൂറുകണക്കിന് ആളുകളിൽ മുജാഹിദുകളില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസമുണ്ട്.
hoo....manusyanekkal bhetham mrugangal.....avar ithrayum fundamentalist-kal alla
<<<,hoo....manusyanekkal bhetham mrugangal.....avar ithrayum fundamentalist-kal alla>>മനുഷ്യരേക്കാള്‍ ഫണ്ടമെന്റലിസ്റ്റുകള് ആണ് മൃഗങ്ങള്‍ .മൃഗത്വത്തിന്റെ അടിസ്ഥാനങ്ങള്‍ ഒന്നും അവ തെറ്റിക്കുന്നില്ല .
ennaal mrugangaleeeeee......
മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയാത്തവരുണ്ട് സമൂഹത്തിൽ. മനുഷ്യൻ പരിമണാമപരമായി പുരോഗമിച്ച ഒരു മൃഗം എന്നതാണ് അവരുടെ കാഴ്ചപ്പാട്. ശാസ്ത്രീയമായ അറിവിന്റെ അഭാവമല്ല അവരുടെ പ്രശ്നം. മറിച്ച് മനുഷ്യനെ അവന്റെ അസ്തിത്വത്തോടും ദൗത്യത്തോടും കൂടെ ഉൾകൊള്ളാനുള്ള അറിവ് നഷ്ടപ്പെട്ടതാണ്. ഈ അറിവ് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ലഭ്യമാകുകയില്ല. അത്തരക്കാൾക്ക് നേരെ സംവദിക്കാവുന്ന വിഷയമല്ല ഈ ബ്ലോഗിൽ നൽകികൊണ്ടിരിക്കുന്നത്. അതുകൊണ്ട് മുകളിൽ അജ്ഞാതൻ നൽകിയത് പോലുള്ള കമന്റുകൾ ഇത്തരം ഒരു വിഷയത്തിൽ ഒട്ടും പ്രസ്ക്തമാകാതെ പോകുന്നുവെന്ന് സഹോദരനെ വിനയത്തോടെ അറിയിക്കട്ടേ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.